ShareChat
click to see wallet page
search
മഴയുടെ കിലുക്കം -20 ✍🏻Ishalin muhabath insta id : ishal_ayisha_muhabath അവളുടെ കഴുത്തിടുക്കിൽ നിന്നും മുഖമുയർത്തി അവൻ അവളെ നോക്കി... സമ്മതമെന്നോണം കണ്ണുകൾ ഇറുക്കി അടിച്ചിട്ടുണ്ട്.. അവനിൽ ചെറു പുഞ്ചിരി വിരിഞ്ഞഹു.. ഒട്ടും പ്രതീക്ഷിക്കാതെ വിറക്കുന്ന അവളുടെ അധരം അവന്റെ അധരത്തോട് ചേർത്തു.. അവളിൽ ചെറിയ ഞെട്ടൽ ഉണ്ടായിരുന്നു.. എങ്കിലും അവളും ആ അധരത്തിന്റെ സ്പർശനം കൊതിച്ചിരുന്നത് പോലെ അവൻ തന്നെ അവന്റെ അധരം നുണയാൻ തുടങി.. കിച്ചുവിന് അവളിൽ നിന്നും ഇങ്ങനെ ഒരു നീക്കം കിട്ടിയതും അവൻ അവളുടെ മേൽ അധികാരം എന്ന പോലെ നുണഞ്ഞഹു... ശ്വാസം എടുക്കാൻ നന്നായി അസി പാട് പെട്ടു.. എന്നിട്ടും അവൾക് അവനിൽ നിന്നും മോചിതനാകാൻ തോന്നിയില്ല.. ആവേശത്തോടെ തന്നെ നിന്നു.. അത് കിച്ചുവിന് മനസ്സിലായി... അവൻ ഒന്ന് ശ്വാസം എടുക്കാൻ പിന്നോക്കം പോയതും കിച്ചുവിന്റെ തല മുടിയിൽ അവൾ പിടിച്ചു വലിച്ചു തന്നോട് ചേർത്തു.. അവന്റെയും അസിയുടെയും ദേഹങ്ങൾ ചൂട് പിടിച്ചു... കിച്ചുവിന്റെ കൈ അവളുടെ കഴുത്തിൽ നിന്നും മുതുകിലേക് ചലിച്ചു.. കൂടെ അവളെ ഒന്നൂടെ വലിച്ചു അടുപ്പിച്ചു.. മൃദുലമായ മാറിടം അവന്റെ നെഞ്ചിൽ ചേർന്നു നിന്നു... അസി ഒന്ന് വിറച്ചു... കിച്ചുവിന്റെ ഫോണിലെ റിങ് ടോൺ കേട്ടപ്പോ അസിക്ക് രാത്രി നയന വിളിച്ചതും മെസേജ് ഇട്ടതും ഓർമ വന്നു..റിങ് ടോൺ ഒന്നും വക വെക്കാതെ കിച്ചു അവളിൽ കൂടുതൽ ചേർന്ന് കൊണ്ട് അവളുടെ നവുമായി മത്സരം ആയി... അസി അവനെ അവളിൽ നിന്നും സങ്കടത്തോടെ അടർത്തി മാറ്റി.. അസിയുടെ കണ്ണുകൾ നിറഞ്ഞു വന്നു... തല താഴ്ത്തി വെച്ചിരിക്കുന്നത് കണ്ടതും കിച്ചു കരുതി നാണം കൊണ്ടാകും എന്ന്.. അവൻ സീറ്റിൽ നേരെ ഇരുന്നു കൊണ്ട് എത്തി വലിഞ്ഞു ഫോൺ എടുത്തു നോക്കി. സ്‌ക്രീനിൽ നയന എന്ന് കണ്ടതും അവൻ കാൾ അറ്റൻഡ് ചെയിതു. "കിച്ചു താൻ എവിടെയാ??" "നിനക്കെന്താ നയന ഈ വെളുപ്പാൻ കാലത്ത് ഉറക്കവും ഇല്ലേ?? ഇങ്ങനെ വിളിച്ചോണ്ട് ഇരിക്കേണ്ടേ കാരണം എന്ത്?" കിച്ചുവിൽ ദേഷ്യം കൂടി... "കിച്ചു... ഞാൻ ഇന്നലെ നിന്റെ കാൾ വരുമെന്ന് വിചാരിച്ചു കാത്ത് ഇരിക്കുവായിരുന്നു..." "നീ ഇപ്പൊ ഫോൺ വെക്ക്..." കിച്ചു അവളുടെ ഫോൺ കട്ടാക്കി... ശേഷം ഫോൺ ഫ്രണ്ട് സീറ്റിൽ ഇട്ടതിനു ശേഷം വാച്ചിൽ നോക്കി...സമയം 5.15 ആയിട്ടുണ്ട്... കിച്ചു ഡോർ തുറന്നു പുറത്തേക് ഇറങ്ങി ഡ്രൈവിംഗ് സീറ്റിലേക് കയറി.. വണ്ടി എടുത്തു. പോകുന്ന വഴിയിൽ കണ്ടു വീട്ടിലേക്കു തിരികെ വരുന്ന ബീരാനെ.. കിച്ചു അയാളെ മറികടന്നു വണ്ടിയുമായി പോയി. അസിയുടെ ചിന്തയിൽ അപ്പോഴും നേരത്തെ സംഭവിച്ച ഓർമകൾ ആയിരുന്നു.. എന്നാലും തനിക്ക് കിച്ചുവിനോട് ഇങ്ങനെ ഒക്കെ ഇഷ്ടമുണ്ടോ എന്നവൾ സ്വയമേ ചോദിച്ചു.. കിച്ചുവിന്റെ ഉള്ളിൽ സന്തോഷം ആയിരുന്നു... അവളെ തന്നിൽ നിന്നും മാറ്റി നിർത്താനെ കിച്ചുവിന് തോന്നാത്ത പോലെ... അവൻ ഫ്രണ്ട് മിറർ വഴി അസിയെ നോക്കി.. അവൾ ചുണ്ട് പൊത്തി പിടിച്ചു പുറത്തേക് നോക്കി ഇരിക്കുവായിരുന്നു.. അപ്പോഴാണ് അവളുടെ തട്ടം അഴിച്ചിട്ടിരിക്കുന്നത് അവനിൽ ശ്രെദ്ധ ഉണ്ടാക്കിയത്.. നേരത്തെ തട്ടം ചുറ്റി ഇട്ടിരിക്കുന്നതിനു ഇടയിലൂടെ ആണ് താൻ പരാക്രമം കാണിച്ചത് എന്നത് അവനിൽ ചിരി പടർത്തി... ആ വെളുത്ത കഴുത്തിലായി തന്റെ പ്രണയിനിക്കായി നൽകിയ ഇഷ്ട സമ്മാനം കണ്ടതും അവൻ ചുണ്ടൊന്ന് ഉഴിഞ്ഞു.. 💫💫💫💫💫💫💫💫💫💫💫💫💫💫💫 പതിവ് പോലെ ദേവദാസും നന്ദിനിയും രണ്ട് വണ്ടികളിലായി കമ്പനിയിൽ പോയി.. അല്ലു രഹനയുടെ ചാറ്റുകളിൽ മുഴുകി ടീവിയും ഇട്ടു ഹാളിൽ സെറ്റിയിൽ കിടക്കുന്നുണ്ട്.. രുഗ്മിണി അമ്മ ഇല്ലാത്തത് കൊണ്ട് തന്നെ രാവിലത്തെ ഫുഡ്‌ ബ്രെഡും ജാമും ആയിരുന്നു.. അത് തന്നെ ആയിരുന്നു രുഗ്മിണി അമ്മ പോയതിന്റെ അന്ന് മുതൽ ഉള്ള ഭക്ഷണം.. അല്ലു കഴിക്കാതെ ആണ് അവളുമായി പ്രണയ സല്ലാപം... അപ്പോഴാണ് കിച്ചുവിന്റെ കാൾ അല്ലുവിന്റെ ഫോണിലേക്കു വന്നത്.. "ന്താ ചേട്ടാ.." ഞെട്ടി പിടഞ്ഞു നേരെ എണീറ്റ് ഇരുന്ന് അവൻ ചോദിച്ചു.. "നീ ന്ത്‌ കഴിച്ചു??" കിച്ചുവിന് വീട്ടുകാരുടെ കാര്യം അറിയുന്നത് കൊണ്ട് അനിയനോട് അവൻ ചോദിച്ചു.. "ഞാൻ കഴിച്ചില്ല.. ബ്രെഡ് എത്രയാണ് എന്ന് വെച് കഴിക്കും?? മടുത്തു ചേട്ടാ " "എനിക്ക് തോന്നി... അത് കൊണ്ട് ഞാൻ നിനക്കുള്ള ഫുഡ്‌ അടുത്തുള്ള ഹോട്ടലിൽ പറഞ്ഞിട്ടുണ്ട്.. അവർ കൊണ്ട് വരുമ്പോ ഇറങ്ങി വാഗിക്കണം എന്ന് പറയാൻ ആയിട്ടാണ് വിളിച്ചത്.. അല്ലാതെ ഫോണും നോക്കി ഇരുന്ന...." അവൻ അവസാനം ഒരു താക്കീതോടെ പറഞ്ഞു നിർത്തി... "ഇല്ല ചേട്ടാ.. ഞാൻ ഇവിടെ ഇരിക്കുവാ.... അല്ലാണ്ട് ഫോണിൽ കളിക്കുവല്ല.." പുറത്തേക് ഇറങ്ങി നിന്ന് കൊണ്ട് അല്ലു പറഞ്ഞു... കിച്ചു തിരിച്ചു മറുപടി ഒന്നും പറയാതെ അപ്പൊ തന്നെ കാൾ കട്ടാക്കി.. 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 "ന്റെ ദൈവമേ..ഇത് ആതിര കൊച് അല്ലെ??" വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന അസിയെ കണ്ട് അന്തം വിട്ട് കൊണ്ട് രുഗ്മിണി അമ്മ ചോദിച്ചപ്പോൾ ആണ് സാരഥിക്കും സ്‌മൃതിക്കും കാര്യം മനസ്സിലായത്.. സാരഥി കണ്ണ് കൊണ്ട് കിച്ചുവിനോട് അസിയുടെ കാര്യം ഓർമിപ്പിക്കാൻ നോക്കി... "ഇത് മോനെ.. നമ്മ്മുടെ വീട്ടിൽ നിന്ന ആതിര കൊച്ചിനെ പോലെ തന്നെ ഉണ്ടല്ലേ??" രുഗ്മിണി അമ്മയുടെ ചോദ്യത്തിലാണ് കിച്ചുവിനും അസിക്കും പണി കിട്ടി എന്നത് ഓർത്തത്.. "അയ്യോ.. അമ്മക്ക് അറിയോ ഈ കുട്ടിയെ?? അത് ആതിര അല്ലെ?? ഇത് ആസിയ..." സാരഥി ഇടക് കേറി ഗോൾ അടിച്ചു.. "പിന്നെ അറിയാം... ആതിര കൊച്ചിനെ എവിടെ വെച് കണ്ടാലും ഞാൻ ഓർക്കും..." രുഗ്മിണി അമ്മ ചിരിയോടെ പറഞ്ഞു.. "അത് അമ്മേ.. ഇവർ ഇരട്ടകൾ ആണ്.. രണ്ട് ജാതിയിൽ ഉള്ളവരുടെ മക്കൾ ആയോണ്ട് രണ്ട് പേരെയും രണ്ട് ജാതിയിൽ വളർത്തി എന്നെ ഉള്ളു..." "ഓഓഓ.. അതാണല്ലേ?? നല്ല കുടുംബത്തിലെത് ആണെങ്കിൽ പിന്നെ ആ കൊച്ചു ന്തിന് ജോലിക്ക് വരുന്നത്??" രുഗ്മിണി അമ്മ വീണ്ടും സംശയം ഉന്നയിച്ചു... ഇത് ഒന്നൊന്നര പണി ആയി പോയല്ലോ എന്ന് പോലെ കിച്ചു സാരതിയെ നോക്കി.. "അതൊക്കെ ഓരോരുത്തരുടെ സ്വകാര്യം അല്ലെ അമ്മേ... ഇവർക്കു കുടിക്കാൻ ജ്യൂസ്‌ എടുക്കാൻ അമ്മേ..." അവർ അകത്തേക്കു പോയതും സാരഥി നെഞ്ചിൽ കൈ വെച്ചു.. "എവിടുന്ന് കിട്ടിയെടാ ഈ c i d യെ??" സാരഥി കളിയാക്കി ചോദിച്ചു... "ചേച്ചി.. ഇപ്പൊ എങനെ ഉണ്ട്.." "കുഴപ്പം ഇല്ല അസി. ഇങ്ങനെ ഒക്കെ പോണു" അസി സ്‌മൃദിക്കൊരു പുഞ്ചിരിച്ചു നൽകി കൊണ്ട് ഓടി കുഞ്ഞു വാവയുടെ അടുത്തേക് പോയി... ഒരു സുന്ദരി വാവ... അവൾക് എടുക്കാൻ ആഗ്രഹം തോന്നിയെന്നത് സ്‌മൃതിക്ക് അവളുടെ മുഖം കണ്ടപ്പോഴേ മനസ്സിലായി.. "എടുത്തോ അസി.. നീ ന്തിനാ മടിക്കുന്നത്??" "അത് ചേച്ചി. എനിക്ക് കുഞ്ഞിനെ എടുത്തു പരിചയം ഒന്നുമില്ല.. എടുത്ത കൊള്ളാമെന്നുണ്ട്.. പക്ഷെ ഒരു പേടിയുണ്ട്..." "അപ്പൊ നമ്മളെ പോലെ തന്നെ ആണല്ലേ നീയും..." സാരഥി സ്‌മൃതിയുടെ തോളിൽ കൈ ചേർത്ത് ചിരിയോടെ പറഞ്ഞു.. രുഗ്മിണി അമ്മ എല്ലാവർക്കും കുടിക്കാൻ ജ്യൂസ്‌ ഒക്കെ എടുത്തു കൊടുത്തു.. ഈ സമയം കൊണ്ട് അസി സ്‌മൃതിയുടെ കയ്യിൽ നിന്നും ഒരു ഡ്രസ്സ്‌ വാഗി നേരെ ഫ്രഷായി വന്നു.. ഇട്ടു കൊണ്ട് വന്ന ഡ്രസ്സ്‌ കഴികിയും വിരിച്ചു..... കിച്ചുവും അസിയും കുഞ്ഞഹിനെ നോക്കി കുറെ നേരം ഇരുന്നു... ഉച്ചക്ക് ഫുടൊക്കെ രുഗ്മിണി അമ്മ ഉണ്ടാക്കി.. അസി അടുക്കളയിൽ കേറിയാൽ ci d രുഗ്മിണിക്ക് ഇനി മനസ്സിലായാലോ ഇത് ആതിര തന്നെ ആണെന്ന്.. അതോണ്ട് അവളെ അടുക്കള ഭാഗത്തേക്കേ വിട്ടില്ല ആരും... ഉച്ചക്ക് ചിക്കനും മീൻകരിയും മോരും മെഴുക്ക് വരട്ടിയും അവിയലും എല്ലാം കൂട്ടി നന്നായി കഴിച്ചു.. ശേഷം കിച്ചു ഫ്രഷായി സാരഥിയുടെ ഡ്രെസ്സൊക്കെ എടുത്തിട്ട് ബെഡിൽ കിടന്നു.. രാത്രിയിൽ ഉറക്കമില്ലാതിരുന്നതിന്റെ ഷീണം നന്നായി ഉണ്ടായിരുന്നത് കൊണ്ട് കിച്ചു പെട്ടെന്ന് ഉറങി... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 രാത്രി റൂമിലേക്കു വന്ന ആലിസിന് അസിയെ വല്ലാണ്ട് മിസ്സായി... ഫ്രഷായി മെസ്സിൽ നിന്നും ആഹാരവും കഴിച്ചു കുറച്ചു സമയം ഫോണും നോക്കി ഇരുന്നു.. ആ സമയം ആണ് അഷ്‌റഫ്‌ സാറിന്റെ കാൾ ഫോണിലേക്കു വന്നത്.. ആലീസ് നമ്പർ ആയത് കൊണ്ട് ഈ രാത്രി തന്നെ ആര് വിളിക്കാൻ എന്നോർത്തു ഫോൺ എടുത്തില്ല.. വീണ്ടും കാൾ വന്നതും ഇനി അസിയാകുമോ എന്ന ചിന്തയിൽ ഫോൺ എടുത്തു.. "ഹലോ ആരാ??" ആലീസ് കൂർപ്പിച്ചു ചോദിച്ചു.. "ഹലോ.. ഞാൻ അഷ്‌റഫ്‌ ആണ്.. ആസിയയുടെ സർ ആണ്..." ആലീസ് അയാൾ പറയുന്നത് കേട്ടിരുന്നതെ ഉള്ളു.. തിരികെ മറുപടി ഒന്നും കൊടുത്തില്ല.. "ഹലോ.. തന്റെ നമ്പർ അത് ആസിയ തന്നെ വിളിച്ചപ്പോ ഞാൻ നോട്ട് ചെയ്തു വെച്ചായിരുന്നു " "ആഹ്.. ഓക്കേ സർ.. എന്താ വിളിച്ചത് " "അത്.. ആസിയക് ഫോൺ കൊടുക്കാം എന്ന് പറഞ്ഞ്ഹു ഞാൻ.. അത് എടുത്തു വെച്ചിട്ടുണ്ട്.. എനിക്ക് അത്യാവശ്യം ആയിട്ട് ഒന്ന് നാട്ടിൽ പോണം.. സോ ഫോൺ ഞാൻ എവിടെ കൊടുക്കണം എന്ന് അറിയാൻ ആയിട്ടാ വിളിച്ചേ " അഷ്‌റഫ്‌ പറഞ്ഞു.. "സർ.. അസി വീട്ടിൽ പോയിരിക്കുവാ.. വരുമ്പോ സർ വിളിച്ചത് പറയാം.. എന്നിട്ട് ഞാൻ സർനോട് പറയാം..." "ഹ ഓക്കേ.. താങ്ക്യൂ.." അഷ്‌റഫ്‌ ഫോൺ കട്ടാക്കി... ന്റെ കർത്താവെ.. ഇന്നലെ രാത്രി വന്നവനും ഇപ്പൊ വിളിച്ച സാറിനും ഇനി അസിയോട് 🤔... ഏഹ്.. ചുമ്മാ ആവശ്യം ഇല്ലാത്ത ചിന്തിക്കല്ലേ ആലീസ് മോളെ.. അവൾ നല്ല കുട്ടിയ.. എന്നാലും ഒരു ഇതില്ലേ ആവോ?? 🤔 ആലിസിന്റെ മനസ്സിൽ പലതും ഓർത്തു ആലോസരപ്പെട്ടു... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 രാത്രി വാവയുടെ കരച്ചിൽ കാരണം അസിയും രുഗ്മിണി അമ്മയും എഴുന്നേറ്റ് ഇരുന്നു.. വാവയെ എടുക്കില്ല എങ്കിലും രുഗ്മിണി അമ്മ വാവയെ അവളുടെ മടിയിലൊക്കെ ഇരുത്തി പിടിക്കാൻ ഉള്ള രീതിയൊക്കെ വൈകുന്നേരം പറഞ്ഞു കൊടുത്തായിരുന്നു.. അത് കൊണ്ട് തന്നെ രാത്രി കരയുമ്പോൾ രുഗ്മിണി അമ്മ ചെയ്യുന്നതൊക്കെ അസി ശ്രേദ്ധഹയോടെ നോക്കി കണ്ടു...രുഗ്മിണി അമ്മ പറയുന്നത് പോലെ ഒക്കെ ചെയിതു... ഇന്നത്തേക്ക് സ്‌മൃതിക്കും സാരഥിക്കും റസ്റ്റ്‌ എന്നാണ് പറഞ്ഞത് എങ്കിലും ഇടക് പാൽ കൊടുക്കാൻ സ്‌മൃതിയെ വിളിച്ചുണർത്തി കൊണ്ടിരുന്നു രുഗ്മിണി അമ്മ... അവൾ സ്‌മൃധിയിൽ വന്ന മാറ്റങ്ങ്ങൾ നോക്കി കാണുക ആയിരുന്നു.. ശരീരം കൊണ്ടും മനസ്സ് കൊണ്ടും സ്മൃതി ഒരു അമ്മ ആകുക ആയിരുന്നു... അസി അവളുടെ ഉമ്മയെ കുറിച്ച് ഓർത്തു പോയി.. "ഉമ്മ.. ഞാൻ വന്നിരുന്നു.. പക്ഷെ എനിക്ക് കാണാൻ പറ്റിയില്ല.. എന്നാൽ ഞാൻ അവിടെ കണ്ട കാഴ്ച എനിക്ക് സഹിക്കാൻ പറ്റുന്ന ഒന്നല്ല... അവൾ.... അവകെ ഞാൻ അങ്ങനെ അല്ല കണ്ടത്.. അവൾക് ആ വീട്ടിൽ എന്ത് കുറവാണു ഉണ്ടായിരുന്നത്?? എനിക്ക് തരാതെ ബീരാൻ എല്ലാ സൗഭാഗ്യവും കൊടുത്തത് രഹനക്ക് ആണ്.. എന്നാൽ അവൾ ഇന്ന് കാണിച്ചത്..." അസിയുടെ കണ്ണുകൾ നിറഞ്ഞു... തുടരും... #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #❤ സ്നേഹം മാത്രം 🤗
📙 നോവൽ - Ishalin muhabaik Insta id ishal_ayisha_muhabath]  Ishalin muhabaik Insta id ishal_ayisha_muhabath] - ShareChat