
HP video creation official on Instagram: "അരുവിപ്പുറം ശിവക്ഷേത്രം തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ഗ്രാമമാണ് അരുവിപ്പുറം. ഇവിടുത്തെ അരുവിപ്പുറം ശിവക്ഷേത്രം ദക്ഷിണ കേരളത്തിലെ ഒരു പ്രധാന ഒരു ഹൈന്ദവ തീർഥാടനകേന്ദ്രമാണ് . കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ നടന്നത് ഇവിടെവച്ചാണ്. 1888 ലാണ് നാരായണ ഗുരു അരുവിപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠിക്കുന്നത്.ഇവിടത്തെ ശിവക്ഷേത്രത്തിലുള്ളത് ശ്രീനാരായണഗുരു നടത്തിയ ആദ്യത്തെ പ്രതിഷ്ഠയാണ്. സവർണമേധാവിത്വത്തിന് എതിരെയുള്ള ഏറ്റവും വിപ്ളവാത്മകമായ ഒരു സമാരംഭമായിരുന്നു ഈ ക്ഷേത്ര സ്ഥാപനം.പ്രസ്തുത ക്ഷേത്രത്തിന്റെ ഭരണ നിർവഹണ സമിതിയാണ് പിൽക്കാലത്ത് ശ്രീനാരായണ ധർമ്മപരിപാലന (എസ്.എൻ.ഡി.പി.) യോഗമായി വികസിച്ചത്. അരുവിപ്പുറത്ത് ആറ്റിലെ പാറക്കെട്ടുകൾക്കിടയിലുള്ള ഗുഹകളിലൊന്നിൽ കുറേ കാലം ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ചിരുന്നു. ക്ഷേത്രത്തിന്റെ മുകൾഭാഗത്തായി എഴുന്നു നിൽക്കുന്ന കൊടിതൂക്കിമല സ്വാമികളുടെ തപോവനമായിരുന്നു. കുമാരനാശാൻ സംഘം കാര്യദർശിയെന്ന നിലയിൽ ഇവിടെ താമസിച്ചിട്ടുണ്ട്"

