വീണ്ടുമൊരു വർഷം നമ്മളിൽ നിന്ന് വിടചൊല്ലുന്നു. മനസ്സിനെ ആനന്ദം കൊണ്ട് നിറച്ച സുഖനിമിഷങ്ങളും, നിറപ്പകിട്ടാർന്ന സ്വപ്നങ്ങളും, ഹൃദയത്തിൽ ദുഃഖത്തിൻ നനവ് പടർത്തിയ ഓർമകളും ബാക്കിയാക്കി ഒരു ഡിസംബർ കൂടി അസ്തമിക്കുന്നു. പുതിയ പ്രത്യാശകളുടെ തിരിനാളം തെളിച്ചുകൊണ്ട് ഒരു നവവത്സരം കടന്നുവരുന്നു.
ഞാൻ സ്നേഹിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്യുന്ന എൻറെ പ്രിയ സുഹൃത്തുക്കളെല്ലാവർക്കും പ്രതീക്ഷയും പ്രകാശവും നിറഞ്ഞ പുതുവർഷാശംസകൾ നേരുന്നു. ഇനി വരുന്ന ദിനങ്ങൾ നമുക്കെല്ലാവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആകട്ടെ എന്ന് ഹൃദയപൂർവം പ്രാർത്ഥിക്കുന്നു. ...
❤️എന്റെ സുന്ദരലോകമേ,
നിനക്കും സമാധാനത്തിന്റെ നിറക്കൂട്ടുകൾ തീർത്ത ഒരു പുതുവത്സരം ആശംസിക്കുന്നു...!
❤️❤️❤️❤️❤️❤️
എല്ലാ പ്രിയ കൂട്ടുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഐശ്വര്യപൂർണമായ പുതുവർഷാശംസകൾ.!
🌹❤️😍#2026 Happy new year
#👋ബൈ ബൈ 2025
#🙏സ്വാഗതം 2026
00:09

