ShareChat
click to see wallet page
search
സുനാമിയിലും തകരാതെ 58 ഇടതു കോട്ടകൾ മനോരമ പുറത്തുവിട്ട കണക്കനുസരിച്ച് ഇടതുപക്ഷത്തിനെതിരെ ഉണ്ടായ "തദ്ദേശ സുനാമി"യിലും ഒരു കോട്ടവും തട്ടാതെ 58 അസംബ്ലി മണ്ഡലങ്ങൾ LDF-ന് സ്വന്തം. ആ ടേബിളിലെ ഓരോ ജില്ലകൾ പരിശോധിച്ചാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ LDF ജയിക്കാൻ ഏറെ സാദ്ധ്യതയുള്ള മണ്ഡലങ്ങൾ ധാരാളമാണെന്ന് കാണാം. കാസർഗോഡ് ജില്ലയിലെ ഉദുമ കെ സുധാകരൻ മൽസരിച്ചിട്ട് പോലും അസംബ്ലിയിലേക്ക് ജയിക്കാത്ത മണ്ഡലമാണ്. അത് LDF നിലനിർത്തും. കണ്ണൂർ ജില്ല എടുത്താൽ അഴീക്കോട്, സ്ഥാനാർത്ഥി മികവിൽ LDF-ന് ജയിക്കാനാകും. തളിപ്പറമ്പിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഡസനിലധികം വാർഡുകളിലെ വോട്ട് കൂട്ടാതെയാണ്, 'UDF ലീഡ്' പട്ടികയിൽ ചേർത്തിട്ടുള്ളത്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലെ വോട്ടുകൾ കൂട്ടിയാൽ തളിപ്പറമ്പ് LDF ൻ്റെ ഉറച്ച സീറ്റാണ്. കണ്ണൂരും സ്ഥാനാർത്ഥിയുടെ മികവിൽ LDF നേടാനാണ് സാദ്ധ്യത. വയനാട് ജില്ലയിലെ ബത്തേരി സ്ഥാനാർത്ഥി മികവിൽ LDF - ന് കിട്ടുന്ന സീറ്റാണ്. കോഴിക്കോട് ജില്ലയിലെ നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങൾ LDF നിലനിർത്തുക തന്നെ ചെയ്യും. കുന്ദമംഗലം സ്ഥാനാർത്ഥി മികവിൽ തീർച്ചയായും ജയിക്കും. തിരുവമ്പാടിയിലും കോഴിക്കോട് സൗത്തിലും സ്ഥാനാർത്ഥി മികവിൽ LDF തുടരും. മലപ്പുറം ജില്ലയിൽ പൊന്നാനി LDF ജയിക്കും. തവനൂരും, താനൂരും സ്ഥാനാർത്ഥികളുടെ മികവിൽ LDF സ്വന്തമാക്കും. പാലക്കാട് ജില്ലയിലെ പട്ടാമ്പിയും തൃത്താലയും സ്ഥാനാർത്ഥി മികവിൽ LDF-നൊപ്പം നിൽക്കും. തൃശൂരിൽ മനോരമ ടേബിളിൽ തൃശൂർ മണ്ഡലം മാത്രമാണ് UDF ലീഡുള്ളത്. അവിടെയും സ്ഥാനാർത്ഥി മികവിൽ LDF പിടിച്ചടക്കാനാണ് സാദ്ധ്യത. എറണാങ്കുളം ജില്ലയിൽ വെറും 243 വോട്ടുകൾക്ക് മാത്രം UDF മുന്നിട്ടു നിൽക്കുന്ന തൃപ്പൂണിത്തുറ LDF തിരിച്ചു പിടിക്കും. കൂടാതെ കൊച്ചി, വൈപ്പിൻ, കോതമംഗലം, കളമശ്ശേരി എന്നീ മണ്ഡലങ്ങളും സ്ഥാനാർത്ഥികളുടെ മികവിൽ LDF ജയിക്കും. ഇടുക്കി ജില്ലയിൽ ഇടുക്കി, പീരുമേട്, ദേവികുളം LDF ന് ഏറെ സാദ്ധ്യതയുള്ള മണ്ഡലങ്ങളാണ്. കേട്ടയം ജില്ലയിൽ ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, പൂഞ്ഞാർ മണ്ഡലങ്ങൾ സ്ഥാനാർത്ഥികളുടെ മികവിൽ LDF ജയിക്കും. ആലപ്പുഴയിൽ 520 വോട്ടുകൾക്ക് മാത്രം പിന്നിലായ അരൂർ LDF പിടിക്കും. പത്തനംതിട്ടയിൽ അടൂർ, കോന്നി, തിരുവല്ല, ആറന്മുള മണ്ഡലങ്ങൾ സ്ഥാനാർത്ഥികളുടെ മികവിൽ LDF ജയിച്ചു വരും. കൊല്ലം ജില്ലയിൽ കുന്നത്തൂർ, പത്തനാപുരം മണ്ഡലങ്ങൾ സ്ഥാനാർത്ഥികളുടെ മികവിൽ LDF പിടിക്കും. തിരുവനന്തപുരത്ത് വട്ടിയൂർകാവും, ചിറയിൻകീഴും, നേമവും, നെയ്യാറ്റിൻകരയും LDF-ൻ്റെ ലിസ്റ്റിൽ ഇടം നേടും. വർഗ്ഗീയതക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ച്, ന്യൂനപക്ഷങ്ങളെ നെഞ്ചോടു ചേർത്തു വെച്ച്, മതജാതി ഭ്രാന്തൻമാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതി, ശബരിമലയിലെ കുറ്റക്കാരെ നിഷ്കരുണം നേരിട്ട് മുന്നോട്ടു പോയാൽ സെഞ്ച്വറി കടന്ന് LDF 2026 ൽ മൂന്നാമതും അധികാരത്തിൽ വരും. മനോരമയുടെ ടേബിൾ നൽകുന്ന സുവ്യക്തമായ സൂചന അതാണ്. LC, AC ലെവലിലുള്ള പാർട്ടി ഭാരവാഹികൾ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ചുറ്റും സംഘികൾ ഭീഷണിയുടെ പൊടിപടലങ്ങൾ തീർക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാരുടെ സാമീപ്യവും ഉറച്ച പിന്തുണയും അവർ ആഗ്രഹിക്കുന്നുണ്ട്. കോൺഗ്രസ്സുകാരെക്കാൾ അവർക്കു വിശ്വാസം ഇടതുപക്ഷക്കാരെയാണ്. പൗരത്വ പ്രശ്നങ്ങളും എസ്.ഐ.ആറും വരാൻ പോകുന്ന സെൻസസുമെല്ലാം ന്യൂനപക്ഷങ്ങൾ ആശങ്കയോടെയാണ് കാണുന്നത്. അവസാന സഖാവും മരിച്ചു വീഴുന്നതു വരെ ഒരാളെയും ആരും നാടുകടത്തില്ലെന്ന് ന്യൂനപക്ഷങ്ങളെ ബോദ്ധ്യപ്പെടുത്തണം. കേന്ദ്ര സർക്കാരിൻ്റെ വിവിധ ഏജൻസികൾ അകാരണമായി ദ്രോഹിക്കുന്ന സാധാരണക്കാർക്ക് നിയമ പരിരക്ഷ ഉറപ്പു വരുത്താൻ ആവശ്യമായ സംവിധാനങ്ങൾ ഏരിയാ തലങ്ങളിൽ ഒരുക്കി, ജനങ്ങളുടെ സുഖദു:ഖങ്ങളിൽ പങ്കാളികളായി അവരോട് ഐക്യപ്പെട്ട് ശക്തമായി മുന്നോട്ടു പോവുക. കോൺഗ്രസ്സുകാരുടെ അഭിനയമല്ല സഖാക്കളുടെ സത്യസന്ധമായ സമീപനമാണ് ജനങ്ങൾക്കിഷ്ടം. കമ്മ്യൂണിസ്റ്റുകാരുടെ സത്യസന്ധതയും അടിസ്ഥാന വർഗ്ഗങ്ങളോടുള്ള സ്നേഹവും റീൽസെടുക്കാൻ അല്ലെന്ന് കോൺഗ്രസ്സുകാരെ കണ്ടു പഴകിച്ച നാട്ടുകാർക്ക് നന്നായറിയാം. ഷെയർ പിരിച്ച് പറ്റിക്കാനോ ഏതാനും സമുദായ പ്രമാണിമാർക്ക് അധികാരക്കസേര ഒപ്പിച്ചെടുക്കാനോ നടത്തുന്ന പച്ചപ്പടയുടെ ഗിമ്മിക്കുകളെക്കാൾ ജനങ്ങൾക്കു വിശ്വാസം ചെമ്പടയുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളിലാണ്. സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിച്ച് കുതിച്ചാൽ അനായാസം കേരളത്തെ കലർപ്പില്ലാത്ത മതനിരപേക്ഷ പക്ഷത്ത് നിർത്താം. 2026 മെയ് മാസം ചുവന്നു തുടിക്കും. കേരളമേ കാത്തിരിക്കുക. #DYFI❤️ #🔴 എൽഡിഎഫ് #💪🏻 സിപിഐഎം #🗳️ രാഷ്ട്രീയം #🔴 തദ്ദേശപ്പോരിൽ തിളങ്ങി UDF; BJPക്കും മുന്നേറ്റം; LDFന് തിരിച്ചടി
DYFI❤️ - 2ل|[(00 ாணிஷவ் 2021 80 0001 58 aumaa 02 mluumua ೊMllo milnlplpe மngகசவிஸ்nfிலமுமிm amge  Oonnlnend' வபி ் 34[inund ஐ்வனிஜீ:ை nnlint 0|0600066 2024 nini@   2ل|[(00 ாணிஷவ் 2021 80 0001 58 aumaa 02 mluumua ೊMllo milnlplpe மngகசவிஸ்nfிலமுமிm amge  Oonnlnend' வபி ் 34[inund ஐ்வனிஜீ:ை nnlint 0|0600066 2024 nini@ - ShareChat