പ്രഭാത പ്രാർത്ഥന..🙏
കർത്താവിനെ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യും..(സങ്കീർത്തനം 32/10)
സ്നേഹപിതാവായ ദൈവമേ..ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ സ്തുതിച്ചാരാധിക്കുന്നു..അനുനിമിഷം ഞങ്ങളിൽ ചൊരിയുന്ന എല്ലാ നന്മകൾക്കും ഇന്നേ ദിനം ഞങ്ങൾക്കായി ഒരുക്കി വച്ചിരിക്കുന്ന കരുതലിനും ഹൃദയം നിറഞ്ഞ നന്ദിയർപ്പിക്കുന്നു..അവിടുത്തെ സ്നേഹം ഒരിക്കലും അസ്‌തമിക്കാത്തതും അവിടുത്തെ കാരുണ്യം ഓരോ പ്രഭാതത്തിലും പുതിയതാണെന്നും അങ്ങിൽ ആശ്രയിക്കുന്നവരെ സ്നേഹത്തിലും കരുണയിലും ജീവിതകാലം മുഴുവൻ അവിടുന്ന് അനുഗമിക്കുന്നുവെന്നും ഞങ്ങളറിയുന്നു..എന്നാൽ അങ്ങിൽ ആശ്രയിച്ചിരിക്കുമ്പോഴും ഞങ്ങളുടെ ജീവിതത്തിൽ ചില തളർച്ചകൾ അനുഭവപ്പെടാം..ചില ഒറ്റപ്പെടലുകളെയും സങ്കടങ്ങളെയും അഭിമുഖീകരിക്കേണ്ടിയും വന്നേക്കാം..കർത്താവേ..അവിടുത്തെ കരുണാർദ്ര സ്നേഹത്താൽ ഞങ്ങളെ നിറയ്ക്കണമേ..തളർച്ചകളിൽ അങ്ങു ഞങ്ങളെ ശക്തിപ്പെടുത്തണമേ.. സങ്കടങ്ങളിൽ ആശ്വാസമരുളണമേ..സകല അനർത്ഥങ്ങളിൽ നിന്നും വിടുതൽ നൽകി അവിടുത്തെ സാനിധ്യ സംരക്ഷണത്തിലും നിത്യമായ രക്ഷയിലും ഞങ്ങളുടെ ജീവിതങ്ങളെ പൊതിഞ്ഞു പിടിക്കുകയും ചെയ്യണമേ..ഈശോയുടെ മാധുര്യമുള്ള തിരുഹൃദയ സ്നേഹമേ..ഞങ്ങളിൽ നിറയണമേ..ആമേൻ 🙏 #വിശുദ്ധർ #Today (ഇന്നത്തെ ദിവസം) #📚notebook #✝️ Jesus സ്റ്റാറ്റസുകൾ #ജീസസ് ക്രൈസ്റ്റ്


