ShareChat
click to see wallet page
search
#പായസം #😋 തനി നാടൻ രുചികൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ ചേരുവകൾ ചെറുപയർ പരിപ്പ് - 1/2 കപ്പ് ശർക്കര ചീകിയത് - 3/4 കപ്പ് ഒന്നാം തേങ്ങാപ്പാൽ - 1/2 കപ്പ് രണ്ടാം തേങ്ങാപ്പാൽ - 3/4 കപ്പ് നെയ്യ് - 1 1/2 ടേബിൾസ്പൂൺ കശുവണ്ടി പരിപ്പ് - 8 - 10 ഉണക്കമുന്തിരി - 8 - 10 തേങ്ങാക്കൊത്ത് - 12 - 15 ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ ചുക്കുപൊടി - ഒരു നുള്ള് വെള്ളം - 1 1/4 കപ്പ് തയാറാക്കുന്ന വിധം,: പരിപ്പ് നല്ലതുപോലെ കഴുകി വെള്ളം വാലാൻ വയ്ക്കുക. ഒരു പ്രഷർ കുക്കർ അടുപ്പത്തുവച്ച് മുക്കാൽ ടീസ്പൂൺ നെയ്യൊഴിച്ച് ചൂടാക്കുക. അതിലേക്ക് പരിപ്പ് ഇട്ട് തുടരെത്തുടരെ ഇളക്കുക. നല്ല മൂത്ത മണം വന്നതിനുശേഷം ഒന്നേകാൽ കപ്പ് വെള്ളം ഒഴിക്കുക. മീഡിയം തീയിൽ മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. ഉരുളി അല്ലെങ്കിൽ ചുവട് കട്ടിയുള്ള ഒരു പാത്രം ചൂടാക്കുക. അതിലേക്ക് ബാക്കി നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത് എന്നിവ വറുത്തു കോരുക. ചെറുതായിട്ട് ഉടച്ച് വേവിച്ച പരിപ്പ് ഉരുളിയിലെ നെയ്യിൽ ചേർത്ത് ഇളക്കുക. അതിലേക്ക് ചിരകിയ ശർക്കര ചേർത്ത് നന്നായി യോജിപ്പിക്കുക. രണ്ടാം പാൽ ചേർത്ത് തിളപ്പിക്കുക. തീ വളരെ കുറച്ച് ഒന്നാംപാൽ ചേർത്ത് നല്ലതുപോലെ ഇളക്കുക. വേഗം തീ അണയ്ക്കുക. പൊടിച്ച ഏലക്കയും ചുക്കുപൊടിയും ചേർക്കുക. അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങാക്കൊത്തും വിതറുക. സ്വാദിഷ്ടമായ പായസം തയാർ
പായസം - ShareChat