നെഞ്ചോരമായ്.... 4
ശോ.. എന്തൊരു തങ്കപ്പെട്ട ചേട്ടൻ.. എടാ.. ഷാനു ഈ ചേട്ടനാണോ ഇവിടത്തെ ബഡാ സ്റ്റാർ... ചില്ലു അർജുൻ പോയ വഴിയേ നോക്കിക്കൊണ്ട് ചോദിച്ചു...
ഇതൊരു ബഡാ സ്റ്റാർ തന്നെയാ.. പക്ഷെ ഇതിനെക്കാളും വല്യൊരു ബഡാസ്റ്റാർ ഉണ്ട്... ആള് മുന്നിൽ വന്നു നിന്നാൽ നിന്ന നിൽപ്പിൽ മൂത്രമൊഴിക്കും... ഷാനു പറഞ്ഞു തുടങ്ങി..
ആൾക്ക് അതിന്റെ അസുഖം ഉണ്ടോ..
പവിയാണ് ചോദിച്ചത്...
ആളല്ല.. ഇപ്പൊ വന്ന കൊമ്പന്മാർ... അവരുടെ കാര്യാ ഞങ്ങൾ പറഞ്ഞത്....ഇവർക്കൊക്കെ ആളെ ഭയങ്കര പേടിയാ... കൂടെ ഞങ്ങൾക്കും വിക്കി പറയുന്നത് ശ്രദ്ധിച്ചു കേൾക്കുകയാണ് പവിയും ചില്ലുവും...
അതേ ഇപ്പോ ഇവിടുന്ന് ചവിട്ടിത്തുള്ളി പോയ ലവളില്ലേ ലവളുടെ സഹോദരനാണ് ഞാനീ പറഞ്ഞ ബഡാ സ്റ്റാർ..... ഇനി എന്തൊക്കെ നടക്കും എന്തോ...... കണ്ടറിയാം..ഷാനുവിന്റെ പറച്ചിൽ കേട്ട് ചില്ലുവും പവിയും പരസ്പരം മുഖത്തോട് മുഖം നോക്കി...
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
അന്ന് വൈന്നേരം സിദ്ധു ലിവിങ് റൂമിലെ സെറ്റിയിൽ വിശാലമായി കിടന്നു അമ്മയുണ്ടാക്കിയ പലഹാരവും കൊറിച്ചു സിനിമ കാണുകയാണ്... അന്നേരത്താണ് നന്ദന കോളേജിൽ
നിന്നു വരുന്നത്....
ഹായ്...നന്ദൂസ്... നീ വന്ന..ക്ലാസ്സ് ഒക്കെയും എങ്ങനെയുണ്ടായിരുന്നു.. നല്ലോണം പഠിച്ചല്ലോ അല്ലെ...എടീ.. തമുന്റെ പടം ആണെടി.. അടിപൊളി മൂവി...കൂടുന്നോ..
സിദ്ധിവിന്റെ പറച്ചിൽ കേട്ട് നന്ദന തന്റെ ബാഗ് എടുത്ത് സെറ്റിയിലേക്ക് വലിച്ചെറിഞ്ഞു..
എന്ത് പറ്റിയെടി..അവളുടെ പ്രവർത്തി കണ്ട് സിദ്ധു ചോദിച്ചു..
ഇനി എന്തോന്ന് പറ്റാൻ.... ചേട്ടൻ ഇവിടെ സിനിമയും കണ്ടിരുന്നോ... കോളേജിൽ ആൺപിള്ളേർ കളി തുടങ്ങി..
അതാരാടി അവിടെ ഞാനറിയാത്ത ആൺപിള്ളേർ...സിദ്ധു ഒരീണത്തിൽ ചോദിച്ചു..
മാറ്റാരാ... ആ അർജുനുംകൂട്ടരും. നിങ്ങൾ നാലെണ്ണം സസ്‌പെൻഷനിൽ ആയതോടെ ആ മെക്ക്കാര് കയറി വിലസാൻ തുടങ്ങി.. അതും പോരാഞ്ഞു അവരുടെ കൂട്ടത്തിലേക്ക് രണ്ടു പെൺപിള്ളേർ കൂടി വന്നിട്ടുണ്ട്...അവന്മാർ എല്ലാവരും കൂടി അവളുമാരെ തലയിൽ കയറ്റി വെച്ചിരിക്കുവാ അതും അല്ല
അവളുമാരുടെ മുന്നിൽ ഞാനിന്ന് നാണം കെട്ടില്ലേ...
നീയൊന്ന് തെളിച്ചു പറ നന്ദു... സിദ്ധു അവളുടെ അരികിലേക്ക് നീങ്ങിയിരുന്നുകൊണ്ട് പറഞ്ഞു.. അന്നേരം നന്ദു ഇന്ന് നടന്നതൊക്കെയും പറഞ്ഞു..
അത് ശരി അപ്പോ അങ്ങനെയാണ് കാര്യങ്ങൾ.....അടുത്ത പഴം പൊരി അകത്താകുന്നതിനിടയിൽ അവൻ പറഞ്ഞൂ..
ഹ്മ്മ്..അത് മാത്രമല്ല ആ അർജുൻ ഏട്ടനെ കുറിച്ച് എന്തൊക്കെയാ പറഞ്ഞതെന്നറിയോ... നിന്റെ ഏട്ടന്റെ ഹീറോയിസം ഒന്നും മെക്കിലെ പിള്ളേരോട് വേണ്ട... നിന്റെ ഏട്ടൻ ഹീറോയല്ല സീറോയാണ്... വെറും സീറോ അല്ല ബിഗ് സീറോ ആണത്രേ.... ഏട്ടൻ ഇനി കോളേജിൽ വന്നാൽ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരുമെന്ന്...അവരുടെ ഡിപ്പാർട്മെൻറിൽ cse ക്കാരെ കണ്ടാൽ മുട്ടുകാല് തല്ലിയൊടിക്കും പോലും..നന്ദു നിഷ്കുവായ് പറഞ്ഞു...
ഓഹോ.. അവന് അങ്ങനെ പറഞ്ഞാ..
പറഞ്ഞു.. എന്റെ ഏട്ടനാണേ സത്യം.. അതെ ഏട്ടാ എനിക്ക് അവളുമ്മാരോട് പ്രതികാരം ചെയ്യണം...
ഞാനിപ്പോ എന്താ വേണ്ടത്..??
മറ്റന്നാൾ സസ്പെഷൻ കഴിഞ്ഞു ഏട്ടൻ വരുവല്ലേ ഏട്ടൻ എന്റെ കൂടെ ഒന്ന് വന്നാൽ തി ബാക്കി ഒക്കെയും എനിക്ക് വിട്ടേക്ക്...
ശരി.. സമ്മതിച്ചു..ഞാൻ വരാം...നിനക്ക് മുകളിൽ അവിടെ ഒരു മെക്ക് റാണി മാരും വാഴണ്ട വാഴിക്കത്തില്ല ഞാൻ..
താങ്ക് യൂ ഏട്ടാ.... ഏട്ടൻ മുത്താണ് മുത്ത്...നന്ദു തന്റെ ഏട്ടന്റെ കവിളിൽ ചുംബിച്ചു കൊണ്ടവൾ പറഞ്ഞു.
അതേ ഏട്ടാ എന്റെ ക്ലാസ്സിലെ പെൺകുട്ടിയോൾ ഒക്കെയും ഏട്ടനെ അന്വേഷിച്ചിരുന്നുട്ടൊ...
മോളെ നന്ദൂട്ടാ.. ദാറ്റ് പതപ്പിക്കൽ ഇവിടെ നടക്കില്ല മോള് ചെല്ല്... സിദ്ധു പറയുന്നത് കേട്ട് നന്ദു ഒന്നിളിച്ചു കാണിച്ചു അകത്തേക്ക് നടന്നു...
രണ്ട് ദിവസത്തിന് ശേഷം... ഇന്നാണ് സിദ്ധുവും കൂട്ടുകാരും സസ്‌പെൻഷൻ കഴിഞ്ഞു കോളേജിലേക്ക് തിരിച്ചെത്തുന്നത്.. തേജയും അഭിയും ജീവയും എല്ലാവരും കൂടി സിദ്ധുവിന്റെ വീട്ടിലേക്ക് വന്നതാണ്.. അഭിയും ജീവയും മുറ്റത്തു വണ്ടി നിർത്തി സിദ്ധുവിനെ വെയിറ്റ് ചെയ്യുന്നുണ്ട്...അവനെ വിളിച്ചിട്ട് വരാമെന്ന് പറഞ്ഞു തേജ അകത്തേക്ക് നടന്നു... ഇതേ സമയത്താണ് സിദ്ധുവും
നന്ദുവും പുറത്തേക്ക് വരുന്നത്..നാളുകൾക്ക് ശേഷമാണ് അവൾ തേജയെ കാണുന്നത്.. അന്നേരം നന്ദനയുടെ കണ്ണുകൾ വിടർന്നു.....ഉള്ളിലെ സന്തോഷം പുറത്ത് കാണിക്കാതെ നന്ദു സിദ്ധുവിന്റെ കൂടെ പുറത്തേക്ക് നടന്നു..
നന്ദു നീ നിന്റെ വണ്ടിയിൽ പൊയ്ക്കോ ഞാൻ ജീവയുടെ വണ്ടിയിൽ വന്നോളാം എന്നുള്ള സിദ്ധുവിന്റെ പറച്ചിൽ കേട്ട് നന്ദുവിന്റെ മുഖം വാടിയെങ്കിലും പൊടുന്നനെ എന്തോ ഓർത്തപ്പോലെ അവളുടെ മുഖം തിളങ്ങി...
അത് ഏട്ടാ എന്റെ സ്കൂട്ടിക്ക് ചെറിയ കംപ്ലയിന്റ്... ഞാനും കൂടെ നിങ്ങളുടെ കൂടെ വരാം... ഞാൻ തേജുവേട്ടന്റെ പിറകിൽ ഇരുന്നോളാം എന്നുള്ള നന്ദുവിന്റെ പറച്ചിലിൽ അവർക്ക് ആർക്കും ആസ്വഭാവികത തോന്നിയില്ല..സിദ്ധു ജീവയുടെ കൂടെ പോയപ്പോൾ നന്ദു
തേജയുടെ ബുള്ളറ്റിന്റെ പിറകിലിരുന്നു.. അപ്രതീക്ഷിതമായി വീണു കിട്ടിയ അവസരം നന്ദു ശരിക്കും മുതലാക്കി.. അവൾ തേജയുടെ ബൈക്കിന് പിറകിൽ ഒട്ടിച്ചേർന്നിരുന്നു..... അവളുടെ കണ്ണുകൾ അവനിൽ മാത്രമായിരുന്നു...എന്നാൽ തേജ ഇതൊന്നും ശ്രദ്ധിച്ചതേയില്ല.. സിദ്ധുവിന്റെ പെങ്ങൾ അവനും പെങ്ങൾ ആയിരുന്നു....
ഇതേ സമയം നമ്മുടെ പവിയും ചില്ലുവും
കോളേജ് യൂണിഫോം ഒക്കെയും ധരിച്ചു സ്റ്റൈലിൽ വന്നതായിരുന്നു.. ഇരുവരും തങ്ങളുടെ ക്ലാസ്സിലെ ആൺപിള്ളേരുമായി വട്ടമേശ സമ്മേളനം നടത്തുന്നുണ്ട്.. അതിനിടയിൽ ഷാനുവും വിക്കിയും തമ്മിലുള്ള പഞ്ചഗുസ്തി മത്സരം നടക്കുന്നുമുണ്ട്... പവി ഷാനുവിനെ സപ്പോർട്ട് ചെയ്യുന്നുണ്ട് ചില്ലു വിക്കിയെയും....
ഇതേ സമയത്താണ് സിദ്ധുവും കൂട്ടരും ഫസ്റ്റ് ഇയർ മെക്ക് ലക്ഷ്യം വെച്ചു നടക്കുന്നത്.. കൂടെ നന്ദുവും ഉണ്ട്...നാളുകൾക്കു ശേഷം സിദ്ധുവിനെയും പിള്ളേരെയും കണ്ടപ്പോൾ എല്ലാവരു മാളത്തിലൊളിച്ചു...ചിലർ ശ്വാസം അടക്കി പിടിച്ചു അവരുടെ പോക്ക് നോക്കി നിന്നു... ഫസ്റ്റ് ഇയർ മെക്ക് ക്ലാസിനു മുന്നിൽ എത്താറായതും സിദ്ധു തന്റെ കൂട്ടുകാരെ തടഞ്ഞു..
നിങ്ങൾ ഇവിടെ നിൽക്ക്.. ഇത് ഞാനും ഇവളും മാനേജ് ചെയ്തോളമെന്ന് പറഞ്ഞു സിദ്ധു നന്ദുവിനെയും കൂട്ടി അകത്തേക്ക് നടന്നു... അതിനിടയിൽ സിദ്ധു കൂളിംഗ് ഗ്ലാസ് ധരിച്ചു ഒരെണ്ണം നന്ദുവിനും കൊടുത്തു..... ഇരുവരും ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ പിള്ളേർ ക്ലാസ്സിൽ അര്മാദിക്കുന്നുണ്ട്.. സിദ്ധുവും നന്ദുവും വന്നത് പോലും അവരാരും അറിഞ്ഞില്ല...എല്ലാവരും വട്ടം കൂടി നിന്നതിനാൽ ആരുടെയും മുഖം വ്യക്തമല്ല... ....
സ്റ്റോപ്പിറ്റ്....
സിദ്ധു മുന്നിൽ കാണുന്ന ഡസ്കിലേക്ക് ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു...ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി..
മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും പവിയുടെ മുഖം ചുളുങ്ങി.. ഒപ്പം ചില്ലിവിന്റെയും...ഇതേ അവസ്ഥ തന്നെ ആയിരുന്നു സിദ്ധുവിന്റെയും..... ഇനിയിപ്പോ കൂളിംഗ് ഗ്ലാസ് വെച്ചതിന്റെ കുഴപ്പം ആണോന്നറിയാൻ കൂളിംഗ് ഗ്ലാസ്സ് എടുത്ത് നോക്കി...... ഇല്ല തെറ്റിയിട്ടില്ല... ഇത് ലവൾ തന്നെ..... "മഞ്ഞക്കിളി "....സ്വപ്നത്തിൽ എന്റെ ചോര കുടിച്ച വടയക്ഷി....
സിദ്ധുവാണേൽ ജാങ്കോ നീയറിഞ്ഞ ഞാൻ പെട്ട് എന്ന എക്സ്പ്രശനിട്ട് നിൽകുവാണ്...മെക്ക് റാണിമാരെ ഒതുക്കാൻ വന്നിട്ട് താൻ സ്വയം ഒതുങ്ങി പോവേണ്ടി വരുമോ എന്ന ചിന്തയിലാണ് സിദ്ധു....
ഇങ്ങനെ പന്തം കണ്ട പെരുചാഴിയെ പോലെ നിൽക്കാതെ അങ്ങട് ചോദിക്ക് ഏട്ടാ... നന്ദന അവനെ ഉന്തിത്തള്ളി വിട്ടു.....
ആഹാ..പഞ്ചഗുസ്തി മത്സരം ആണല്ലേ.. ... നൈസ്.. വെരി നൈസ്...എല്ലാവരെയും കണ്ടതിൽ സന്തോഷം.... ഞാൻ അങ്ങട് ചെല്ലട്ടെ......എന്നാൽ നിങ്ങളുടെ കളി നടക്കട്ടെ... You carry on guys... അതേ എനിക്ക് പ്രിൻസിയെ ഒന്ന് കാണാനുണ്ട്...
ചെയർമാൻ ആയിപ്പോയില്ലേ..എന്നും പറഞ്ഞു പവിയിലേക്ക് നീളുന്ന കണ്ണിനെ ശാസിച്ചു നിർത്തി സിദ്ധു എങ്ങനെയൊക്കെയോ പുറത്തേക്ക് നടക്കാക്കാനൊരുങ്ങവേ എന്താ ഇവിടെ സംഭവിക്കുന്നത് അറിയാതെ നന്ദന സിദ്ധുവിനെ നോക്കി....നന്ദനയുടെ കൂർപ്പിച്ചുള്ള നോട്ടവും പവിയുടെ പുച്ഛിച്ചുള്ള നോട്ടവും കണ്ടു ഈ ഭൂമിയോന്ന് പിളർന്നു താഴേക്ക് പോയിരുന്നെങ്കിലെന്ന് സിദ്ധു അന്നേരം ആഗ്രഹിച്ചു പോയി..അല്ലേലും മനുഷ്യൻ ആഹ്രഹിക്കുമ്പോൾ ഒരു ഭൂകമ്പം ഉണ്ടാക്കിത്തരരുത്ട്ട എന്നും ദൈവത്തിനോട് പരാതി പറഞ്ഞു
ഇവിടുന്ന് എങ്ങനേലും രക്ഷപെടണമല്ലോ എന്ന് കരുതി സിദ്ധു ഫോണും ചെവിയോട് അടുപ്പിച്ചു ആർക്കോ കോൾ ചെയ്യുന്നത് പോലെ നടിച്ചു അവിടുന്ന് സ്കൂട്ടായതും പവി നന്ദനയ്ക്ക് നേരെ പുച്ഛം വാരി വിതറി....ഛെ... എന്നും പറഞ്ഞുകൊണ്ട് നന്ദന ക്ലാസ്സ് മുറിയിൽ നിന്നും ഇറങ്ങിനടന്നു....
എടീ...ഇതാണ് ഞാൻ പറഞ്ഞ ആ ബഡാ സ്റ്റാർ.... ഷാനു പവിയോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..
ഇവനാണോ അത്.... ഇടിയറ്റ്..എന്നുള്ള പവിയുടെ മറുപടി കേട്ട് ഷാനുവും വിക്കിയും പരസ്പരം മുഖത്തോട് മുഖം നോക്കി..
പുലിപോലെ പോയ സിദ്ധു എലിപോലെ വരുന്നത് കണ്ട് തേജയും അഭിയും ജീവയും വായും പൊളിച്ചു നിൽപ്പുണ്ട്..അവന്മാർ സിദ്ധുവിനോട് കാര്യം തിരക്കി..
എടാ.. ഇത് അവളാടാ എന്റെ മഞ്ഞക്കിളി
എന്നും പറയുമ്പോഴേക്കും പിന്നാലെ നന്ദു വരുന്നുണ്ടായിരുന്നു...
ദേ നന്ദു വരുന്നുണ്ട്...തത്കാലം അവളൊന്നും അറിയണ്ട....ഞാൻ വണ്ണിന് പോയെന്ന് പറഞ്ഞേക്ക് അല്ലേൽ വേണ്ട ചായകുടിക്കാൻ പോയെന്ന് പറഞ്ഞാൽ മതി.....ദൈവമേ എന്നോട് ഈ ചതി വേണ്ടായിരിന്നുട്ടോ... അപ്പോ ഇതായിരുന്നുല്ലേ മിനിഞ്ഞാന്ന് ആ സ്വപ്നം കാണിച്ചതിന് പിന്നിൽ.. എന്നും പറഞ്ഞു സിദ്ധു അവിടുന്നും എസ്‌കേപ്പ് ആവാനൊരുങ്ങി..
ഏട്ടാ നിൽക്ക്.. ഞാനൊന്ന് ചോദിക്കട്ടെ... നന്ദു പിന്നാലെ ചെന്നു..
നന്ദു..ഞാനൊരു ചായ കുടിച്ചിട്ട് വരാടി...അതേ നമുക്ക് വീട്ടിൽ നിന്നും സംസാരിക്കാം എനിക്കിത്തിരി തിരക്കുണ്ടെന്ന് പറഞ്ഞു
സിദ്ധു സ്ഥലം വിട്ടു...അന്നേരം നന്ദു നിരാശയോടെ തന്റെ ക്ലാസ്സിലേക്ക് നടന്നു....സിദ്ധു പറഞ്ഞ പെണ്ണ് മഞ്ഞക്കിളി ആണോന്ന് ഉറപ്പിക്കാൻ വേണ്ടി തേജയും അഭിയും ജീവയും ക്ലാസ്സിൽ ചെന്ന് നോക്കി.... മഞ്ഞ മാത്രമല്ല പച്ചയും കൂടി ഉണ്ടെന്ന് കണ്ടതും അഭിയും ജീവയും നിന്ന് പരുങ്ങി.... എന്നാൽ തേജ ചില്ലുവിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു... അവന്റെ ആ നോട്ടം കണ്ടതും അവൾ ഷാനുവിന്റെ പിന്നിലൊളിച്ചു......
സിദ്ധുവിന്റെയും കൂട്ടരുടെയും പോക്കും വരവും വ രണ്ടാമത്തെ നിലയിലെ വരാന്തയിൽ നിന്നുകൊണ്ട്
അർജുനും കൂട്ടരും കാണുന്നുണ്ടായിരുന്നു.... അർജുൻ അപ്പൊ തന്നെ പവിയുടെയും ചില്ലുവിന്റെയും അരികിൽ ചെന്ന് കാര്യം തിരക്കി.... സിദ്ധുവിനെ തനിക്ക് നേരത്തെ പരിജയമുണ്ടെന്നും അവൻ തന്റെ ശത്രുവാണെന്നും പവി പറഞ്ഞതും അർജുന്റെ കണ്ണുകൾ കൂടുതൽ തിളങ്ങി...
തുടരും....
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ


