ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണം?
മുതിർന്നയാൾ ഒരു ദിവസം ശരാശരി മൂന്ന് ലിറ്റർ വെള്ളം കുടിക്കണം. സ്ത്രീകൾക്ക് രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാം. എന്നാൽ പുരുഷൻമാർക്ക് മൂന്ന് ലിറ്റർ വെള്ളം ആവശ്യമാണ്. പുരുഷൻമാരുടെ പേശീ രൂപീകരണം മൂലം കൂടുതൽ വെള്ളം ആവശ്യമായിവരുന്നു.
ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുെമ്പങ്കിലും വെള്ളം കുടിച്ചാൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിെൻറ കാലറി കുറക്കാൻ സാധിക്കും. ഇത് ശരീരഭാരം വർധിക്കുന്നതിൽ നിന്ന് തടയുന്നു.
വെള്ളത്തിെൻറ അംശം കൂടിയ അളവിൽ അടങ്ങിയ ഭക്ഷണങ്ങളുണ്ട്. മുട്ട, മീൻ, പഴങ്ങൾ, കക്കിരി, വെള്ളരി പോലുള്ള പച്ചക്കറികൾ എന്നിവ ജലാംശം കൂടുതൽ അടങ്ങിയ ഭക്ഷണപദാർഥങ്ങളാണ്. ഇവ കഴിക്കുന്നതും വെള്ളത്തിെൻറ അളവ് ക്രമീകരിക്കാൻ സഹായിക്കും.
ദാഹമുള്ളപ്പോഴും നന്നായി വിയർക്കുേമ്പാഴും വ്യായാമം ചെയ്യുേമ്പാഴും അന്തരീക്ഷത്തിൽ ചൂടുകൂടുേമ്പാഴും ധാരാളം വെള്ളം കുടിക്കണം. ഗർഭിണികളായ സ്ത്രീകൾ ധരാളം വെള്ളം കുടിക്കുന്നത് മുലയൂട്ടലിനെ സഹായിക്കും. ഛർദി പോലുള്ള പ്രശ്നങ്ങളിൽ നിന്ന് തടയാനും ഇത് ഉപകാരപ്രദമാണ്. #😍 Have a Good Day #👨⚕️ ആരോഗ്യം #👩 Women's Health #💪Health advice #💪ഹെല്‍ത്ത് ടിപ്സ്


