നാമൊന്നിച്ചിരുന്ന
നിമിഷങ്ങളോരൊന്നും
അക്ഷരകുട്ടുച്ചേർത്ത്
രുചിയൊട്ടും കുറയാതെ
പാകം ചെയ്യണം
സ്നേഹക്ഷരങ്ങൾ വറ്റി
വറുതിയുടെ നാളെകൾ
വന്നാൽ പോലും
വയറു നിറയെ
വായിക്കാനുള്ളതിന്നേ
ഏടുകളിൽപകർത്തണം
അടരില്ലെന്ന വാക്കുറപ്പിൽ
മറവിയുടെ മാറാലപിടിക്കാത്ത
ഹൃദയക്കോണിലെന്നും
ചേർന്നിരുന്നു വായിക്കാനായി..💞🌺 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ

