നീ എനിക്കായ് പെയ്തിരുന്നപ്പോഴെല്ലാം
എന്‍റെ ഹ്രുദയതന്തികളില്‍ നിന്നും
സംഗീതം ഉതിര്‍ന്നു വീണത്
നിന്‍റെ നനവേറിയ സ്പര്‍ശം
കൊതിച്ചിട്ടായിരുന്നു.......!!
ഞാനറിയാതെ എന്‍റെ മനസിലെ
കാണാചരടിലെ ഏതോ കേള്‍ക്കാത്ത
നാദമായ് നീ മറഞിരുന്നതും.....!!
അങ്ങകലേ ആകാശം കറുത്തിരുണ്ടപ്പോഴെല്ലാം
എന്‍റെ ഹ്രുദയ മിടിപ്പുകളുടെ താളവും വേഗതയും
മുറുകിയിരുന്നതും.......!!
എത്ര നുകര്‍ന്നാലും മതിവരാത്ത നിന്‍റെ
ആര്‍ദ്രമാം തലോടലിനായ് ദാഹിച്ചതു
കൊണ്ടായിരുന്നു........💞🫂
#💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗 #❤️ I Love You #♥ പ്രണയം നിന്നോട്
00:12

