ShareChat
click to see wallet page
search
എകാകിനി ബാല്യത്തിലെൻ അയൽപക്കവീട്ടിൽ പാർത്തിന്നോരമ്മയും മകളും. ഏറെ സന്തോഷമായെന്നും ഞാൻ ചെല്ലും അവരുടെ സ്നേഹത്തിൻ മധുരം നുകരാൻ. അമ്മക്ക് ചെറുതായൊരു ചിത്തഭ്രമം, ആരെയും അവർക്കൊരു വിശ്വാസമില്ല; മകളോ സുന്ദരിയാമൊരു യുവതി, വേലചെയ്തീടുന്നോരോ വീട്ടിലും. അന്നന്നത്തേക്കുള്ള അന്നത്തിനായവൾ നന്നേ വിഷമിക്കുന്ന നേരങ്ങളിൽ, എന്നമ്മതൻ കാരുണ്യ ഹസ്തങ്ങൾ നീളാറുണ്ടെന്നും അവർക്കരികിലേക്കായ്. സുന്ദരിയെങ്കിലും അവളെ കരംപിടിക്കാൻ മന്ദതയാണെന്നും യുവാക്കൾക്ക്; സ്ത്രീധനമോർത്തോ ബാധ്യതയോർത്തോ ആരുമവളെ പത്നിയാക്കാൻ തുനിഞ്ഞില്ല. പെട്ടെന്നൊരുദിനം, അർബുദം തീണ്ടി മാറ്റൊരു ലോകത്തേക്കമ്മയും യാത്രയായ്; ഒറ്റക്കായവൾ ആ ചെറുചെറ്റിലിൽ എകാകിയായി തുണയാരുമില്ലാതെ. പാതിയായ് കൈപിടിച്ചീടാൻ മടിച്ചവർ വാതിലിൽ മുട്ടി അന്തിക്കൂട്ടിനായ്; പുറ്റുമണ്ണുകുഴച്ചടച്ചവൾ വാതിലും ജനാലകളും ഒരുതരിവെട്ടം അകത്തു കടക്കാതെ. അമ്മയേക്കാൾ വലിയൊരു മനോ വിഭ്രാന്തിയാൽ ഏകാകിനിയായവൾ കാലം കഴിച്ചു. ✍️പവിഴമല്ലി #📝 ഞാൻ എഴുതിയ വരികൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💌 പ്രണയം #🎻 കുട്ടിക്കവിതകൾ #📋 കവിതകള്‍