ShareChat
click to see wallet page
search
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aNeKDPM?d=n&ui=v64j8rk&e1=c🦋 മരുമകൾ 🦋 28 ഹരിയേട്ടന്റെ ഒപ്പം തിരികെ പോകാൻ ഇറങ്ങുമ്പോ നല്ലോണം സങ്കടം വന്നു. ഇന്നലെയൊക്കെ തിരികെ പോയിരുന്നെങ്കിൽ ഹരിയേട്ടനെ കാണാമായിരുന്നു എന്നൊക്കെ കരുതിയിരുന്ന ഞാനാണ്. ഇപ്പോ ദേ ഇറങ്ങാൻ നേരം അമ്മേം കെട്ടിപ്പിടിച്ചു നിന്ന് കരയുന്നു.....! അച്ഛമ്മ ആണേൽ ഇത് കണ്ട് ഹരിയേട്ടൻ കേൾക്കാതെ അവിടെ നിന്ന് എന്തൊക്കെയോ മുറുമുറുക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ ഒട്ട് മിക്കവാറും പെൺകുട്ടികളുടെയും അവസ്ഥ ഇത് തന്നെയാകുമല്ലേ? വീട്ടിൽ വന്ന് നിൽക്കാൻ അതിയായ കൊതി തൊന്നും. ഭർത്താവ് ഒപ്പം വന്ന് നിന്നില്ലെങ്കിലോ? വീട്ടിൽ നിൽക്കുമ്പോഴും എവിടെയോ ഒരു കുഞ്ഞ് മനഃസമാധാനക്കേട്.... പ്രിയപ്പെട്ടൊരാളെ കാണാനുള്ള ആശ തീർക്കുന്നൊരു കുഞ്ഞ് നോവ്..... തിരികെ പോകാൻ ഹൃദയത്തിന്റെ ഒരു കോൺ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കും. തിരികെ പോകേണ്ടുന്ന ദിവസം ആയാലോ? വീട്ടിൽ നിന്നൊട്ട് പോകാനും തോന്നില്ല. വല്ലാത്ത ഒരവസ്ഥ തന്നെയാണല്ലേ? 🦋 🦋 🦋 🦋 🦋 🦋 വീട്ടിൽ എത്തിയപ്പോ അച്ഛൻ വരാന്തയിൽ ഇരിപ്പുണ്ട്. സാധാരണ ഞങ്ങൾ ഒന്നിച്ചു വരുന്നത് കണ്ടാൽ അകത്തോട്ടു എണീറ്റ് പോകുന്നതാണ്. ഇന്ന് എന്ത് പറ്റിയോ ആവോ? അവിടെത്തന്നെ ഇരിക്കുന്നു. അതുമല്ല വരാന്തയിലോട്ട് കയറിച്ചെന്ന എന്നെ കണ്ട് ചിരിക്കേം ചെയ്തു. കൂടെ ഒരു വിശേഷം ചോദിപ്പും.... " വീട്ടിൽ എല്ലാർക്കും സുഖമല്ലേ?" സുഖം എന്ന് തലയാട്ടി എങ്കിലും മുന്നിൽ ഇരിക്കുന്നത് അച്ഛന്റെ ഡ്യൂപ്പ് ആണോ എന്ന് പോലും എനിക്ക് സംശയം തോന്നി. എന്റെ മുഖത്ത് പോലും നോക്കാത്ത ആളാണ്‌ ഇപ്പൊ വിശേഷം ചോദിക്കുന്നത്. എങ്ങനെ ആതിശയിക്കാതിരിക്കും ...? ഇനി പുതിയ എന്തെങ്കിലും പരിപാടി ഒപ്പിക്കാനുള്ള മുന്നൊരുക്കമാണോ ഈ ഭാവമാറ്റം എന്നൊരു ചിന്തയും പോകാതിരുന്നില്ല. മീനു പറഞ്ഞു തന്ന ഓരോന്നൊക്കെ മനസ്സിൽ ഇരിക്കുന്നോണ്ടാവും അച്ഛനേം അമ്മേം സംശയത്തിന്റെ ദൃഷ്ടിയോടെ മാത്രേ ഇപ്പൊ കാണാൻ പറ്റുന്നുള്ളെനിക്ക്..... " അമ്മ എണീറ്റില്ലേ? " ഹരിയേട്ടനാണ് ചോദിച്ചത്. " ഇല്ല... വയ്യല്ലോ? എത്ര ദിവസമായി? " അച്ഛനത് പറഞ്ഞത് എന്നെ നോക്കിയാണ്. ഞാൻ ഒന്നും മിണ്ടാതെ നിന്നു. ഹരിയേട്ടൻ അമ്മേടെ മുറിയിലേക്ക് പോയപ്പോ ഞാനും പിറകെ പോയി. ഇനി വന്നിട്ട് അങ്ങോട്ട് കയറി നോക്കിയില്ല എന്നും പറഞ്ഞ് അതിനും കൂടെ എന്നേം എന്റെ വീട്ടുകാരെയും ഉൾപ്പെടെ പ്രാകരുതല്ലോ? ഞങ്ങൾ ചെല്ലുമ്പോ അമ്മ കിടക്കുകയാണ്. എന്നെ കണ്ടതും ചാടി എണീറ്റു. " മക്കള് വന്നാ? " എന്തൊരു സന്തോഷം ആയിരുന്നെന്നറിയാമോ ആ മുഖത്ത്? മുൻപ് ആയിരുന്നേൽ കണ്ടെന്റെ കണ്ണും മനസ്സും നിറഞ്ഞേനെ.... എന്നെ അടുത്ത് പിടിച്ചിരുത്തി തലോടലും ഉമ്മ വയ്ക്കലും.... അസഹ്യതയോടെ ഞാൻ ഇരുന്ന് കൊടുത്തു. ഹരിയേട്ടൻ അതൊക്കെ നോക്കി ചിരിയോടെ ഇരിക്കുന്നുണ്ട്. അമ്മേടെ അസുഖത്തേക്കുറിച്ചൊക്കെ വാ തോരാതെ പറഞ്ഞെങ്കിലും എന്റെ വീട്ടിൽ പോയിട്ട് എന്താ വിശേഷം എന്ന് ഒരു വാക്ക് ചോദിച്ചില്ലമ്മ. എനിക്ക് അതിലോട്ടു വിഷമോം തോന്നീല്ല. 🦋 🦋 🦋 🦋 🦋 ഡ്രസ്സ്‌ മാറാൻ വേണ്ടി റൂമിൽ കയറിയതും പിറകെ വന്ന ഹരിയേട്ടൻ ഡോർ ലോക്ക് ചെയ്തു. രണ്ട് ദിവസം കാണാതിരുന്നതല്ലേ? ഇനി കണ്ടതിന്റെ സന്തോഷത്തിൽ കെട്ടിപ്പിടിച്ചു സന്തോഷം പ്രകടിപ്പിക്കാനോ മറ്റോ ആണോ എന്ന് ചിന്തിക്കും മുന്നേ എന്നെ പിടിച്ചു കാട്ടിലിലേക്കിരുത്തി ആളും അടുത്തിരുന്നു. " തന്റെ റിസൾട്ട്‌ വന്നോ? " സ്നേഹിക്കാനാണെന്ന് കരുതിയ ഞാൻ ആ മുഖത്തെ ഗൗരവം കണ്ടോന്ന് അമ്പരന്നു. അല്ലെങ്കിലും വല്ലാത്ത സ്നേഹപ്രകടനങ്ങൾ ഒക്കെ സിനിമേൽ മാത്രമല്ലേ കാണൂ..... " വ... വന്നു.... " ഇത്രേം ഗൗരവത്തോടെ ആളിനെ കണ്ടിട്ടില്ല. അതാവും വിക്കല് കേറി വന്നത്. " എന്നിട്ട് എന്നോട് പറഞ്ഞോ? " എന്നെ മുഖം ചരിച്ചു നോക്കി. " എന്നോട് ചോദിച്ചില്ലല്ലോ? " ഞാൻ അത് പറഞ്ഞതും തുറിച്ചു നോക്കുന്നുണ്ടാള്.... പതിയെ ഗൗരവം മാറി ആ ചുണ്ടില് ചിരി വിരിഞ്ഞു. " അപ്പൊ അതാണ്‌...? ചോദിക്കണമായിരുന്നു ല്ലേ? " ഞാൻ അതേന്ന് തലയാട്ടി. " കാണും പോലെ ഒന്നും അല്ല... കുഞ്ഞി വാശിയൊക്കെ ഉണ്ടല്ലേ? " " എല്ലാരോടും ഒന്നും ഇല്ല...... " " അത് എന്താ? " " അത് അങ്ങനെയാ.... " ഇപ്പോഴും റിസൾട്ട്‌ ചോദിക്കുന്നുണ്ടോന്ന് നോക്ക്...? " എന്നാ പാറ... " " എന്ത്? " " റിസൾട്ട്‌.... " " 8.7 ഉണ്ട്.... " " ആഹാ... എന്നിട്ടാണോ ഒളിച്ചു വച്ചത്...? വീട്ടീന്ന് ഇറങ്ങിയപ്പോ തൊട്ട് ഈ മുഖം ഇങ്ങനെ തെളിച്ചം ഇല്ലാതെ ഇരിക്കുന്നത് കണ്ടപ്പോ ഞാൻ കരുതി ഏതെങ്കിലും പേപ്പർ പോയിക്കാണുമോ എന്ന്.... ഞാൻ റിസൾട്ട്‌ ചോദിക്കാത്തതിന് പിണങ്ങി ഇരുന്നതാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്." ഹരിയേട്ടന്റെ പറച്ചിൽ കേട്ട് ഞാൻ കുനിഞ്ഞിരുന്ന് ചിരിച്ചു. ആള് എണീറ്റ് പോയി മേശ വലിപ്പ് തുറന്ന് എന്തോന്നോ എടുത്തിട്ട് പിന്നേം എന്റെ അടുത്ത് തന്നെ വന്നിരുന്നു. " ദാ.... നല്ല സ്കോർ വാങ്ങിയതിന് എന്റെ ഒരു കുഞ്ഞ് സമ്മാനം.... " കയ്യിലിരുന്ന ഒരു ബോക്സ് എന്റെ കൈ പിടിച്ച് കൈക്കുള്ളിൽ വച്ച് തന്നു. എനിക്ക് നെഞ്ചിൽ ഇങ്ങനെ തിക്കുമുട്ടുന്ന വിധമൊരു സന്തോഷം വന്ന് നിറഞ്ഞു. ആദ്യമായാണ് എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു ഗിഫ്റ്റ് കിട്ടുന്നത്. പത്തിലും പ്ലസ് ടൂവിലും ഒക്കെ റിസൾട്ട്‌ വന്നപ്പോ അമ്മ പായസം ഉണ്ടാക്കി താരാറുണ്ട്. അതല്ലാതെ അച്ഛൻ ഒരു മുട്ടായി പോലും വാങ്ങി തന്നിട്ടില്ല. എനിക്കതിനു നല്ല വിഷമവും തോന്നിയിട്ടുണ്ട്. ഞാൻ അത് തുറന്ന് നോക്കി. Titan ന്റെ ഒരു ലേഡീസ് വാച്ചാണ്. ഗോൾഡൻ ചെയിൻ ഉള്ളത്. എനിക്കത് കണ്ടപ്പോഴേ ഇഷ്ടമായി. ആ സന്തോഷം മുഖത്ത് നിറച്ച് തന്നെ ആളിനെ നോക്കി. " സമ്മാനം വാങ്ങി വച്ചാൽ മതിയോ? അതിന്റെ സന്തോഷത്തിനു തിരികെയും എന്തെങ്കിലും തരേണ്ടതല്ലേ? " ആ ചോദ്യത്തിനും നോട്ടത്തിലും ഒക്കെ ഒരു കള്ളത്തരം ഇല്ലേ...? " Thanks... " ഞാൻ പതിയെ പറഞ്ഞു. " ഓഹോ... Thanks മാത്രേ ഒള്ളല്ലേ? " സലിം കുമാർ സ്റ്റൈലിൽ ഒരു ചോദ്യം. എനിക്ക് ചിരി വന്ന് പോയി. ചുണ്ട് കൂട്ടിപിടിച്ചു എഴുന്നേറ്റു. " ഞാൻ അമ്മയോട് പറയട്ടെ..... " ഡ്രസ്സ്‌ പോലും മാറാതെ വാതിൽക്കലേക്ക് നടന്നു. " പൊയ്ക്കോ... ഞാൻ പിന്നെ പിടിച്ചോളാം.... " പിറകിൽ ഹരിയേട്ടൻ പറയുന്നത് കെട്ടിട്ടിപ്പോ ചുണ്ടിൽ വിരിഞ്ഞ ചിരിയിൽ നാണം കളർന്നോ? " അയ്യേ.... " ഞാൻ എന്റെ തലയ്ക്കൊന്ന് തട്ടി വെളിയിലോട്ടിറങ്ങുമ്പോ കട്ടിലിലിരുന്ന് ആളൊരല്പം ഉറക്കെ ചിരിക്കുന്നത് കേട്ടു. 🦋 🦋 🦋 🦋 🦋 🦋 🦋 അടുക്കളേൽ ചെല്ലുമ്പോ അമ്മ ചായ ഉണ്ടാക്കുവാണ്. എന്നെ കണ്ടപ്പോ തലവേദന ഒക്കെ കുറഞ്ഞെന്ന് തോന്നുന്നു..... എന്റെ വീട്ടീന്ന് ഞങ്ങൾ ചായ കുടിച്ചിട്ടാണ് ഇറങ്ങിയത്. എന്നാലും എന്റെ വീട്ടിൽ പോയി വരുമ്പോ ഹരിയേട്ടനെ ചായ കുടിപ്പിക്കണമെന്നത് അമ്മയ്ക്ക് നിർബന്ധം ആണെന്ന് തോന്നുന്നു. ഇല്ലേൽ പിന്നെ ഈ ആറരയ്ക്ക് ചായ ഇടോ? " ഡ്രസ്സ്‌ മാറ്റീല്ലേ മോളെ? " എന്നെക്കൊണ്ട് അമ്മയൊന്ന് തല ചരിച്ചു നോക്കി. " ഇല്ലമ്മാ... എന്റെ ഡിഗ്രി റിസൾട്ട്‌ വന്നു. ഞാനത് പറയാൻ വന്നതാ.... " " ആഹാ.... റിസൾട്ട്‌ വന്നോ? എങ്ങനെയുണ്ട്? ജയിച്ചാ? " ജയിക്കാൻ സാധ്യതയില്ല എന്നൊരു ധ്വനി ആ അവസാന ചോദ്യത്തിൽ ഉണ്ടായിരുന്നില്ലേ എന്നൊരു......? " എ ഗ്രെഡ് ഉണ്ടമ്മാ... 8.7 പോയിന്റ്." ഒരല്പം അഭിമാനത്തോടെ തന്നെയാണ് പറഞ്ഞത്. അതത്ര മോശം മാർക്ക് ഒന്നും അല്ലല്ലോ? " എ ഗ്രെടാ? ഇപ്പഴത്തെ ഗ്രെഡിങ് ഒന്നും എനിക്ക് അറിഞ്ഞൂടാ .. പണ്ടൊക്കെ മാർക്ക് അല്ലായിരുന്നോ?" അമ്മയ്ക്ക് വലിയ ഭവമാറ്റം ഒന്നുമില്ല. " 85% ന് മോളില് വരും." ഞാൻ വിശദമാക്കി. "അത്രേ ഒള്ളാ....?" എന്റെ റിസൾട്ട്‌ തീരെ നിസ്സാരം എന്നത് പോലെ ഒരു ചോദ്യം. " എന്റെ ഹരിക്കെ... തൊണ്ണൂറ്റി നാല് ശതമാനം ഉണ്ടായിരുന്നു ഡിഗ്രിക്ക്." റിസൾട്ട്‌ പറയാൻ വന്ന ഞാൻ ആരായി? വേണ്ടായിരുന്നു....! സത്യം പറഞ്ഞാൽ എന്റെ റിസൾട്ട്‌ അറിയുമ്പോ അമ്മയ്ക്ക് എന്നോടുള്ള ഇപ്പോഴത്തെ മനോഭാവം മാറിയാലോ എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. അതാണ്‌ വന്ന് പറഞ്ഞത്. ഇതിപ്പോ എന്റെ 85% ന് പുല്ല് വില! എനിക്കങ്ങു സങ്കടം വന്നു. അമ്മേ കാണിക്കാനായി വലത് കയ്യിൽ മറച്ചു പിടിച്ചിരുന്നോ ഹരിയേട്ടൻ തന്ന ഗിഫ്റ്റ് അങ്ങനെ തന്നെ പിടിച്ചു കൊണ്ട് തിരിഞ്ഞു നടന്നു. " ഡ്രസ്സും മാറ്റിയിട്ട് ച്ചായ കുടിക്കാൻ വാ.. ഹരിയേം വിളിച്ചോ...." പിന്നിൽ നിന്ന് അമ്മ വിളിച്ചു പറയുന്നത് കേട്ടിട്ടും തിരിഞ്ഞു നോക്കീല്ല ഞാൻ. 🦋 🦋 🦋 🦋 🦋 🦋 മുറിയിലേക്ക് ചെല്ലുമ്പോൾ ഹരിയേട്ടൻ ഡ്രസ്സ്‌ ഒന്നും മാറ്റാതെ ബെഡിൽ ചാരി ഫോണും കുത്തി ഇരിപ്പുണ്ട്. എന്നെക്കണ്ട് ഫോൺ മാറ്റി വച്ച് നേരെയിരുന്നു. ഞാനും മുഖവും വീർപ്പിച്ചു കാട്ടിലിലേക്കിരുന്നു. " എന്ത് പറ്റി? ഇവിടുന്ന് റിസൾട്ട്‌ പറയാൻ തുള്ളിചാടി പോയതാണല്ലോ? അമ്മേം റിസൾട്ട്‌ ചോദിച്ചില്ലേ? അതാണോ പിന്നേം കടന്നൽ കുത്തിയത്?" എന്റെ മുഖത്തേക്ക് കുനിഞ്ഞു നോക്കി കളിയാക്കുവാണ്. ഞാൻ മൈൻഡ് ആക്കിയില്ല. പിണങ്ങിയത് പോലെ ഇരുന്നു. നമ്മൾ ഒത്തിരി ഇഷ്ടപ്പെടുന്നവരോടല്ലേ നമുക്ക് ദേഷ്യവും വാശിയും പിണക്കവും സങ്കടവും ഒക്കെ കാണിക്കാൻ തോന്നൂ... മുൻപ് എനിക്കത് അമ്മയായിരുന്നു. ഇവിടെ ആ സ്ഥാനം ഹരിയേട്ടൻ കയ്യടക്കി തുടങ്ങിയിട്ടുണ്ട്. " എന്താ ദേവൂ?" ഹരിയേട്ടൻ അടുത്തേയ്ക്ക് നീങ്ങി വന്നു. " അമ്മയോട് ഞാൻ എന്റെ സ്കോർ പറഞ്ഞു. അമ്മയ്ക്ക് ഒരു സന്തോഷോം ഇല്ല. അത്രേ ഉള്ളോ എന്ന് ചോദിച്ചു. പിന്നെ ഹരിയേട്ടന് തൊണ്ണൂറ്റി നാല് ശതമാനം മാർക്ക് ഉണ്ടായിരുന്നു എന്നും പറഞ്ഞു. അമ്മയ്ക്ക് എന്നെ ഇഷ്ടമല്ല ഹരിയേട്ടാ.... ഇല്ലെങ്കിൽ ഒരു congrats എങ്കിലും പറയില്ലേ?" പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു. ഇത് വരെയും അമ്മ എന്നെ രഹസ്യമായി വിളിച്ച ചീത്തകളൊക്കെ അന്നേരം എന്റെ മനസ്സിലൂടെ കടന്ന് പോയി. എനിക്ക് കരച്ചിൽ വന്നു. " അയ്യേ... എന്തോന്നാടെ...? അമ്മയ്ക്ക് നിന്നെ ഇഷ്ടം അല്ലെന്നോ? നീ വന്നപ്പോ അമ്മേടെ സന്തോഷം കണ്ടായിരുന്നോ? ആ അമ്മയ്ക്കാണോ നിന്നോട് ഇഷ്ടമല്ല എന്ന് പറയുന്നത്? പിന്നെ ഇപ്പോ അങ്ങനെ കാണിച്ചത്. ..... അത് നിന്നോട് ഇഷ്ടമില്ലാത്തൊണ്ടല്ല. എന്നെക്കാളും മുകളിൽ ആരും വരാൻ പാടില്ല എന്നുള്ള വാശിയാണ് അമ്മക്ക്. ഞാൻ എല്ലാടോം ഫസ്റ്റ് ആവണം. എന്നാലല്ലേ അമ്മക്ക് ഹരി അങ്ങനെ ആണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് പൊങ്ങച്ചം കാണിക്കാൻ പറ്റൂ... അത് മാത്രമല്ല കേട്ടോ... എന്നോടുള്ള ഇഷ്ടക്കൂടുതലും ഒരു കാരണമാണ്." " അല്ല.... അമ്മക്ക് എന്നെ ഇഷ്ടമല്ല.... അതല്ലേ ആരും കേക്കാത്തപ്പോ എന്നെ ചീത്ത പറയുന്നത്?" പറയണം എന്ന് കരുതിയതല്ല. അപ്പോഴത്തെ വിഷമം കൊണ്ടും, ഹരിയേട്ടൻ അമ്മേടെ ഭാഗം ചേർന്ന് സംസാരിക്കുന്നത് കണ്ടത് കൊണ്ടും പറഞ്ഞു പോയതാണ്. ഹരിയേട്ടൻ അത് കേട്ടെന്നെ നെറ്റി ചുളിച്ചു നോക്കി. 🦋 🦋 🦋 🦋 🦋 🦋 തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
✍ തുടർക്കഥ - 0080ಡ @ 28 Part 0080ಡ @ 28 Part - ShareChat