*നാളത്തെ നോമ്പുകളുടെ നിയ്യത്തുകൾ*
➖➖➖➖➖➖➖➖➖➖➖
*ചോദ്യം:* 2️⃣5️⃣4️⃣2️⃣
നാളെ നോമ്പെടുക്കുമ്പോൾ നാലു നോമ്പുകളുടേയും നിയ്യത്തുകൾ കരുതിയാൽ നാലിൻ്റെയും പ്രതിഫലം ലഭിക്കുമല്ലോ, നാലു നോമ്പുകമുടേയും നിയ്യത്തുകൾ എങ്ങിനെയാണ് കരുതുക ഒന്ന് വിശദീകരിക്കാമോ?
*ഉത്തരം:*
വിശദീകരിക്കാം
1️⃣
*(മിഅ്റാജ് നോമ്പ് )*
ഈ വർഷത്തെ അദാആയ സുന്നത്തായ നാളത്തെ മിഅ്റാജ്
നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റുവീട്ടുവാൻ ഞാൻ കരുതി.
2️⃣
*റജബ് മാസത്തിലെ നോമ്പ്* (റജബ് മാസം മുഴുവനും നോമ്പനുഷ്ടിക്കൽ സുന്നത്താണല്ലോ )
റജബ് മാസത്തിലെ നാളെത്തെ അദാആയ സുന്നത്ത് നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റുവീട്ടുവാൻ ഞാൻ കരുതി.
3️⃣ *അയ്യാമുസ്സൂദിലെ നോമ്പ്* (റജബ് 27 അയ്യാമുസ്സൂദിൽ പെട്ട ദിവസമാണ് )
അയ്യാമുസ്സൂദിലെ അദാ ആയ സുന്നത്തായ നാളെത്തെ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റുവീട്ടുവാൻ ഞാൻ കരുതി.
4️⃣
*( റമളാനിൽ ഖളാഉള്ള നോമ്പ് )*
കഴിഞ്ഞ റമളാനുകളിൽ ഏതെങ്കിലും ഖളാഉള്ളവർ ഈ നിയ്യത്തും ഉൾപ്പെടുത്തണം👇🏻
റമളാനിൽ നഷ്ടപ്പെട്ടു പോയ ഫർളായ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നാളെ നോറ്റുവീട്ടുവാൻ ഞാൻ കരുതി.
*നാലു നോമ്പുകളുടേയും നിയ്യത്തുകൾ ഒരുമിച്ച് ഇങ്ങിനെയും കരുതാം*
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
ഈ വർഷത്തെ റജബ് 27 ലെ മിഅ്റാജ്
സുന്നത്ത് നോമ്പും, അയ്യാമുസ്സൂദിലെ സുന്നത്ത് നോമ്പും റജബ് മാസത്തിലെ സുന്നത്ത് നോമ്പും റമളാൻ മാസത്തിൽ ഖളാആയ ഫർളായ നോമ്പും( ഖളാഉള്ളവർ മാത്രം) അള്ളാഹു തഅലാക്ക് വേണ്ടി നാളെ നോറ്റ് വീട്ടുവാൻ ഞാൻ കരുതി.
➖➖➖➖➖➖➖➖➖➖➖
*ദുആ വസ്വിയ്യത്തോട #☪️ ഇസ്രാ മിഹ്റാജ് 🕌 #🕌 ഇസ്ലാമിക് ഭക്തിഗാനങ്ങൾ
00:34

