ShareChat
click to see wallet page
search
ഇന്ന് നാലു കുഞ്ഞുജീവനുകൾ ഒരുമിച്ച് അന്ത്യയാത്ര പുറപ്പെടുകയാണ് ഒരേ ഉമ്മയുടെയും ഉപ്പയുടെയും മടിയിൽ വളർന്ന ഒരേ വീട്ടിൽ ചിരിയും കളിയും നിറച്ചിരുന്ന നാലു സഹോദരങ്ങൾ തിരിച്ചു വരാത്ത ആ ലോകത്തേക്ക് UAE അബുദാബിയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ, മലപ്പുറം കിഴിശ്ശേരി പുളിയക്കോട് മലയൻ അബ്ദുൽ ലത്തീഫിന്റെയും വടകര കുന്നുമ്മകരയിലെ റുക്സാനയുടെയും അഞ്ച് മക്കളിൽ നാലു ആൺമക്കളായ അഷാസ് (14), അമ്മാർ (12), അസം (7), അയാഷ് (5) എന്നിവരും, അവരുടെ വീട്ടിൽ ജോലി ചെയ്തിരുന്ന മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്റയും ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു… ഏഴംഗങ്ങളുള്ള ഒരു കുടുംബം, ഒരു നിമിഷം കൊണ്ട് പൂർണ്ണമായി തകർന്നു… ഒരു സഹോദരിയെയും, ഉമ്മയെയും ഉപ്പയെയും ഈ ലോകത്ത് ഒറ്റപ്പെടുത്തി, നാല് കുഞ്ഞുങ്ങൾ ഒരുമിച്ച് യാത്രയാവുകയാണ് 6-1-2026 ചൊവ്വാഴ്ച ഇന്ന്, കുട്ടികളുടെ മയ്യത്ത് ദുബായിൽ കബറടക്കം ചെയ്യപ്പെടും. രാവിലെ 9:30 ന് അബുദാബിയിൽ നിസ്കാരവും, ഉച്ചയ്ക്ക് 12:30 ന് ദുബായ് സോനാപൂരിലെ മസ്ജിദിൽ നമസ്കാരവും അവിടെ തന്നെ മറവുചടങ്ങുകളും നടക്കുന്നതാണ്. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. കേൾക്കാൻ ആഗ്രഹിക്കാത്ത മരണവാർത്ത ---- എന്തു പറയണമെന്ന് അറിയാതെ പകച്ച നിമിഷം .... ഇന്നലത്തെ പ്രഭാതം മുതൽ അങ്ങിനെ ആയിരുന്നു ---- നോവായിരുന്നു ആ വാർത്തകൾ . അള്ളാഹു കനിഞ്ഞു നൽകിയ 4 ആൺ മുത്തുകൾ തിരികെ അവന്റെ സന്നിധിയിലേക്ക് മടക്കപെട്ടു . അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ------ആമീൻ കാരുണ്യ മേഖലകളിൽ നിറഞ്ഞു നിന്ന കന്നുമ്മക്കരയിലെ റസാഖ് ഹാജിയുടെ പേരമക്കളായിരുന്നു .. അബുദാബിയിലെ വാഹന അപകട വാർത്തയിൽ നാടും ,നഗരവും വിറങ്ങലിച്ചുപോയി----- ആഷാസ് (14),അമ്മാർ (12),അയാഷ് (5) അസാം (8) എന്ന 4 ആൺതരികൾ ---- ചിരിയും ,സ്വപ്‌നവുമായി നടന്നുനീങ്ങിയ സാധാരണ യാത്ര .. നിമിഷങ്ങൾക്കൊടുവിൽ നൊമ്പരങ്ങളുടെ നനവായ യാത്ര ... ഒരുമിച്ചു പഠിച്ചും ,കളിച്ചും , മാനത്തെ നക്ഷത്രങ്ങളെ നോക്കി കിനാവൊരുക്കിയ മണിമുത്തുകൾ ... കൂടപ്പിറപ്പുകൾക്കും , കളിക്കൂട്ടുകാർക്കും ആ ചിരികളും ,കുസൃതിയും, ഓർമപാളികളിൽ നൊമ്പരമായി അവശേഷിക്കും ------ ഓരോ അപകടവും നമുക്കു നൽകുന്ന പാഠങ്ങൾ വലുതാണ് . വാഹനമോടിക്കുമ്പോൾ ഉണ്ടാകുന്ന അശ്രദ്ധ, അമിതവേഗം, ചെറിയ പിഴവ് പോലും വലിയ ദുരന്തങ്ങൾക്ക് കാരണമാകാം. റോഡ് സുരക്ഷയുടെ പ്രാധാന്യവും , നിയമങ്ങളും, വീണ്ടും നമ്മുടെ ചിന്തയിൽ ഉണ്ടാവട്ടെ ........ 4 പൊന്നുമക്കൾക്കു ഇന്ന് അന്ത്യ ചുംബനം നൽകുകയാണ് . നൊന്തു പെറ്റ മാതൃഹൃദയത്തെ എങ്ങിനെ ആശ്വസിപ്പിക്കും? ഹൃദയം നുറുങ്ങിയ വേദനയാൽ , ആ മാതാവിന്റെ കണ്ണിലെ കണ്ണുനീർ പോലും തണുത്തു മരവിച്ചുപോയി . അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ നിലവറയാണ് മാതൃഹൃദയം എന്നും , ആ ഹൃദയത്തെ വേദനിപ്പിക്കരുത് എന്നല്ലേ നീ പഠിപ്പിച്ചത് !!!! നിന്റെ വിധി ആണെന്നറിയാം , അതിനെ മറികടക്കാൻ നീ ചെയ്തുവെച്ചിട്ടുണ്ട് എന്നും അറിയാം ....... എന്നാലും ------ നിന്നോട് ചോദിക്കുകയാണ് ... ആ മാതാവിനു ക്ഷമ നൽകണേ --അല്ലാഹ് . കുടുംബക്കാർക്ക് സമാധാനം കൊടുക്കണേ . കുരുന്നുമക്കൾ അല്ലാഹുവിന്റെ തിരുസന്നിധിയിൽ ശലഭങ്ങളെ പോലെ പാറിനടക്കട്ടെ ---- ആശുപത്രിയിൽ ഉള്ളവർക്ക് അള്ളാഹു പരിപൂർണ ഷിഫ നൽകട്ടെ ... മാടാക്കര മഹല്ല് നിവാസികൾ എല്ലാം ഇന്ന് പ്രാർത്ഥനയിൽ ആണ് . ഒപ്പം കുടുംബക്കാരുടെയും ,കുന്നുമ്മക്കര നാടിന്റെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു --- ആമീൻ യാറബ്ബൽ ആലമീൻ----- #emotional
emotional - ShareChat