ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
#📔 കഥ #സ്ത്രീശക്തി ഒരു മിനിറ്റ് ഇതൊന്നു ഇതൊന്നു വായിച്ചു നോക്കിട്ട് പൊക്കൊളു.അല്ലങ്കിൽ ജീവിതകാലം മുഴുവനുള്ള നഷ്ടമാണിത്."..!! ഇത് നേപ്പാളിൽ ഭൂമി കുലുക്കമുണ്ടായ സമയത്ത് സംഭവിച്ച ഒരു സ്നേഹ നിധിയായ അമ്മയുടെ ത്യാഗത്തിന്റെ കഥ. ഭൂമി കുലുക്കമുണ്ടായ ശേഷം ,രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സൈനികര്‍ ഒരു യുവതിയുടെ തകര്‍ന്നടിഞ്ഞ വീടിനടുത്തെത്ത്തി അപ്പോള്‍ തകര്‍ന്നടിഞ്ഞ ... വീടിന്റെ അവശിഷ്ട്ടങ്ങള്‍ക്കിടയിലൂടെ അവര്‍ ആ യുവതിയ്ടെ മൃത ശരീരം കണ്ടു.പക്ഷെ അവളുടെ ആ കിടത്തില്‍ അവര്‍ക്കെന്തോ ഒരു അസ്വാഭാവികത തോന്നി. മുന്നിലേക്ക് ചാഞ്ഞു നിലത്ത് നെറ്റി കുത്തികൊണ്ട്, ഒപ്പം അവളുടെ രണ്ടു കൈ കൊണ്ട് എന്തോ ഒന്നിനെ മാറോട് ചേര്‍ത്ത് പിടിച്ചത്‌ പോലെ. തകര്‍ന്നടിഞ്ഞ വീടിന്റെ അവശിഷ്ട്ടങ്ങള്‍ അവളുടെ മുതുകിലും , തലയിലുമായി ചിതറികിടക്കുന്നു. Rescue TEAM ന്റെ ലീഡര്‍ ഒരു പാട് ബുധിമുട്ടികൊണ്ട് ചുമരിലെ ഒരു ചെറിയ വിള്ളലിലൂടെ കയ്യിട്ട് ആ സ്ത്രീയെ ഒന്നെത്തി പിടിക്കാന്‍ ശ്രമിച്ചു.അങ്ങനെ അദ്ദേഹം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. ആ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന്.പക്ഷെ തണുത്ത് വിറങ്ങലിച്ച ആ ശരീരം കണ്ടപ്പോള്‍ അവള്‍ മരിച്ചു എന്ന് അവര്‍ക്ക്‌ ഉറപ്പായി . ടീം ലീഡറും ബാകിയുള്ളവരും ആ വീട് വിട്ടു മറ്റു വീടുകളുടെ അവശിഷ്ട്ടങ്ങള്‍കിടയില്‍ തുടിക്കുന്ന ഏതെന്കിലും ഒരു ശരീരം കിടപ്പുണ്ടോ എന്ന് തിരയാന്‍ തുടങ്ങി.പക്ഷെ ഏതോ ഒരു കാരണം ആ ടീം ലീടരെ മരിച്ചു പോയ ആ യുവതിയുടെ വീടിന്റെ അടുക്കലേക്ക് തന്നെ തിരിച്ചു പോകാന്‍ നിര്‍ബന്ദിച്ചു,അദ്ദേഹം മുട്ട് കുത്തിനിന്ന് അവിടെ കണ്ട ഒരു ചെറിയ വിടവിലൂടെ കയ്യിട്ട് ആ ശരീരത്തിന്റെ അടിയില്‍ കണ്ട ചെറിയ സ്ഥലത്ത് തിരയാന്‍ തുടങ്ങി.പെട്ടെന്ന് ,അദ്ദേഹം ഉറക്കെ വിളിച്ചു പറയാന്‍ തുടങ്ങി ,” ഒരു കുട്ടി !ഇവിടെ ഒരു കുട്ടി ഉണ്ട്! “ എല്ലാവരും ഒരുമിച്ച് ശ്രമിച്ചു; ശ്രദ്ധയോടെ ആ സ്ത്രീയുടെ മുകളില്‍ വീണു കിടക്കുന്ന കല്ലും മണ്ണും എടുത്തു മാറ്റി.അവിടെ ആ അമ്മയുടെ ശരീരത്തിനടയില്‍ വെറും മൂന്നു മാസം മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞ്‌,ഒരു കമ്പിളി പുതപ്പില്‍ പുതച്ച് കൊണ്ട്. തീര്‍ച്ചയായും ആ സ്ത്രീ തന്റെ ജീവന്‍ കൊടുത്ത് അവളുടെ മകനെ രക്ഷിക്കാന്‍ ശ്രമിച്ചിരിക്കുന്നു.അവളുടെ വീട് തകര്‍ന്നു വീഴുമ്പോള്‍ തന്റെ ശരീരം കൊണ്ട് തന്നെ തന്റെ മകനെ രക്ഷിക്കാന്‍ ശ്രമിച്ചു.ടീം ലീഡര്‍ ആ കുഞ്ഞിനെ പോക്കിയെടുക്കുമ്പോഴും അവന്‍ ശാന്തമായി ഉറങ്ങുകയാണ്. കുട്ടിയെ ചികില്‍സിക്കാന്‍ ഡോക്ടര്‍ ഓടി വന്നു.‍കുട്ടിയെ പുതച്ച പുതപ്പ് തുറന്നപ്പോള്‍ ഡോകടര്‍ ഒരു സെല്‍ ഫോണ്‍ കണ്ടു. അതിന്റെ സ്ക്രീനില്‍ ഒരു ടെക്സ്റ്റ്‌ മെസ്സേജ് ഉണ്ടായിരുന്നു.” രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം ഞാന്‍ നിന്നെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന്".("If you can survive, you must remember that I love you.”) ആ സെല്‍ ഫോണ്‍ ഓരോരുത്തരായി കൈമാറി എല്ലാവരും ആ മെസ്സേജ് വായിച്ചു കരഞ്ഞു.”രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം ഞാന്‍ നിന്നെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന്.” അതാണ്‌ ഒരമ്മക്ക് മക്കളോടുള്ള സ്നേഹം. നമുക്കും അമ്മയെ സ്നേഹിക്കാനുള്ള മനസ് ദൈവം നല്‍കട്ടെ. ഇനി ഷെയറുചെയ്യുകയൊ ചെയ്യാതിരിക്കുകയൊ ചെയ്തോളു..!
#

📔 കഥ

📔 കഥ - ShareChat
90.2k കണ്ടവര്‍
3 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post