ShareChat
click to see wallet page
search
നാഗമുദ്ര ഭാഗം - 12 🪱🪱🪱🪱🪱🪱🪱🪱🪱 മണിമംഗലം തറവാടിന് മേൽ തൂങ്ങിനിന്ന പ്രളയഭീതി മാറിയെങ്കിലും, മണികണ്ഠൻ കൊണ്ടുവന്ന വാർത്ത പദ്മയെയും ആദിത്യനെയും തളർത്തിക്കളഞ്ഞു. തങ്ങളുടെ മകൾ പാതാളലോകത്തെ റാണി ഇന്ന് തടവറയിലാണ്….. "ആദിത്യേട്ടാ ഒരിക്കൽ ഞാൻ എന്റെ നാഗശക്തികൾ ഉപേക്ഷിച്ചതാണ്. പക്ഷേ എന്റെ മകൾക്ക് വേണ്ടി എനിക്ക് വീണ്ടും പോരാടണം. ഒരു സാധാരണ മനുഷ്യസ്ത്രീയായി എനിക്ക് പാതാളത്തിൽ വരാൻ കഴിയില്ലായിരിക്കാം പക്ഷേ ഒരു അമ്മയുടെ പ്രാർത്ഥനയ്ക്ക് മുന്നിൽ ഏത് തടവറയും തകരും" പദ്മ പറഞ്ഞു…. ആദിത്യൻ തന്റെ തപശ്ശക്തി ആവാഹിച്ചു. അവൻ മണികണ്ഠനോട് പറഞ്ഞു.. "മോനെ ഞങ്ങളെ നാഗലോകത്തേക്ക് കൊണ്ടുപോകൂ. മൃതസഞ്ജീവനി മന്ത്രവും ശിവദത്തമായ വാളും കയ്യിലുള്ളപ്പോൾ എനിക്ക് മരണത്തെ ഭയമില്ല.".... അനന്തയെ തടവിലാക്കിയത് കാളസേതുവിനേക്കാൾ ക്രൂരനായ തക്ഷകൻ എന്ന കറുത്ത നാഗമായിരുന്നു. നാഗലോകത്തെ പുരാതനമായ ഒരു നിയമം ചൂണ്ടിക്കാട്ടിയാണ് അവൻ അനന്തയെ ബന്ധിച്ചത്…. "മർത്യരുടെ ഇടയിൽ വളർന്നവൾക്ക് നാഗലോകത്തെ ശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു.".. തക്ഷകൻ അനന്തയുടെ സുവർണ്ണ കിരീടം തട്ടിയെടുത്ത് സ്വയം ചക്രവർത്തിയായി പ്രഖ്യാപിച്ചു. അനന്തയെ ശിലാനിദ്ര എന്ന മന്ത്രത്താൽ അവൻ കല്ലായി മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. പാതി ശരീരം ശിലയായി മാറിയ അനന്ത, വേദനയോടെ തന്റെ മാതാപിതാക്കളെ ഓർത്തു… മണികണ്ഠനും പദ്മയും ആദിത്യനും പാതാളത്തിന്റെ കവാടത്തിലെത്തി. അവിടെ തക്ഷകന്റെ ഭീകരമായ കാവൽക്കാർ അവരെ തടഞ്ഞു. മണികണ്ഠൻ നാഗപാശം വീശി ശത്രുക്കളെ നേരിട്ടു. ആദിത്യൻ തന്റെ മന്ത്രശക്തിയാൽ അഗ്നിവലയങ്ങൾ തീർത്ത് വഴി തെളിച്ചു….. പദ്മ മുന്നോട്ട് നടന്നു. അവൾ ഓരോ ചുവട് വെക്കുമ്പോഴും ഭൂമി വിറച്ചു. അവൾ തന്റെ ഉള്ളിലെ മാതൃത്വം ഒരു ആയുധമാക്കി മാറ്റിയിരുന്നു. കാവൽക്കാർക്ക് അവളുടെ തേജസ്സിന് മുന്നിൽ നിൽക്കാൻ കഴിഞ്ഞില്ല… അവർ കൊട്ടാരത്തിന്റെ ഉള്ളിലെത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. അനന്തയുടെ കാൽപാദങ്ങൾ മുതൽ നെഞ്ചുവരെ ശിലയായി മാറിക്കഴിഞ്ഞിരുന്നു. തക്ഷകൻ സിംഹാസനത്തിലിരുന്ന് അട്ടഹസിച്ചു… "വരൂ മർത്യരേ.. നിങ്ങളുടെ മകളുടെ അന്ത്യം കാണാൻ സമയമായി. അവൾ പൂർണ്ണമായും കല്ലായി മാറിയാൽ ആ അമൃതമണി എനിക്ക് സ്വന്തമാകും".. പദ്മ ഓടിച്ചെന്ന് അനന്തയെ കെട്ടിപ്പിടിച്ചു. ആദിത്യൻ തന്റെ വാൾ തക്ഷകന് നേരെ ചൂണ്ടി. എന്നാൽ തക്ഷകൻ തന്റെ മായയാൽ അവരെ തടഞ്ഞുനിർത്തി…. "പദ്മാ നിന്റെ കണ്ണുനീർ കൊണ്ടൊന്നും ഈ ശാപം മാറില്ല. ഇതിന് പരിഹാരം നിന്റെ രക്തം കൊണ്ട് ഈ ശിലയിൽ നാഗമുദ്ര വരയ്ക്കണം എന്നതാണ്".. ആരോ പറയുന്നത് പോലെ പദ്മക്ക് തോന്നി.. പദ്മ മടിച്ചില്ല. അവൾ ആദിത്യന്റെ വാൾ വാങ്ങി തന്റെ കൈപ്പത്തി മുറിച്ചു. രക്തം ഇറ്റിറ്റുവീഴുന്ന കൈകൊണ്ട് അനന്തയുടെ നെറ്റിയിൽ അവൾ ഒരു നാഗമുദ്ര വരച്ചു. ആ നിമിഷം തറവാട്ടിലെ നാഗക്കാവിൽ നിന്ന് ഒരു ഗർജ്ജനം കേട്ടു. അനന്തയുടെ ശരീരത്തിലെ കല്ലുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങി.... തുടരും… ✍️ സന്തോഷ്‌ ശശി…. #✍ തുടർക്കഥ #കഥ,ത്രില്ലെർ,ഹൊറർ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
✍ തുടർക്കഥ - @ग७02( ೧G೧೦೨೧೪ மமி @ग७02( ೧G೧೦೨೧೪ மமி - ShareChat