ShareChat
click to see wallet page
search
നീ... സംസാരിച്ചു മടുക്കാത്ത ഒരിടം ആണ് നീ... നിന്നിൽ നിറയുന്ന സ്വപ്നങ്ങളുടെ പകുതി മാഞ്ഞ കാലടി പാടുകൾ പിന്തുടരാൻ... അനന്തതയിലേക്ക് വഴിയറിയാതെ ഒരു മിന്നാമിനുങ്ങിൻ വെളിച്ചവും തേടി.. ആലിപ്പഴങ്ങൾ പെയ്തു വീണ മഞ്ഞിൻ കുളിരിൽ ഉള്ളിൽ ഉരുകുന്ന വേദനയുടെ ഉഷ്ണവും പേറി... നീയില്ലാ ഇടത്തിൽ അക്ഷരങ്ങൾ ശ്വാസം മുട്ടും, പിടയും അലറും... ഒടുവിൽ അർത്ഥമില്ല വാക്യങ്ങളായി കണ്ണു നീർ പൊഴിക്കും......നിറയുക നീയൊരു നിളയായ് ആത്മാവിൽ.. ഒരു ചെറു സ്പന്ദനം ഹൃദയത്തിൽ ബാക്കിയായ് കരുതുക.. നീ അറിയാതെ നിന്റെ മൗനത്തെ പോലും വാചാലമാക്കിയൊരു സ്നേഹത്തിന്റെ ഭ്രാന്തിനു... വൈകി വന്ന വസന്തം ചൊരിഞ്ഞത് എന്നോ ഉപേക്ഷിച്ച മോഹത്തിൻ പനിനീർ സുഗന്ധമോ..... വിടരുക സ്നേഹമായ്, പ്രണയമായ് നിൻ യാത്ര നികുഞ്ചത്തിലൊടുങ്ങും മുന്നേ..... #എന്റെ എഴുത്തുകൾ ✍🏻ഞാൻ എഴുതിയ വരികൾ ✍🏻നിനക്കായ്‌ 😍ishtam നിന്നോട് 💗എന്റെ മാത്രം നീ 😘പ്രണയം #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ
എന്റെ എഴുത്തുകൾ ✍🏻ഞാൻ എഴുതിയ വരികൾ ✍🏻നിനക്കായ്‌ 😍ishtam നിന്നോട് 💗എന്റെ മാത്രം നീ 😘പ്രണയം - ShareChat
00:28