ShareChat
click to see wallet page
search
സ്വർഗ്ഗവാതിൽഏകാദശി (ഡിസംബർ 30/31) വൈകുണ്ഠ ഏകാദശി: വൈകുണ്ഠത്തിലേക്കു ള്ള വാതിൽ തുറന്നിടുന്നദിവസം 31/12/25 ബുധനാഴ്‌ച.പൗഷമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശി സ്വർഗ്ഗവാതിൽഏകാദശി അഥവാ വൈകുണ്ഡഏകാദശി . എന്നു അറിയപ്പെടുന്നു ഗർഗസംഹിത:യിൽ പറയുന്നത് ഇങ്ങനെ ദശമിശേഷ സംയുക്താ ഗാന്ധാര്യ സമുപോഷിതാ തസ്യാ പുത്രശതം നഷ്ടം തസ്മാത്താം പരിവർജയേത് ദശമ്യനുമതാ യത്ര തിഥിരേകാദശീ ഭവേത് തത്രാപത്യ വിനാശ: സ്യാത് പരെദ്യ നരകം വ്രജേത്. ദശമിയുള്ള ദിവസം ഏകാദശിവ്രതം നോറ്റ ഗാന്ധാരിയ്ക്ക് 100 പുത്രന്മാർ നഷ്ടമായെന്നും ആകയാൽ ദശമി തിഥിയുള്ള ദിവസം വരുന്നത് ഒഴിവാക്കി അടുത്ത ദിവസം ആ ഏകാദശി ആചരിക്കണമെന്നുമാണ് ഈ ശ്ലോകത്തിൽ പറയുന്നത്. ദശമി തിഥി, പ്രഭാതത്തിൽ വരുന്ന ദിവസം ഏകാദശി ആചരിക്കരുതെന്നു നമ്മുടെ പുരാണങ്ങൾ പറയുന്നു. അതുപോലെ സ്‌കന്ദപുരാണത്തിലും ഇങ്ങനെ പറയുന്നു.... ഏകാദശീ തു സർവ്വകാര്യേഷു ദ്വാദശീ സംയുതാ ഗ്രാഹ്യാ രുദ്രേണ ദ്വാദശീയുക്തേതി ഏകാദശീ ന കർതവ്യാ ദശമീസംയുതാ വിഭോ: അതുകൊണ്ടാണ് ദശമി ബന്ധമുള്ള ഏകാദശി എടുക്കണ്ട ദ്വാദശി വ്രതം അനുഷ്ഠിക്കാൻ പറയുന്നത്. കലണ്ടറുകളിൽ 30-ാ തീയതി ആണ് ഏകാദശി കൊടുത്തിരിക്കുന്നത്. എന്നാൽ ഗുരുവായൂർ, പത്മനാഭ സ്വാമിക്ഷേത്രം, തിരുവമ്പാടി എന്നീ പുണ്യക്ഷേത്രങ്ങളിൽ വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി 31-12-2025 ബുധനാഴ്ച്ചയാണ്. ഏകാദശി വ്രതാനുഷ്ഠാനം. 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ ഏകാദശിയിൽ ഉപവസിക്കണം. എണ്ണ തേച്ച് കുളി പാടില്ല. പകലുറക്കവും പാടില്ല. ബ്രാഹ്മമുഹൂർത്തിൽ എഴുന്നേറ്റ് കുളി കഴിഞ്ഞ് നെയ് വി ളക്ക് കത്തിച്ച് വിഷ്ണു ഭഗവാനെ ധ്യാനിക്കണം. തുടർന്ന് വൈഷ്ണവക്ഷേത്ര ദർശനവും കഴിയുന്ന വഴിപാടുകളും ചെയ്‌ത്‌ പ്രാർത്ഥിക്കണം. ക്ഷേത്രത്തിൽ പോകുമ്പോൾ പുഷ്‌പം, മാല, എണ്ണ, നെയ്യ് എന്നിവയിലൊന്ന് കരുതാം ക്ഷേത്രത്തിലിരുന്ന് ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ജപിച്ചു കൊണ്ടേയിരുക്കുക . ഏകാദശിയിൽ വരുന്ന 'ഹരിവാസരം' എന്ന ഏറ്റവും മഹനീയമായ പുണ്യ സമയമാണ് ആ സമയം ഭഗവാൻ്റെ നാമങ്ങൾ ജപിക്കുക. ദ്വാദശി ഇപ്രാവശ്യം ത്രയോദശി രാവിലെ മലരും തുളസിയിലയുമിട്ട തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ഇതിന് 'പാരണ വീടുക' എന്നാണ് പറയുന്നത്. പാരണ ചെയ്യുമ്പോള് താഴെപ്പറയുന്ന പ്രാർത്ഥനയോടെ വേണം ചെയ്യാന്: "ഭോക്ഷ്യേഹും പുണ്ഡരീകാക്ഷ! ശരണം മേ ഭവാച്യുത". (അല്ലയോ പുണ്ഡരീകാക്ഷനായ ഭഗവാനേ..! ഞാനിതാ പാരണ ചെയ്യുവാന് പോകുന്നു.അങ്ങ് എനിക്ക് ശരണമായ് ഭവിക്കണേ) 🙏🏻 🙏🏻 🙏🏻 #വൈകുണ്ഡ ഏകാദശി #🙏 മഹാവിഷ്ണു #🙏 ശ്രീകൃഷ്ണഭഗവാൻ #😇 ഗുരുവായൂരപ്പൻ #🙏 കൃഷ്ണ ഭക്തി
വൈകുണ്ഡ ഏകാദശി - 660|@86m0 VRINDI ANAM ೧ಹ೨3U] 2025 ஸிஸஸம்31 660|@86m0 VRINDI ANAM ೧ಹ೨3U] 2025 ஸிஸஸம்31 - ShareChat