ഇനിയൊരു വസന്തം വിരിയില്ലെന്നുറച്ചു
മരവിച്ചു നിന്നൊരു ചില്ലയായിരുന്നു ഞാൻ...
പക്ഷേ, പെയ്തു തോരാത്ത മഴയായ് നീ വന്നപ്പോൾ
എന്റെ തീരുമാനങ്ങൾ തളിരിലകളായ് പൊഴിഞ്ഞു വീണു.
എത്ര നിഷ്പ്രയാസമാണ് നീയെന്ന പ്രണയം
എന്റെ ആത്മാവിന്റെ വേരുകളെ കീഴ്പ്പെടുത്തിയത്! 🌸
#SoulfulLines #malayalampoetry #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ