നിലാവുതിരും രാവിൽ...
ഈ നിലാരാവും
ഈ നിശാപൂവും
ഇളംകാറ്റിൽ മൂളും
മുളംതണ്ടുപാട്ടും
വിളിക്കുന്നുവെന്നെ
ക്ഷണിക്കുന്നുവെന്നെ
കുളിർമഞ്ഞു പെയ്യും
ഇളംമുത്തു ചൂടാൻ !
ഈ നീലരാവിൽ,
ഇരുൾ മങ്ങും രാവിൽ
ഇലഞ്ഞിപ്പൂഗന്ധം
കലർന്നൊരീ തെന്നൽ
ഉണർത്തുന്നുവെന്നെ,
തുണയ്ക്കുന്നുവെന്നെ
പുണരുന്ന നോവിൻ
കരം തട്ടിമാറ്റാൻ!
തണുപ്പാർന്ന മെയ്യിൽ
ഉണർന്നെൻ മനസ്സും
നാണമാർന്ന രാവിൻ
കുളിരോർമ്മപ്പൂവും
മുളയ്ക്കുന്നു മോഹം #📝 ഞാൻ എഴുതിയ വരികൾ #❤️ പ്രണയ കവിതകൾ
തളിർക്കുന്നു വീണ്ടും ,
വിളിക്കുന്നു, സ്വപ്നം ഒളിപ്പിച്ചുറക്കം!


