ShareChat
click to see wallet page
search
💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜 പാർട്ട്‌ -29 ഡ്രെസ്സ് അലക്കി വിരിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ്   മുറ്റത്ത് ഒരു  കാർ വന്നു നിന്നത്... പാറു മുൻ വശത്തേക്ക് ചെന്നു... സംശയത്തോടെ കാറിലേക്ക് തന്നെ നോക്കി... അതിൽ നിന്നും ഇറങ്ങുന്നവർ ആരൊക്കെ ആണ് എന്നുള്ള ഭാവത്തിൽ......         പാറു ഓടി അടുക്കള ഭാഗത്തേക്ക്‌ ചെന്നു..... ഇന്ദ്രനെ പോയി തട്ടി നിൽക്കുമ്പോൾ രൂക്ഷമായി അവൻ അവളെ നോക്കി... എന്താടി കണ്ണില്ലേ നിനക്ക് 24 മണിക്കൂറും ഓടി വന്നു എന്റെ നെഞ്ചത്തോട്ടു കയറാൻ.... കണ്ണേട്ടാ.. മുറ്റത്ത് ഒരു കാർ ആരൊക്കയോ വന്നിരിക്കുന്നു.. ആര് വരാൻ.. എന്നിട്ട് ഞാൻ കേട്ടില്ലല്ലോ... അഹ് അതെങ്ങനെ കേൾക്കാന എപ്പോളും ദേ ഈ സാധനം ചെവിയിലും തിരുകി നടക്കുവല്ലേ.. അവളെ സംശയത്തോടെ ഒന്ന് നോക്കിയട്ടവൻ ഉമ്മറത്തേക്ക് ചെന്നു....             മുൻ വാതിൽ തുറന്നു മുന്നിലേക്ക്‌ നോക്കിയതും അച്ഛനെയും അമ്മയെയും പിന്നെ എന്നെ കല്യാണം കഴിച്ചേ അടങ്ങു എന്ന് കരുതി നടക്കുന്നവളെയും ആണ് കണ്ടത്...          അവൻ മുന്നോട്ടു നീങ്ങാതെ അവിടെ തന്നെ നിന്നു..... അവൻ വരില്ല എന്ന് കണ്ടതും അവരെല്ലാവരും ആ വീട്ടിലേക്ക് കയറി വന്നു.... ചിന്നുവിന്റെ മുഖത്തു ഇന്ദ്രനെ കണ്ടതിന്റെ തെളിച്ചം വേണ്ടുവോളം ഉണ്ടായിരുന്നു..... കണ്ണാ.. മോനെ... അമ്മ അവന്റെ കവിളിൽ തലോടി... ഇന്ദ്രൻ വാതിക്കൽ നിന്നും പിറകിലേക്ക് മാറിയതും കണ്ണേട്ടാ.... ഇന്ദ്രൻ തിരിഞ്ഞു നോക്കി പാറുവാണ്... അവൻ അവളെ കണ്ട് ചിരിച്ചു... കയ്യാട്ടി തന്റെ അടുത്തേക്ക് അവളെ വിളിച്ചതും അവൾ ഓടി അവനരികിൽ എത്തി.... എല്ലാവരും അവളെ തന്നെ നോക്കുവാണ്..... ഇന്ദ്രൻ അവളുടെ തോളിൽ കൂടി കയ്യിട്ടിരിക്കുന്നത് ചിന്നുവിൽ ദേഷ്യം നിറച്ചു....... ഇതാരാ കണ്ണാ.....അമ്മ സംശയത്തോടെ ചോദിച്ചു.. ഇത്... ഇത് വൈഷ്ണവി... ഞാൻ താലി കെട്ടിയ പെണ്ണാണ്..... ചെറു ചിരിയോടെ അവൻ പറയുമ്പോൾ എല്ലാവരും ഞെട്ടി... അതിനുപരി ചിന്നുവിന്റെ മുഖം ദേഷ്യത്താൽ ചുമന്നു.... ഞാൻ അല്ലെ കണ്ണേട്ടനെ സ്നേഹിച്ചേ... എന്നെ അല്ലെ കണ്ണേട്ടൻ താലി കെട്ടേണ്ടത്.... അവളുടെ കണ്ണുകൾ നിറഞ്ഞു പാറുവിനെ നോക്കുന്ന ഓരോ നിമിഷവും അവളിൽ ദേഷ്യം ആളി കത്തി... അല്ല എല്ലാവരും എന്തെ പറയാതെ വന്നത്... വിഷയം മാറ്റാൻ എന്നോണം ഇന്ദ്രൻ ചോദിച്ചു.. ഒന്നുമില്ല നിന്നെ കാണണം എന്ന് തോന്നി... അതാ.. ഓടി വന്നത്... പക്ഷെ സ്വന്തം മകന്റെ കല്യാണം പോലും അറിയാൻ കഴിയാഞ്ഞ അച്ഛനും അമ്മയും ആയി പോയല്ലോ ഇന്ദ്ര ഞങ്ങൾ...ഇത്രേ ഉണ്ടായിരുന്നുള്ളോ നിനക്ക് ഞങ്ങളോട് ഉള്ള സ്നേഹം... ആയമ്മ കണ്ണുനീർ തുടച്ചു കൊണ്ട് ചോദിച്ചു... എന്താമ്മേ.... പറയാൻ മാത്രം ഒന്നും ഇല്ലായിരുന്നു.... പെട്ടെന്ന് ഒരു കല്യാണം... അറിയാം.. തെറ്റാണെന്നു... നിങ്ങളെ അറിയിക്കാതെ.. പക്ഷെ ഇതേ  അപ്പോൾ വഴി ഉണ്ടായിരുന്നുള്ളു.... പാറു.... ഇന്ദ്രൻ വിളിച്ചപ്പോൾ അവൾ മുഖമുയർത്തി അവനെ നോക്കി... എന്താ കണ്ണേട്ടാ.... അവനൊന്നു ചിരിച്ചു... ഇത് എന്റെ അച്ഛനും അമ്മയും ആണ്.. പിന്നെ ദേ എന്റെ അപ്പച്ചിടെ മകൾ ചിന്നു.... ചിന്നുനെ നി വഴിയേ പരിജയപ്പെട്ടാൽ മതി... ആളൊരു പാവമാ..... അതിനവൾ തലയാട്ടി.....എന്നാൽ പാറുവിന്റെ കണ്ണുകൾ ചിന്നുവിൽ എത്തിയപ്പോൾ കണ്ടത് ആ കണ്ണിലെ ദേഷ്യം ആയിരുന്നു... വേഗം അവൾ ചിന്നുവിൽ നിന്നുള്ള നോട്ടം മാറ്റി.. 💜💜   അല്ല നിങ്ങള് കഴിച്ചിട്ട് ആണോ വന്നത്.... അവർക്ക് കുടിക്കാൻ ഉള്ള വെള്ളവുമായി പാറു വരുമ്പോൾ ഇന്ദ്രൻ ചോദിച്ചു... അല്ലടാ... രണ്ട് ദിവസം നിന്റെ കൂടെ നിക്കാമെന്നു കരുതിയ വന്നത്... എന്തോ നിന്നെ കാണാൻ കൊതി തോന്നി... എന്ത് കൊണ്ട് ആണെന്ന് അറിയില്ല അമ്മയെയും കൂട്ടി.. അപ്പോഴാണ് ചിന്നു പറയുന്നത് അവൾക്ക് കൂടി വരണം എന്ന്... പിന്നെ അവളെയും വീട്ടിൽ നിന്നും വിളിച്ചു നേരെ ഇങ്ങു പൊന്നു...(അച്ഛൻ ) വിശേഷം ഒക്കെ പറഞ്ഞു ഇരിക്കുമ്പോൾ പാറു അവരിൽ നിന്നും ഒക്കെ മാറി പുറത്തേക്കു ഇരുന്നു.... ശോ ഉച്ചക്ക് അവർ കഴിക്കാൻ കാണും എന്ത് കൊടുക്കും..... ഒറ്റയ്ക്ക് പോയി ഫുഡ്‌ ഉണ്ടാക്കാൻ ഒന്നും എനിക്ക് അറിയത്തുമില്ല...ഇന്ദ്രേട്ടൻ ആണെങ്കിൽ അവിടെ അവരോടു സംസാരിക്കുകയും ആണ്...      അച്ഛനും അമ്മക്കും തന്നെ ഇഷ്ടമായൊന്നും ഇല്ല... പക്ഷെ അവർ ഇന്ദ്രേട്ടനോട് അതിനെ പറ്റി ചോദിച്ചു വഴക്കും ഉണ്ടാകുന്നില്ല... എന്താ ഇതിപ്പോ ഇങ്ങനേ... അടുക്കള വാതിക്കൽ കാൽപ്പരുമാറ്റം കണ്ടതും അവൾ അങ്ങോട്ടേക്ക് നോക്കി.. ചിന്നുവാണ്... തന്നെ ദേഷ്യത്തിൽ നോക്കുവാണ്... പാറു പതുങ്ങി എണീറ്റു..... ചിന്നു അവൾക്കരുകിൽ എത്തി.... നിന്റെ പേരെന്താ.... വൈഷ്ണവി... എവിടെയാ വീട്.... ദോ ഈ പുഞ്ചക്ക് അപ്പുറം കാണുന്ന വീടാ.... ഓഹോ.. അപ്പൊ അങ്ങനെ വളച്ചു എടുത്തത് ആണല്ലേ.... ഇന്ദ്രേട്ടനെ അത്രക്ക് ഇഷ്ടം ആയിരുന്നോ നിനക്ക്... അഹ് ആയിരുന്നു......അവൾ കൈ കൂട്ടി തിരുമ്മിക്കൊണ്ട് പറഞ്ഞു.... ചിന്നു അവളെ നോക്കി കാണുക ആയിരുന്നു. ഇന്ദ്രേട്ടൻ എനിക്ക് ആരായിരുന്നു എന്ന് അറിയാമോ നിനക്ക്.. ഒരുപാടു ഇഷ്ടമാണ് ആ മനുഷ്യനെ എനിക്ക്. എന്ത് കണ്ടിട്ട് ആടി അങ്ങേര് നിന്നെ സ്നേഹിച്ചത്..... അവളുടെ ഒരു കുട്ടി പാന്റും ബനിയനും....ചിന്നു പുച്ഛത്തോടെ പറഞ്ഞു തന്റെ മുന്നിൽ ദാവണി ചുറ്റി. ഇടുപ്പു വരെ ഉള്ള മുടി അഴിച്ചിട്ടു ഒരു പക്കാ നാട്ടിൻ പുറത്ത് കാരി പെണ്ണവൾ നിൽക്കുമ്പോൾ... ഞാനോ 3ഫോർത്ത് പാന്റും ഇട്ട്  എന്നേലും വലിയ ഒരു ബനിയനും വലിച്ചു കെറ്റി ഇട്ടു നിൽക്കുന്നു... പിന്നെ എങ്ങനെ അവൾ കളിയാക്കാതെ ഇരിക്കും. ആട്ടെ നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്... ഇന്ദ്രേട്ടനെ കല്യാണം കഴിക്കുവാൻ നിന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടമായിരുന്നൊ.... എനിക്ക് അച്ഛനും അമ്മയും ഇല്ല ചിന്നു ചേച്ചി.... ചെറുപ്പം മുതൽ എന്നെ വളർത്തിയത് ഒക്കെ മുത്തശ്ശിയാണ്.....മുത്തശ്ശി കുറച്ചു ദിവസത്തിന് മുൻപ് മരിച്ചു പോയി... പിന്നെ വീട്ടിൽ ഒറ്റക്ക് നിൽക്കാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു അപ്പോഴാ ഇന്ദ്രേട്ടൻ എന്നെ കല്യാണം കഴിക്കുന്നത്..അവൾ പറഞ്ഞ് വന്നത് ചിന്നുവിന്റെ മനസ്സിൽ തട്ടി.... ചിന്നു ചേച്ചിക്ക് വേണേൽ ഇന്ദ്രേട്ടനെ എടുത്തോ.... ഞാൻ ആരുടേയും തട്ടി പറിച്ചു എടുക്കില്ല.... ചിന്നു അവളിൽ നിന്നും മുഖം വെട്ടിച്ചു മാറ്റി... ചിന്നുവിന്റെ കണ്ണൊന്നു കലങ്ങി.... എന്തിന്... ഇന്ദ്രേട്ടനെ എനിക്ക് ഇഷ്ടമായിരുന്നു ഇവിടെ വരുന്നത് വരെ ഇപ്പോൾ അതില്ല. മറ്റൊരാളുടെ സ്വന്തമൊന്നും ചിന്നു ആഗ്രഹിക്കാറില്ല വൈഷ്ണവി.. പിന്നെ ഇന്ദ്രേട്ടന് എന്നോട് കുറച്ചെലും ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ ആദ്ദേഹം നിന്നെ കല്യാണം കഴിക്കില്ലായിരുന്നു... കണ്ണൊന്നു തുടച്ചു അവൾ തിരിഞ്ഞതും അടുക്കള വാതിക്കൽ കൈയും കെട്ടി നിൽക്കുന്ന ഇന്ദ്രനെ ആണവൾ കാണുന്നത്... ഒന്നും മിണ്ടാതെ അവനെയും കടന്നവൾ പോയി.... പാറു അവനെ കണ്ട് നിന്നു പതുങ്ങാൻ തുടങ്ങി.... കണ്ണേട്ടാ അവർക്ക് കഴിക്കാൻ വല്ലതും കൊടുക്കണ്ടേ.. ഏട്ടന് അറിയാല്ലോ എനിക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ലെന്ന് ഉള്ളത് അഹ് അത് മറ്റാരേക്കാളും എനിക്ക് ആണല്ലോ അറിയാവുന്നത്... അനൂപിനോട് വിളിച്ചു പറഞ്ഞിട്ടുണ്ട്.. ഉച്ചക്കത്തേക്കു ഉള്ളത് അവൻ വാങ്ങിക്കൊണ്ട് വരും.... കണ്ണേട്ടാ... വീണ്ടും അവൻ തിരിഞ്ഞതും അവൾ വിളിച്ചു.. എന്താടി.... ഞാൻ ഈ ഡ്രെസ്സ് മാറണോ... അച്ഛനും അമ്മയ്ക്കും ഒന്നും ഇഷ്ടായില്ലെന്നു തോനുന്നു..... അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ടതും അവൻ ചിരിച്ചു പോയി.... അതിന്റെ ഒന്നും ആവശ്യം ഇല്ല..... നിന്നെ ഇങ്ങനേ കണ്ടാൽ മതി അവര് എനിക്ക് ഇല്ലാത്ത എന്ത് പ്രശ്നം ആണ് അവർക്ക് ഉണ്ടാവുന്നത്... നി വന്നേ... അവളുടെ തോളിൽ കൂടി കയ്യിട്ടു വലിച്ചു കൊണ്ട് ഇന്ദ്രൻ അകത്തേക്ക് ചെന്നു..... ❤️❤️ അനൂപ് ഫുഡ്‌ വാങ്ങിക്കൊണ്ട് വന്നു കൊടുത്തിട്ടു അപ്പോഴേ പോയി.. ആഹാരം വിളമ്പി കൊടുക്കുമ്പോൾ ഇന്ദ്രന്റെ മുഖത്തേക്ക് അവൾ നോക്കി.. അച്ഛനും അമ്മയും തന്നെ നോക്കുന്നത് പോലും ഇല്ല... ചിന്നു ചിരിച്ചു കൊണ്ട് ഇന്ദ്രനോട് സംസാരിക്കുന്നുണ്ട്... രണ്ടാളും എല്ലാവർക്കും വിളമ്പി അവരും കഴിക്കാൻ ഇരുന്നു... പാറുവിനു കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല വല്ലാത്ത വിഷമം.... അവൾ പാത്രത്തിൽ തന്നെ വിരൽ ഇട്ടു ഓടിക്കാൻ തുടങ്ങി... ഇന്ദ്രൻ നോക്കുമ്പോൾ അവൾ കഴിക്കാതെ ഇരിക്കുവാണ്... അവൾക്കു മുന്നിലേക്ക്‌ ഒരുപിടി ചോറ് വന്നതും അവൾ ഇന്ദ്രനെ നോക്കി.. കഴിക്ക്... ഇന്ദ്രൻ പറഞ്ഞതും അവൾ വാ തുറന്നു പോയി.... അവൻ വാരി കൊടുക്കുന്നതൊക്കെ അവൾ കഴിച്ചു... കഴിച്ചു കഴിഞ്ഞു എണീക്കുമ്പോൾ ആണ് തങ്ങളെ നോക്കി ഇരിക്കുന്നവരെ പാറു കണ്ടത്... പാറു.. ഹ.... ( അവൾ ഞെട്ടി അവനെ നോക്കി ) ചെല്ല് പോയി വാ കഴുക്. മ്മ്. അവൾ മൂളിക്കൊണ്ട് വെളിയിലേക്ക് ഇറങ്ങി.. ഇന്ദ്രൻ കഴിച്ചു എണീറ്റു കൊണ്ട് എല്ലാവരും കഴിച്ച പാത്രം എടുക്കുവാൻ പാവിച്ചു.... ഇന്ദ്ര.. എന്താ നി ഈ ചെയ്യുന്നേ നിന്റെ ഭാര്യ ഉള്ളപ്പോ അവളല്ലേ ചെയ്യേണ്ടത് അല്ലാതെ... അമ്മ ദേഷ്യത്തിൽ പറഞ്ഞ് നിർത്തി... ഇന്ദ്രൻ ചിരിച്ചു കൊണ്ട് അമ്മയെ നോക്കി... അമ്മക്ക് വയ്യാത്തപ്പോ അച്ഛൻ അമ്മയുടെ കാര്യങ്ങൾ എല്ലാം ചെയ്ത് തരാറില്ല... അത്രേം കരുതിയാൽ മതി..... പാറു ആണ് ഇതൊക്കെ ചെയ്യുന്നത് പക്ഷെ എന്തോ ഇന്ന് ഇപ്പൊ അവളെ കൊണ്ട് ചെയ്യിക്കാൻ തോന്നി ഇല്ല.. അത്രയും പറഞ്ഞു ഇന്ദ്രൻ അവിടെ നിന്നും പോയി... ഇതൊക്കെ എവിടെ ചെന്നു നിൽക്കുമോ കണ്ട് അറിയാം..... അമ്മ പറയുമ്പോൾ ചിന്നു അകത്തേക്ക് കയറി വരുന്ന പാറുവിനെ നോക്കി... കൊച്ചേ നിനക്ക് ആഹാരം ഒക്കെ വെക്കാൻ അറിയാമോ... അത്യാവശ്യം... പിന്നെ ഇന്ദ്രേട്ടൻ സഹായിക്കും... പാറു ആ അമ്മക്ക് മറുപടി കൊടുത്തു... ഭർത്താക്കന്മാരെ കൊണ്ട് ജോലി ചെയ്യപ്പിക്കുക എന്നൊക്കെ വെച്ചാൽ വലിയ നാണക്കേട് ആണ്.. അതെങ്ങനെയാ പക്വത ഇല്ലാത്തതിനെ ഒക്കെ അല്ലെ കല്യാണം കഴിച്ചിരിക്കുന്നത്.. ഇനി ഇവിടെ നിന്നാൽ ഇന്ദ്രന്റെ അമ്മ കൂടുതൽ എന്തേലും അവളെ പറയുമെന്ന് ചിന്നുവിന് തോന്നി... അമ്മാവ.. നമുക്ക് ഇറങ്ങിയാലോ... ചിന്നു ചോദിച്ചതും അയാളും സമ്മതിച്ചു...രണ്ട് ദിവസം അവരിവിടെ ഉണ്ടങ്കിൽ പാറുവും ആയിട്ട് അമ്മ ചേരില്ല എന്ന് ഇന്ദ്രനും ചിന്നുവിനും അച്ഛനും മനസിലായി.. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് തന്റെ ഭാര്യയെയും കൊണ്ട് തിരികെ പോകണമെന്ന് മാത്രമേ അയാൾക്ക് ഉണ്ടായിരുന്നുള്ളു...ഇന്ദ്രനോടും പാറുവിനോടും യാത്ര പറഞ്ഞ് അവർ അവിടെ നിന്നും ഇറങ്ങി.. ഇന്ദ്രേട്ടന്റെ അമ്മ എന്താ ഇങ്ങനെ... പാറു ചോദിച്ചു പോയി... അമ്മ ദുഷ്ട ഒന്നും അല്ലടി... ചിന്നുവിനെ മരുമകൾ ആയി അമ്മ അങ്ങ് കണ്ട് പോയി അതാണ്‌ കാര്യം.... അപ്പോളും പാറുവിന്റെ മുഖം സങ്കടത്താൽ നിറഞ്ഞിരുന്നു.... നമ്മുക്ക് ഒരു സിനിമക്ക് പോയാലോ പാറു.... ഇന്ദ്രൻ ചോദിക്കുമ്പോൾ അവളുടെ മുഖം വിടർന്നു.. സത്യം ആണോ.... അഹ് സത്യം.. വൈകിട്ട് അവളെയും കൂട്ടി ഇന്ദ്രൻ സിനിമക്ക് പോയി... പുറത്തു നിന്നും ഫുഡ് ഒക്കെ വാങ്ങി കൊടുത്താണവൻ അവളെ തിരികെ കൊണ്ട് വന്നത്....ജീവിതത്തിൽ ആദ്യമായി കിട്ടിയ സന്തോഷം അവൾ മതിമറന്നു പോയി.... 💜💜 രാത്രി ആ നഗര വീതിയിലൂടെ അവർ ബൈക്കിൽ പോകുമ്പോൾ.. പാറുവേ............. എന്തോ....... നി ഹാപ്പി ആണോ.... പിന്നെ ഒത്തിരി ഹാപ്പി ആണ്... അവൾ ഒന്ന് വട്ടം ചുറ്റി അവന്റെ വയറിലൂടെ കെട്ടി പിടിച്ചു മുഖം ഉയർത്തി അവനെ നോക്കി. ഇന്ദ്രൻ ഒരു കയ്യാലേ അവളെ ചേർത്ത് പിടിച്ചു... കണ്ണേട്ടാ..... എന്തോ..... ഏട്ടന് എന്നോട് എന്താ ദേഷ്യം ഇല്ലാത്തത് .. നി ഇത് എത്രാമത്തെ തവണയായി കൊച്ചേ എന്നോട് ഇത് ചോദിക്കാൻ തുടങ്ങിയിട്ട്.... അറിയില്ല.. ഒത്തിരി വെട്ടം ഞാൻ ഈ ചോദ്യം കണ്ണേട്ടനോട് ചോദിച്ചിട്ടുണ്ട്.. പക്ഷെ അപ്പോഴൊന്നും എനിക്ക് മറുപടി തന്നിട്ടില്ല.. എനിക്ക് ആരോടും ദേഷ്യപ്പെടാൻ ഒന്നും അറിയില്ലടി.... പാറു അത് കേട്ടതും പൊട്ടി ചിരിച്ചു.... എന്താ പറഞ്ഞത്.. ദേഷ്യപ്പെടാൻ അറിയില്ലെന്നൊ... സമ്മതിച്ചു... എങ്ങനെയാ ഇങ്ങനെ നുണ പറയാൻ പറ്റുന്നത്... ഇന്ദ്രേട്ടൻ ദേഷ്യം കാണിക്കുന്നത് പോലെ ദേഷ്യപ്പെട്ടു ഞാൻ ആരെയും കണ്ടട്ടെ ഇല്ല.. അതിനവൻ ഒന്ന് ചിരിച്ചു.... വേദന മറക്കാൻ ചിരിക്കുന്ന ചിരി പോലെ.... പാറു... എന്തോ.... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... ഹ്മ്മ്... ചോദിക്ക്... പാറൂട്ടിക്ക് ആരാ ഞാൻ.... അവൾ മിഴികൾ ഉയർത്തി അവനെ നോക്കി.. ശെരിയാ... ആരാണ് ഇന്ദ്രൻ തനിക്ക്... മ്മ് എന്റെ സംരക്ഷകൻ... പാറു പറഞ്ഞു അത്രേ ഉള്ളോ.... അറിയില്ല കണ്ണേട്ടാ.. കണ്ണേട്ടൻ ആരാ എനിക്ക് എനിക്ക്.... ഈ ലോകത്ത് എന്റെ അച്ഛനും മുത്തശ്ശി ക്കും ഞാൻ കൊടുക്കുന്ന ഒരു സ്നേഹം സ്ഥാനം ഒക്കെ ഉണ്ട്.. അവരുടെ അത്രേം ഉയരത്തിൽ ആണ് കണ്ണേട്ടനും എനിക്ക്... അത്രക്ക് ഇഷ്ടമാ എനിക്ക്.... പാവമാ എന്റെ കണ്ണേട്ടൻ.... പക്ഷെ എന്നോട് ദേഷ്യം കാണിക്കരുത്.. അത് മാത്രം എനിക്ക് സഹിക്കൂല... പക്ഷെ കണ്ണേട്ടനെ സ്നേഹിക്കുന്ന ആ കൊച്ചിനെ കണ്ണേട്ടന്  കിട്ടട്ടെ.. അതിപ്പോ എവിടെ ആണെങ്കിലും... അതിന് കണ്ണൻ ചിരിച്ചു കൊണ്ട് ഒന്ന് കൂടി അവളെ ചേർത്ത് പിടിച്ചു.... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... അവളെയും കൂട്ടി തിരികെ വീട്ടിൽ എത്തുമ്പോൾ ബൈക്കിൽ അവനെയും ചുറ്റി പിടിച്ചിരുന്നു അവൾ ഉറങ്ങി പോയിരുന്നു... ഇന്ദ്രൻ തന്നെ ആണ് അവളെ മുറിയിലേക്ക് കൊണ്ട് കിടത്തിയത്...... ടവൽ എടുത്ത് ബാത്‌റൂമിൽ കയറി പൈപ്പ് തുറന്നു വിട്ടവൻ.. ഷർട്ട്‌ ഊരി മാറ്റി ഷവർ തുറന്നു വിട്ടു... തണുത്ത വെള്ളം നെറുകിലേക്ക് വന്നു അടിക്കുമ്പോൾ ഭിത്തിയിൽ അവൻ കൈ ചേർത്ത് പിടിച്ചു...തലമുടിയിൽ പിടിച്ചവൻ വലിച്ചു...തല പൊട്ടി പോകുന്ന വേദന തോന്നി ഇന്ദ്രന്... തന്റെ വിഷമം.... ആരോട് പറയും എങ്ങനെ തീർക്കും അറിയില്ല...ശബ്ദം പുറത്ത് കേൾക്കാതെ കരഞ്ഞവൻ...ആ വെള്ളത്തിനോടൊപ്പം അവന്റെ കണ്ണുനീരും ഒഴുകി ഇറങ്ങിയിരുന്നു... ഇന്ദ്രൻ റൂമിലേക്ക്‌ വരുമ്പോൾ അവൻ കരഞ്ഞതിന്റെ പ്രതീകം എന്നോണം കണ്ണുകൾ ചുമന്നിരുന്നു..... മൂടി പുതച്ചു ഉറങ്ങുന്നവളുടെ അടുക്കലേക്കു വന്നു നിൽക്കുമ്പോൾ അവൻ വിങ്ങി പൊട്ടുക ആയിരുന്നു..... കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട്.. അലമാരയിൽ നിന്നും കുറച്ചു പേപ്പർ എടുത്ത് കൊണ്ട് അവൻ മറ്റൊരു മുറിയിലേക്ക് പോയി.... ആ മുറിയുടെ കതക് അടച്ചു കൊണ്ട് അവൻ ചെയറിൽ ഇരുന്നു.....ഒഴുകി ഇറങ്ങുന്ന കണ്ണുനീരിനെ വക വെക്കാതെ അവൻ എഴുതി തുടങ്ങി..... ആ ലെറ്ററിൽ തനിക്ക് പറയാൻ ഉള്ളത് ഒക്കെ..... ഓരോ വരികൾ എഴുതുമ്പോഴും അവന്റെ കണ്ണുനീർ ആ ലെറ്ററിൽ വീണു മഷി പടർന്നിരുന്നു... അവസാന വരിയും എഴുതി.. അഡ്രെസും കൊടുത്തവൻ...... തിരികെ മുറിയിൽ വന്നു ആ ലെറ്റർ ഭദ്രമായി അലമാരയിൽ വെച്ചു... പാറുവിന്റെ ഒപ്പം കയറി കിടക്കുമ്പോളും അവന്റെ കൺകോണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.... അവളെ വലിച്ചു നെഞ്ചിലേക്ക് കിടത്തിക്കോണ്ട്‌ അവൻ ആ നെറുകിൽ ചുണ്ടുകൾ അമർത്തി....... ( തുടരും ) അപ്പൊ എന്താ ലൈക്കും #നോവൽ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ കമെന്റും ഒക്കെ പോരട്ടെ. 🥰 #🧟 പ്രേതകഥകൾ!
നോവൽ - Hridayathil sookshikkan Hridayathil sookshikkan - ShareChat