MY DEAR HUBBY❤ Part 34 Nishana കുറച്ച്കഴിഞ്ഞ് കലിപ്പന് ഫോൺ വന്നതും മൂപ്പര് ഇവിടെ റെയ്ജ് ഇല്ലാന്നും പറഞ്ഞ് അവിടുന്ന് എണീറ്റ് പോയി, ഞമ്മള് വീണ്ടും ചുറ്റുമുളള കാഴ്ച്ചയിൽ മുഴുകി ഇരുന്നു, അപ്പൊഴാ കുറച്ച് മാറി ഞാൻ ആ കാഴ്ച കണ്ടത്, കുറെ പെൺകുട്ടികളെ മൂന്ന് പയ്യൻമാർ ചേര്‍ന്ന് തടഞ്ഞ് വെച്ച് എന്തൊക്കെയോ പറയുന്നുണ്ട്, കണ്ടിട്ട് എന്തോ വശപിശകുണ്ട്, ഛെ അവര് സംസാരിക്കുന്നതും കൂടി കേട്ടിരുന്നെങ്കിൽ സമാധാനമായേനെ, പോങ്ങമ്മാര് ഒന്ന് ഉറക്കെ സംസാരിച്ചൂടെ,, മൈക്ക് എങ്ങാനും വേണോ അവോ, അടുത്തേക്ക് ചെന്ന് നോക്കിയാലോ, അല്ലേൽ വേണ്ട, കലിപ്പൻ കണ്ടാൽ വഴക്ക് പറയും, ഞമ്മള് അവരെ തന്നെ വീക്ഷിച്ചോണ്ട് അവിടെ ഇരുന്നു, പെട്ടെന്നാണ് അതിലൊരു മസിൽ മാൻ ഒരു പെൺകുട്ടിയുടെ കയ്യിൽ പിടിച്ച് വലിച്ച് അവന്നോട് ചേർത്ത് നിർത്തിയത്, അവളാണെങ്കിൽ അവന്റെ കൈ വിടുവിക്കാൻ അവളെ കൊണ്ട് കഴിവതും ശ്രമിക്കുന്നുണ്ട്, അത് കണ്ടതും അവളുടെ കൂടെ ഉണ്ടായിരുന്നവരൊക്കെ സ്വന്തം കാര്യം നോക്കി രക്ഷപ്പെട്ടു, അവന്റെ കൂടെയുളള രണ്ട് വാലുകള് അതൊക്കെ ആസ്വതിച്ച് ക്യാമറയിൽ പതിപ്പിക്കുന്നുണ്ട്, അത് കണ്ടതും ദേഷ്യമൊക്കെ ഏതൊക്കെ വഴിയിലൂടെയാ ഞമ്മളെ തേടി എത്തി, അവിടെയുളള ആരും തന്നെ അവരെ മൈന്റ് ചെയ്യുന്നില്ല, ഞമ്മള് ഒന്ന് ചുറ്റും നോക്കി വല്ല ആയുധവും കിട്ടുമോന്ന്റിയാൻ, ആ മസിൽമാനെ ഒന്നും ഞമ്മളെ കൊണ്ട് ഒറ്റക്ക് തോൽപിക്കാൻ കഴിയൂല കലിപ്പനെ ആണെങ്കിൽ കാണുന്നും ഇല്ല, റെയ്ജ് ഇല്ലാന്നും പറഞ്ഞ് അത് ഉണ്ടാക്കാൻ പോയോ ആവോ, ബീച്ചില് എവിടെയാ ആയുധം, എന്ത് ചെയ്യുമെന്നറിയാതെ നിന്നപ്പോഴാണ് കുറച്ച് മാറി കുറെ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ടത്, പിന്നെ ഒന്നും നോക്കീല ഞമ്മള് അവരുടെ അടുത്തേക്ക് ഓടി, "അതേയ് കുട്ടികളെ കുറച്ച് സമയത്തിന് നിങ്ങളുടെ ഈ ക്രിക്കറ്റ് ബാറ്റ് എനിക്കൊന്ന് തരോ?" ന്ന് ഞമ്മള് ചോദിച്ചതും അവറ്റകള് കണ്ണും മിഴിച്ച് പല്ല് കടിച്ച് എന്നെ നോക്കുന്നുണ്ട്, "നിങ്ങള് എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്, ഞാൻ ഈ ബാറ്റ് തരോന്നാ ചോദിച്ചത് കിഡ്നി ആല്ല" "ദേ ഇത്തൂസെ ഇങ്ങള് കിഡ്നി ചോദിച്ചാ ഞങ്ങള് തരും പക്ഷേ,, ഞങ്ങളെ മുത്തായ കോഹ്‌ലി ചേട്ടന്റെ ഫോട്ടായുളള ഈ ബാറ്റ് ചോദിച്ചാലുണ്ടല്ലോ വിവരമറിയും ഇങ്ങള് " അതിലുളള ഒരു നരുന്ത് പയ്യൻ വിരൽ ചൂണ്ടി പറഞ്ഞത് കേട്ട് ഞമ്മളെ ചെവിയിലൂടെ പുകപോയോന്ന് സംശയം, പക്ഷേ സംസാരിച്ച് നിൽക്കാൻ സമയമില്ലാത്തത് കൊണ്ട് ഞമ്മള് അവർക്ക് ആ പെൺകുട്ടിയെ കാണിച്ച് കൊടുത്ത് വിവരങ്ങളൊക്കെ പറഞ്ഞു, അവമ്മാരെ വിരട്ടാനാണെന്നും പറഞ്ഞു, "ടാ മച്ചൂ,, നമുടെ നാട്ടില് വന്നിട്ട് ഇത് പോലുളള അഭ്യാസം കാണിക്കുന്നവനെ വെറുതെ വിടാൻ പാടില്ല" കൂട്ടത്തിലെ നേതാവെന്ന് തോന്നിപ്പിക്കുന്നവനോട് നരുന്ത് പയ്യൻ പറഞ്ഞു, "ഇത്തൂസെ ഇങ്ങള് വാ അവന്മാരെ നമുക്ക് എല്ലാവർക്കൂടെ ഓടിക്കാം, ഗായ്സ് കമോൺ" ഞങ്ങള് അവനമ്മാരുടെ അടുത്തേക്ക് ചെന്നു, മസിൽ മാൻ ആ പെൺകുട്ടിയുടെ മുഖത്തിന് നേരെ അവന്റെ മുഖം അടിപ്പിച്ചോണ്ടിരിക്കുന്നുണ്ട്, അവളാണെങ്കിൽ മാക്സിമം കുതറിമാറാൻ ശ്രമിക്കാ, അപ്പൊ തന്നെ കൂട്ടത്തിൽ ബാറ്റ് പിടിച്ചവൻ അങ്ങേരെ കാല് ബോളാണെന്ന് സങ്കൽപിച്ച് അടിച്ച് പറപ്പിച്ചു, ഞാനും ബാക്കിയുളളവൻമാരും കൂടി സിക്സെന്നും പറഞ്ഞ് ആർത്ത് വിളിച്ച് വിസിലടിച്ച് കയ്യടിച്ചു, മസിൽ മാൻ ഞെട്ടലോടെ അവളുടെ പിടി വിട്ട് തിരിഞ്ഞ് ഒന്ന് തുളളിച്ചാടി ഞങ്ങളെ നോക്കി, പിന്നിൽ ഞങ്ങളെ കണ്ടതും പല്ല് കടിച്ച് ഒന്ന് നോക്കി, "ടാ,, പട്ടികളേ,,, എന്ത് ധൈര്യത്തിലാ നിങ്ങള് എന്നെ തല്ലിയത്, ഞാൻ ആരാണെന്ന് അറിയോ നിങ്ങൾക്ക്" "നീ ആരായാലും ഞങ്ങൾക്ക് എന്താടാ തടിയാ,, പട്ടാപകല് പെൺ കുട്ടികളെ ഉമ്മവെക്കുമ്പോ അത് കണ്ടോണ്ട് എല്ലാവരും മിണ്ടാതെ ഇരിക്കും ന്ന് വിചാരിച്ചോ നീ, പട്ടി ഇനി നീ ഒരു പെൺകുട്ടിയുടെ ദേഹത്തും കൈ വെക്കാൻ പാടില്ല," ന്നും പറഞ്ഞ് ഞമ്മള് അറ്റാക്ക് ന്ന് പറഞ്ഞതും കുട്ടിപ്പട്ടാളങ്ങളൊക്കെ ഓടിവന്ന് അവന്റെ മേലേക്ക് ചാടി തലങ്ങും വിലങ്ങും അടിച്ച് കൊണ്ടിരുന്നു, അവന്റെ വാലുകള് തടയാൻ ഓടിവന്നതും അതിലൊരുത്തനെ ഞമ്മള് വളളിവച്ച് വീഴ്ത്തി അവന്റെ നടുപുറത്ത് തബല കൊട്ടിക്കൊണ്ടിരുന്നു, അത് കണ്ട മറ്റേ തെണ്ടി എന്റെ നേരെ വന്നതും അത് വരെ കരഞ്ഞോണ്ടിരുന്ന പെൺകുട്ടി അവളുടെ ബാഗ് കൊണ്ട് അവനെ തലങ്ങും വിലങ്ങും അടിച്ചു, ************************************* ഓഫീസിൽ നിന്നും അത്യാവശ്യ മായി സെക്രട്ടറി വിളിച്ചപ്പോ റെയ്ജ് ഇല്ലാത്തത് കൊണ്ട് ഞാൻ റിയൂനോട് പറഞ്ഞ് റെയ്ജ ഉളള ഭാഗത്ത് പോയി സംസാരിച്ചു, പുതിയ പ്രോജക്ടിനെ കുറിച്ചായിരുന്നു സംസാരം, സംസാരിച്ച് സമയം പോയത് അറിഞ്ഞില്ല, ഫോൺ വെച്ച് തിരിച്ച് റിയൂന്റെ അടുത്തേക്ക് വന്നപ്പൊ പെണ്ണിനെ അവിടെ ഒന്നും കണ്ടില്ല, ഇവളിത് എവിടെ പോയീന്നും ചിന്തിച്ച് ചുറ്റും നോക്കിയപ്പോഴാ ഞാൻ ആ കാഴ്ച കാണുന്നത്, എന്റെ രണ്ട് കണ്ണും തളളിപ്പോയി, ഒരു ഭാഗത്ത് ഒരാളെ കുറെ കുട്ടികൾ ചേര്‍ന്ന് മർദ്ധിക്കുന്നു, മറു ഭാഗത്ത് വെറെ ഒരു പയ്യനെ ഒരു പെൺകുട്ടി ബാഗ് ഉപയോഗിച്ച് തലങ്ങും വിലങ്ങും അടിക്കുന്നു, അതിനടുത്ത് ഒരുത്തന്റെ പുറത്ത് കയറി ഇരുന്നു റിയു അവന്റെ പുറം പളളിപ്പുറം ആക്കുന്നും ഉണ്ട്,, ഒരു നിമിഷം ഞാൻ വായും പൊളിച്ച് നോക്കി നിന്നു, പിന്നെ ഒറ്റ ഓട്ടമായിരുന്നു അങ്ങോട്ട്, ഞാൻ വേഗം ചെന്ന് റിയൂന്റെ കൈ പിടിച്ച് വലിച്ച് അവളെ മാറ്റാൻ നോക്കിയതും അവള് രണ്ട് കാലും വെച്ച് അവനെ ചവിട്ടലോടു ചവിട്ടൽ, ഞാൻ വീണ്ടും പിടിച്ച് വലിച്ചിട്ടും പെണ്ണ് കുതറി ഓടി വീണ്ടും അവനെ പൂശിക്കൊണ്ടിരുന്നു, അവസാനം പോക്കി എടുത്ത് കൊണ്ട് വന്നതും പെണ്ണ് അവനെ കൊല്ലുംന്നും പറഞ്ഞ് വീണ്ടും അങ്ങോട്ട് ഓടാൻ തുനിഞ്ഞു, സഹികെട്ട് ഞാൻ പിടിച്ച് നിർത്തി മുഖം അടക്കി ഒന്നു കൊടുത്തു, "മനുഷ്യന്റെ ക്ഷമക്കൊരു അതിരുണ്ട്, കൊച്ചു കുട്ടിയാണെന്നാ വിചാരം, എന്തൊക്കെയാ കാണിച്ച് കൂട്ടുന്നതെന്ന് അവൾക്ക് അറിയില്ല, തെരുവ് ഗുണ്ടകളെ പോലെ അടിയുണ്ടാക്കാൻ നടക്കാ,, അതും ഇത്രയും ആളുകളുടെ മുന്നിൽ വെച്ച്, നാണമില്ലേ നിനക്ക്,," ന്ന് ചോദിച്ച് എന്റെ ദേഷ്യം തീരുന്നത് വരെ എന്തൊക്കെയോ പറഞ്ഞ് ഞാൻ അവളോട് ദേഷ്യപെട്ടു, അവള് ഒന്നുംമിണ്ടാതെ കവിളിൽ കൈ വെച്ചോണ്ട് നിറ കണ്ണുകളോടെ എന്നെ നോക്കുന്നുണ്ട്, അവിടെ അങ്ങിങ്ങായി കൂടി നിന്നവരൊക്കെ കാഴ്ച്ച കണ്ട് ചിരിച്ച് മറിയുന്നുണ്ടായിരുന്നു, ആ ദേഷ്യത്തിലാ അവളെ തല്ലിയത്, പക്ഷേ അവളുടെ കണ്ണ് നിറയുന്നത് കണ്ടപ്പോ എന്റെ ദേഷ്യമൊക്കെ അലിഞ്ഞ് പോയി,അവള് ഒന്നും മിണ്ടാതെ കരഞ്ഞോണ്ട് തിരിഞ്ഞ് ഓടി, ശ്ശൊ ഞാൻ എന്തൊക്കെയാ അവളോട് വിളിച്ച് കൂവിയത്, ഛെ, അല്ലെങ്കിലും ദേഷ്യം വന്നാൽ പിന്നെ എനിക്ക് എന്നെ തന്നെ പിടിച്ചാൽ കിട്ടില്ല, ഞാൻ അവളുടെ പിറകെ പോകാൻ നിന്നതും എന്നെ തടഞ്ഞു നിര്‍ത്തിക്കൊണ്ട് അത് വരെ അവിടെ അടിയുണ്ടാക്കിയ കുട്ടികളും പെൺ കുട്ടിയും എന്നെ ഇപ്പൊ കടിച്ച് കീറുംന്നുളള ഭാവത്തോടെ എന്റെ മുന്നിൽ വന്ന് നിന്നത്, "നിങ്ങള് എന്തിനാ ഇത്തൂസിനെ തല്ലിയത്, ആ ഇത്തൂസ് കൃത്യ സമയത്ത് ഇടപെട്ടത് കൊണ്ടാ ഈ ഇത്തൂസിനെ ആ ദുഷ്ടമ്മാരുടെ കയ്യിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞത്, എന്നിട്ട് നിങ്ങള് ആ പാവത്തിനെ തല്ലി അല്ലേ,," അവര് പറയുന്നത് കേട്ട് ഒന്നും മനസ്സിലാവാതെ ഞാനാ പെൺകുട്ടിയെ നോക്കി നെറ്റിചുളിച്ചു, "കോളേജ് നേരത്തെ വിട്ടപ്പൊ ഫ്രണ്ട്സിന്റെ കൂടെ എജോയ് ചെയ്യാൻ വന്നതാ ഞാൻ, അപ്പഴാ ഇവന്മാര് വന്ന് ശല്യം ചെയ്യാൻ തുടങ്ങിയത്, ആദ്യമൊന്നും മൈന്റ് ചെയ്തില്ല, പിന്നെ അവര് എന്റെ കയ്യിൽ പിടിച്ച് സീനുണ്ടാക്കിയപ്പൊ എന്റെ ഫ്രണ്ട്സ് തടുക്കാൻ തുനിഞ്ഞു, പക്ഷേ ഇവമ്മാര് അവരെ വിരട്ടി ഓടിച്ചു, ആ ഇത്തൂസും ഇവരും വന്നില്ലായിരുന്നെങ്കിൽ ഇപ്പൊ എന്റെ അവസ്ഥ എന്താവുമെന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല" അവള് മുഖം പൊത്തി കരഞ്ഞു, അവളെ ഒരുവിധം സമാധാനിപ്പിച്ച് ഇനി മുതൽ മുതിർന്നവരുടെ കൂടെയല്ലാതെ ഇതുപോലുള്ള സ്ഥലത്തേക്ക് വരരുതെന്ന് പറഞ്ഞ് അവളെ ഒരു ഓട്ടോയിൽ കയറ്റി വിട്ട് ആ കുട്ടികളെ അഭിനന്തിച്ച് ഞാൻ റിയൂന്റെ അടുത്തേക്ക് ചെന്നു, റിയു ഒരു പാറയിൽ കണ്ണീരോടെ ഇരിക്കുന്നുണ്ട്, പാവം ഒത്തിരി വേദനിച്ചിട്ടുണ്ടാവും, ഞാൻ അവളുടെ അടുത്ത് ചെന്നിരുന്ന് തോളിലൂടെ കയ്യിട്ട് കവിളിൽ കിസ്സെയ്ത് സോറി പറഞ്ഞതും അവള് എന്റെ കൈ തട്ടി മാറ്റി എന്നെ രൂക്ഷമായി ഒന്ന് നോക്കീട്ട് അവിടുന്ന് എണീറ്റ് പാർക്കിങ് ഏരിയയിലേക്ക് നടന്നു, ************************************** സോറിയല്ല കോറി, ഒരു കാര്യവുമില്ലാതെ എന്നെ അടിച്ചിട്ട് പറയുന്നത് കേട്ടില്ലെ സോറീന്ന്, ഹൊ എന്റുമ്മാ,, എന്തൊരു വേദന, കലിപ്പന്റെ കൈ എന്താ ഇരുമ്പ് കൊണ്ടുണ്ടാക്കിയതാണോ? കോട്ടിലെ പല്ലോക്കെ ഇളകിയോന്ന് സംശയമുണ്ട്, ഓൻ ഞമ്മളെ പിറകെ ഓരോന്ന് പറഞ്ഞ് വരുന്നുണ്ട്, ഞമ്മള് ചെവിയങ് അടച്ച് ഓനെ മൈന്റ് ചെയ്യാതെ വണ്ടിയിൽ കയറി പുറത്തേക്ക് നോക്കി ഇരുന്നു, "ടി, മാക്രി നിനക്ക് നല്ലോണം വേദനിച്ചോടാ,," സ്വയം അടിച്ച് നോക്ക് അപ്പോ അറിയാം, ഹും കലിപ്പൻ കൊരങ്ങ്,😏 "ഓഹ് നീ മൗന വൃതത്തിലാണോ? വീട്ടിലൊന്ന് എത്തട്ടെ,, നിന്റെ പിണക്കം എങ്ങനെ മാറ്റണമെന്ന് എനിക്കറിയാം മുത്തേ,," പിന്നെ ഇങ്ങ് വാ,, പിണക്കം മാറ്റാൻ, അതിന് മുമ്പ് എന്നെ തല്ലിയതിന് ഞമ്മള് പ്രതികാരം ചെയ്തിരിക്കും, കാത്തിരുന്നോ കലിപ്പാ,, 🔹🔸🔹🔸🔹 വീട്ടിലെത്തിയതും ഞമ്മള് ഡോറ് തുറന്ന് ഉമ്മാന്റെ അടുത്തേക്ക് ഓടിച്ചെന്ന് മൂപ്പത്തിനെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു മുത്തം കൊടുത്തു, "ആഹാ എത്തിയോ രണ്ടാളും, ഞാൻ വിളിക്കാനിരികകായിരുന്നു, അല്ല എന്താ നിന്റെ മുഖത്ത്, " "ആഹ് അത് ഉമ്മാന്റെ മോന് എന്നോട് സ്നേഹം കൂടിയപ്പൊ തന്ന സമാനാ," "എന്ത്" ഞമ്മള് കണ്ണിൽ വെളളം നിറച്ച് നടന്നതൊക്കെ പറഞ്ഞു, അപ്പൊ തന്നെ ഉമ്മ അസീന്നും വിളിച്ച് ദേഷ്യത്തോടെ കലിപ്പന്റെ അടുത്തേക്ക് പോകുന്നത് കണ്ടു, ഞമ്മളും പതിയെ ഉമ്മാന്റെ പിറകെ ചെന്നു, ഉമ്മ മോനെ ചോദ്യം ചെയ്യുന്നതും അത് കഴിഞ്ഞ് മൂപ്പരെ ചെവി പിടിച്ച് തിരിക്കുന്നും ഉണ്ട്, കലിപ്പൻ കുറെ തുളളിച്ചാടി സോറിയൊക്കെ പറഞ്ഞു, പക്ഷേ ഉമ്മിപിടി വിടുന്നേ ഇല്ല, കുറെ പിടിച്ച് തിരിച്ച് ഇനി എന്റെ മോളെ വേദനിപ്പിക്കുമ്പോ ഇത് ഓർമ്മയിലിരിക്കട്ടേന്നൊരു ഡയലോഗും അടിച്ച് മൂപ്പത്തി ഓനെ ഭീഷണിപ്പെടുത്തി, *********************************** "ഹൊ ന്റെ ഉമ്മാ,, ഞാൻ സ്വർഗം കണ്ടു, എന്തൊരു വേദന" "നിന്നെ തൊട്ടപ്പൊ നിനക്ക് വേദനിച്ചൂലെ,, അപ്പൊ എന്റെ മോൾക്ക് എന്ത് മാത്രം വേദനിച്ചിട്ടുണ്ടാവും, പാവം ന്റെ കുട്ടി " "എന്തോ ഇങ്ങളെ കുട്ടിയോ? അപ്പൊ ഞാനെന്താ വലിഞ്ഞ് കയറി വന്നതാണോ? ഇങ്ങള് ആള് കൊളളാലോ, മകനെ പുറത്താക്കി മരുമകളെ കൈയും പിടിച്ച് നടക്കാലെ,, " "അവള് എന്റെ മരുമകളല്ല, മകളാണ്, ആലിനെ പോലെ തന്നെയാ എനിക്ക് അവളും," "ഓഹ് ആയിക്കോട്ടേ മാതാജീ,,, സമ്മതിച്ച് തന്നു, " ഉമ്മാനെ തൊഴുത് മൂപ്പത്തിക്ക് കെട്ടിപ്പിടിച്ച് ഒരു ഉമ്മയും കൊടുത്ത് തിരിഞ്ഞപ്പോഴാ കർട്ടന്റെ പിറകിൽ ഒളിച്ച് നിൽക്കുന്ന മാക്രിയെ കണ്ടത്, ഉമ്മ എന്നെ പൊരിച്ചടുക്കുന്നത് കണ്ട് രസിക്കാ,, മോളേ,, നീ മുറിയിലോട്ട് വാ,, നിനക്കുളളത് ഞാൻ ഒരുക്കി വെച്ചേക്കാം,, അവളെ നോക്കി ചിരിച്ചിട്ട് ഞാൻ മുറയിലേക്ക് വിട്ടു, തുടരും ഫ്രണ്ട്സ് സ്റ്റോറി രണ്ട് പാർട്ട് കൊണ്ട് തീരുംന്ന് പറഞ്ഞിരുന്നു, പക്ഷേ എഴുതി വന്നപ്പോ ഇത് നീണ്ട് പോയിക്കൊണ്ടിരിക്കാ,, ഏതായാലും മൂന്ന് പാർട്ട് അതിൽ കൂടില്ല, മാക്രിയെയും കലിപ്പനേയും നെഞ്ചിലേറ്റിയ എല്ലാ കൂട്ടുകാർക്കും ഒത്തിരി ഒത്തിരി നന്ദി, അപ്പൊ നെക്സ്റ്റ് പാർട്ട് നാളെ രാത്രി 8 മണിക്ക് പോസ്റ്റാട്ടോ,, 💕ഇഷാമെഹ്റു 💕 MY DEAR HUBBY ❤ അവസാനിച്ചതിന് ശേഷം പോസ്റ്റാം,,, #📙 നോവൽ
📙 നോവൽ - Y DEAR - ShareChat
60.2k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post