എന്റെ മഷിക്ക് എന്നും നിന്റെ ഗന്ധമായിരുന്നു,....
കാരണം എന്റെ തൂലിക തിരഞ്ഞത് എപ്പോഴും നിന്നെയായിരുന്നു....
പറയാൻ കരുതിവെച്ച ആയിരം വാക്കുകൾ പാതിവഴിയിൽ മുറിഞ്ഞുപോയപ്പോഴും,
ഒരു തമാശയുടെ മറവിൽ
ഞാൻ നിന്നോട് പറഞ്ഞത് മുഴുവൻ
എന്റെ പ്രണയമായിരുന്നു....
നമ്മൾ ഒരുമിച്ച് നടന്നു തീർക്കേണ്ട ദൂരങ്ങളും, നിലാവുദിക്കുന്ന രാത്രികളിൽ ഒന്നായി മാറേണ്ട നമ്മുടെ നിഴലുകളും ഇന്നും എന്റെ സ്വപ്നങ്ങളിൽ ഒരു സാക്ഷ്യപത്രം പോലെ ബാക്കിയുണ്ട്. അറിഞ്ഞിരുന്നോ നീ... എന്റെ എഴുത്തുകളിലെ ഓരോ പൂർണ്ണവിരാമവും നിന്നിൽ അവസാനിക്കാനായിരുന്നു
ഞാൻ ആഗ്രഹിച്ചിരുന്നത്....
നമുക്കിടയിലെ മൗനം പോലും നിന്നെക്കുറിച്ചുള്ള കവിതകളായിരുന്നു. വരികൾക്കിടയിലെ ശൂന്യതയിൽ
നീ എന്നെ തിരഞ്ഞിരുന്നെങ്കിൽ
എന്ന് ഞാൻ വെറുതെ മോഹിച്ചു പോകാറുണ്ട്..." #💞 നിനക്കായ് #❤️ പ്രണയം സ്റ്റാറ്റസുകൾ #❤️എന്റെ പ്രണയം #📝 ഞാൻ എഴുതിയ വരികൾ #💑 സ്നേഹം

