#😋 തനി നാടൻ രുചികൾ #Kerala food #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #പായസം
ചേരുവകൾ
ഉണക്കലരി- 1 കപ്പ്
പഞ്ചസാര- 2 കപ്പ്
നെയ്യ്- 6 ടേബിൾസ്പൂൺ
കശുവണ്ടി- ആവശ്യത്തിന്
പാൽ- 2 ലിറ്റർ
ഏലയ്ക്ക- 4
തയ്യാറാക്കുന്ന വിധം
ഉണക്കലരി കഴുകി വൃത്തിയാക്കിയെടുക്കുക.
അത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ലിറ്റർ പാൽ ചേർത്ത് തിളപ്പിക്കുക.
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് 3 ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക.
അതിലേയ്ക്ക് വേവിച്ച ചോറ് ചേർത്ത് വരട്ടുക.
നന്നായി വെള്ളം വറ്റി വരട്ടിയെടുത്ത ചോറിലേയ്ക്ക് രണ്ട് കപ്പ് പഞ്ചസാര ചേത്തിളക്കുക.
പഞ്ചസാര ഉരുകി വന്നതിലേയ്ക്ക് കുറച്ച് നെയ്യ് കൂടി ചേർക്കുക.
ഇളക്കി വരട്ടിയെടുത്ത ചോറിലേയ്ക്ക് തിളപ്പിച്ചെടുത്ത പാൽ കുറച്ചു വീതം ചേർക്കുക. പാൽ ഒഴിക്കുന്നതിനിടക്കും ഇളക്കുക.
പായസം തിളച്ച് കുറുകി വരുമ്പോൾ ബാക്കി വന്ന പാൽ കൂടി ഒഴിച്ച് തിളപ്പിക്കുക.
ശേഷം അടുപ്പണച്ച് നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും കിസ്മിസും ചേർത്തിളക്കുക.


