ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/60N0Qy8?d=n&ui=v64j8rk&e1=
part..3..
ജോയ്മോന്റെ കരച്ചിൽ കേട്ടപ്പോൾ സേവ്യർ ഒന്ന് നിന്നു..അത് കണ്ടപ്പോൾ ഏലിയാസ് ഫാദർ മെല്ലെ പറഞ്ഞു..അവിടെ ആൽബർട്ട് ഉണ്ട്..പേടിക്കണ്ട.നിങ്ങൾ വരൂ..
അവർ പള്ളിയുടെ കുറച്ചു മാറിയുള്ള ആ കെട്ടിടത്തിലേക്ക് കയറി..
ഇതേ സമയം.നിലത്തു വീണു കിടന്ന ജോയ്മോനെ പിടിച്ചു എഴുനേൽപ്പിച്ചു ആൽബർട്ട്..
ജോയ്മോൻ വിറച്ചു കൊണ്ട് കരിമ്പനാകുന്നിലേക്ക് വിരൽ ചൂണ്ടി..
ആൽബർട്ട് അങ്ങോട്ട് നോക്കി
പിന്നെ ജോയ്മോനോട് മെല്ലെ പറഞ്ഞു..
നിങ്ങൾ പള്ളിയുടെ അകത്തെ ബെഞ്ചിൽ പോയി ഇരുന്നു കൊള്ളു.പേടിക്കണ്ട..
ജോയ്മോൻ കുരിശു വരച്ചു കൊണ്ട് പള്ളിക്കകത്തേക്ക് കയറി പോയി..
ആൽബർട്ട് പള്ളി മുറ്റത്തു ഇറങ്ങി നിന്നു..
ദൂരെ നിന്നു ചുഴലികാറ്റിന്റെ ഹുങ്കാരം കേട്ടു..
ആൽബർട്ട് കൈകൾ രണ്ടു വശത്തേക്കും വിരിച്ചു പിടിച്ചു കൊണ്ട്.പ്രാർത്ഥന ചൊല്ലാൻ തുടങ്ങി..
കരിമ്പനകുന്നിൽ നിന്ന് വന്ന ചുഴലികാറ്റ് പള്ളി മുറ്റത്തു തൊടാതെ പുറത്തു നിന്ന് കറങ്ങിക്കൊണ്ടിരുന്നു..
ആകാശത്ത് നിന്ന് നക്ഷത്രങ്ങൾ മാഞ്ഞു തുടങ്ങി..കരിമ്പന കുന്നിന്റെ മുകളിൽ അതി ശക്തമായ ഒരു മിന്നൽ ഉണ്ടായി...അതിന്റെ പുറകെ ആകാശത്തു കറുത്തിരുണ്ട കാർമേഖങ്ങൾ ഉരുണ്ട് കൂടി...
നിമിഷ നേരം കൊണ്ട് അതി ശക്തമായ മഴ തുടങ്ങി...
ജോയ്മോൻ പള്ളിയിൽ പ്രാർത്ഥിച്ചു കൊണ്ട് കണ്ണടച്ച് ഇരിക്കുക ആയിരുന്നു..മഴയുടെ ഇരമ്പൽ കേൾക്കാമായിരുന്നു..അയാളുടെ ദേഹം മെല്ലെ വിറച്ചു കൊണ്ടിരുന്നു..
ഇതേ സമയം ഏലിയാസ് ഫാദറിന്റെകൂടെ.ആ കെട്ടിടത്തിലേക്ക് കയറിയ സേവ്യർ ഒരു ചെറിയ ഹാളിൽ എത്തി..
അവിടെ മരത്തിന്റെ വലിയ ഒരു ചാരു ബെഞ്ചും.കുറച്ചു കസേരകളും ഉണ്ടായിരുന്നു..
ഭിത്തിയിൽ വലിയ ക്രൂശിത രൂപം..
ഏലിയാസ് ഫാദർ അവരോട് ഇരിക്കാൻ പറഞ്ഞു..
പിന്നെ പുറത്തേക്ക് നോക്കി..
സേവ്യറും സിസിലിയും ജെസിയും ചാരു ബെഞ്ചിൽ ഇരുന്നു..
പുറത്തു മഴ ആർത്തലച്ചു പെയ്യുന്ന ശബ്ദം കേട്ടപ്പോൾ സേവ്യർ ഒന്ന് ഞെട്ടി.. ഈ സമയം മഴയോ എന്റെ കർത്താവെ..
ഏലിയാസ് ഫാദർ തന്റെ മുറിയിലേക്ക് കയറി പോയി..
കഴുത്തിൽ വെഞ്ചരിച്ച കൊന്ത അണിഞ്ഞു കൊണ്ട് ഫാദർ സേവ്യറിന്റെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു..
ഇവിടെ തന്നെ ഇരിക്കുക ഒരു കാരണവശാലും പുറത്തു ഇറങ്ങി വരരുത്.. ഞാൻ ഇപ്പോൾ എത്തിയേക്കാം..
സേവ്യർ അത് കേട്ട് തലയാട്ടി..
പിന്നെ ജെസിയെ ചേർത്തുപിടിച്ചു ഇരുന്നു...
ഫാദർ പള്ളി മുറ്റത്തേക്ക് എത്തി..
പള്ളിയുടെ മുറ്റത്തിന് പുറത്തു ആയിരുന്നു മഴ.. ഒരു തുള്ളി പോലും അവിടെ വീണിരുന്നില്ല..??
ഫാദർ ആൽബർട്ടിന്റെ അടുത്തേക്ക് ചെന്നു കൊണ്ട് പറഞ്ഞു..
മോനെ.. അത് സംഭവിച്ചു കഴിഞ്ഞു.. ഫാദറിന്റെ തൊണ്ട ഇടറി..
ആൽബർട്ട് ഫാദറേ നോക്കി കൊണ്ട് പറഞ്ഞു..
ഈ നാട് നശിച്ചു കൂടാ..
അതിന് വേണ്ടി എന്റെ രക്തം ആണ് ഒഴുക്കേണ്ടത് എങ്കിൽ ഞാൻ മടിക്കില്ല...
ഫാദർ പള്ളിയിൽ നിന്ന് കുറച്ചു മാറി സ്ഥിതി ചെയ്യുന്ന ചുഴലികാറ്റിലേക്ക് നോക്കി..
അവരെ തന്നെ നോക്കി നിൽക്കുന്ന ഭയാനകമായ ഒരു രാക്ഷസനെ പോലെ തോന്നി..
ഫാദർ അവിടെ മുട്ടുകുത്തി നിന്നു..
അദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകികൊണ്ടിരുന്നു..
അല്ലയോ പിതാവേ.. അന്ത്യനാളുകൾ അടുത്ത് എത്തി കഴിഞ്ഞു എന്നല്ലേ ഈ സൂചന..
നിരപരാധികൾ ആയ മനുഷ്യരെ ബലി ആക്കാൻ സമ്മതിക്കരുതെ... ഏറ്റവും ഭയപ്പെട്ടത് എന്തോ അത് സംഭവിച്ചു കഴിഞ്ഞു... ഞാൻ മുന്നോട്ട് വരിക ആണ്.. ഈ പൈശാശികശക്തി. എന്നെ ഇല്ലാതെ ആക്കാൻ ആണ് നിന്റെ
ഇച്ഛ എങ്കിൽ അങ്ങനെ..
എന്റെ കർത്താവെ..
ഫാദർ മെല്ലെ എഴുനേറ്റു നിന്നു..പിന്നെ ആൽബർട്ടിനോട് പറഞ്ഞു..
ആൽബി.. നീ ഇവിടെ തന്നെ നിൽക്കുക.. എന്ത് സംഭവിച്ചാലും എന്റെ പിറകെ വരരുത്..
ആൽബർട്ട് ഫാദറിനെ നോക്കി.. ആ മുഖത്ത് പതിവില്ലാത്ത ഒരു ചൈതന്യം.
ഫാദർ മുന്നോട്ട് നീങ്ങി..ചുഴലികാറ്റിനോട്. അടുത്ത് വന്നു..
ചുഴലികാറ്റിൽ നിന്ന് ഭയാനകമായ ഒരു മൂളൽ ഉയർന്നു തുടങ്ങി..
ഫാദർ മുഖം ഉയർത്തി നോക്കി..
രണ്ടു തീ ജ്വാലകൾ. തന്നെ നോക്കുന്നു..
ഫാദർ തന്റെ കഴുത്തിലെ കൊന്ത ഊരി കയ്യിൽ പിടിച്ചു.. പിന്നെ അവിടെ മുട്ടുകുത്തി ഇരുന്നു പ്രാർത്ഥിക്കാൻ തുടങ്ങി..
മുന്നിലെ കാറ്റിന്റെ വേഗത കൂടുന്നു.. പൊടിയും മരത്തിന്റെ ഇലകളും ഫാദറെ പൊതിഞ്ഞു തുടങ്ങി..
കുറച്ചു ദൂരെ നിന്ന് ആൽബർട്ട് ആ കാഴ്ച കണ്ട് ഒന്ന് ഞെട്ടി..
ചുഴലികാറ്റിന്റെ ഉള്ളിൽ ഒരു മനുഷ്യരൂപം.. ചുവന്ന തീ ആയിരുന്നു ആ രൂപം..
തലയിൽ ഒരു കൊമ്പ്.. അഗ്നി നിറഞ്ഞ വാൽ ചുഴറ്റികൊണ്ടിരിക്കുന്നു..
ഫാദർ പ്രാർത്ഥന. ചൊല്ലി കൊണ്ടിരുന്നു...
മെല്ലെ ചുഴലി കാറ്റിന്റെ
ശക്തി കുറഞ്ഞു തുടങ്ങി.. അത് പിൻവാങ്ങുക ആണെന്ന് ആൽബർട്ടിനു മനസ്സിലായി..
കരിബന കുന്നിന്റെ മുകളിൽ ആകാശം കറുത്തിരുണ്ട് കാണപ്പെട്ടു... മഴയുടെശക്തി കുറഞ്ഞു..
ആൽബർട്ട് മുന്നോട്ട് ഓടി വന്നു. ഫാദറിന്റെ കൈയിൽ പിടിച്ചു എഴുനേൽപ്പിച്ചു..
അദേഹത്തിന്റെ ദേഹം പല സ്ഥലത്തും മുറിഞ്ഞിരുന്നു..
ഫാദർ. ആൽബർട്ടിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. ആൽബി. ആ ഡ്രൈവർ പള്ളിയുടെ അകത്തു തന്നെ ഇല്ലേ..
അയാൾ പുറത്തു ഇറങ്ങരുത് നേരം വെളുത്തെ.അയാളെ പുറത്തു ഇറക്കാവു..
പോലിസ് വരും..അന്നേരം മാത്രം..??
ആൽബർട്ട്.. ഫാദറിന്റെ കയ്യ് പിടിച്ചു കൊണ്ട് പള്ളിയിലേക്ക് നടന്നു..
പള്ളിയുടെ അടുത്ത് എത്തിയപ്പോൾ ഫാദർഒന്ന് നിന്നു കൊണ്ട് മെല്ലെ പറഞ്ഞു..
ആൽബി..കരിബന കുന്നിൽ നിന്ന് നിന്റെ പുറകെ ആ ജീപ്പിൽ വന്നതിൽ ഡ്രൈവർ മാത്രം ആണ്. മനുഷ്യൻ..??
ആൽബി അതി ശക്തമായി ഒന്ന് ഞെട്ടി കൊണ്ട് ഫാദറെ നോക്കി..
ഫാദർ അവനെ നോക്കി കൊണ്ട് പറഞ്ഞു... ജെസിയും അവളുടെ പപ്പയും മമ്മിയും അവിടെ വെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു..???
അവരുടെ ആത്മാവിനെ. കരിബന കുന്നിലെ ദുഷ്ട്ട ശക്തിക്ക്.നിയന്ത്രിക്കാൻ പറ്റിയില്ല...
കാരണം ഡ്രൈവറുടെ കഴുത്തിൽ നീ ഇട്ടിരുന്ന വെള്ളിയുടെ കുരിശു മാല..
അവർ ഇവിടെ വന്നിറങ്ങിയപ്പോൾ തന്നെ എനിക്കു അത് മനസ്സിലായി.. അതാണ് അവരെ എന്റെ മുറിയിലേക്ക് കൊണ്ട് പോയത്..
നിന്നെ ഫോൺ ചെയ്യാൻ അയച്ചതും അവരെ എന്റെ കൂടെ കൊണ്ട് വരാൻ ആയിരുന്നു..
പള്ളിയുടെ മുറ്റത്തു കയറിയ ആത്മാക്കൾ വിശുദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു
അവരെ പുറത്തു എത്തിക്കാൻ ആയിരുന്നു അവന്റെ ശ്രമം.. അത് നമ്മൾ തടഞ്ഞു...
ഫാദർ ഒന്ന് നിർത്തി കൊണ്ട് പറഞ്ഞു...
പക്ഷെ.. അവൻ ഉണർന്നു കഴിഞ്ഞു.. ഇനി വരാൻ പോകുന്നത് എന്താകും എന്ന് കണ്ടറിയണം. ആൽബി..
ഫാദറിന്റെ കണ്ണുകൾ നിറഞ്ഞു...??
തുടരും..
കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ


