ShareChat
click to see wallet page
search
മഴയുടെ കിലുക്കം - 17 ✍🏻Ishalin muhabath Insta id : ishal_ayisha_muhabath "ന്താ രുഗ്മിണി അമ്മ കാലത്തെ ഒരു പിറുപിറുക്കൽ..??" കിച്ചു പേടിപ്പിക്കാനായി ചോദിച്ചതും അവരൊന്ന് ചിരിച്ചിട്ട് തല താഴ്ത്തി.. "ന്താന്ന് ചോദിച്ചില്ലേ??" ഇത്തവണ അവന്റെ ഗൗരവം നിറഞ്ഞ ശബ്ദം അവരുടെ ചെവികളിലേക്ക് ഇടിച്ചു കയറി... "അത്... ഞാൻ.." "രുഗ്മിണി അമ്മക്ക് എന്തൊക്കെയോ അറിയാമല്ലോ..."" അവരെ പറ്റിക്കാനായി അവൻ ചോദിച്ചതാണ്.. എന്നാൽ അവർ അപ്പോഴും തല താഴ്ത്തി തന്നെ നിന്നു..അവരിൽ എന്തോ പേടി ഉള്ളത് പോലെ അവന് തോന്നി.. "ആരെ പേടിച്ചിട്ടാ ഇങ്ങനെ പേടിച്ചു നിക്കുന്നത്??? ന്റെ അച്ഛനെ ആണോ?? അതോ?? അവൻ കയ്യിന്ന് ഇട്ടു നോക്കി... അതേറ്റു എന്ന് അവരുടെ ചേഷ്ടികളിൽ നിന്നും മനസ്സിലായി.. "കുഞ്ജേ... ഞാൻ... എനിക്കൊന്നും അറിയില്ല..." ഒന്നൂടെ വിരട്ടിയ ചിലപ്പോ എന്തെങ്കിലും അറിയാൻ കഴിയും എന്ന് വിചാരിച്ചു അവൻ ഒന്നൂടെ ഗൗരവത്തിൽ സംസാരിക്കാൻ തീരുമാനിച്ചു.. "അമ്മേ.. ഞാൻ ചോർ തന്നെയാ കഴിക്കുന്നത്.. അല്ലാതെ പൊട്ടന്മാരുടെ ആഹാരം ഒന്നുമല്ല... ഇപ്പൊ ഞാൻ ഇത് ചോദിച്ചതിന് പിന്നിൽ വ്യക്തമായ കാരണം കൂടി ഉണ്ട്.... ഇടക്ക് നിങ്ങൾ അമ്മയോട് ഓരോന്ന് അടക്കി പിടിച്ചു പറയുന്നതും അച്ഛനെ കൂടുതൽ മൈൻഡ് ചെയ്യാത്തത് ഒക്കെ ആര് പറഞ്ഞതിട്ടുള്ള ഒത്തു കളിയാണ്??" ഓരോ സന്ദർഭം ഓർത്തെടുത്തു കിച്ചു ദേഷ്യത്തിൽ ചോദിച്ചത് കേട്ടപ്പോ രുഗ്മിണി അമ്മയുടെ കണ്ണുകൾ നിറഞ്ഞഹു. "മോനെ.. ഞാൻ... മോന്റെ അമ്മ പറഞ്ഞത് കൊണ്ട ഞാൻ..." ഈ പ്രാവശ്യം അവൻ ഞെട്ടി.... "ന്താ അമ്മ പറഞ്ഞത്?? നിങ്ങൾക് എന്തൊക്കെയാ അറിയുന്നത്??" "അങ്ങനെ ഒന്നും അറിയില്ല.... മോന്റെ അച്ഛന്റെ സ്വഭാവം അറിയാം... അത് തന്നെ....." "എങനെ അറിയാം.." ആ ചോദ്ധ്യത്തിൽ അവരുടെ നെഞ്ചാം വിങ്ങി... ഹൃദയം പൊട്ടുന്ന വേദന അനുഭവപ്പെട്ടു... "ന്റെ മകളുടെ മകൾ ആർദ്ര.... അവൾക് 20 വയസ്സായിരുന്നു പ്രായം.... ന്റെ കൂടെ ചെറുപ്പത്തിലേ ഇവിടെ വരുന്ന.." "ഹ.. എനിക്കറിയാലോ.... പണ്ടൊക്കെ കൂടെ വരുന്ന കുട്ടി അല്ലെ?? ഇപ്പൊ പുറത്ത് എവിടെയോ നിന്ന് പഠിക്കുവാണെന്ന് ആണ് അമ്മ പറഞ്ഞത്... " അത് കേട്ടപ്പോ അവരുടെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിരിഞ്ഞഹു..... "പുറത്ത് എന്ന് എല്ലാരോടും പറയാൻ നിന്റെ വീട്ടുകാർ എനിക്ക് തന്നത് പണമാ...." കിച്ചു രുഗ്മിണി അമ്മയെ സംശയത്തോടെ നോക്കി... അതെ സമയം കിച്ചുവിന്റെ ഫോണിലേക്കു ഒരു കാൾ വന്നു... സാരഥി എന്ന് കണ്ടതും അവൻ എടുത്തില്ല.. പിന്നെയും കാൾ വന്നപ്പോ എന്തോ എമർജൻസി ആണെന്ന് വെച്ചു അവൻ കാൾ അറ്റൻഡ് ചെയിതു.. "എടാ... ഒന്ന് പെട്ടെന്ന് വാ.... അവൾക് ഡെലിവറി പെയിൻ ആയെടാ..." കിച്ചു വെപ്രാളപെട്ടു ഫോൺ കട്ടാക്കി അകത്തേക്കു പോയി ന്തോ എടുത്ത് കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയിതു പോയി.. രുഗ്മിണി അമ്മ അവനെ ശ്രേദ്ധിച്ചു.. ന്തോ പെട്ടെന്നുള്ള ആവശ്യം കൊണ്ട് പോയതാണെന്ന് അവരും കരുതി... നിറഞ്ഞഹു നിന്നിരുന്ന കണ്ണീർ തുടച്ചു കൊണ്ട് അവർ അടുക്കളയിലേക് പോയി കുറെ നേരം അവരുടെ പേര കിടാവിന്റെ ഓരോ കുസൃതികൾ ഒക്കെ ഓർത്തിരുന്നു പോയി.... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 രഹന കട്ടിലിൽ കമിഴ്ന്നു കിടന്നു കൊണ്ട് കരീം അയച്ചു കൊടുത്ത വീഡിയോ ഫോണിൽ കാണുക ആണ്... ഇന്നലെ കൊണ്ട് പരീക്ഷ തീർന്നത് കൊണ്ട് തന്നെ അവളുടെ മനസ്സും സ്വസ്ഥമായിരുന്നു... ആ വിഡിയോയിൽ അവൾ അവളെ തന്നെ കാണാൻ ശ്രേമിച്ചു... എന്തൊക്കെയോ വികാര മാറ്റങ്ങൾ അവളിൽ സൃഷ്ടിക്കപെട്ടത് അവളും അറിഞ്ഞു.. വീഡിയോ കണ്ട് കഴിഞ്ഹു ഒരു നിമിഷം അവൾ കണ്ണുകൾ അടച്ചു മലർന്നു കിടർന്നു.. ഫോൺ റിങ് ചെയ്തതും ആരാണ് ഈ സമയത്ത് എന്നോർത്തു ഫോൺ എടുത്തു നോക്കി.. ഇബ്രാഹീം എന്ന് സ്‌ക്രീനിൽ കണ്ടതും അവളിൽ പുച്ഛം നിറഞ്ഞഹു.. "ഹലോ.." "ഹെലോ രഹന കൊച്ചേ.... പരീക്ഷ എല്ലാം കഴിഞ്ഹു അല്ലെ??" അയാൾ ഇത് ഒക്കെ എങനെ അറിഞ്ഞത്തെന്ന് അവളുടെ ഉള്ളിൽ തോന്നി.. "ന്ത്‌ ചെയ്യുക ആണ് രഹന മോൾ" "ഇവിടെ ഇരിക്കുന്നു..." മടിയോടെ അവൾ മറുപടി നൽകി.. "ന്ത്‌ ഡ്രെസ്സ് ആണ് ഇട്ടിരിക്കുന്നത്?? ചൂടല്ലേ..?" അയാൾ വഷളൻ ചിരിയോടെ ചോദിച്ചതും അവളിലും ഒരു സുഖം തോന്നി ഈ സംഭാഷണത്തിൽ...കണ്ട വിഡിയോ അവളിൽ പ്രവർത്തിച്ചു തുടങ്ങി.. പിന്നെ അവരുടെ സംസാരം മുഴുവൻ പ്രണയതാക്കൾ പോലും കണ്ണ് മിഴിച്ചു നിന്ന് പോകുന്ന പോലെ ഉള്ളവ ആയിരുന്നു... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 "ആസിയ... തനിക് ഇത് ഉപയോഗപെടും... കുറച്ചു പ്രിപേർ ചെയിത തനിക് എക്സാം പാസ്സാവം.... ക്സാമിന് ഡേറ്റ് എപ്പോ എടുക്കണം എന്ന് ഇനി തീരുമാനിക്കാം..." കുറച്ചു വലിയ രണ്ട് ബുക്കുകൾ അവൾക്കായി നീട്ടി കൊണ്ട് അഷ്‌റഫ്‌ പറഞ്ഞതും അവൾ അത് വാഗി.. "സർ... കുറച്ചൂടെ കഴിഞ്ഞിട്ട് മതി... ഇപ്പൊ എഴുതിയ ക്സാമിന്റെ റിസൾട്ട്‌ വന്നിട്ട്...." "ഹ... അത് വരട്ടെ... അത് വരെ താൻ ഇതൊക്കെ ഒന്ന് നോക്ക്.." അസി ചിരിയോടെ തലയാട്ടി നേരെ ഹോസ്റ്റലിലേക് പോയി.. രാത്രി ആലീസ് വന്നു ഫ്രഷായി ഫോണിൽ സംസാരം തന്നെ.... അവളുടെ ബോയ് ഫ്രണ്ട് ആണെന്ന് അറിയാവുന്നത് കൊണ്ട് അസി അഷ്‌റഫ്‌ കൊടുത്ത ബുക്ക്‌ എടുത്ത് കുറച്ചു ഒക്കെ നോക്കാനായി ഇരുന്നു.. 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 സാരഥിയും സ്‌മൃതിയും ഡേറ്റ് അടുക്കാറായത് കൊണ്ട് തന്നെ കിച്ചു പറഞ്ഞത് വെച്ചിട്ട് നാട്ടിലേക്കു വന്നിട്ടുണ്ടായിരുന്നു... ലേബർ റൂമിനു മുന്നിൽ കൂടി നടക്കുന്നവനെ കാണെ കിച്ചു അവിടേക്കു ഓടി.. "എടാ... അവൾക്... അവക്കെന്തൊക്കെയോ കോംപ്ലിക്കേഷൻ ഉണ്ട്... എനിക്ക്..." സാരഥി പേടിയോടെ പറഞ്ഞു... "ഒന്നും ഉണ്ടാവില്ലടാ... നി തളരാതെ ഇരിക്ക്." കിച്ചു പറഞ്ഞഹ സമയം തന്നെ ഒരു സിസ്റ്റർ വാതിൽ തുറന്നു താള പുറത്തേക് ഇട്ടു.. "സ്‌മൃതിയുടെ ബൈസ്റ്റാൻഡേർ ആരാണ്??" "ന്താ സിസ്റ്റർ??" കിച്ചു ഓടി സിസ്റ്ററിന്റെ അടുത്തേക് പോയി.. പിറകെ തന്നെ സാരതിയും... "ബ്ലഡ്‌ അറേഞ്ച് ചെയ്യുന്ന കാര്യം എന്തായി??" "അത്.. ആളെ വിട്ടിട്ടുണ്ട്..." "ഇപ്പൊ തൽക്കാലത്തേക്ക് രണ്ട് ബോട്ടിൽ താഴത്തെ ബ്ലഡ്‌ ബാങ്കിൽ നിന്നും വാഗിക്ക്... നിങ്ങളുടെ ബ്ലഡ്‌ അറേഞ്ച് ആകുമ്പോ പറഞ്ഞഹ മതി..." സാരഥി അത് കേട്ടതും താഴേക്കു ഓടി... കിച്ചു അവിടെ തന്നെ നിന്നു... "അതെ... സിസേറിയൻ ആണ്.. സോ ഈ കോണ്സെന്റ്ഫോം സൈൻ ചെയ്യണം.." ആ സിസ്റ്റർ ഒന്നൂടെ തിരികെ വന്നു പറഞ്ഞു.. "അവൻ താഴെ പോയിട്ട് വരുമ്പോ..." കിച്ചു സാരഥി പോയ വഴിയേ കൈ ചൂണ്ടി പറഞ്ഞു.. "നിങ്ങൾ ആരാ ഈ കുട്ടിയുടെ??" "ഞാൻ.. ബ്രദർ" "നിങ്ങൾ ഒന്ന് പെട്ടെന്ന് സൈൻ ചെയിതെ..." അവർ വെപ്രാളത്തോടെ പറഞ്ഞതും കിച്ചു സൈൻ ചെയിതു കൊടുത്തു.. അവർ ആ പേപ്പറുമായി അകത്തേക്കു പോയി.. സാരഥി അപ്പോഴേക്കും തിരികെ വന്നു.. കിച്ചു സൈൻ ചെയിത കാര്യം സാരഥിയോട് പറഞ്ഞു... "എടാ.. എന്റെ കയ്യും കാലുമൊക്കെ വിറക്കുന്നു... പേടിയാകുന്നു " സാരഥിയിൽ പേടി കൂടി.. "നി ഇവിടെ ഇരിക്ക്... " സാരതിയെ പിടിച്ചു അവിടെ കിടന്ന ഒരു ചയറിൽ ഇരുത്തി... കിച്ചുവിന്റെ ഉള്ളിലും നല്ല ടെൻഷൻ തോന്നിയിരുന്നു. പക്ഷെ അത് പുറത്ത് കാട്ടിയില്ല... ഡോക്ടർസൊക്കെ വരുകയും പോവുകയും ചെയ്യുന്നത് കണ്ടപ്പോ ഉള്ള ടെൻഷൻ ഒന്നൂടെ കൂടി... "സിസ്റ്റർ.... സ്മൃതി..." അത് വഴി പോയ ഒരു സിസ്റ്ററിന്റെയിൽ ചോദിച്ചു. "ഡെലിവറി കഴിഞ്ഞ്.. പക്ഷെ കുഞ്ജ്..." പറഞ്ഞ് പൂർത്തിയാക്കുന്നതിനു മുന്നേ അകത്തു നിന്ന് ഈ സിസ്റ്ററെ വിളിച്ചതും ദൃധിയിൽ അകത്തേക്കു പോയി... പകുതിക്ക് കേട്ട കാര്യത്തിൽ തന്നെ കിച്ചുവും സാരതിയും കുടുങ്ങി കിടന്നു...കുഞ്ഞിനു എന്ത് സംഭവിച്ചു എന്നത് രണ്ടളിലും ആധി കൂട്ടി.... കുറെ കഴിഞ്ഞഹ് രണ്ട് സിസ്റ്റർസും കൂടി കുഞ്ഞിനെ ഒരു ടർക്കിയിൽ പൊതിഞ്ഞു കൊണ്ട് വന്നു... "കുട്ടി പെണ്ണാ..." സാരഥി കരഞ്ജ കണ്ണുകളോടെ കിച്ചുവിനെ നോക്കി.. വിറക്കുന്ന കയ്യാളെ കുഞ്ഞിനെ വാഗി.. കിച്ചുവും സ്തംഭിച്ച അവസ്ഥ ആയിരുന്നു. "സ്‌മൃധി..." സാരഥി അകത്തേക്കു നോക്കി ചോദിച്ചതും സിസ്റ്റർ കുഞ്ഞഹിനെ തിരികെ എടുത്ത് കൊണ്ട് ഓക്കേ ആണെന്ന് പറഞ്ഞു.. അപ്പോഴാണ് ശെരിക്കും സാരഥിക്കും കിച്ചുവിനും ശ്വാസം നേരെ വീണത്.. "നാളെ സ്‌മൃതിയെ റൂമിലേക്കു മാറ്റും.. കുറച്ചൂടെ കഴിഞ്ഞു ഒരാളെ കാണിക്കും.." സിസ്റ്റർ പോയതും സാരഥി കിച്ചുവിനെ ചേർത്ത് പിടിച്ചു പൊട്ടി കരഞ്ഞഹു... കിച്ചുവിന്റെയും കണ്ണിൽ കണ്ണീർ പൊഴിഞ്ഞു... "എടാ...ഞാൻ കുഞ്ഞഹിന്റെ കാര്യങ്ങൾ നോക്കാൻ ഒരാളെ പറഞ്ഞു വെച്ചായിരുന്നു.. പക്ഷെ ഇന്നലെ അവർ വിളിച്ചിട്ട് പറഞ്ഞു കാലൊടിഞ്ഞഹ് ഹോസ്പിറ്റലിൽ ആയെന്ന്..." സാരഥി പറഞ്ഞതിൽ കിച്ചു അവനെ നോക്കി നിന്നു.. "വേറെ ആളെ ഇനി...." "ഞാൻ രുഗ്മിണി അമ്മയോട് ചോദിക്കട്ടെ.. ചിലപ്പോ പരിചയത്തിൽ ആരേലും കാണും..." സാരഥിയോടൊപ്പം കിച്ചുവും അന്ന് മുഴുവൻ ഹോസ്പിറ്റലിൽ തന്നെ ചിലവഴിച്ചു.. 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 പതിവിലും താമസിച്ചു വന്ന ആലീസ് അസിയോട് പറഞ്ഞഹ കാര്യം കേട്ട് അവൾ ഞെട്ടി ഇരിക്കുവാണ്.. നി ഇങ്ങനെ അന്തം വിട്ട് ഒന്നും ഇരിക്കേണ്ട... കുഞ്ഞഹ് ഫോൺ വാങ്ങണം... ഇപ്പൊ തല്കാലത്തേക് അത് യൂസ് ചെയ്യാം... 1000 1500 രൂപക്കൊക്കെ ഉണ്ട്..." "ന്റെ ആലിസെ... ന്റെ കയ്യിൽ കൂടി പോയാൽ 150 കാണും... അതും എനിക്ക് വേണ്ടുന്നതൊക്കെ നിന്റെയിൽ നിന്നും നി വാഗി തരുന്നത് കൊണ്ട്... ഇവിടുന്ന് പോകുമ്പോ നിന്റെ കടം എങനെ വീട്ടുവെന്ന് ആലോചിച്ചു ഇരിക്കുവാ ഞാൻ..." അസി അവളുടെ ബാധ്യത പറയുന്നത് കേട്ടതും ആലീസിന്റെ മനസ്സിൽ ഒരു ബുദ്ധി തെളിഞ്ഞഹു.. "അത്... നിന്റെ ആ സർ ഇല്ലേ... മറ്റേ പുള്ളി.. അഷ്‌റഫ്‌ സർ.. അയാളോട് ഒന്ന് കടം ചോദിക്ക്..." "അതൊന്നും പറ്റില്ലടി... ഞാൻ എങനെ ആണ് സർനോട്." "കടം അല്ലെ ചോദിക്കുന്നത്... അയാളോട് കെട്ടാൻ അല്ലല്ലോ പറയുന്നത്.." ആലിസിന് അസി പറയുന്നത് കേട്ടിട്ട് ദേഷ്യം വരുന്നുണ്ടായിരുന്നു.. "നിനക്ക് അത്യാവശ്യം ഉള്ള ഒരു സാധനം ആണ് ഫോൺ... അത് ഇപ്പോഴത്തെ കാലത്ത് എല്ലാവർക്കും ഉണ്ട്..." "അതൊക്കെ ശെരിയാ ആലീസെ.. പക്ഷെ ന്റെ കാര്യം നിനക്കറിയില്ലേ???" "ന്റെ അസി.. നി ഇപ്പോഴും നിന്റെ ആ തന്ത പടി വളർത്തിയ പോലെ തന്നെ ജീവിക്.. ഈ സ്വഭാവം ആയോണ്ടാ ആ കിളവനെ കൊണ്ട് നിന്നെ കെട്ടിക്കാൻ പോയത്...നിനക്ക് ആ കിളവൻ തന്നെയാ ബെസ്റ്റ്..." അവൾ വാശിയിൽ പറഞ്ഞു വാതിൽ വലിച്ചു തുറന്നു ഇറങ്ങി പോയി.. അസി ആലീസ് പറഞ്ഞത്തോർത്തു ഇരുന്നു പോയി... പോയ അതെ സ്പീഡിൽ തന്നെ ആലീസ് റൂമിൽ വന്നു ബാഗിൽ നിന്നും ഹെഡ് സെറ്റും എടുത്തോണ്ട് പുറത്തേക് പോയി.. അസി ആലീസ് പോയത് കണ്ട് ഇത്തവണ ചിരിച്ചു.. അഷ്‌റഫ്‌ സർ നോട്‌ പൈസ ചോയ്ച്ച.... അവളുടെ മനസ്സിൽ കടം ചോദിക്കണോ വേണ്ടയോ എന്ന ചിന്ത ഉടലെടുത്തു.. ശെരിയാകോ ഇല്ലയോ എന്നൊക്കെ അവളുടെ മനസ്സ് പരസ്പര പറഞ്ഞു കൊണ്ടേ ഇരുന്നു... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 പിറ്റേ ദിവസം രാവിലെ കിച്ചുവും സാരതിയും ക്യാന്റീനിൽ നിന്നും ഫുഡ് വാഗി കഴിച്ചു.. ശേഷം കിച്ചു വീട്ടിലേക്കു പോയി.. പോകുന്ന വഴിയിൽ രുഗ്മിണി അമ്മയെ അല്ലുവിന്റെ ഫോണിൽ നിന്നും വിളിച്ചു സ്‌മൃതിയുടെ കാര്യം പറഞ്ഞു... അവരുടെ അറിവിൽ ഉള്ളവരെ വിളിച്ചു നോക്കട്ടെ എന്ന് പറഞ്ഞു കാൾ കട്ട്‌ ചെയിതു... വീട്ടിൽ ചെന്ന് കയറിയ പാടെ രുഗ്മിണി അമ്മ കിച്ചുവിന്റെ അടുക്കലേക്ക് വന്നു.. "മോനെ.. ഞാൻ എനിക്ക് അറിയുന്ന ഒന്ന് രണ്ട് പേരെ ചോദിച്ചപ്പോ അവരൊക്കെ ഓരോ വീട്ടിൽ നിക്കുവാ.. അതോണ്ട് ആരെയും കിട്ടിയില്ല " കിച്ചു ഇനി എന്ത് ചെയ്യും എന്ന ടെൻഷനോട് കൈ നൊടിച്ചു.. "അല്ല.. മറ്റേ ഇവിടെ നിന്ന പെൺകൊച്ചു ഇല്ലേ?? ആതിര... അവൾ ഇവിടെത്തെ കാര്യം ഒക്കെ നോക്കുമെങ്കിൽ ഞാൻ പോയി പ്രസവിച്ച കൊച്ചിനെ നോക്കായിരുന്നു...." തുടരും... #📙 നോവൽ #📔 കഥ #❤ സ്നേഹം മാത്രം 🤗 #💞 പ്രണയകഥകൾ
📙 നോവൽ - Ishalin muhabath Insta id :ishal_ayisha_muhabath Ishalin muhabath Insta id :ishal_ayisha_muhabath - ShareChat