വായിക്കണം മുഴുവൻ, വൃത്തിക്കേടാണെങ്കിലും
======================
നീ എപ്പോഴെങ്കിലും
ഒരു പെണ്ണിന്റെ സ്ഥാനത്ത് നിന്ന്
ചിന്തിച്ചിട്ടുണ്ടോ??
നിന്റെ അമ്മയും പെങ്ങളുമൊക്കെ ഈ സമൂഹത്തെ എത്രത്തോളം ഭയപ്പെടുന്നുണ്ടെന്നു നിനക്ക് ഊഹിക്കാൻ
സാധിക്കുമോ??.
ഏതെങ്കിലും ഒരു പെണ്ണായി അവളുടെ ചിന്തകളെ മനസിലാകാൻ നീ ശ്രമിച്ചിട്ടുണ്ടോ??
എത്രത്തോളം ഭയന്നിട്ടാണ് അവൾ ഒരു
പുഞ്ചിരി നിനക്ക് സമ്മാനിക്കുന്നതെന്ന് നിനക്കറിയോ??
നീ കാണിക്കുന്ന ഓരോ ലൈംഗിഗ ആവേശവും എന്നിൽ പിന്നെയും പിന്നെയും എത്രത്തോളം ഭീതിയുണർത്തിയെന്നു നിനക്കറിയോ??
വീട്ടിലായാലും ഈ സമൂഹത്തിലായലും നീ എന്നിൽ ഒരുപാട് ഭീതിയുണർത്തുന്നു. അതു കൊണ്ട് തന്നെ വീട്ടിലിരിക്കുന്നത് നിന്നിൽ നിന്ന് രക്ഷപ്പെടലല്ല..
നിന്റെ ഉദ്ധരിച്ചു നിൽക്കുന്ന
ലി്ംഗമല്ല എന്റെ ജീവിതവും സന്തോഷവും.
ഓരോ ബസ്സിൽ കയറുമ്പോഴും എനിക്ക് പേടിയാണ് പിന്നിലോട്ട് ഇറങ്ങി നിൽക്കാൻ.. എന്റെ ചന്തിയിൽ ഉരക്കുവാൻ വേണ്ടി മാത്രമായ് നീ നിന്റെ ഉദ്ധരിച്ച ലിംഗവുമായി അവിടെ കാത്തു നില്പ്പുണ്ടാകും.
ഇരുട്ടു നിറഞ്ഞ ഓരോ വഴികളിലും ബലിഷ്ടമായ കൈകളുമായി നീ കാത്തു നിൽപ്പുണ്ടാകും എന്റെ ചാരിത്രത്തെ കവർന്നെടുക്കുവാൻ...
തിരക്കുള്ള ഓരോ തെരുവിലും നീയുണ്ടാകും. എന്നെ മാറിലോ ശരീരത്തിലോ, കൈ കൊണ്ടും തോളു കൊണ്ടും കൈമുട്ടു കൊണ്ടും ആവും വിധം സ്പർശിക്കുവാൻ തിടുക്കം കൂട്ടിക്കൊണ്ട്.
പകൽ വഴികളിലെവിടെയും നീ എന്റെ മുന്നിൽ എത്താറുണ്ട് ഉടുത്തുണിയുരിഞ്ഞു നിന്റെ ആണത്തം പ്രദർശിപ്പിക്കുവാൻ.. .
ഇതെല്ലാം എന്നിൽ കാമമല്ല പകരം പുരുഷനോടുള്ള ഭീതിയും വെറുപ്പുമാണ് ജനിപ്പിക്കുന്നത്.
ഇപ്പോൾ എനിക്ക് ഭയമാണ്.. എവിടെയും നീ വന്നു ചേരുമോയെന്നുള്ള ഭയം.
മഴ പെയ്തു തുടങ്ങുമ്പോൾ പായയിട്ടു വശങ്ങൾ മറക്കാൻ ശ്രമിക്കുന്ന ഓട്ടോ ഡ്രൈവറെ...
അകാരണമായി വണ്ടിയുടെ വേഗം കൂട്ടുന്ന ടാക്സിക്കാരനെ...
ബാസ്സോടിക്കുമ്പോൾ ഇടയ്ക്കിടക്ക് എന്നെ തന്നെ നോക്കുന്ന ബസ്സ് ഡ്രൈവറെ..
രണ്ടോ മൂന്നോ വളവുകൾ തിരിഞ്ഞിട്ടും എന്റെ പിന്നാലെ തന്നെ വരുന്ന വഴി യാത്രക്കാരനെ.
ഇടവഴികളിൽ എനിക്കെതിരെ വരുന്ന അപരിചിതനെ.
എന്തിനേറെ എന്റെ മുഖത്ത് നോക്കി ക്ലാസ്ടുക്കുന്ന അധ്യാപകനെ പോലും എനിക്കിപ്പോൾ ഭയമാണ്.
അയാൾക്കും പലപ്പോഴും നിന്റെ മുഖമാണെന്ന് തോന്നിപ്പോകുന്നു..
ഒരു പക്ഷേ ഇതെല്ലാം എന്റെ ഭ്രാന്തായിരിക്കാം..
എനിക്ക് എവിടെയും സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു..
ക്ലാസ് റൂമിൽ പോലും സഹപാഠികളുടെ മുന്നിൽ പോലും ഞാൻ ബന്ധനസ്തയാണ്. എനിക്കറിയാം ഞാൻ കുനിയുന്നതും നിവരുന്നതും നോക്കി എന്റെ സ്വകാര്യതയെ ഭോഗിക്കാൻ നീ അവിടെയുണ്ടാകും.
എന്റെ കുഞ്ഞിനെ വഴിയരുകിൽ വച്ചൊന്നു കയ്യിലെടുക്കാൻ ശ്രമിച്ചാൽ എന്റെ മാറിടങ്ങളുടെ ചാരുതയളക്കാൻ നിയവിടെയുണ്ടാകും.
ഒരു നിമിഷമെങ്കിലും എന്തെങ്കിലും ചിന്തകളിലേക്ക് ആഴ്ന്നിറങ്ങിയാൽ കാറ്റത്തു പാറിപ്പറന്ന എന്റെ സാരിയുടെയും വയറിന്റെയും അഴകളവുകൾ എടുക്കുവാൻ നീ അവിടെയുണ്ടാകും....
എന്റെ വീടിന്റെ ചുമരുകൾ പോലും സുരക്ഷിതമല്ലെന്ന് എനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു.. ജനൽ പാളികൾക്കപ്പുറം ഒളിഞ്ഞു നിൽക്കുന്ന കണ്ണുകളും മറപ്പുരകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ക്യാമറകളും ...
രാവിലെ മുറ്റമടിക്കാനിറങ്ങുന്ന എന്നെയും നോക്കി കൊണ്ട് നീ നിന്റെ വീടിന്റെ മുറ്റത്ത് ഉലാത്തുന്നുണ്ടാകും. അല്ലെങ്കിൽ ആ മതിലിനു മുകളിലൂടെ എത്തി നോക്കുന്ന നിന്റെ കണ്ണുകൾ, അത് ഇന്നും എന്നെ അസ്വസ്ഥയാക്കുന്നു.
പാർക്കുകളിലും വിദ്യാലയത്തിലും ആരാധനാലയങ്ങളിൽ പോലും ഞാൻ ഭോഗിക്കപ്പെടുന്നു. പറക്കാൻ തുടങ്ങുന്ന സാരിയുടെ വിടവുകളെ തപ്പി കൊണ്ട്, സ്ഥാനം മാറിക്കിടക്കുന്ന ഷാൾ നോക്കിക്കൊണ്ട്, അറിയാതെ പുറത്തേക്കു വന്നു പോയ അടി വസ്ത്രങ്ങളുടെ നിസാരമായ പൊടിപ്പും തൊങ്ങലും തേടി കൊണ്ട്, നടപ്പിലോ ഇരിപ്പിലോ വീണു കിട്ടിയേക്കാവുന്ന എന്റെ ശരീര ഭാഗങ്ങളെ തിരഞ്ഞും മനസിലിട്ട് ഭോഗിച്ചും നീ..
വഴിയരുകിൽ എവിടെയെങ്കിലും മുണ്ടും പൊക്കി നിന്ന് മൂത്രമൊഴിച്ച നിന്നെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ, മൂത്രപ്പുരയിൽ പോയി വന്ന എന്നെ വേശ്യാലയത്തിൽ നിന്നും ഇറങ്ങി വരുന്ന വ്യഭിചാരിണിയെ പോലയല്ലേ നീ നോക്കി നിന്നത്.
കഴപ്പ് സഹിക്കാതെ നിന്റെ കൈത്തരിപ്പിൽ നിന്റെ ലിംഗം പിന്നെയും പിന്നെയും ബീജങ്ങളെ ഇരുട്ടിലും വെളിച്ചത്തിലും ഛർദിച്ചിട്ടപ്പൊഴും നീ വിശുദ്ധൻ. പക്ഷേ ഋതുമതിയായ അന്ന് മുതൽ എന്റെ എല്ലാ വേദനകൾക്കപ്പുറവും എന്റെ വിശുദ്ധമായ നാഭികൾക്കുള്ളിൽ നിന്നും വന്ന കടും ചുവപ്പ് തുള്ളികൾക്കുള്ളിൽ ഞാനൊരു അവിശുദ്ധ.
അമ്പലത്തിനും കാവിനും ഞാൻ അശുദ്ധ, പുറത്ത്. ദേവനും ദേവിക്കും പാപി, വെറുക്കപ്പെട്ടവൾ..
എന്നിലേക്ക്, എന്റെ മുലകളിലേക്കും ചന്തിയിലേക്കും സ്പർശിക്കാനും വെമ്പൽ കൊള്ളുന്ന നിന്റെ സ്നേഹം എനിക്ക് ഇനിയും മനസിലാകുന്നില്ല.
എനിക്ക് ഭയമാണ് ഇന്ന് ആരുടേയും സ്പർശനങ്ങളെയും നോട്ടങ്ങളെയും.
ഓരോ നിമിഷവും എന്നെ മനസിലിട്ട് ഭോഗിക്കുന്ന നിന്നെ..
നാലു ചുവരുകൾക്കുള്ളിൽ നിന്ന് കൊണ്ട് എന്നെ മനസിലിട്ട് ഭോഗിച്ച് നിന്റെ ഓരോ ശുക്ലത്തുള്ളികളെയും എന്റെ നാഭിയിലേക്ക് പായിക്കുന്ന നിനക്കെന്തു വികാരമാണ്??
കാമം എന്ന രണ്ടക്ഷരത്തിൽ അതിനെ ഒതുക്കി തീർക്കാമോ??
നീയറിയണം, നിന്റെ ഒരു കാമാവേശവും എന്നിൽ ഒരു ഉത്തേജനവും ഉണ്ടാക്കിയിട്ടില്ല. പകരം വെറുപ്പും ഭീതിയും മാത്രമാണെനിക്കതു സമ്മാനിച്ചത്. നീ ചിന്തിക്കുന്നുണ്ടോ നിന്റെ ഉദ്ധരിച്ച ലിംഗമാണ് എന്റെ എറ്റവും വലിയ ആഗ്രഹവും ജീവിതാഭിലാഷവുമെന്നു?? ഒരിക്കലുമല്ല. പരസ്പ്പര സ്നേഹവും കരുതലും സുരക്ഷിതത്വവുമാണ് ഏതൊരു സ്ത്രീയും പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത്... ഒരു പുരുഷനിലുള്ള അവളുടെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പൂർത്തീകരണമാണ് അവളുടെ ലൈംഗികതയുടെ സമർപ്പണം. നിനക്ക് ഒരു കൈ വേണ്ടിടത്ത് ഒരു വിരലാൽ അടക്കം തീർക്കുന്നവളാണ് സ്ത്രീ.
ഇതൊരു അഹങ്കാരമല്ല. അപേക്ഷയാണ് വെറുതെ വിടണമെന്ന്..
അല്ലെങ്കിൽ ഒരിക്കലെങ്കിലും എന്റെ നാഭിയെ സംഭോഗിച്ചു കൊണ്ട് ബീജങ്ങളെ തള്ളുമ്പോൾ നിന്റെ അമ്മയെയും പെങ്ങളെയും ഓർക്കുക.. അവരെ പോലെ തന്നെ ഒരു സ്ത്രീ ജന്മമല്ലേ ഞാനും. അവരെ ഏതെങ്കിലും ഒരു പുരുഷൻ സംഭോഗിക്കുന്നതും മാറിടങ്ങളുടെ അഴകളവുകൾ എടുക്കുന്നതും തെരുവുകളിൽ അവർ അപമാനിക്കപ്പെടുന്നതും ഇരുട്ടിൽ അവരുടെ പിച്ചിച്ചീന്തപ്പെടുന്നതും നിനക്ക് സങ്കല്പ്പിക്കാനാവുമോ??
പിന്നെന്തിനു മനുഷ്യാ നീ എന്നോട്??
സ്ഥാനം തെറ്റി കിടക്കുന്ന എന്റെ അടി വസ്ത്രത്തിന്റെ തുണ്ടുക്കൊണ്ടു,
എന്റെ ശരീരത്തിൽ നീ നോക്കിയെടുക്കുന്ന നഗ്നതയിൽ നിർവൃതിയടയുന്ന നീ എന്നെ പലപ്പോഴും കരയിച്ചിട്ടുണ്ട്.
നീ മനസിലാക്കണം, ഇതോരു മാംസപിണ്ടമല്ല. മജ്ജയും ആത്മാവുമൊക്കെയുള്ള ഒരു ജീവനാണെന്ന്..
ഒരു പാവം മനുഷ്യ ജീവൻ. വെറുതെ വിടണം എന്നെ... ഈ പാവത്തിനെ...
നിന്റെ കാമം തുടിക്കുന്ന നോട്ടങ്ങളിൽ നിന്ന്..
ഭയപ്പെടുത്തുന്ന സ്പർശനങ്ങളിൽ നിന്ന്..
നിന്റെ ഭോഗാസക്തിയിൽ നിന്നും..
സ്നേഹിക്കാൻ ശ്രമിക്കൂ . മനസിലാക്കാനും............ #✍️Quotes #📙 നോവൽ #✍️ വട്ടെഴുത്തുകൾ #📋 കവിതകള്‍ #❤️ പ്രണയം സ്റ്റാറ്റസുകൾ


