ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6gOgG0b?d=n&ui=v64j8rk&e1=cഋതുനന്ദനം.... Part 113
മിഴികളിൽ പകർന്ന ചുംബനങ്ങൾക്ക് ശേഷം പ്രണയാർദ്രമായൊരു പുഞ്ചിരിയോടെ ദേവദത്തന്റെ മുഖത്തേക്ക് നോട്ടമയച്ച ശ്രീലക്ഷ്മിയുടെ അധരങ്ങൾ ദേവദത്തന്റെ അധരങ്ങളിൽ പതിഞ്ഞു...
തന്റെ പെണ്ണിന്റെ നനവാർന്ന മാതളയല്ലിയരങ്ങൾ തന്റെയധരങ്ങൾക്ക് പകർന്ന സുശീതകണങ്ങളെയൊരു മധുമഷികയേ പോലെയേറ്റ് വാങ്ങവേ ദേവദത്തന്റെ തനുവാകെ പുളകമണിഞ്ഞു....
നിമിഷങ്ങളോളം അധരപാനം കൊണ്ട് കവിത രചിച്ചതിന് ശേഷം തലയുയർത്തി തന്റെ നേരെ ചക്ഷുസുകളെറിഞ്ഞ ശ്രീലക്ഷ്മിയുടെ നീലാർണ്ണവ നയനങ്ങളിൽ പ്രണയത്തിൻ ദീപവതീതരംഗങ്ങൾ നിറഞ്ഞു കവിയുന്നത് കണ്ട് പ്രണയഭരിതനായ ദേവദത്തൻ ഉള്ളിൽ നിറഞ്ഞൊരു ആനന്ദത്തോടെ ആസ്വദിച്ചു കൊണ്ടിരുന്നു...
ദേവദത്തനെ നോക്കി പ്രണയാർദ്രമായൊരു നോട്ടമെറിഞ്ഞു കൊണ്ട് ശ്രീലക്ഷ്മി അവന്റെ തലയിലും വക്ഷസ്സിലുമൊക്കെ കുവലയദലകരാംഗുലികളുടെ തണുപ്പ് നിറഞ്ഞ പാണീതലങ്ങളാൽ തൂവൽസ്പർശമേൽപ്പിച്ചു കൊണ്ട് വനഹ്രദിനിയേ പോലെയൊഴുകിക്കൊണ്ടിരുന്നു. ഓരോ സ്പർശനങ്ങളിലും ദേവദത്തനറിഞ്ഞു തന്റെ പെണ്ണിന് തന്നോടുള്ള അടങ്ങാത്ത പ്രണയത്തെ.....
ശ്രീലക്ഷ്മിയുടെ മയൂരപിച്ഛസ്പർശനങ്ങളിൽ കാമോദ്ദീപനമുണർന്നപ്പോൾ ദേവദത്തൻ അവളുടെ കപോലങ്ങളിൽ പിടിച്ചു കൊണ്ടവളെ ചുംബിച്ചതിനു ശേഷമവളെയൊന്ന് നോക്കി. അവളുടെ ശീതാംശുവദനത്തിൽ തന്റെ പുരുഷന് വേണ്ടിയെല്ലാ അർത്ഥത്തിലും ആത്മപ്രദാനം ചെയ്യുവാൻ മനസ്സുകൊണ്ടൊരുങ്ങിയതിന്റെ ലാഞ്ഛനകൾ ദർശിച്ച ദേവദത്തനവളെ പതിയെ പര്യങ്കത്തിലേക്ക് മലർത്തിക്കിടത്തി...
പുഷ്പകേതനവിശിഖങ്ങൾ എയ്യുന്ന മിഴികളോടെ ദേവദത്തൻ തന്നിലേക്ക് ദൃഷ്ടിപാതമെറിയവേ വ്രീളാഭരിതയായ ശ്രീലക്ഷ്മിയുടെ വദനത്തിൽ ഗരുഡാഗ്രജവല്ലകങ്ങൾ ധാരയായി പെയ്തിറങ്ങിക്കൊണ്ടിരുന്നു...
അനന്യജനുണർന്ന ദേവദത്തനൊരു മൃദുമന്ദഹാസത്തോടെ അവന്റെ ചുണ്ടുകൾ തന്റെ നിടിലത്തിൽ മുദ്രയണിയിക്കവേ നിർവൃതിയണിഞ്ഞൊരു മന്ദസമേരവുമായി ശ്രീലക്ഷ്മിയുടെ മനസ്സ് തന്റെ പുരുഷനിൽ അലിഞ്ഞു ചേരുവാനായി തുടിച്ചു കൊണ്ടിരുന്നു....
ദേവദത്തന്റെ ഓഷ്ഠങ്ങളുടെ നനവ് തന്റെ കൂമ്പിയടഞ്ഞ നയനങ്ങളിലും ഗണ്ഡതലങ്ങളിലും നാസികയിലും ഒഴുകി നടന്നതിനു ശേഷം മാതളയല്ലിയധരങ്ങളിൽ പതിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ പാണീതലങ്ങൾ സ്വയമേവ അവന്റെ വസനങ്ങളിൽ തെരുപ്പിടിച്ചു കൊണ്ടിരുന്നു....
അധരങ്ങളിൽ മധുപത്തെ പോലെയവന്റെ ഓഷ്ഠങ്ങൾ നിര്‍ജ്ജരകണങ്ങളെ നുകർന്നു കൊണ്ട് കാവ്യരചന നടത്തുമ്പോൾ ശ്രീലക്ഷ്മിയുടെ ഗാത്രം തരളിതമായി....
ദേവദത്തന്റെ അധരങ്ങൾ ബഹുനാദം കടഞ്ഞെടുത്ത പോലെയുള്ള ഗ്രീവയിലും അംശുകാവൃതമായ ഉരോജങ്ങളിൽ പതിയവേ ശ്രീലക്ഷ്മിയവനെ വിളിച്ചു കൊണ്ടൊന്നു കുറുകി....
തുടർന്ന് ശ്രീലക്ഷ്മിയുടെ ജഠരത്തിലും സക്ഥികളിലും പ്രസൃതകളിലും കൊലുസ്സുകൾ മധുരതരമായ രാപ്പാടിഗാന കല്ലോലിനികൾ മുഴക്കുന്ന പാദാരവിന്ദങ്ങളിലും ഇളം മാധവദ്രുമഫലങ്ങൾ കണക്കെയുള്ള പാദാംഗുഷ്ഠങ്ങളിലും സ്വാദുരസഫലങ്ങൾ കണക്കെയുള്ള പാദശാഖകളിലും ഉശീരപത്രോപരിതലം പോലെ മൃദുവായ ചേവടികളിലും ദേവദത്തൻ കരങ്ങളാലും അധരങ്ങളാലും പരിലാളനകൾ അർപ്പിയ്ക്കവേ അവളുടെ മനസ്സ് തന്റെ കാമുകനായ പാഥോനാഥന്റെ ചുംബനങ്ങൾ തിരകളിലൂടെ ഏറ്റ് വാങ്ങുവാനായി കാത്തിരിക്കുന്ന സികതിലതീരങ്ങളായി മാറിയിരുന്നു....
നിമിഷങ്ങൾ കഴിയവേ അംശുകങ്ങൾ തന്റെ കളേബരത്തിൽ നിന്നുമകലുന്നത് ശ്രീലക്ഷ്മിയറിഞ്ഞു. കന്ദപ്പബാണങ്ങളെയ്ത് കൊണ്ട് തന്റെ വദനത്തിലേക്കൊരു പുഞ്ചിരിയോടെ ദേവദത്തൻ ഈക്ഷണങ്ങളയയ്ക്കവേ മന്ദാക്ഷമുഖിയായ ശ്രീലക്ഷ്മി തന്റെ നഗ്നമായ വക്ഷോരുഹങ്ങളെ പ്രകോഷ്ഠങ്ങളാൽ മറച്ചു പിടിച്ചു....
ഒരു പുഞ്ചിരിയോടെയൽപ്പം ബലമായി ശ്രീലക്ഷ്മിയുടെ കൈകൾ മാറ്റി ദേവദത്തനാ നാൽപ്പാമര വർണ്ണത്തിൽ വിളങ്ങുന്ന വക്ഷോരുഹകുഡ്മളങ്ങളിലേക്ക് മുഖമമർത്തി ദന്തഛദങ്ങളാൽ മാക്ഷികം നുണഞ്ഞും ജിഹ്വാൽ പരിലാളനകൾ അർപ്പിയ്ക്കുമ്പോഴും ശ്രീലക്ഷ്മിയൊരു കുറുകലോടെ അവന്റെ കചങ്ങളിൽ കൈരവദലപാണീരുഹങ്ങളാൽ തെരുപ്പിടിച്ചു കൊണ്ടിരുന്നു...
തുടർന്നവന്റെ അധരങ്ങളും ജിഹ്വയും ശ്രോണിയുടെ കീഴിലെ സ്നിഗ്ദ്ധതയിലേക്കിറങ്ങി അവളുടെ യൗഷിണ്യാംഗത്തിൽ ലാളനകൾ അർപ്പിയ്ക്കുമ്പോൾ ശ്രീലക്ഷ്മിയൊരു സീൽക്കാരത്തോടെ തന്റെ വപുസ്സുയർത്തി....
രതിപൂർവലീലകളുടെ അന്ത്യത്തിൽ അവന്റെ പുരുഷത്വം അവളുടെ യൗഷിണ്യത്തിലേക്ക് പെയ്തിറങ്ങി രതിയുടെ സിതാപാംഗനൃത്തങ്ങളാടുമ്പോൾ മുഴങ്ങിയ സീൽക്കാരങ്ങൾക്ക് പാദസരക്കിലുക്കങ്ങൾ താളാത്മകമായ രാപ്പാടി ഗീതം പകരുന്ന ഇരുവരുടേയും ഇണചേരലിനാ മുറി നിശബ്ദം സാക്ഷ്യം വഹിച്ചു കൊണ്ടിരുന്നു...
ഒരു ചെറു നോവോടെ എല്ലാ അർത്ഥത്തിലും ശ്രീലക്ഷ്മി ദേവദത്തന്റെ സ്വന്തമായ രതിക്രീഡകളുടെ അന്ത്യത്തിൽ അവന്റെ പുരുഷത്വം അവളുടെ സ്ത്രീത്വത്തിന്റെ പാനീയവർണ്ണികതീരങ്ങളിൽ സരില്പതിയുല്ലോലങ്ങളായി അലയടിയ്ക്കവേ ശ്രീലക്ഷ്മിയിൽ നിന്നുമുയർന്ന രതികൂജനങ്ങളെ ദേവദത്തൻ തന്റെ ദന്തവാസസ്സുകളാൽ ബന്ധിച്ചു. രതിമൂർച്ചയതിന്റെ ഭൂധരശൃംഗങ്ങളേറുമ്പോൾ അവളുടെ പുനര്‍നവങ്ങൾ അവന്റെ പുറത്തേക്ക് ആഴ്ന്നിറങ്ങി...
ഭോഗാവസാനം ദേവദത്തൻ നേത്രാംബുകണങ്ങൾ മൊട്ടിട്ട ശ്രീലക്ഷ്മിയുടെ മംഗല്ല്യപുഷ്പിസൂനവർണ്ണ നയനങ്ങളിൽ ചുംബനപ്പൂക്കളർപ്പിച്ചു....
രതിയാലസ്യത്തിൽ മലർന്നു കിടന്ന ദേവദത്തന്റെ സ്വേദകണങ്ങൾ ഖാതമായി മാറിയ വക്ഷസ്സിലേക്ക് ശിരസ്സർപ്പിച്ചു കിടക്കവേ ശ്രീലക്ഷ്മിയുടെ രക്തകന്ദാധരങ്ങളിലൊരു പുഞ്ചിരി വിരിഞ്ഞു. അവന്റെ നെഞ്ചിൽ അവളുടെ പാണിജങ്ങൾ ചിത്രരചന നടത്തിക്കൊണ്ടിരുന്നു...
തന്റെ വക്ഷസ്സിൽ മുഖമമർത്തിക്കിടക്കുന്ന ശ്രീലക്ഷ്മിയേ ദേവദത്തൻ പ്രണയപുരസ്സരമൊരു പുഞ്ചിരിയോടെ തഴുകിക്കൊണ്ടിരുന്നു....
==================================
നാണം കലർന്നൊരു പുഞ്ചിരിയോടെ കഥയിലെ ഭാഗങ്ങൾ ഓർത്തു കൊണ്ട് നിന്ന അഭിരാമിയപ്പോൾ ചുറ്റും നടക്കുന്നതൊന്നും അറിഞ്ഞതേയില്ല. അഭിരാമിയുടെ മുഖഭാവങ്ങൾ മിത്രയൊരു അമ്പരപ്പോടെ നോക്കി നിൽക്കുകയായിരുന്നു....
"എടീ ചേച്ചി"....മിത്രയുടെ വിളി അഭിരാമിയെ ഓർമകളുടെ യാപ്യയാനത്തിൽ നിന്നുമിറക്കി...
മായാത്ത പുഞ്ചിരി നിറഞ്ഞ മുഖഭാവവുമായി അഭിരാമി മിത്രയെ നോക്കി..
"അച്ഛൻ ഫോണിൽ ചേച്ചിയാണെങ്കിൽ ഭയങ്കര ആലോചനയിലും നടുക്ക് പോസ്റ്റായത് ഞാനും. ചേച്ചിയെന്താ ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത് "....?
അമ്പരപ്പും നീരസവും നിറഞ്ഞ വാക്കുകളോടെ മിത്ര അഭിരാമിയോട് തിരക്കി...
"ഒന്നുമില്ല മിത്തൂ.. ഞാനാലോചിച്ചത് അച്ഛന്റെ കഥ വായിക്കുമ്പോൾ നിനക്ക് മനസ്സിലാവും. നാട്ടിലെത്തിയിട്ട് നോക്കാം"... അഭിരാമിയൊരു മന്ദഹാസത്തോടെ മറുപടി നൽകി....
അഭിരാമിയുടെ മറുപടിയിൽ മിത്ര കണ്ണും മിഴിച്ചു നിന്നു...
അപ്പോഴേക്കും ഫോൺ സംഭാഷണമവസാനിപ്പിച്ചു ദേവദത്തനും അവിടേയ്‌ക്കെത്തി. അയാളുടെ മുഖത്തൊരു പുഞ്ചിരി നിറഞ്ഞിരിക്കുന്നത് അഭിരാമിയും മിത്രയും ശ്രദ്ധിച്ചു...
"അച്ഛാ... അച്ഛൻ ഭയങ്കര സന്തോഷത്തിലാണല്ലോ"...?
ആനന്ദം നിറഞ്ഞ മുഖഭാവത്തോടെ തങ്ങളുടെ അടുത്തേക്ക് വന്ന ദേവദത്തനോട് മിത്ര തിരക്കി...
"അതെ മോളെ... അച്ഛൻ വളരെ സന്തോഷത്തിലാണ്. എന്റെയൊരു കഥ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യാനൊരു കൂട്ടർ താല്പര്യപെട്ടിട്ടുണ്ട്. എന്റെ എഴുത്ത് ജീവിതത്തിൽ ആദ്യമായാണ് ഇത്. അടുത്ത ആഴ്ച അത് സംബന്ധിച്ചുള്ള ഡിസ്കഷന് വേണ്ടി ഡൽഹിയിൽ എത്തണം"....ദേവദത്തൻ ആവേശത്തോടെ മക്കളിരുവരോടുമായി മൊഴിഞ്ഞു...
ദേവദത്തൻ പറഞ്ഞത് കേട്ടപ്പോൾ അഭിരാമിയുടെയും മിത്രയുടെയും വദനങ്ങളിൽ ശക്രധനുസ്സിൻ സപ്തവർണ്ണങ്ങൾ പെയ്തിറങ്ങി....
"അച്ഛാ.. അപ്പോൾ നാട്ടിലേക്ക് പോകേണ്ടി വരില്ലേ എത്രയും പെട്ടെന്ന് "...?
അഭിരാമിയൊരു സംശയത്തോടെ ദേവദത്തനോട് തിരക്കി...
ദേവദത്തൻ ഉവ്വെന്ന് തലയാട്ടി...
"അച്ഛാ.. നമ്മൾ എപ്പോഴാണ് പോകുന്നത്"...?
"എനിക്ക് നമ്മുടെ വീടൊക്കെ കാണുവാൻ കൊതിയായി"...അതീവ ഉത്സാഹത്തോടെ മിത്ര ദേവദത്തനോട് തിരക്കി...
"നമുക്ക് മറ്റന്നാൾ പോകാം മോളെ"...ദേവദത്തനൊരു മന്ദഹാസത്തോടെ മിത്രയ്ക്ക് മറുപടി നൽകി....
"ഞങ്ങൾ എപ്പോഴേ റെഡി... ആട്ടെ അച്ഛന്റെ പൂജാബിംബം വരുമെന്ന് തോന്നുന്നുണ്ടോ"...?
അഭിരാമിയുടെ സംസാരമൊരു ചോദ്യത്തിൽ അവസാനിച്ചു....
"ലച്ചു വരും"... ഒരു നിറപുഞ്ചിരിയോടെ ആത്മവിശ്വാസം നിറഞ്ഞ ദൃഡമായ സ്വരത്തിൽ ദേവദത്തൻ അഭിരാമിയ്ക്ക് മറുപടി നൽകി...
ദേവദത്തന്റെ മറുപടി അഭിരാമിയിലും മിത്രയിലും ഒരുപോലെ ഞെട്ടലുണ്ടാക്കി....
അച്ഛന്റെയീ അമിതമായ ആത്മവിശ്വാസത്തിന്റെ പുറകിൽ എന്താവും. തനിയ്ക്ക് തോന്നുന്നില്ല അമ്മ തങ്ങളുടെ കൂടെ നാട്ടിലേക്ക് വരുമെന്ന്... അഭിരാമി അമ്പരപ്പോടെ ചിന്തിച്ചു...
മിത്രയും സമാനമായിട്ടായിരുന്നു ചിന്തിച്ചത്...
മക്കളുടെ ഭാവഭേദങ്ങളൊരു ചെറു ചിരിയോടെ ദേവദത്തൻ നോക്കി നിന്നു...
"അച്ഛന്റെ കാന്താരികൾ ആലോചിച്ചു നിന്നത് മതി. ഇപ്പോൾ തന്നെ ഇരുട്ടാവാറായി. നമുക്ക് വേഗമിറങ്ങാം"....ആലോചനയിൽ മുഴുകിയിരിക്കുന്ന അഭിരാമിയോടും മിത്രയോടും ദേവദത്തനൊരു ചിരിയോടെ മൊഴിഞ്ഞു...
ഇരുവരും മറുപടിയൊന്നും പറയാതെ തലയാട്ടി....
മൂവരും കോട്ടയിൽ നിന്നും മടങ്ങുവാനാരംഭിച്ചു....
==================================
ഗോൽക്കൊണ്ടയിൽ നിന്നും ക്യാബിൽ ലക്‌ടി കാ പൂളിലേക്ക് തിരിച്ചു പോകുമ്പോൾ അഭിരാമിയുടെയും മിത്രയുടെയും മനസ്സ് ആനന്ദഭരിതമായിരുന്നു. മുമ്പ് പോയപ്പോൾ മനസ്സിൽ നിറഞ്ഞൊഴുകിയിരുന്ന ആതങ്കശൈവലിനികളോട് പകരം വീട്ടിയതിന്റെ സംതൃപ്തി ഇരുവരുടെയും വദനങ്ങളിൽ പ്രകടമായിരുന്നു...
അല്പനേരത്തെ യാത്രയ്ക്ക് ശേഷം മൂവരും ലക്‌ടി കാ പൂൾ മെട്രോ സ്റ്റേഷന് അടുത്തിറങ്ങി. സ്റ്റേഷനടുത്തേക്ക് പോകുന്നതിനു മുമ്പ് ചുറ്റുമൊന്ന് കണ്ണോടിച്ച ദേവദത്തന്റെ കണ്ണുകൾ എതിർ വശത്തെയൊരു സ്വീറ്റ് ഷോപ്പിൽ പതിഞ്ഞു. ദേവദത്തൻ അഭിരാമിയോടും മിത്രയോടും ആ സ്വീറ്റ് ഷോപ്പിൽ പോകാമെന്നു നിർദ്ദേശിച്ചപ്പോൾ അവർ സമ്മതം മൂളി.....
സ്വീറ്റ് ഷോപ്പിൽ കയറുമ്പോൾ അച്ഛനെന്തിനാവും അങ്ങോട്ട് കൊണ്ട് പോകുന്നതെന്ന സംശയമുദിച്ചെങ്കിലും അഭിരാമിയും മിത്രയും ദേവദത്തനോട് ഒന്നും ചോദിക്കുവാൻ നിന്നില്ല...
ദേവദത്തൻ പല സ്വീറ്റ്സും എടുക്കാൻ പറയുന്നത് അഭിരാമിയും മിത്രയും കൗതുകത്തോടെ നോക്കി നിന്നു....
"അച്ഛാ.... ഇപ്പോൾ ഈ സ്വീറ്റ്സ് ഒക്കെ വാങ്ങിക്കുന്നത് എന്തിനാ"...?
മിത്ര തന്റെ സംശയം മറച്ചു വയ്ക്കാതെ ചോദിച്ചു...
"മീനൂട്ടി... മറ്റന്നാൾ നമ്മൾ പോകുവല്ലേ. അപ്പോൾ സമയം കിട്ടിയെന്ന് വരില്ല. രാമേട്ടൻ കാരണവർ പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ട് പോകുമ്പോൾ സ്വീറ്റ്സും കൊണ്ട് ചെല്ലാൻ. കൊണ്ട് ചെന്നില്ലെങ്കിൽ പിന്നെ അത് മതി കാരണവർക്ക് ഉടക്കുണ്ടാക്കാൻ"...ദേവദത്തനൊരു ചെറു ചിരിയോടെ മിത്രയ്ക്ക് മറുപടി നൽകി..
ദേവദത്തന്റെ മറുപടി കേട്ട മിത്രയൊന്ന് മന്ദഹസിച്ചു....
"അച്ഛാ.... രാമശ്ശനെ കാണുവാൻ എനിയ്ക്ക് കൊതിയായി. ചേച്ചിയെപ്പോഴും പറയും രാമശ്ശനെ പറ്റി".... മിത്രയൊരു മന്ദഹാസത്തോടെ ദേവദത്തനോട് മൊഴിഞ്ഞു...
"കാരണവർ മീനൂട്ടി വരുന്നതും കാത്ത് നിൽക്കുവാ".... ദേവദത്തൻ ചിരിച്ചു കൊണ്ട് മിത്രയോട് പറഞ്ഞു...
ദേവദത്തന്റെയും മിത്രയുടെയും സംഭാഷണമൊരു പുഞ്ചിരിയോടെ ശ്രവിച്ചു നിന്ന അഭിരാമിയുടെ ശ്രദ്ധ പൊടുന്നനെ ദേവദത്തനപ്പോൾ എടുത്ത സോൻ പാപ്പ്ടി ബോക്സിലേക്ക് പതിഞ്ഞു...
"അച്ഛാ.... ഈ സോൻ പാപ്പ്ടി ആർക്കു വേണ്ടിയാ"...?
അഭിരാമി തന്റെ സംശയം മറച്ചു വയ്ക്കാതെ ദേവദത്തനോട് തിരക്കി....
"അതെന്താ അങ്ങനെയൊരു ചോദ്യം... എന്റെ കാന്താരികൾക്ക് ഇഷ്ടമല്ലേ"...?
ദേവദത്തൻ ചിരിച്ചു കൊണ്ടൊരു മറുചോദ്യമുന്നയിച്ചു...
"ഞങ്ങൾക്ക് ഇഷ്ടമാണ്... ഇതങ്ങനെ വാങ്ങാറില്ല. അമ്മയ്ക്ക് ഇതൊട്ടും ഇഷ്ടമല്ല. മുമ്പൊരിക്കൽ അമ്മയ്ക്ക് കൊടുത്തപ്പോൾ അമ്മയിത് എറിഞ്ഞു കളഞ്ഞില്ല എന്നേയുള്ളൂ. വല്ലാത്തൊരു ജന്മം തന്നെ"...ഒരു നെടുവീർപ്പോട് കൂടിയത് പറയുമ്പോഴും അഭിരാമിയുടെ മുഖത്ത് അമ്മയോടുള്ള പുച്ഛം നിറഞ്ഞു നിന്നു.....
"എന്നാലിത് ആ ജന്മത്തിന് വേണ്ടിയാണു"...ദേവദത്തനുറക്കെ ചിരിച്ചു കൊണ്ട് അഭിരാമിയ്ക്ക് മറുപടി നൽകി...
ദേവദത്തന്റെ മറുപടിയിൽ അഭിരാമിയും മിത്രയും അമ്പരന്നു പോയി...
"കൊള്ളാം.... ഞങ്ങൾ കൊടുക്കുമ്പോൾ തിരിഞ്ഞ് നോക്കാത്ത അമ്മയാണ് അച്ഛൻ കൊടുക്കുമ്പോൾ വാങ്ങിക്കഴിക്കുന്നത്. അച്ഛനാ പാരല്ലൽ വേൾഡിൽ നിന്നൊന്ന് പുറത്തിറങ്ങി പക്വതാപൂർവമൊന്ന് ചിന്തിക്ക്. അമ്മയ്ക്ക് കൊടുത്താൽ അച്ഛന്റെ മുഖത്തേക്കിത് വലിച്ചെറിഞ്ഞില്ലെകിൽ ഭാഗ്യം"... വാക്കുകളിൽ പുച്ഛം കലർത്തിക്കൊണ്ട് അഭിരാമി ദേവദത്തനോട് മൊഴിഞ്ഞു...
"ശരിയാ... അച്ഛനിങ്ങനെ പിരിയിളകി പോയല്ലോ"... മിത്രയും അമ്മയോടുള്ള തന്റെ അമർഷം മറച്ചു വയ്ക്കാതെ മൊഴിഞ്ഞു...
അഭിരാമിയുടെയും മിത്രയുടെയും വാക് ശരങ്ങളെ ദേവദത്തനൊരു പുഞ്ചിരിയോടെ നേരിട്ടു...
"നിങ്ങളുടെ അമ്മയ്ക്ക് ഞാനിത് കൊടുക്കുകയും ചെയ്യും. അവളിത് വാങ്ങുകയും ചെയ്യും കഴിക്കുകയും ചെയ്യും"...ഒരു പുഞ്ചിരിയോടെ ഇരുവർക്കും മറുപടി നൽകിയ ദേവദത്തന്റെ വാക്കുകളിൽ എന്തെന്നില്ലാത്ത ആത്മവിശ്വാസം നിറഞ്ഞു നിന്നു...
"ഞങ്ങളൊന്നും പറയുന്നില്ല. അച്ഛനോട് ഇതേ പറ്റി പറഞ്ഞു തർക്കിക്കാൻ ഈ ലോകത്താർക്കും സാധ്യമല്ല. അച്ഛനിത് അച്ഛന്റെ പൂജാബിംബത്തിന് കൊടുക്ക് എന്നിട്ട് വാങ്ങിക്കാനുള്ളതൊക്കെ വാങ്ങിച്ചോ"... അഭിരാമി രോഷം പൂണ്ടു കൊണ്ട് ദേവദത്തനോട് മൊഴിഞ്ഞു...
മറുപടിയായി ദേവദത്തനൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു....
കുറച്ച് നേരം സ്വീറ്റ് ഷോപ്പിൽ നിന്നും അത്യാവശ്യമുള്ളതെല്ലാം വാങ്ങി ദേവദത്തൻ തന്റെ മക്കളോടൊപ്പം പുറത്തേക്കിറങ്ങി മെട്രോ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി....
=================================
ഫ്ലാറ്റിൽ തന്റെ മുറിയിലെ കട്ടിലിൽ ഇരിക്കുകയായിരുന്ന അഞ്ജനയെന്ന ശ്രീലക്ഷ്‌മിയുടെ മനസ്സിൽ കുറച്ച് ദിവസങ്ങൾക്കിടയിൽ തന്റെ ജീവിതത്തിൽ നടന്ന സംബങ്ങളായിരുന്നു....
താൻ അസുഖമായി കിടക്കുന്ന വിവരമറിഞ്ഞു വന്ന അഭിയിലോ മിത്രയിലോ പഴയ സ്നേഹത്തിന്റെ ഒരംശം പോലുമില്ല ഇപ്പോൾ. അവരുടെ ഭാവഭേദങ്ങളിൽ നിന്ന് തന്നെ മനസ്സിലാവുന്നു അവർക്ക് തന്നോടുള്ള വെറുപ്പ്....
മക്കൾക്കിപ്പോൾ എന്തിനും അച്ഛൻ മതിയെന്നായിരിക്കുന്നു. തന്നോട് പകരം വീട്ടുന്നുവെന്ന കണക്കെ തന്റെ മുന്നിൽ വച്ചുള്ള അവരുടെ അച്ഛനോടുള്ള സ്നേഹ പ്രകടനങ്ങൾ താൻ കണ്ടതാണല്ലോ ഹോസ്പിറ്റലിൽ വച്ചു....
എന്നിട്ടും വെറുപ്പിന്റെ അമർഷത്തിന്റെ ഒരു കണിക പോലുമില്ലാത്തത് ഒരാളുടെ മനസ്സിൽ മാത്രം....
തന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷന്...
ദേവദത്തന്...
വർഷങ്ങൾ കഴിഞ്ഞു കണ്ടുമുട്ടുമ്പോഴും ആ മിഴികളിൽ തന്നോടുള്ള സ്നേഹം മാത്രം...ശ്രീലക്ഷ്മി കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ആലോചിച്ചു...
ശ്രീലക്ഷ്മിയുടെ മനസ്സിലൂടെ ദേവദത്തൻ വന്നപ്പോൾ തൊട്ടുള്ള പെരുമാറ്റങ്ങൾ ഒരു ചലച്ചിത്രത്തിലെ രംഗങ്ങളേ പോലെ ഓടിക്കൊണ്ടിരുന്നു...
ഹോസ്പിറ്റലിൽ മക്കൾ തന്നോട് അകൽച്ച കാണിച്ചു മാറി നിൽക്കുമ്പോഴും തന്നെ ഉറക്കമൊഴിഞ്ഞു ശുശ്രൂഷിച്ച ദേവദത്തനെ ശ്രീലക്ഷ്മിയോർത്തു....
ഇത്രയും സ്നേഹസമ്പന്നനായ ഭാര്യയെ ആത്മാവിലുറച്ചു സ്നേഹിക്കുന്ന ഒരു പുരുഷനെ ഒരു സ്ത്രീയും ഉപേക്ഷിക്കില്ല. എന്നാൽ താനുപേക്ഷിച്ചു.....
എന്തിന്...?
ശ്രീലക്ഷ്മിയുടെ മനസ്സ് പഴയ ഓർമ്മകളിലേക്ക് ശതാംഗയാത്ര നടത്തുവാൻ തുടങ്ങി....
തുടരും
NB : ഇപ്പോൾ വർക്ക് ചെയ്യുന്നിടത്ത് നിന്നും കമ്പനി ട്രാൻസ്ഫർ നൽകുന്നതിനാൽ അടുത്ത പാർട്ട് കുറച്ച് കൂടി ലേറ്റ് ആയേക്കും... വായനക്കാർ സഹകരിക്കുക...🙏🙏
കണ്ണൂർകാരൻ ❤️❤️❤️ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ


