അമ്മയുടെ അവസാന ശ്വാസം നിലയ്ക്കും വരെ ലേബർ റൂമിനു പുറത്ത് കാത്ത് നിന്ന നിസ്വാർത്ഥ സ്നേഹം...🥰
അമ്മയെയും ജീവനിലധികം സ്നേഹിക്കുന്ന വാവയെയും കാണാൻ കാത്ത് കാത്ത് നിന്ന മണിക്കൂറുകൾ....😊😊😊
ഒടുവിൽ ഒരു കുഞ്ഞു മാലാഖ സ്വന്തം പെങ്ങളുട്ടിയെ കൈയിലേക്ക് വച്ചു കൊടുക്കുമ്പോൾ സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ നിൽകുമ്പോൾ.... അമ്മ ഇനി ഇല്ല എന്ന സത്യം തിരിച്ചറിയുന്ന നിമിഷം.... 😔
വല്ലാത്ത ഒരു വേദനയിൽ.ഇനി ഇവൾക്ക് ഞാനെ ഉള്ളു എന്നോർത്തു ചുണ്ടിൽ ഒരു പുഞ്ചിരിയുമായി മുന്നോട്ട് നടന്നു.....😊
കാലങ്ങൾ പോയി കൊണ്ടേ ഇരുന്നു....😊
ബാല്യം കൗമരത്തിലേക്ക് കടക്കുമ്പോൾ അമ്മയും അച്ഛനും ഏട്ടനും സുഹൃത്തും എല്ലാമായി മാറി കഴിഞ്ഞു അനിയത്തികുട്ടിക്ക് ഏട്ടൻ... 😊😊
കൗമരം കഴിഞ്ഞു യ്വൗനത്തിലേക്ക് കാലം അവളെ കൂട്ടികൊണ്ട് പോകുമ്പോൾ അവൾക്കായി ഒരു ജീവിതവും ആ ഏട്ടൻ കരുതി വച്ചു....
തന്നെക്കാൾ അവൾക്ക് താങ്ങും തണലും ആയി മാറും എന്നുറപ്പുള്ള ഒരു ജീവിതം....
മറ്റൊരാളുടെ കൈയിൽ അവളെ പിടിച്ചു ഏല്പിക്കുമ്പോഴും ആ മുഖത്തു മിന്നി മറയുന്ന സന്തോഷവും സങ്കടവും കാണാൻ കഴിയും...❤️❤️
എന്നും ഒപ്പം ഉണ്ടായിരുന്നവൾ.... ഒരു കുറവും വരാതെ ഭഗവാനെ അവൾ കയറി ചെല്ലുന്ന വീട്ടിലും സന്തോശവതി ആയിരിക്കണേ എന്നോർത്ത് അവളെ കൈയിലേക്ക് കിട്ടുമ്പോൾ ഉള്ള അതെ ചിരിയോടെ അവളെ പറഞ്ഞയച്ചു....😔🥰❤️
ഒടുവിൽ ഒരു സ്ത്രീ എന്നതിൽ... മകളായും പെങ്ങളായും ഭാര്യയായും കഴിഞ്ഞവൾ ഒരു അമ്മ ആയി എന്നറിഞ്ഞപ്പോഴും അതെ പുഞ്ചിരിയിൽ ഏട്ടൻ ഏട്ടന്റെ സ്നേഹം ഒതുക്കി വച്ചു.... കരുതൽ ഓർത്തു വച്ചു.
..❤️
അനിയത്തിയെ പോലെ ഇരു കൈയും നീട്ടി അവളുടെ കുഞ്ഞിനെ തലോലോക്കുമ്പോൾ ഒരു അച്ഛന്റെയും അമ്മാവന്റെയും അമ്മയുടെയും എല്ലാം സ്നേഹം ഒരു നീണ്ട പുഞ്ചിരിയാൽ അവൻ ആ കുഞ്ഞിനും നൽകി..... 🥰🥰🥰
ആരൊക്കെ എന്തൊക്കെ നൽകാം എന്ന് പറഞ്ഞാലും.... ഏട്ടനോളം വരില്ല ഒന്നും.. ഏട്ടന്റെ സ്നേഹത്തോളം ഒന്നിനും പകരം വൈയ്ക്കാൻ ആകില്ല 😊
ഏട്ടൻ.....
#✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ

