നിങ്ങൾക്ക് ആശയങ്ങൾ ഉണ്ടോ ? നിങ്ങൾ വിദ്യാർത്ഥിയാണോ നിങ്ങൾക്കും പങ്കെടുക്കാം QR കോഡ് സ്ക്യാൻ ചെയ്ത് രജിസ്റ്റർ ചെയ്യുക.
പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ യങ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ് (YCC), എസ്. എച്ച് ചാപ്റ്റർ സംഘടിപ്പിക്കുന്ന “വിഷൻ 2031 – യൂത്ത് വോയിസ് ഫോർ ഫ്യൂച്ചർ കേരള” ക്യാമ്പയിന്റെ ഭാഗമായി, *കേരളത്തിന്റെ ബഹു. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ* 2026 ജനുവരി 26ന് ഉച്ചയ്ക്ക് 12 മണിക്ക് തേവര സേക്രഡ് ഹാർട്ട് കോളേജിൽ വെച്ച് വിവിധ കോളേജുകളിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നു.
കേരളം രൂപീകരിക്കപ്പെട്ട് 75 വർഷം പൂർത്തിയാകുന്ന 2031-ൽ കേരളം എങ്ങിനെയായിരിക്കണം എന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കാഴ്ചപ്പാടുകളും വിദ്യാർത്ഥികൾ ഈ സംവാദത്തിൽ പങ്കുവെക്കും. #🗳️ രാഷ്ട്രീയം #🔵 യുഡിഎഫ് #എന്റെ രാഷ്ട്രീയം 🇮🇳🔥 #ന്യൂസ്റൂം #കോൺഗ്രസ്


