ShareChat
click to see wallet page
search
ഭാര്യ ഒരു ക്രൂരയായിരുന്നു. ഭർത്താവിനെ പോലീസ് സ്റ്റേഷനിൽ കയറ്റുന്നവൾ, വീട്ടുകാരെ ദ്രോഹിക്കുന്നവൾ, സ്വന്തം ചെറുമകളെ നെഞ്ചിൽ കിടത്തി ഉറക്കിയതിന്, ഭർത്യപിതാവിനെതിരെ പോക്സോ കേസ് കൊടുത്തവൾ, ഭർത്താവിനെ തോൽപ്പിക്കാൻ വേണ്ടി കൂടെ വന്ന് നിൽക്കാൻ താല്പര്യം ഇല്ലാത്ത മക്കളെ, നിയമവഴിയിൽ സ്വന്തമാക്കാൻ ശ്രമിച്ചവൾ. മക്കൾക്ക്‌ അമ്മക്കൊപ്പം നിൽക്കാൻ താല്പര്യം ഇല്ലങ്കിൽ തന്നെ ആ അമ്മ എങ്ങനെത്തവൾ ആണെന്ന് പ്രേത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടാണ് ആ കുഞ്ഞുങ്ങൾ അമ്മയ്‌ക്കൊപ്പം പോയാൽ തങ്ങളെ ഉപദ്രവിക്കുമോ എന്ന് ഭയപ്പെട്ടതും അച്ഛനോട് പറഞ്ഞതും. ഇതൊക്കെ ആ ചെറുപ്പക്കാരന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അയാൾ അവരെ അത്രമാത്രം സ്നേഹിച്ചിരുന്നു. തന്റെ മക്കൾ അവർക്ക് ഇഷ്ടമില്ലാതെ അവരുടെ അമ്മയ്‌ക്കൊപ്പം പോയി ജീവിക്കുന്നത് കയ്യും കെട്ടി നോക്കിനില്ക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ല. ......................... അതുകൊണ്ട് അയാൾ ആ കുഞ്ഞുങ്ങളെയും അയാളുടെ അമ്മയെയും നൈസായിട്ടങ്ങ് തട്ടി, അതേ.. കൊന്നുകളഞ്ഞു. അവനും ചത്തു പോലും. അഹങ്കാരിയായ ഒരു സ്ത്രീകാരണം എത്ര ജീവനുകൾ ആണ് പൊലിഞ്ഞിരിക്കുന്നത് എന്നും, പാവപ്പെട്ട ആ ചെറുപ്പക്കാരൻ എന്നുമുള്ള മോങ്ങൽ വ്യാപകമാണ്. ഇത്തരം മോങ്ങലുകളിൽ മുക്കി രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും സ്വന്തം അമ്മയെയും കൊന്നവനെ അങ്ങ് ന്യായീകരിക്കല്ലേ നാട്ടുകാരെ. അപ്പോൾ നാം പറഞ്ഞ് വെക്കുന്നത്, ജീവിതത്തിൽ ജയിക്കാൻ കഴിയാത്ത ഒരു സാഹചര്യം വന്നാൽ നിങ്ങള്ക്ക് പ്രീയപ്പെട്ട മനുഷ്യരെ അങ്ങ് കൊന്നുകളഞ്ഞേക്കൂ എന്നുതന്നെയാണ്. ഏറ്റവും പ്രീയപ്പെട്ട മൂന്ന് മനുഷ്യരേ സ്നേഹം കൊണ്ട് കൊന്നുകളഞ്ഞു പോലും. സ്നേഹംകൊണ്ട് മനുഷ്യൻ മനുഷ്യനെ കൊല്ലുമോ? മക്കളെ, അമ്മയെ ഒക്കെ കൊല്ലാൻ കഴിയുമോ? തന്റെ ശത്രുവിന്റെ മുന്നിൽ ജയിക്കാൻ കഴിഞ്ഞില്ല എന്ന ഈഗോയിൽ മരിക്കാൻ ആഗ്രഹമില്ലാത്ത ഏറ്റവും ചേർത്ത് നിർത്തേണ്ട മൂന്ന് മനുഷ്യരെ കൊന്നുകളഞ്ഞ ആ അച്ഛൻ നല്ല ഒന്നാംതരം സൈക്കോ ക്രിമിനൽ ആണ്. അതിപ്പോൾ അവൻ ആത്മഹത്യ ചെയ്താലും ഇല്ലെങ്കിലും അങ്ങനെതന്നെയാണ്. അത്തരം സൈകോകൾക്കേ സ്വന്തം മനുഷ്യനെ അവനവന്റെ വാശിയുടെയും ഗർവ്വിന്റെയും പരാജയത്തിന്റെയും ശേഷിപ്പിൽ നോവിക്കാനും കരയിക്കാനും ഉപദ്രവിക്കാനും നശിപ്പിക്കാനും കൊല്ലാനുമൊക്കെ കഴിയൂ. എനിക്ക് ജയിക്കാൻ കഴിഞ്ഞില്ല എങ്കിൽ അങ്ങനിപ്പോൾ ആരും ജീവിക്കണ്ട, അല്ലങ്കിൽ അവർക്ക് പ്രീയപ്പെട്ടവരുടെ മരണം കണ്ട് എന്റെ ശത്രു വേദനിക്കട്ടെ എന്നൊക്കെ ചിന്തിക്കാൻ കഴിയൂ. ഇത്തരം സൈക്കോ ക്രിമിനലുകൾ വിശ്വസിക്കുന്ന മനുഷ്യരേ കൊല്ലുന്നതിനു പകരം സ്വയം മരിച്ചോളൂ എന്നൊന്നും പറയുന്നില്ല. പക്ഷെ തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് സ്വയമൊന്നുവീക്ഷിക്കണം, ചികിൽസിക്കണം, നന്നാക്കണം. മനുഷ്യർക്ക്‌ എല്ലാക്കാലവും എല്ലായിടങ്ങളിലും ജയിക്കാനൊന്നും കഴിഞ്ഞെന്നു വരില്ല, ചില സാഹചര്യങ്ങളിൽ തോൽക്കേണ്ടിവരും. അങ്ങനെ വന്നാൽ കൂടെയുള്ളവരെ കൊല്ലാൻ മുതിരുന്നവർ സ്വയം ചികിൽസിക്കപ്പെടണം. എന്തായാലും ആ അച്ഛൻ നിങ്ങളൊക്കെ പറയുന്നപോലെ സ്നേഹം കൊണ്ട് പിഞ്ചു മക്കളെയും സ്വന്തം അമ്മയെയും കൊന്ന് ആത്മഹത്യ ചെയ്ത മഹാനൊന്നുമല്ല. അയാൾക്ക്‌ ഇവരോടൊന്നും സ്നേഹമേ ഇല്ലായിരുന്നു.അയാളുടെ ഭാര്യയോടുള്ള വൈരാഗ്യം മൂത്ത്, അവർ ജയിച്ചു പോകുമോ എന്ന ഈഗോയിൽ ഒരുതെറ്റും ചെയ്യാത്ത മൂന്ന് മനുഷ്യരേക്കൂടി ക്രൂരമായി കൊന്നുകളഞ്ഞ ഒരു സൈക്കോ ക്രിമിനലാണവൻ. ഡെക്കറേഷൻ അത്രയൊക്കെ മതി 🙏 ********************************* #ചില വാർത്തകൾ ഒരുപാട് പ്രയാസം ണ്ടാകുന്നുണ്ടല്ലോ 🤦🏻‍♀️ #ജനങ്ങളുടെ ശ്രദ്ധയ്ക്ക് ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കരുത്☝🏻💯 #😔വേദന #😔സങ്കടം #😔Sad Status
ചില വാർത്തകൾ ഒരുപാട് പ്രയാസം ണ്ടാകുന്നുണ്ടല്ലോ 🤦🏻‍♀️ - 96 (9@ 96 (9@ - ShareChat