💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜
ആദ്യം തന്നെ പറയട്ടെ ഇന്ന് രണ്ട് പാർട്ട് ഇട്ടിട്ടുണ്ട്. 25 വായിക്കാൻ വരുന്നവർ 24 കൂടി വായിക്കണം കേട്ടോ. പിന്നെ ലൈക് മറക്കരുത് 😂
പാർട്ട് -25
ഫോൺ എടുത്തു നോക്കുമ്പോൾ അനൂപ് ആയിരുന്നു വിളിച്ചത്...
ഇന്ദ്രൻ ആ നമ്പറിലേക്കു തിരികെ വിളിച്ചു...
"അനൂപേ.. ഞാൻ പുറത്ത് ആയിരുന്നെടാ.. എന്താടാ കാര്യം.."
മറുവശത്തു നിന്നും അനൂപ് പറഞ്ഞ കാര്യങ്ങൾ ഇന്ദ്രന് കേട്ടു നിൽക്കാൻ ആയില്ല.. അത്രക്ക് ഭയന്നു പോയവൻ...
"വൈഷ്ണവി...."
"എന്തോ..? ദാ വരുവാ...." തലവഴി ബനിയൻ വലിച്ചു കയറ്റിക്കൊണ്ട് അവൾ അടുത്ത റൂമിൽ നന്നും അലറി പറഞ്ഞു...
റൂമിൽ നിന്നും ഇറങ്ങി വന്ന അവൾ ആകട്ടെ കാണുന്നത് ടെൻഷൻ അടിച്ചു നിൽക്കുന്ന ഇന്ദ്രനെ ആണ്..
"എന്താ കണ്ണേട്ടാ...? ""എന്ത് പറ്റി..?"അവന്റെ നിൽപ്പും ഭാവവും ഒക്കെ കണ്ട് അവൾ ചോദിച്ചു..
"നീ എന്റെ കൂടെ പുറത്തേക്കു ഒന്ന് വാ അത്യാവശ്യം ഉണ്ട്." ഷർട്ടിന്റെ ബട്ടൻസ് ഇടുന്ന കൂട്ടത്തിൽ അവൻ പറഞ്ഞു..
"ഈ രാത്രിയിലോ....?"
"വൈഷ്ണവി.. കുഞ്ഞ് കളിക്കാൻ ഉള്ള ടൈം അല്ല... നീ വന്നേ.." അവളുടെ കൈയും പിടിച്ചു ഇന്ദ്രൻ ബൈക്കിന് അടുത്തേക്ക് ചെന്നു...
രണ്ടാളും അവിടുന്ന് കുറച്ചു മാറി അക്കരെ ഉള്ള കാട് മൂടപ്പെട്ട ഏരിയയിലേക്ക് ആണ് പോയത്.. ഒരു പഴയ ഇല്ലത്തിന്റെ കാവ് ആയിരുന്നു ഒരിക്കൽ അത്. പിന്നീട് കാട് മൂടപ്പെട്ട് ആരും പോകാത്ത ഇടമായി മാറി..
എത്തിയതേ നിറയും ആളും മീഡിയക്കാരും പോലീസ് എന്ന് വേണ്ട സകലരും അവിടെ ഉണ്ട്....
"ഇതെന്താ കണ്ണേട്ടാ നമ്മൾ ഇവിടെ വന്നത്..?"
ലൈറ്റ് വെട്ടം കണ്ട് കൊണ്ട് അവൾക്ക് ഒന്ന് മനസിലായി രംഗം പന്തി അല്ലെന്നു....
"ഇന്ദ്ര......" അനൂപ് ഓടി ഇന്ദ്രന് അരികിൽ വന്നു...."ഡാ ഇവളെ കൊണ്ട് വരണ്ടായിരുന്നു...."
"എങ്ങനെ വരാതെ ഇരിക്കും..? ഒറ്റയ്ക്ക് ഇരിക്കാൻ പേടിയാ ഇരുട്ട് പേടിയാ എനിക്ക് സമാധാനത്തോടെ പിന്നെ വരാൻ പറ്റില്ല..."
"ടാ ബോഡി.....?" ഇന്ദ്രൻ ചോദിച്ചു..
"ബോഡിയോ...? ഇറച്ചി കഷ്ണം എന്നെ പറയാൻ ഒക്കു..... വെട്ടി പീസ് പീസ് ആക്കി ഇല്ലേ...? ഒറ്റ നോട്ടവെ നോക്കി ഉള്ളൂ ഞാൻ. വോമിറ്റ് ചെയ്യ്തു പോയി.... എന്തായാലും ഒരു ധൈര്യം.... ഹൊ......"
"ഇത് ആരുടെ കാര്യമാ പറയുന്നേ.....?" സംശയം വന്ന പാറു രണ്ടാളോടും കൂടി ചോദിച്ചു പോയി....
"നിന്റെ തള്ളേടെയും ആ രണ്ടാംകെട്ടിയോന്റെയും......." ഇന്ദ്രൻ പറയുന്നത് കേട്ടു അവളൊന്നു ഞെട്ടി...
"ഇന്ദ്ര...." അനൂപ് ശ്വാസനയോടെ വിളിച്ചു...
"പിന്നെ എങ്ങനെയാടാ പറയാതെ ഇരിക്കുന്നത്....." ഇന്ദ്രൻ ദേഷ്യം കടിച്ചമർത്തി...
അനൂപ് അവൾക്ക് അരികിലേക്ക് നീങ്ങി..."പാറു. ഞാൻ പറയുന്നത് ശ്രെദ്ധിച്ചു കേൾക്കണം... തന്റെ അമ്മ അയാളെ കൊന്നു..... അവർ അനുഭവിച്ചത് ഒക്കെ പകയായി അയാളിൽ തീർത്തു... പച്ചക്ക് വെട്ടി നുറുക്കി... അതും ഈ കാവിൽ ഇട്ടു..... അറസ്റ്റ് ഉടനെ ഉണ്ടാകും.... കൊന്നു കഴിഞ്ഞിട്ട് പോലീസ് സ്റ്റേഷനിൽ പോയി നിന്റെ അമ്മ കീഴടങ്ങുവാണ് ചെയ്യ്തത്.."
എല്ലാം കെട്ടു നിന്ന അവൾ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടി ഇല്ല....
"ഇന്ദ്രേട്ട പോകാം..." അവളുടെ ചോദ്യം കെട്ട് രണ്ടാളും പാറുവിനെ നോക്കി പോയി...
"നിനക്ക് വിഷമം ഇല്ലേ പാറു..? "അനൂപ് ചോദിച്ചു പോയി
"അനൂപ് ഏട്ടാ... ഒരു സ്ത്രീ അത് ആരും ആയിക്കോട്ടെ ഒരു കുഞ്ഞിന് ജന്മം നൽകി. അവളെ ജനിച്ച നാൾ മുതൽ തിരിഞ്ഞു നോക്കാതെ.. സ്നേഹത്തോടെ വാത്സല്യത്തോടെ ഒന്ന് പെരുമാറാതെ ഭർത്താവ് മരിച്ച രണ്ടിന്റേ അന്ന് കാമുകനോടൊപ്പം ഒളിച്ചോടി പോയിട്ട്..
ഇപ്പൊ എന്റെ മകളാണ് നീ എന്ന് പറഞ്ഞാൽ അവരെന്റെ അമ്മയാണെന്ന് ഞാൻ വിശ്വസിക്കണമോ..?"
"എനിക്ക് ഈ ഭൂമിയിൽ ജനിക്കാൻ ഒരു സ്ത്രീ വേണമായിരുന്നു. അത് മാത്രം ആണ് എനിക്ക് അവർ ഇന്നും എന്നും..... അവർ അവരുടെ ലൈഫ് സേഫ് ആക്കാൻ അയാളെ കൊന്നു... അത്രയും മതി...
അതിൽ കൂടുതൽ ഒന്നും വേണ്ട...."
"ഈ ലോകത്ത് ഞാൻ ഏറ്റവും വെറുക്കുന്നത് പോലും അവരെയ......"
"കണ്ണേട്ടാ നമുക്ക് തിരിച്ചു പോകാം. എനിക്ക് എന്തോ മനസ് ശെരി അല്ല..."
അത്രയും പറഞ്ഞതും അവൻ അവൾ പോകുന്നതിന്റെ പിറകെ പോയി..
അനൂപ്. നോക്കി നിൽക്കുകയായിരുന്നു അവളെ... സ്കൂളിൽ പഠിക്കുമ്പോൾ ഏറ്റവും കൂടുതൽ നാണം കെട്ടിട്ടുള്ളതും അവൾ ഈ സ്ത്രീ കാരണം അല്ലെ...? അന്നൊക്കെ ശ്രീമോൾ എന്തോരം നടന്നു പറഞ്ഞേക്കുന്നു!
💜💜
വീട്ടിൽ എത്തിയതും പാറു നേരെ അടുക്കളയിലേക്ക് നടന്നു.. ഫ്രിഡ്ജിൽ നിന്നവൾ പാക്കറ്റ് ദോശ മാവ് എടുത്തു വെളിയിലേക്ക് തണുപ്പ് മാറാൻ വെച്ചു....
വീണ്ടും പറ്റാഞ്ഞിട്ട് ഇന്ദ്രൻ മേടിച്ചു വെച്ചിരിക്കുന്ന ചിപ്സ് എടുത്തു തിന്നാൻ തുടങ്ങി..... സ്ലാവിന് മുകളിൽ കയറി ഇരുന്നാണ് തീറ്റ..
ഇതൊക്കെ കണ്ട് കൊണ്ട് ആണ് ഇന്ദ്രൻ അങ്ങോട്ടേക്ക് വന്നത്... അവൻ വന്നു ഒരു കട്ടൻ ഇട്ടു.... ഒരു ഗ്ലാസിൽ പകർന്നു അവൾക്കായി നീക്കി വെച്ചു..... വീണ്ടും വലിച്ചു വാരി തിന്നുന്നവളുടെ കയ്യിൽ നിന്നും ഇന്ദ്രൻ ആ പാക്കറ്റ് പിടിച്ചു വാങ്ങി മാറ്റി വെച്ചു...
മിണ്ടാതെ തലയും താഴ്ത്തി അവൾ ഇരുന്നു...
"നിനക്ക് അവരെ ഓർത്തു വിഷമം ഇല്ല അല്ലേടി.....?" ഇന്ദ്രൻ ചോദിച്ചു തീരുമുൻപ് അവൾ ഇന്ദ്രന്റെ കഴുത്തിൽ കൂടി വട്ടം പിടിച്ചു അവനിലേക്ക് ചേർന്ന് നിന്നു....
കരയുകയാണ് അവൾ..... കൊച്ച് കുട്ടിയെ സമാധാനിക്കും പോലെ അവൾ അവളുടെ പുറത്ത് പതിയെ തട്ടി കൊടുത്തു...
💜💜
രാത്രിയിലെ ഫുഡും കഴിച്ചവർ കിടക്കാനായി പോയി... വീണ്ടും തട്ടിയും മുട്ടിയും പായ വലിച്ചു എടുക്കുന്നവളെ കണ്ട് ഇന്ദ്രന്റെ ചുണ്ടിൽ എവിടെയോ ഒരു ചിരി വിടർന്നു..
"ഹാ.. ഇന്നലത്തെ പോലെ മുട്ടാതെ മാറി കിടന്നു ഉറങ്ങാമെങ്കിൽ കയറി കിടന്നോ.."
അത്രയും പറഞ്ഞവൻ പുതപ്പ് വലിച്ചെടുത്തു പുതച്ചു കിടന്നു....
"കണ്ണേട്ടാ."
". മ്മ്മ്...." ഉറക്കത്തിൽ അവനൊന്നു മൂളി...
"ഓ കണ്ണേട്ടാ....."
"മിണ്ടാതെ കിടന്നു ഉറങ്ങടി...."
"ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..."
"ഹ ചോദിക്ക്.... "
"കണ്ണേട്ടന് ഞാൻ ആരാ...? എന്നെ എങ്ങനെയാ കണ്ണേട്ടൻ കാണുന്നത്...?"
"കണ്ണ് കൊണ്ട്.. വേണേ നാളെ മുതൽ കാല് കൊണ്ട് കാണാം. പോരെ? പോയി കിടന്നു ഉറങ്ങു പെണ്ണെ.."
"ഓ.. എന്നാലും പറയരുത്... കണ്ണേട്ടാ ഞാൻ കണ്ണേട്ടന് ഫ്രണ്ട് ആണോ സിസ്റ്റർ ആണോ..?"
"പിന്നെ സിസ്റ്ററിനെ അല്ലെ താലി കെട്ടുന്നത്..?" (കണ്ണൻ)
"അതിന് എന്നെ കെട്ടി ഇല്ലല്ലോ....."
"കണ്ണേട്ടാ...." വീണ്ടും അവൾ വിളിച്ചതും അനക്കം ഇല്ലായിരുന്നു...
ബെസ്റ്റ്! ഇങ്ങേരു ഉറങ്ങിയോ..? ആലോചിച് ആലോചിച് അവൾ എപ്പോഴോ ഉറങ്ങി പോയി ...
എന്നാൽ ഉറങ്ങിയത് പോലെ കിടന്ന അവന്റെ മിഴികൾ നിറഞ്ഞത് അവൾ അറിഞ്ഞില്ല...
💜💜
പിറ്റേന്ന് നേരം വെളുക്കുമ്പോൾ അവന്റെ വയറിന്റെ ഭാഗത്ത് എന്തോ ഭാരം. കണ്ണ് തുറന്നു നോക്കിയതും അവളുടെ പരട്ട കാൽ..
"എന്നാൽ പിന്നെ പൊക്കി എന്റെ നെഞ്ചത്തോട്ടു വെക്കടി..."
"നെഞ്ച് വരെ എത്തില്ല കണ്ണേട്ടാ.. കാലിനു നീളം കുറവാ...."
"ഓ അപ്പൊ നിനക്ക് ബോധം ഉണ്ട്...
എന്നിട്ടാണ് എടുത്തു വെച്ചേക്കുന്നത്..."
"ബോധം ഉണ്ടായിട്ടല്ല... അലർച്ച കേട്ടു ബോധം വന്നതാ.."
'ഇങ്ങനെ ഒരു കാട്ടു മാക്കാൻ!' അത്. പറഞ്ഞു അവൾ തിരിഞ്ഞു കിടന്നു...
(തുടരും)
#നോവൽ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ


