അവൾ എന്നും അവന് പ്രിയപ്പെട്ടവൾ തന്നെ ആയിരുന്നു ❤️ അതായിരിക്കാം മറ്റാരും കാണാതെ തന്റെ ജടക്കുള്ളിൽ അവളെ ഒളിപ്പിച്ചു വെച്ചത് ❤️ പ്രാണന്റെ പാതി ആയി പാർവതിക്ക് തന്റെ വിരൽ കൊണ്ട് പോലും അറിയാൻ കഴിയാത്ത ഒരിടം ❤️പൗരുഷത്തിന്റെ അടയാളമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ആ മഹനീയമായ ശിരസ്സിൽ അവൾക്കായ് മാത്രം ഒരിടം ഒരുക്കി വെച്ചുവെങ്കിൽ അവൾ അവന് അത്രമേൽ പ്രിയപ്പെട്ടവൾ ആയിരുന്നു ❤️എന്നാൽ അവളോ 💔കൊതിയായിരുന്നു അവൾക്കും... തന്റെ പ്രിയപ്പെട്ടവന്റെ മൂർദ്ധാവിനെ കുളിരണിയിക്കാൻ ❤️അലസമായി പാറി പറക്കുന്ന അവന്റെ ജടയിലൂടെ ഭ്രാന്തമായി ഓടി നടക്കാൻ ❤️എന്നും അവന് കുളിരേകാൻ ❤️തന്റേതാവില്ല എന്നറിഞ്ഞിട്ടും 💔പവിത്രമായ ജലകണങ്ങളാൽ തന്റെ പ്രണയത്തെ നിസ്വാർത്ഥമായി അവനിൽ പെയ്തിറക്കുവാൻ ❤️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗

