ShareChat
click to see wallet page
search
നിന്നിലായി ✍️അനു ഭാഗം 1 ""ടാ.. അവളെ കിട്ടിയോ..."" ""ഇല്ല.. ഇവിടെ ഒന്നും കാണുന്നില്ല.."" ""ചെ... നാശം ആ പൊന്നുമോൾ എവിടെയാ പോയെ.. ഇനി എന്തു ചെയ്യും.. എവിടെ തേടും സാർ വിളിച്ചാൽ എന്തു പറയും..."" "അവളെ കിട്ടിയില്ലെങ്കിൽ നമ്മളെ ജീവനോടെ വച്ചേക്കില്ല.." ദേഷ്യത്തോടെ പറഞ്ഞു. ഇതേ സമയം. അവരിൽ ഒരാളുടെ ഫോൺ ബാൽ അടിച്ചതും. അയാൾ ഫോൺ എടുത്തു ഫോൺ സ്ക്രീനിൽ യാദവ് തെളിഞ്ഞു കാണുന്ന പേരുകണ്ടതും അവർ പേടിച്ചു. ഫോൺ ഓൺ ചെയ്‌തു. ഹലോ സാർ.. അവളെ കിട്ടിയോ... അയാൾ ചോദിച്ചതും അയാളോട് എന്ത് പറയണം എന്ന് അറിയാതെ അവർ നിന്നു. ചോദിച്ചത് കേട്ടില്ലേ.. അയാളുടെ ഗൗരവം നിറഞ്ഞ ശബ്ദം. കേട്ടതും അവർ ഒന്നു വിറച്ചു. ഇ... ഇല്ല സാർ അവളെ കിട്ടിയില്ല.... അവർ പേടിയോടെ പറഞ്ഞു ""അവളെ കിട്ടിയില്ലെങ്കിൽ നീയൊന്നും ജീവനോടെ ഉണ്ടാവില്ല.. അറിയാലോ എന്നെ "" അയാളുടെ ദേഷ്യതാൽ അയാളുടെ ശബ്ദം ഉയർന്നു ""അവളെ തിരയുകയാണ് സാർ.. അവൾ ദുരെക്ക് ഒന്നും പോകാൻ ചാൻസ് ഇല്ല...അവളെ ഇങ്ങനെ എങ്കിലും കൊണ്ട് വരാം..."" ""അവളെ എനിക്ക് വേണം...അവളെ കിട്ടിയേ പറ്റു "" അത് പറഞ്ഞു ഫോൺ കാട്ട് ചെയ്തു 🍂🍂🍂🍂🍂🍂 ഇതേ സമയം മറ്റൊരിടത്. കൈയിലെ മദ്യം വായിലേക്ക് കമിയതി. കൈയിലെ മദ്യത്തിന്റെ ഗ്ലാസ്‌ എറിഞ്ഞുടച്ചു. അത് പൊട്ടി ചെറു ചില്ലു കഷ്ണങ്ങളയി പൊടിഞ്ഞു വീണു.. ""പാർവതി നിനക്ക് എന്നിൽ നിന്നും ഒരിക്കലും രക്ഷപെടാൻ പറ്റില്ല... നീ എവിടെ പോയി ഒളിച്ചാലും ഞാൻ നിന്നെ കണ്ടതും..." അയാളുടെ നെറ്റിയിൽ പതിഞ്ഞ മുറിവിനെ തലോടി പറഞ്ഞു. ആ മുറിവിലെ വേദന പോലും അയാളിലെ ലഹരിയായി മാറിയിരുന്നു. നീ എത്ര ഓടി ഒളിച്ചാലും ഒടുക്കം എന്നിൽ തന്നെ വന്നു ചേരും... അയാളുടെ കണ്ണുകൾ രക്തമാലൊളിച്ചു ജീവന് വെടി പിടയുന്ന ഒരു മധ്യവയസ്ക നിലും അയാളെ ചേർത്തു പിടിച്ചു കരയുന്ന സ്ത്രീയിലും. നിന്നും. 🍂🍂🍂🍂🍂🍂🍂 ""ടാ ഈ രാത്രിയിൽ അവളെ എങ്ങനെയാ കണ്ടുപിടിക്ക..."" ""ഇങ്ങനെ എങ്ങനെങ്കിലും പിടിച്ചേ പറ്റു.. ഇല്ലെങ്കിൽ അയാൾ നമ്മളെ ജീവനോടെ വച്ചേക്കില്ല.."" ""Mm"" ""നീ.. വാ..''' അവർ പറയുന്നത് എല്ലാം കേട്ടു കൊണ്ട് കുറ്റിച്ചെടികളുടെ മറവിൽ അവൾ ഉണ്ടാരുന്നു.അവരിൽ നിന്നും രക്ഷപെട്ടൻ ചെടികളുടെ ഇടയിൽ ഒളിച്ചതാണ്. ഒത്തിരി ഓടിയതിനാൽഅവൾ വല്ലാതെ കിതാച്ചിരുന്നു. അവളുടെ കിതപ്പിന്റെ ശബ്ദം ഉയരുന്ന പോലെ തോന്നിയത്തും തന്നിൽ നിന്നും ശബ്‌ദം പുറത്ത് അവൾ ദാവണി ഷാൾ വാ കൊണ്ട് പൊതി പിടിച്ചു. അവർ പോയന്ന് മാസിലായതും അവൾ അവിടെന്നും പുറത്തേക്കിറങ്ങി. ഈ ഇരുട്ടിൽ താൻ എവിടേക്ക് പോകും എന്ന് അവൾക്ക് അറിയില്ലായിരുന്നു. മോളെ വേഗം പോ..... ഇവിടുന്നു... എന്റെ കുട്ടി ഒരിക്കലും ആ ദുഷ്ട്ടന്റെ കൈയിൽ പെടരുത് ഇവിടെനിന്നും എവിടേക്കെങ്കിലും പൊക്കോ..."" നിങ്ങൾ ഇല്ലാതെ ഞാൻ എവിടേക്ക് പോകാൻ ആണ്.. ഇല്ല അച്ഛേ... ""മോളെ നീ ഞങ്ങളെ നോക്കണ്ട.... പോ... അവളുടെ അച്ഛന്റെ വാക്കുകൾ ആയിരുന്നു അവളുടെ മനസ്സിൽ അവരുടെ കൈയിൽ എത്താതെ രക്ഷപെടണം എന്നെ അവളിൽ ഉണ്ടായിരുന്നോളൂ. എവിടേക്ക് എന്നില്ലാതെ അവൾ ഓടി. ലക്ഷ്യം ബോധമില്ലാതെ ആ ഇരുട്ടിൽ മുൻബൊട്ട് നടന്നു കണ്ണുകളിൽ ഇരുട്ടു പടരുന്നപോലെ തോന്നി അവൾക്ക്. മൂന്നു ദിവസമായി വല്ലതും കഴിച്ചിട്ട്. ഇല്ല.. ഞാൻ തളരാൻ പാടില്ല.. എങ്ങനെങ്കിലും എവിടുന്ന് പോയെ പറ്റു.. അല്ലങ്കിൽ മരണം.. ഒരിക്കലും അയാൾക്ക് എന്നെ ജീവനോടെ കിട്ടില്ല.. അവൾ ആരോടെന്നില്ലാതെ പറഞ്ഞു. എന്റെ കുട്ടി ഒരിക്കലും ആ ദുഷ്ട്ടന്റെ കൈയിൽ പെടരുത് ഇവിടെനിന്നും എവിടേക്കെങ്കിലും പൊക്കോ... അച്ഛന്റെ വാക്കുകൾ അവളിൽ തെളിയവേ അവൾ വാശിയോ നടക്കാൻ ശ്രമിച്ചു ഉറക്കാത്ത കാലടികളോടെ മുന്നോട്ടു നടക്കാൻ ശ്രമിച്ചു. ഒന്നും കഴിക്കതിനലാകാം ക്ഷിണം കിഴ്പെടുത്തിരുന്നു. കുറച്ചു വെള്ളമെങ്കിലും കിട്ടിരുന്നെങ്കിൽ അവൾ കൊതിച്ചു. റോഡരികിലൂടെ അവൾ നടന്നു വാഹങ്ങൾ റോഡിലൂടെ ചിറിപ്പായുന്നുണ്ടായിരുന്നു. ശരീരം തളരുന്നപോലെ കണ്ണുകൾ അടയുന്നപോലെ ബോധം പറയുന്നപോലെ അവൾക്ക് തോന്നി. ഒരിക്കലും തകരാൻ പാടില്ല. അവളുടെ ഉള്ളം പറയുന്നുണ്ടെങ്കിലും. അത്രമേൽ അവൾ തളർന്നിരുന്നു റോഡ് മുടിച്ചു കടക്കുമ്പോൾ ഒരു വാഹനം അവളെ ഇടിച്ചു തെറിപ്പിച്ചിരുന്നു. തുടരും.. അഭിപ്രായം പറയണേ... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 #✍ തുടർക്കഥ #📙 നോവൽ
✍ തുടർക്കഥ - eyedot weddings mlaeo]l (Grom} eyedot weddings mlaeo]l (Grom} - ShareChat