നിന്റെ അവഗണനയുടെ കയ്പ്പും, വിരഹത്തിന്റെ തീക്ഷ്ണതയും എന്റെ ഈ ചെറിയ ലോകത്തിന്റെ അതിരുകൾക്കുള്ളിൽ ഞാൻ തളച്ചിട്ടിരിക്കുകയാണ്. നീ എവിടെയാണെങ്കിലും, ആരുടെ കൂടെയാണെങ്കിലും എന്റെ ഉള്ളിലെ നീ എന്റേത് മാത്രമാണ്. ആർക്കും തൊടാനാകാത്ത, ആർക്കും മോഷ്ടിക്കാനാകാത്ത എന്റെ മാത്രം സ്വകാര്യത.
എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിനക്കായി മാത്രം ഞാൻ മാറ്റിവെച്ച ആ ഇടമുണ്ടല്ലോ...
ഒരുപക്ഷേ നമ്മൾ ഒന്നായിരുന്നെങ്കിൽ നമുക്കിടയിൽ പരാതികളും പരിഭവങ്ങളും ഉണ്ടാകുമായിരുന്നു. എന്നാൽ ഇന്ന്, ഈ നിശബ്ദതയിൽ ഞാൻ നിന്നെ പ്രണയിക്കുമ്പോൾ നീ എന്നിൽ ഏറ്റവും സുന്ദരനായിരിക്കുന്നു.
എന്റെ പ്രണയം തോറ്റുപോയി എന്ന് ലോകം പറഞ്ഞാലും ഞാൻ പുഞ്ചിരിക്കും. കാരണം, ജയിക്കാൻ വേണ്ടിയല്ല, മരിക്കുവോളം നിന്നെ ഓർക്കാൻ വേണ്ടിയാണ് ഞാൻ പ്രണയിച്ചത്. #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📖 കുട്ടി കഥകൾ


