*സുബ്ഹിക്ക് ശേഷമുള്ള ഉറക്കം*
പകൽസമയത്തെ ഉറക്കങ്ങളിൽ ഏറ്റവും കൂടുതൽ നിരുത്സാഹപ്പെടുത്തപ്പെട്ട ഒന്നാണ് സുബ്ഹി നമസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നതിന് മുമ്പുള്ള ഉറക്കം.
വിശ്വാസിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ബറക്കത്ത് ചൊരിയുന്ന സമയമാണിത്.
ഈ സമയത്ത് ഉറങ്ങുന്നത് അല്ലാഹു നൽകുന്ന അനുഗ്രഹങ്ങളെ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്.
സുബ്ഹിക്ക് ശേഷമുള്ള ഉറക്കം മടിയുണ്ടാക്കുമെന്നും ശരീരത്തിന് ദോഷം ചെയ്യുമെന്നുമാണ്.കൂടാതെ മാനസികാരോഗ്യം, ക്രമരഹിതമായ ഉറക്കം എന്നിവയ്ക്കൊക്കെ കാരണവുമാകും.
പലരും പറയാറുണ്ട് ' ഒരുപാട് കാര്യങ്ങൽ ചെയ്തു,ഒരുപാട് സമ്പാദിച്ചു... പക്ഷെ,ഒന്നിലും ഒരു റാഹത്തും ബറകത്തും ഇല്ല എന്നൊക്കെ...
ഇതിനൊക്കെ കാരണം സുബ്ഹിക്ക് ശേഷം സൂര്യൻ ഉദിക്കുന്നതിനു മുമ്പുള്ള ഉറക്കം തന്നെയാണ്!
നിങ്ങള് ഈ സമയത്ത് ഉറങ്ങുന്നവരാണെങ്കിൽ, ഈ ശീലം മാറ്റിനോക്കൂ...
ഒരുപക്ഷേ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടു വരാൻ സാധിച്ചേക്കാം...
സുബ്ഹിക്ക് ശേഷമുള്ള ഉറക്കം 'ഹറാം' (നിഷിദ്ധം) ആണെന്ന് ഇസ്‌ലാം പറയുന്നില്ല. പക്ഷേ അത് 'മക്റൂഹ്' (അഭികാമ്യമല്ലാത്തത്) ആണ്.
പ്രവാചകനോ (സ) സ്വഹാബത്തോ സുബ്ഹിക്ക് ശേഷം സൂര്യൻ ഉദിക്കുന്നത് വരെ ഉറങ്ങാറില്ലായിരുന്നു. അവർ ആ സമയം പ്രാർത്ഥനകളിലും, ഖുർആൻ പാരായണത്തിലും,അല്ലെങ്കിൽ വിജ്ഞാനം തേടുന്നതിലും ചെലവഴിച്ചിരുന്നു.
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം പ്രഭാതം എന്നത് ആരാധനകൾക്കും അധ്വാനത്തിനുമുള്ള സമയമാണ്. സുബ്ഹി നമസ്കാരം കഴിഞ്ഞ് സൂര്യോദയം വരെ ഖുർആൻ പാരായണം ദിക്റുകളിലും മറ്റു പ്രയോജനകരമായ കാര്യങ്ങളിലും ഏർപ്പെടുന്നത് ഇഹലോകത്തും പരലോകത്തും ഒരുപോലെ ഗുണകരമാണ്...
സുബ്ഹിക്ക് ശേഷം സൂര്യോദയം വരെ ചൊല്ലാനുള്ള ചില ദിക്റുകൾ👇
✨*اللهُمَّ بِكَ أَصْبَحْنَا وَبِكَ أَمْسَيْنَا وَبِكَ نَحْيَا وَبِكَ نَمُوتُ وَإِلَيْكَ النُّشُورُ*
✨أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلَّهِ رَبِّ الْعَالَمِينَ , اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ هَذَا الْيَوْمِ فَتَحَهُ ، وَنَصْرَهُ ، وَنُورَهُ ، وَبَرَكَتَهُ ، وَهُدَاهُ , وَأَعُوذُ بِكَ مِنْ شَرِّ مَا فِيهِ ، وَشَرِّ مَا بَعْدَهُ
✨ സയ്യിദുൽ ഇസ്തിഗ്ഫാർ
*_اَللهُمَّ أَنْتَ رَبِّي لاَ إِلَهَ إِلاَّ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ ، وَأَنَا عَلَى عَهْدِكَ ، وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ ، وَأبُوءُ بِذَنْبِي ، فَاغْفِرْليِ فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ_*
✨بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم"(3)
✨أعوذُ بكلِماتِ اللهِ التَّأمَّاتِ مِن شَرِّ ما خَلَقَ(3)
✨لا إلهَ إلاَّ اللَّه وحْدهُ لاَ شَرِيكَ لهُ، لَهُ المُلْكُ، ولَهُ الحمْدُ، وَهُو عَلَى كُلِّ شَيءٍ قَدِيرٌ، (10/100)
✨കടബാധ്യതയിൽ നിന്നും പ്രയാസങ്ങളിൽ നിന്നും മോചനം നേടാൻ
"اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَأَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ، وَأَعُوذُ بِكَ مِنَ الْجُبْنِ وَالْبُخْلِ، وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ، وَقَهْرِ الرِّجَالِ
കൂടാതെ ഖുർആൻ ആയത്തുകൾ സൂറത്തുകൾ ആസ്മാഉൽ ഹുസ്ന മറ്റു ദിക്റ് ദുആകൾ സ്വലാത്ത് ഒക്കെയും പതിവാക്കുക
പ്രവാചകൻ (സ) പ്രാർഥിച്ചു:
"അല്ലാഹുവേ, എന്റെ സമുദായത്തിന് അവരുടെ പ്രഭാതങ്ങളിൽ നീ ബറക്കത്ത് നൽകേണമേ." (അബൂദാവൂദ്, തിർമിദി)
നമ്മുടെ പ്രഭാത സമയത്ത് അള്ളാഹു ഖൈറും ബറകത്തും ചൊരിഞ്ഞു നല്കട്ടെ!
പ്രഭാത സമയത്ത് നല്ല രീതിയിൽ ഉപയുകപ്പെടുത്താനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ ! ആമീൻ
أوصيكم بالدعاع
✍️Ishqinte_Thozhi #☪വെള്ളിയാഴ്ച രാവ് 🌙 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #📝 ഞാൻ എഴുതിയ വരികൾ #🕌 ഇസ്ലാമിക് ഭക്തിഗാനങ്ങൾ #💓 ജീവിത പാഠങ്ങള്‍


