ShareChat
click to see wallet page
search
ഐസ്ക്രീം ഓറിയോ കേക്ക് 🎂🎂🎂🎂🎂🎂🎂🎂🎂🎂 വെറും 3 ചേരുവകൾ കൊണ്ട്, ഏറ്റവും എളുപ്പത്തിൽ, എത്രയും പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു കേക്ക് ആണിത്‌. ഐസ്ക്രീം ഓറിയോ കേക്ക്. ഇത്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.``` ചേരുവകൾ:- 😋😋😋 _ഓറിയോ ബിസ്കറ്റ് - 20 എണ്ണം_ _വാനില ഐസ്ക്രീം - ആവശ്യത്തിന്_ _ബട്ടർ ഉരുക്കിയത് - 3 ടേബിൾ സ്പൂൺ_ തയ്യാറാക്കുന്ന വിധം:- 😋😋😋 _ഓറിയോ ബിസ്ക്കറ്റ് ക്രഷ് ചെയ്ത് വെക്കുക. ശേഷം അതിൽ നിന്ന് കുറച്ചെടുത്ത് മാറ്റി നന്നായി പൊടിച്ചുവെക്കുക._ _ബാക്കിയുള്ളതിലേക്ക് ഉരുക്കിയ ബട്ടർ ചേർത്ത് ഇളക്കി മാറ്റി വെക്കുക._ _കേക്ക് സെറ്റ് ചെയ്യാനായി സ്പ്രിങ്ങ് ടൈപ്പ് കേക്ക് ടിന്നെടുത്ത് അൽപം ബട്ടർ തടവി, ആദ്യത്തെ ലെയറായി ഓറിയോ, ബട്ടർ ചേർത്ത മിശ്രിതം കേക്ക് ടിന്നിലിട്ട് സ്പൂൺ കൊണ്ട് നന്നായി പ്രസ് ചെയത് 15 മിനിറ്റ് ഫ്രീസറിൽs സെറ്റാവാനായി വെക്കുക._ _ശേഷം രണ്ടാമത്തെ ലെയറായി ഐസ്ക്രീം നിരത്തുക, വീണ്ടും ഓറിയോ, ബട്ടർ മിശ്രിതം, വീണ്ടും ഐസ്ക്രീം, ഏറ്റവും മുകളിലായി പൊടിച്ച് വെച്ച ഓറിയോ ബിസ്കറ്റ് നിരത്തി 1 മണിക്കൂർ സെറ്റാവാനായി ഫ്രീസറിൽ വെയ്ക്കുക._ _പിന്നീട് കേക്ക് ടിന്നിൽ നിന്ന് പ്ലേറ്റിലോട്ട് മാറ്റി കട്ട് ചെയ്തെടുക്കുക._ _കുട്ടികൾക്കും, മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു കേക്കാണിത്._ 😋🎂🎂😋 #ഒറിയോ കേക്ക് 🎂🎂🎂 #രുചി#രുചി #പാചകം #പാചകം paachakam
ഒറിയോ കേക്ക് 🎂🎂🎂 - (ು ( Je ( (3 CRE (ು ( Je ( (3 CRE - ShareChat