മഴയുടെ കിലുക്കം - 12
✍🏻Ishalin muhabath
തിരികെ വീട്ടിലേക്കു വന്ന രഹനയുടെ കയ്യിൽ രണ്ട് മൂന്ന് കവർ ഒക്കെ കണ്ട് ബീരാൻ സംശയത്തോടെ നോക്കി...
"ഇതൊക്കെ എവിടെന്ന രഹന"
"അത്... ന്റെ ഒരു കൂട്ടുകാരി വാഗി തന്നതാ...."
"ഇത്രയും സാധനമോ?"
"അതെ വാപ്പ... അവളുടെ മാമൻ ഗൾഫിൽ നിന്നും വന്നു.. അപ്പൊ അവൾക് ഡ്രെസ്സും മറ്റും വാഗാൻ പൈസ കൊടുത്തു.. അതിന്ന് എനിക്കൂടി വാഗി തന്നതാ"
ബീരാൻ ഒന്നമർത്തി മൂളി കൊണ്ട് കസേരയിൽ ചാരി ഇരുന്നു..
സൈനബ രഹന പറഞ്ഞതെല്ലാം കേട്ടിരുന്നു... അവർക്കത്തിൽ എന്തൊക്കെയോ സംശയം തോന്നി...
അന്നത്തെ രാത്രി ഇബ്രാഹീം വാഗി കൊടുത്ത സാധങ്ങൾ നോക്കിയിട്ട് മതിയാകുന്നില്ലായിരുന്നു രഹനക്ക്... ഓരോ ഡ്രെസ്സും അതിന്റെ വിലയും നോക്കി ഇരുന്ന് ആ രാത്രി അവൾ ഇരുന്നു...
കരീമും ഇബ്രാഹീംമും മദ്യം കുപ്പിയിൽ നിന്നും ഗ്ലാസ്സിലേക് പകർത്തി കുടിക്കുവാണ്... ടച്ചിങ്‌സിനായി ചിക്കൻ ഫ്രയും ചിപ്സും ഇരിപ്പുണ്ട്..
"അതെ....പൈസ ഇത്രയും ഇറക്കിയിട്ട് അവസാനം വിഷമിക്കേണ്ടി വരുവോ??"
കരീം ചിപ്സ് വായിലെക്ക് ഇട്ടു കൊണ്ട് ചോദിച്ചു...
"അത് നീ ഓർത്തു പേടിക്കണ്ട.. ഇറക്കിയ പൈസ ഞാൻ അവളിൽ നിന്നും ഈടാക്കിയിട്ടേ അടഗ്ഗു..."
കരീം ന്തോ ആലോചിച്ചു കൊണ്ട് ആർത്തു ചിരിച്ചു....
"മറ്റേ ആ പെണ്ണ് എപ്പോ പോയി??"
ഇബ്രാഹീം കരീമിനോട് ചോദിച്ചു...
"ഓ.. അതിനു 18 വയസ് ആയിട്ടേ ഉള്ളു... ഒട്ടും ശേഷി ഇല്ലന്നെ... ആദ്യത്തെ റൗണ്ടിൽ തന്നെ ആ പെണ്ണ് തളർന്നു പോയി... പിന്നെ കുറച്ചു കുടിക്കാൻ ഒക്കെ കൊടുത്ത് നല്ല നല്ല വീഡിയോസ് ഒക്കെ കാണിച്ചപ്പോഴാ മൂടായത്...."
ചുണ്ടിൽ തഴുകി കൊണ്ട് അയാളത് പറഞ്ഞതും രാത്രി ഇബ്രാഹീംമിന്റെ ഒപ്പം അവളുണ്ടായിരുന്ന നിമിഷം ഓർത്തപ്പോ ഇബ്രാഹീംമിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞഹു..
"അതേയ്.... അവളെ ഒന്നൂടെ കിട്ടിയ മൂടാവുമായിരുന്നു..."
ഇബ്രാഹീം കരീമിനോട് പറഞ്ഞതും അയാളൊന്ന് ഇബ്രാഹീംമിനെ മൊത്തത്തിൽ നോക്കി...
"ഇന്നലത്തെ ഹാങ്ങ് ഓവർ ആകുമല്ലോ???"
"ഒന്ന് പോടാ... അവളൊരു വീർജിൻ ആയിരുന്നു എന്നതാ അവളിലേക് എന്നെ കൂടുതൽ അടുപ്പിച്ചത്.... "
"അല്ല... ആ ബിസിനെസ് ഡീൽ ന്തായി??"
കരീം ബിസിനസ് കാര്യം ചോദിച്ചപ്പോ അവരുടെ സംസാരം അതിലേക് തിരിഞ്ഹു..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
പിറ്റേ ദിവസം അല്ലു രഹനയും ആയി ക്ലാസ്സിൽ വന്നിരുന്നു... ബിജു അല്ലു ബാഗ് കൊണ്ട് വെച്ചതും ബിജുവിന്റെ ബാഗുമെടുത് ഏറ്റവും ലാസ്റ്റ് ബെഞ്ചിലേക് പോയി ഇരുന്നു.. അല്ലു അത് ശ്രേദ്ധിച്ചിരുന്നു എങ്കിലും മൈന്റാക്കിയില്ല.. രശ്മിക് എന്തോ അത് കണ്ടപ്പോ മനസ്സിൽ സങ്കടം തോന്നി...
അവൾ ബ്രേക്ക് ടൈമിന് ബിജുവിന്റെ അടുത്തേക് പോയി..
"താൻ വിഷമിക്കണ്ട... ഞാൻ അല്ലുവിനോട് സംസാരിക്കാം..."
"വേണ്ട രശ്മി.. നമ്മുടെ ഫ്രണ്ട്ഷിപ് ഇനി അതികം നീണ്ടു നിക്കുന്നത് ശെരിയല്ല... അവൻ അവന്റെ കാര്യം നോക്കട്ടെ.. ഞാൻ എന്റെയും.. താൻ തന്റെയും...."
"ബിജു.. സോറി.."
"ഡോ.. ഇമോഷണലി ആണേലും ഞാൻ ഇപ്പൊ ഉണ്ടായ ഈ സാഹചര്യം മറി കടന്നേ മതിയാകു.... എനിക്ക് പഠിക്കണം... കുറച്ചു നോട്സ് ഒക്കെ പെന്റിങ് ഉണ്ട്..."
"തന്നെ ഞാൻ സഹായിക്കാം.. ഈ കിട്ടുന്ന ബ്രേക്ക് ടൈമിൽ ഒക്കെ നമ്മുക്ക് പഠിക്കാം...."
അവിടെ നല്ലൊരു സുഹൃത് ബന്ധം വളരുകയായിരുന്നു... ഇതൊക്കെയും രഹന ശ്രേദ്ധിച്ചു അല്ലുവിൽ വിഷം കുത്തി വെച്ചു കൊണ്ടേ ഇരുന്നു....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
രണ്ട് ദിവസത്തിന് ഇപ്പുറം നാട്ടിൽ വരുന്ന വഴി തന്നെ അസിയെ കിച്ചു കോഴ്സിനായി ചേർത്തു... അവിടെ ഇരിക്കുന്ന മാഡം സ്‌മൃതിയെ അറിയുന്നവർ ആയിരുന്നത് കൊണ്ട് തന്നെ കാര്യങ്ങൾ അന്ന് തന്നെ ചെയ്ത് തീർത്തു.അതിൽ ഒരു കാര്യം പറഞ്ഞത് ഏതേലും ഒരു ഡിഗ്രി ഗ്രാടുയേറ്റ് ആയിരിക്കണം എന്നാണ്.. അതിൽ കിച്ചു ആ മാഡത്തോട് അതും പറഞ്ഞു സെറ്റാക്കിയിട്ടുണ്ട് എന്ന് പിന്നീടുള്ള മാഡത്തിന്റെ സംസാരത്തിൽ നിന്നും അസിക്ക് മനസ്സിലായി... ഹോസ്റ്റൽ സൗകര്യം അവിടെ ഇല്ലായിരുന്നു.. പക്ഷെ ആ മാഡം വീട്ടിൽ ആരുമില്ലാതെയാണ് താമസിക്കുന്നത് എന്ന് പറഞ്ജ് സ്‌മൃധിയുടെ പരിചയം വെച്ചു അസിയെ വീട്ടിലേക്കു കൊണ്ടോവം എന്ന് പറഞ്ഞു... അസിയുടെ മുഖത്ത് അത് സമ്മതം അല്ല എന്ന് മനസിലായതും കിച്ചു സ്നേഹപൂർവ്വം അത് നിരസിച്ചു... ഗാർടിയൻ ആയി കിച്ചു സൈൻ ചെയിതു.. റിലേഷൻ ചോദിച്ചപ്പോ അവൻ ഫിയാൻസി എന്ന് പറഞ്ഞു...
അടുത്തായി തന്നെ ഉള്ള ഒരു ഹോസ്റ്റലിൽ റൂമും ശെരിയാക്കി... അവളുടെ സാധനങ്ങൾ ഒക്കെ അവിടെ വെച്ചു കിച്ചു യാത്ര പറഞ്ഞു പോയി...
പിറ്റേ ദിവസം തൊട്ട് ക്ലാസ്സുണ്ടെന്ന് ആണ് മാഡം പറഞ്ഞത്.... റൂമിൽ വേറെ ഒരു പെൺകുട്ടി കൂടെ ഉണ്ട്.. അ കുട്ടി അടുത്തുള്ള ഒരു തുണികടയിൽ സെയിൽസ് ഗേൾ ആയി നിക്കുവാണ്...പേര് ആലിസ്... ഏകദേശം അവളുടെ പ്രായം തന്നെയാ.. ആള് ഭയങ്കര സംസാര പ്രിയയാണ്.. സ്ഥലം കൊച്ചിയിലാ... ആള് കമ്മിറ്റെഡ് ആണ്... ഇതൊക്കെ ഈ ചുരുഗ്ഗ്യ സമയം കൊണ്ടവൾ അസിയോട് പറഞ്ഞു...
ഫുഡ് ആ ഹോസ്റ്റലിൽ 3 നേരവും ഉണ്ടെന്നും നേരത്തെ എണീറ്റ് പോയില്ല എങ്കിൽ അത് കിട്ടാൻ ചാൻസ് കുറവാണെന്നു ആ കുട്ടി രാത്രിയിലെ ഫുഡ് കഴിക്കാൻ ഇരുന്നപ്പോ പറഞ്ഞു...
അസി അതികം മിണ്ടാതെ കുട്ടി ആണെന്നത് ആലിസിനു പിടികിട്ടി.. ന്ത് പറഞ്ഞാലും ചോദിച്ചാലും ഒരു ചിരിയും മൂളലും മാത്രം ആണ് മറുപടി..
"താൻ വീട്ടിലേക്കു വിളിക്കുന്നില്ലേ???"
ബെഡിൽ കിടന്ന് ഫോണിൽ നോക്കി കൊണ്ട് ആലിസ് അസിയോട് ചോദിച്ചു.
"അത്... ഫോണില്ല "
ആലിസ് ഞെട്ടി ബെഡിൽ എഴുന്നേറ്റ് ഇരുന്നു..
"ഈ പ്രായത്തിലും ഫോൺ ഇല്ലന്ന് പറഞ്ഞ.... നിന്റെ വീട്ടുകാർ സ്ട്രിക്റ്റ് ആണോ??"
"ഏ.. അല്ല.. അതിന്റെ ആവശ്യം വന്നിട്ടില്ല "
" ഹോസ്റ്റലിൽ നിന്നിട്ടും നിനക്കത് വേണം എന്ന് തോന്നുന്നില്ലേ??"
"ഇല്ല...."
ആലിസ് ആകെ വണ്ടർ അടിച് ഇരിക്കുവാണ്..
"ഇത ഫോൺ.. ആരെയാണെന്ന് വെച്ച വിളിച്ചോ "
ആലീസ് ചെറുചിരിയോടെ അവൾക്കായി ഫോൺ നീട്ടി..
"ഇപ്പൊ വേണ്ട.. ആവശ്യം ഉള്ളപ്പോ ചോദിക്കാം..."
അസി പുതപ്പ് മൂടി കിടന്നു...
ആലീസ് കുറച്ചൂടി ഫോൺ നോക്കിയ ശേഷം കിടന്നുറങ്ങി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
രാത്രി അത്താഴ സമയം നന്ദിനിയും അല്ലുവും കിച്ചുവും കഴിക്കാൻ ആയി ഇരുന്നു..
"ഏട്ടാ.... ആ ചേച്ചി എവിടെ??"
അല്ലു കിച്ചുവിനോടായി ചോദിച്ചു..നന്ദിനിക്ക് ആ ചോദിച്ചത് ഒട്ടും പിടിച്ചില്ല എന്നത് വെള്ളം കുടിച്ച ഗ്ലാസ് മേശയിൽ അമർത്തി വെച്ചപ്പോ കിച്ചുവിനും അല്ലുവിനും മനസ്സിലായി...
"ഏട്ടാ... പറയ്.."
അല്ലു നന്ദിനിയെ മൈൻഡ് ചെയ്യാതെ അവന്റെ ചോദ്യം ആവർത്തിച്ചു..
"അവൾ പോയി.. ഇനി എന്ത് അർത്ഥത്തിൽ ഇവിടെ നിക്കും?? ആരെ വിശ്വസിച് നിക്കും??"
കിച്ചു ചോദിച്ച ചോദ്യം നന്ദിനിക്ക് നന്നായി കൊണ്ടു...
"അത് നന്നായി ചേട്ടാ... ആ പാവം എവിടെ എങ്കിലും പോയി രക്ഷപ്പെടട്ട്..."
അത് കൂടി കേട്ടതും നന്ദിനി കഴിച് കൊണ്ടിരുന്ന പ്ലേറ്റുമായി എണീറ്റ് പോയി..
"ഏട്ടാ... ശെരിക്കും അസി ചേച്ചി എവിടെയാ എന്ന് "
ശബ്ദം താഴ്ത്തി ആയിരുന്നു അല്ലു കിച്ചുവിനോട് ചോദിച്ചത്..
"അവൾ പോയെടാ... എവിടെ എന്നൊന്നും എനിക്കറിയില്ല..."
കിച്ചു കഴിച്ചു കഴിഞ്ഞു കൈ കഴുകി മുറ്റത്തേക് ഇറങി കുറച്ചു സമയം നിന്നു..
അല്ലു ഫോണും നോക്കി കഴിക്കുക ആയിരുന്നു... ആ സമയം രഹന അല്ലുവിനെ വിളിച്ചു... ഡയനിങ് ഏരിയ ആയോണ്ട് അവൻ കാൾ കട്ട് ചെയിതിട്ടു അവിടെന്ന് എണീറ്റ് റൂമിലേക്കു പോയി..
കിച്ചു വിന്റെ ഉള്ളിൽ അസിയുമായി കഴിച് കൂട്ടിയ നിമിഷങ്ങൾ മാത്രമായിരുന്നു... തനിക്കവൾ ആഹാരം വായിൽ വെച്ചു തന്നതും തന്നോടൊപ്പം സംസാരിച്ചതും ചിരിച്ചതും എല്ലാം അവനിൽ തങി നിന്നു....അവൻ സിഗററ്റ് എടുത്ത് വലിക്കാൻ തുടങ്ങി.. മനസ്സിൽ എന്തൊക്കെയോ വിഷമം ഉള്ള പോലെ അവന് തോന്നി..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ബിജു പിറ്റേന്ന് കാലത്തെ എണീറ്റ് എവിടെയോ പോകാൻ റെഡി ആയപ്പോ കാളിന്ദി എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോ അവൻ കമ്പയിൻ സ്റ്റഡിക്ക് പോകുവാണെന്നു പറഞ്ഞു.. പക്ഷെ അവൻ നേരെ പോയത് ഒരു വീട്ടിൽ വീടിന്റെ പണിക് കല്ല് ഇടുന്നുണ്ടായിരുന്നു... റോഡിന്ന് കുറച്ചു അകത്തേക്കു ആയതോണ്ട് അറബാനയിൽ കല്ല് വെച്ചു അകത്തേക്കു കൊണ്ട് ഇടാമെന്ന് ബിജു പറഞ്ഞു... മണിക്കൂർ കണക്കാക്കി പൈസ കൊടുക്കാമെന്നു മൊതലാളി പറഞ്ഞഹിട്ടുമുണ്ട്...
കോളേജിൽ പോകുന്നതടുപ്പിച്ചു അവൻ ജോലി നിർത്തി നേരെ വീട്ടിലേക്കു ഓടി... കോളേജിൽ കൊണ്ട് പോകാനായി ചോറ്റ് പാത്രം കാളിന്ദി വെച്ചു കൊടുത്തതും അവൻ അവർ കാണാതെ ഒരു വീട്ടിൽ ഇടുന്ന ഡ്രസ്സ് കൂടെ എടുത്ത് വെച്ച്..നേരെ ബസ് കേറാനായി ഓടി.... കോളേജിൽ എത്തി... അന്ന് അല്ലുവും രഹനയും ക്ലാസ്സിന്റെ പുറത്ത് നിന്നും സംസാരിക്കുക ആയിരുന്നു.. അവരെ കൂടാതെ മറ്റു പലരും ഉണ്ട് താനും...ബിജു അവർക്കൊന്നും മുഖം കൊടുക്കാതെ ക്ലാസ്സിലേക്ക് കയറി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ഫസ്റ്റ് ഡേ ആയോണ്ട് തന്നെ അസി ക്ലാസ്സിൽ ശ്രേദ്ധിച്ചിരുന്നു.. ലെക്ചർ നോട്സ് ഒക്കെ എഴുതുന്നുണ്ട്... ആരുമായി അവൾ അത്രക് കൂട്ട് കൂടാൻ പോയില്ല... കാണാൻ നല്ല മൊഞ്ചത്തി ആയോണ്ട് പിന്നാലെ ചെക്കന്മാർ കൂടിയിരുന്നു.... ചുറ്റികെട്ടി വരുന്ന അസിക്ക് ഉള്ള ഭംഗി അത് കണ്ട് തന്നെ അറിയണം.. വേറെ ആഡംബരം ഒന്നും തന്നെ ഇല്ല.. കണ്ണിൽ കരിയോ ചുണ്ടിൽ ലിപ്സ്റ്റിക്കോ ഇല്ല...
അന്ന് വൈകുന്നേരം ആലിസ് ഫസ്റ്റ് ഡേ കോളേജിൽ പോയ കാര്യം ഒക്കെ അസിയോട് ചോദിക്കുന്നുണ്ട്...ആലിസ് ചോദിക്കുന്നതിനു മാത്രമേ അവളിൽ മറുപടി ഉണ്ടായിരുന്നുള്ളു...
'തനിക് എന്നെ പേടിയാണോ "
ആലിസ് സംശയത്തോടെ ചോദിച്ചു..
"അത്... ന്താ അങ്ങനെ ചോദിച്ചേ "
അസി ആലീസിനോടായി ചോദിച്ചു..
"അത് പിന്നെ ഞാൻ ഇത്രയൊക്കെ ചോദിച്ചിട്ടും താൻ തിരികെ ഒന്നും ചോദിച്ചതുമില്ല... വേറെ ഒന്നും പറയ്‌യുന്നുമില്ലല്ലോ "
"അത്.... പ്രത്യേകിച്ച് ഒന്നും ഇല്ലാത്തത് കൊണ്ട് "
ആലീസിന് ന്തോ അസിയോട് ചെറിയ അകൽച്ച തോന്നി... ന്ത് പറഞ്ഞിട്ടും തിരികെ മറുപടി പറയാത്തെ ഇവളോട് ന്ത് പറഞ്ഞിട്ടും കാര്യമില്ല... ഇതിനെക്കാളും ഒറ്റക്ക് ഈ റൂമിൽ മതിയായിരുന്നു.... മനസ്സിൽ തോന്നിയ ഇഷ്ടക്കേട് തന്നെ ആലീസിന്റെ അമ്മച്ചി വിളിച്ചപ്പോഴും അവൾ അസിയെ കുറിച് പറഞ്ഞു...
തുടരും.... #📙 നോവൽ #❤ സ്നേഹം മാത്രം 🤗 #💞 പ്രണയകഥകൾ #📔 കഥ


