ഹൃദയം നിറഞ്ഞ നന്ദിയോടെ... ആലിയ മോളുടെ പുഞ്ചിരിക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം ❤️
പ്രിയപ്പെട്ടവരേ,
കണ്ണൂർ മുഴപ്പിലങ്ങാട്ടെ ആലിയ മോളുടെ (3 വയസ്സ്) ചികിത്സയ്ക്കായി നിങ്ങൾ ഇതുവരെ നൽകിയ സ്നേഹവും സഹായവും വാക്കുകൾക്ക് അതീതമാണ്. ഒരു വലിയ കടമ്പ നാം പിന്നിട്ടു കഴിഞ്ഞു. നിങ്ങളുടെ ഓരോരുത്തരുടെയും കരുണയാണ് ഈ കുഞ്ഞുജീവൻ നിലനിർത്താൻ ഞങ്ങൾക്ക് ധൈര്യം പകരുന്നത്.
ഇനി വെറും 9 ലക്ഷം രൂപ കൂടി...
ഒരു വലിയ ലക്ഷ്യത്തിലേക്ക് നാം എത്തിക്കഴിഞ്ഞു. ഇനി നമുക്ക് മുന്നിലുള്ളത് ലക്ഷ്യത്തിലേക്കുള്ള അവസാനത്തെ കുറച്ച് ചുവടുകൾ മാത്രമാണ്. 9 ലക്ഷം രൂപ കൂടി സമാഹരിക്കാൻ കഴിഞ്ഞാൽ ആലിയ മോൾക്ക് ആവശ്യമായ അടിയന്തിര ചികിത്സ ഉറപ്പാക്കാൻ സാധിക്കും.
നമുക്ക് ചുറ്റുമുള്ള 9,000 പേർ വെറും 100 രൂപ വീതം നൽകിയാൽ നിമിഷങ്ങൾക്കുള്ളിൽ തീരാവുന്നതേയുള്ളൂ ഈ പ്രതിസന്ധി. അല്ലെങ്കിൽ 4,500 പേർ 200 രൂപ വീതം കരുതിയാൽ ആ കുഞ്ഞിന്റെ ഭാവി നമുക്ക് സുരക്ഷിതമാക്കാം.
ഒരു ചായയുടെയോ ചെറിയൊരു പലഹാരത്തിന്റെയോ വിലയേക്കാൾ കുറഞ്ഞ ഒരു തുക മതിയാകും ആലിയയുടെ ശ്വാസം നിലനിർത്താൻ.🙏🙏 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
00:37

