“പ്രണയമെന്ന് വിളിക്കാൻ ധൈര്യമില്ല... സൗഹൃദമെന്ന് വിളിക്കാൻ അത്ര ചെറുതുമല്ല നീ.”
ചിരികളിൽ കൂടെ നടന്നു നീ, കണ്ണീരിൽ ശബ്ദമില്ലാതെ എന്റെ കൈപിടിച്ചതും നീയായിരുന്നു.. നിനക്കൊപ്പം ആയിരുന്നപ്പോൾ എൻ്റെ ഹൃദയം സുരക്ഷിതമായിരുന്നു... പക്ഷേ പേരില്ലാത്ത ഒരു ഇഷ്ടം എപ്പോഴും ഉള്ളിൽ വളർന്നുകൊണ്ടേയിരുന്നു.
ലോകം ചോദിക്കുമ്പോൾ 'എന്താണ് നിങ്ങൾ തമ്മിൽ?? ഞങ്ങൾ തമ്മിൽ മാത്രം അറിയുന്ന ഒരു നിശ്ശബ്ദ ബന്ധമാണ് അതെന്ന് പുഞ്ചിരിച്ച് മറുപടി പറയും.
സൗഹൃദത്തിന്റെ മറവിൽ പ്രണയം ഒളിപ്പിച്ച രണ്ട് മനസ്സുകൾ... പിരിയാതെ, വേദനിപ്പിക്കാതെ, പരസ്പരം നഷ്ടപ്പെടുത്താതിരിക്കാൻ പഠിച്ച സ്നേഹമായിരുന്നു നമ്മുടെ..
“നീ എന്റെ പ്രണയം അല്ല... പക്ഷേ നിന്നില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.”
#❤ സ്നേഹം മാത്രം 🤗

