ShareChat
click to see wallet page
search
​കാത്തിരിപ്പ് ​ഒരുപാട് പൊട്ടിച്ചിരികളും സങ്കടങ്ങളും ബന്ധങ്ങളുമുള്ള ആ പഴയ ചാറ്റ് റൂമിൽ നിന്ന് പടി ഇറങ്ങ്യ പിന്നെ, മൗനം പോലും ആരെയോ കാത്തിരിക്കുന്ന പോലെ, നിശബ്ദമായ മറ്റൊരു ചാറ്റ് റൂമിൽ വെച്ചാണ് അവൻ അവളെ വീണ്ടും കണ്ടത്. വർഷങ്ങൾക്കിപ്പുറവും അവളുടെ ചിരിക്ക് പഴയ അതേ തെളിച്ചം. ഒരുപാട് മിണ്ടിയില്ലെങ്കിലും അവരുടെ ഹൃദയങ്ങൾ പരസ്പരം ഒത്തിരി പറഞ്ഞു. സമയം വൈകിയപ്പോൾ അവൾ യാത്ര പറഞ്ഞു ഇറങ്ങി. പക്ഷേ, ഇറങ്ങി പോയതിനുശേഷം അവൻ കണ്ടു—അവന്റെ ഇൻബോക്സിൽ അവൾ കരുതിക്കൂട്ടിയതുപോലെ മറന്നുവെച്ച ആ പഴയ msg . റിപ്ലൈ നൽകാൻ പോയ അവനിക്ക് 😁 ചിരിക്കുന്ന, ഒരു ഇമോജി യുടെ msg വന്നു. അത് വെറുമൊരു ഇമോജി ആയിരുന്നില്ല, വീണ്ടും കാണാനുള്ള ഒരു വാഗ്ദാനമായിരുന്നു. #🔊ഷെയർചാറ്റ് ചാറ്റ്റൂം😍 #❤ സ്നേഹം മാത്രം 🤗 #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #🤝 സുഹൃദ്ബന്ധം #🥰 ചങ്ക് കൂട്ടുകാർ
🔊ഷെയർചാറ്റ് ചാറ്റ്റൂം😍 - AmanZaid Creations | AmanZaid Creations | - ShareChat