കേരളത്തില് അതിവേഗ റെയില്‍വേ പദ്ധതി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്താന്‍ സാധ്യതയേറെയാണ്.അതിവേഗ റെയില്‍പാതയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍വേ കോര്‍പറേഷനെ റെയില്‍വേ മന്ത്രാലയം ചുമതലപ്പെടുത്തിരുന്നു. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഈ ശ്രീധരന്റെ നേതൃത്വത്തില്‍ ആയിരിക്കും അതിവേഗ റെയില്‍വേ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഒമ്പത് മാസത്തിനകം ഡിപിആര്‍ കൈമാറാനാണ് ഇ ശ്രീധരന്‍ ശ്രമിക്കുന്നത്. #👉🏻 പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ ; അതിവേഗ റെയിൽ പ്രഖ്യാപിച്ചേക്കും

