ShareChat
click to see wallet page
search
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6AE7Orb?d=n&ui=v64j8rk&e1=cനിൽക്കടീ അവിടെ.... അവളുടെ കൈയിൽ പിടിച്ച് ആരോ വലിച്ചു. അവൾ ഞെട്ടലോടെ അയാളെ നോക്കി... ആ അപകടത്തിൽ പെട്ട വൃദ്ധനെ റോഡിൽ നിന്നുമെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയ ആളാണ്‌. നിനക്കൊക്കെ എന്നാത്തിന്റെ ക**ഴ** പ്പാടീ... ച--ത്ത്‌ തൊലയാനുള്ള ഓട്ടം കണ്ടാൽ കൈയ് വീശി മോന്തക്കിട്ട് രണ്ടെണ്ണം പൊ*-ട്ടിക്കാൻ തോന്നും.. അതിന് താൻ ആരാടോ...?? അവൾ ദേഷ്യപ്പെട്ടു. ഞാൻ ആരെങ്കിലും ആയിക്കോട്ടെ... എന്റെ കൈയിൽ നിന്ന് വിട്... അവൾ അയാളിൽ നിന്നും കൈയ്യ് വലിച്ചെടുത്തു. വീട്ടിലെന്റെ അമ്മച്ചി എപ്പോഴും പറയും, ജീവിതം അവസാനിപ്പിക്കണം എന്നൊക്കെ തോന്നുന്നത് അലസരായ മനുഷ്യർക്കാണെന്ന്. അവർക്ക് ഒന്നിനും മെനക്കെടാൻ വയ്യ. മടിയുള്ളവരാണ് അക്കൂട്ടർ... എല്ലാത്തിൽ നിന്നും ഒളിച്ചോടുന്ന ഭീരുക്കൾ..... അതിനിപ്പോ തനിക്കെന്താ... ഇയാൾ എല്ലാവരെയും നന്നാക്കാൻ നടക്കുവാണോ?? യാമിനിക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. ജീവന്റെ വില അറിയണമെങ്കിൽ എന്തേലും അസുഖമൊക്കെ വന്ന് മരണത്തെ മുഖാമുഖം കാണണം. തന്നെ കണ്ടിട്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലല്ലോ. നല്ല ആരോഗ്യമുണ്ട്.എല്ലാത്തിനും മടിയാണല്ലേ... അയാൾ പുച്ഛത്തോടെ ചോദിച്ചു. ജോലി കഴിഞ്ഞ് മീനാക്ഷി യാമിനിയെ കൂട്ടാനായി അങ്ങോട്ട് വന്നതപ്പോഴാണ്. ഹാ... ചേട്ടനല്ലേ അന്ന് ആ മനുഷ്യനെ രക്ഷപ്പെടുത്തിയത്.അവൾ ചോദിച്ചു. അതെ... പുള്ളിയെ മാത്രമല്ല ഇപ്പോൾ കടലിൽ ചാ* ടി ചാ** കാൻ പോയ തന്റെ ഈ സുഹൃത്തിനെയും. ചേച്ചീ.... അവൾ വിശ്വാസം വരാതെ യാമിനിയെ നോക്കി. യാമിനി പെട്ടെന്ന് മുഖം കുനിച്ചു. ഇനിയും കൈവിട്ടു പോകാതിരിക്കാനെന്നവണ്ണം മീനാക്ഷി യാമിനിയുടെ കയ്യിൽ പിടിച്ചു. ചേട്ടനിപ്പോൾ ഇവിടെ വന്നതും ചേച്ചിയെ രക്ഷിച്ചതും ഭാഗ്യമായി. അയാൾ ചിരിച്ചു. മീനാക്ഷി അയാളെ നോക്കി. അനുസരണയില്ലാതെ കിടക്കുന്ന മുടിയിഴകൾ, ഉയർന്ന നെറ്റി, ചെറിയ കണ്ണുകളിൽ ഒരു തരം തന്റേടഭാവമാണ്, നീണ്ട മൂക്ക്, കട്ടിയുള്ള മീശ, ആകെ മൊത്തം ഗൗരവഭാവമാണ്. ഷർട്ടിന്റെ രണ്ട് ബട്ടൻസ് അഴിച്ചിട്ടിരിക്കുകയാണ്, നെഞ്ചിലെ നിറഞ്ഞ രോമങ്ങൾക്കിടയിൽ ഒരു വെള്ളിമാല കിടപ്പുണ്ട്. ഷർട്ടിന്റെ കൈകൾ രണ്ടും തെറുത്തുകയറ്റി വെച്ചിരിക്കുകയാണ്. ഈ സാധനത്തിനേം വിളിച്ചുകൊണ്ടു പോകാൻ നോക്ക് കൊച്ചേ.. അയാൾ മീനാക്ഷിയോട് പറഞ്ഞു... ചേട്ടൻ ആ ഫ്രാൻസിസ് ചേട്ടന്റെ മോനല്ലേ?? മീനാക്ഷി സംശയത്തോടെ ചോദിച്ചു. ആഹ്... അങ്ങനെയാ എന്റെ അമ്മച്ചി മറിയാമ്മ പറഞ്ഞിരിക്കുന്നത്. ചേട്ടന്റെ പേര്?? മാർട്ടിൻ...അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് നടന്നു മറഞ്ഞു. വാ... പോകാം, അതോ ഇന്ന് കടലിൽ ചാടാൻ തന്നെയാണോ തീരുമാനം മീനാക്ഷി ചോദിച്ചു. യാമിനി അവളെ നോക്കിയില്ല.. ദേ... ഇങ്ങോട്ട് നോക്കിക്കേ... ഇങ്ങോട്ട് നോക്കാൻ... യാമിനി അവളുടെ മുഖമുയർത്തി. പ്രായത്തിൽ മൂത്തതാണെന്നൊന്നും ഞാൻ നോക്കില്ല കേട്ടോ, നല്ല പെട വച്ച് തരും... യാമിനി മിണ്ടിയില്ല. ചേച്ചീ.... ഞാനില്ലേ ചേച്ചിക്ക്... എന്നും ഉണ്ടാവുകയും ചെയ്യും. നോക്ക്.... എനിക്ക് കൂടെപ്പിറപ്പുകൾ ആരുമില്ല.ചേച്ചിയെ ഞാൻ എന്റേതായിട്ടാണ് കരുതുന്നത്. ചേച്ചിക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്കത് സഹിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ?? എന്റെ ജീവിതത്തിന്റെ അങ്ങേയറ്റം വരെ ഞാൻ ദുഖിക്കില്ലേ??? ചേച്ചി ഒരിക്കൽ പോലും എന്നെക്കുറിച്ച് ഓർത്തില്ല...?? മീനാക്ഷിയുടെ കവിളിലൂടെ കണ്ണുനീർ കുതിച്ചൊഴുകി. യാമിനിക്ക് അവളുടെ കരച്ചിൽ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. ഇനി ഈ ലോകത്തിൽ നിന്നും പോയെ മതിയാകൂ എന്നാണെങ്കിൽ ഞാനും വരാം ചേച്ചിക്കൊപ്പം. എന്തായാലും ചേച്ചിയെ ഒറ്റക്ക് ഞാൻ എങ്ങും വിടില്ല. പെട്ടന്ന് യാമിനി അവളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു... സ്നേഹത്തിന്റെ ഒരു തരിമ്പ് പോലും കിട്ടാത്ത സ്ത്രീയാണ്. അലിവോടെയുള്ള ഒരു വാക്കിൽ പോലും നിറഞ്ഞുപോകുന്ന പാവം പെണ്ണ്.... അല്പസമയം കഴിഞ്ഞ് യാമിനി അവളിൽ നിന്നും അകന്നു മാറി പെട്ടന്ന് അങ്ങനെയങ്ങു തോന്നിപ്പോയി കുട്ടീ... തെറ്റാണ്. ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല... എന്നാൽ വാ... എനിക്കൊരു ഐസ്ക്രീം വാങ്ങി താ... പോ പെണ്ണേ... ഒരു ഐസ് ക്രീം എന്നും പറഞ്ഞ് വരും. എന്നിട്ട് നാലെണ്ണമെങ്കിലും എന്നെകൊണ്ട് വാങ്ങിക്കും. അങ്ങനിപ്പം വാങ്ങുന്നില്ല. പ്ലീസ്‌.... അവൾ കൊഞ്ചി. ഉം... ഈ ഒരു വട്ടം കൂടെ വാങ്ങിത്തരാം പിന്നേ വേണമെങ്കിൽ നിന്റെ കാമുകനോടു വാങ്ങി തരാൻ പറഞ്ഞോണം. ശരി. അവിടുത്തെ ഉത്തരവ് പോലെ... പോടീ.... അവർ മുന്നോട്ട് നടന്നു. അവർ ടൗണിൽ എത്തിയപ്പോൾ ഏതോ ഒരുത്തൻ അവരുടെ കാൽച്ചുവട്ടിലേക്ക് വന്ന് വീണു അവർ ഞെട്ടിപ്പോയി. മാർട്ടിൻ അയാളെ ഷർട്ടിനു പിടിച്ചുയർത്തി. അയ്യോ...ഇനി എന്നെ ഒന്നും ചെയ്യരുത്... ഒറ്റ അ** ടികൂടെ അവനിട്ടു കൊടുത്തിട്ട് മാർട്ടിൻ വണ്ടിയിൽ കയറി പോയി. ഓഹ്... എന്തൊരു തല്ലിപ്പൊളിയാ അയാൾ. യാമിനി പറഞ്ഞു. ഹേയ്... എന്തെങ്കിലും കാരണമില്ലാതെ പുള്ളി അടിക്കില്ല.മീനാക്ഷി പറഞ്ഞു. ഓഹ്... നീ അയാളുടെ പക്ഷമാണോ?? ഞാൻ ആരുടേയും പക്ഷമല്ല... ഓഹ് ആ ചേട്ടൻ വന്നതു ഭാഗ്യമായി.. ആ കള്ളുകുടിയൻ എന്തൊക്കെ വൃത്തികേടാ പറഞ്ഞത്. രണ്ട് പെൺകുട്ടികളുടെ സംസാരം, മീനാക്ഷിയും,യാമിനിയും കേട്ടു. ആകെ മൊത്തം ഒരു തല്ലിപ്പൊളി ആണെന്ന് തോന്നിയാലും മാർട്ടിൻ ചേട്ടൻ മന:സാക്ഷിയുള്ളവനാണെന്ന് തോന്നുന്നു.മീനാക്ഷി പറഞ്ഞു. ആണല്ലേ വർഗ്ഗം... യാമിനി പുച്ഛത്തോടെ പറഞ്ഞു. എല്ലാ ആണുങ്ങളും മോശക്കാർ ഒന്നുമല്ല ചേച്ചി. നീയൊന്നു മിണ്ടാതിരിക്ക് പെണ്ണേ... എത്രയായാലും ആണുങ്ങളെ വിശ്വസിക്കാൻ കൊള്ളില്ല. ഓന്തിന്റെ നിറം മാറുന്ന പോലെ സ്വഭാവം മാറുന്നവരാണ്.. 💚💚💚💚 രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ, മീനാക്ഷി അമ്പലത്തിലേക്ക് പോകുന്ന വഴി, മാർട്ടിനെ കണ്ടു. അയാളെ കണ്ട് അവൾ ഒന്ന് ചിരിച്ചു.. എടോ ഒന്ന് നിന്നെ... മാർട്ടിൻ പറഞ്ഞു എന്താ ചേട്ടാ?? എനിക്ക് തന്റെയാ കൂട്ടുകാരി ചേച്ചിയെ കൂടെ കൂട്ടിയാൽ കൊള്ളാമെന്നുണ്ട്. ആദ്യമായിട്ടാ ഒരാളോട് ഇഷ്ടം തോന്നുന്നത്. ആ...ആഗ്രഹമങ്ങ് മറന്നേക്ക് ചേട്ടാ... യാമിനി ചേച്ചി അതിനൊന്നും സമ്മതിക്കില്ല. എടോ... ഞാൻ അയാളെക്കുറിച്ച്, അന്വേഷിച്ചിരുന്നു. എല്ലാം അറിഞ്ഞിട്ടാണ് ചോദിക്കുന്നത്. അയാളുടെ കണ്ണ് നിറയാതെ ഞാൻ നോക്കിക്കോളാം, ചേർത്ത് പിടിച്ചോളാം.. ചേച്ചി ഉറപ്പായിട്ടും സമ്മതിക്കില്ല ചേട്ടാ.. മാത്രമല്ല ചേട്ടൻ ഇതിനുമുമ്പ് വിവാഹം കഴിച്ച ആളൊന്നുമല്ലല്ലോ... ഓഹ് അതിനിപ്പോ എന്താ.. ഒരു പെണ്ണ് വേണം എന്നൊന്നും ഇതിനു മുമ്പ് തോന്നിയിട്ടില്ല.ആദ്യമായിട്ട് തോന്നിയതാണ്. അയാൾ സമ്മതിച്ചില്ലെങ്കിൽ, ആ മോഹം അങ്ങ് മറന്നേക്കാം അത്രതന്നെ... അയാൾ ചിരിച്ചു. 💛💛💛💛💛💛 അവൾ അമ്പലത്തിൽ നിന്നും ചെന്നപ്പോൾ , യാമിനി ചേച്ചിയോട് മാർട്ടിൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. നിനക്ക് വേറെ പണിയൊന്നുമില്ലേ പെണ്ണേ... ചേച്ചിക്ക് അറിയാൻ മേലാഞ്ഞിട്ടാ.... മാർട്ടിൻ ചേട്ടനെപോലെ പണക്കാരൻ ഈ നാട്ടിലെങ്ങും ഇല്ല. പണമാണോ കുട്ടി എല്ലാത്തിലും വലുത്? അല്ല... അവർ എന്ത് നല്ല കുടുംബം ആണെന്ന് അറിയാമോ?? പേര് കേട്ട കുടുംബമാണ്. വലിയ ദാനധർമ്മികളാണ്... ഈ നാട്ടിൽ അവരുടെ സഹായം മേടിക്കാത്തവർ കാണില്ല. നിനക്കൊന്നു മിണ്ടാതിരിക്കാൻ പറ്റുമോ?? യാമിനി അസഹ്യതയോടെ ചോദിച്ചു. പറ്റില്ല... യാമിനി അവളുടെ അരികിൽ നിന്നും മാറി ഇരുന്നു നോക്ക്....പുള്ളിയുടെ അമ്മച്ചി മറിയാമ്മ ചേട്ടത്തി ആരാന്നാ വിചാരം, കണ്ടാൽ മാലാഖ ആണെന്ന് തോന്നും. കവിളൊക്കെ കണ്ടാൽ നമുക്ക് പിടിച്ചു നുള്ളാൻ തോന്നും. ഇളം റോസ് നിറമാ ചേട്ടത്തിക്ക് എത്ര ആഡംബര വണ്ടികൾ ഉണ്ടെന്നറിയാമോ, എന്നാലും ചേട്ടത്തി എല്ലാ ഞായറാഴ്ചയും പള്ളിയിലേക്ക് നടന്നുപോകും. ആ പോകുന്ന പോക്കിൽ മിക്കവാറും മനുഷ്യരെയൊക്കെ കണ്ട് വർത്തമാനം പറഞ്ഞിട്ടേ പോകൂ... ഞാൻ പണ്ട് സ്കൂളിൽ പോകുമ്പോൾ കണ്ടിരുന്ന കാഴ്ചയാണ് ഇതൊക്കെ. പിന്നെ ഇപ്പോൾ ഇങ്ങോട്ട് താമസം മാറിയതിൽ പിന്നെ അവരെയൊന്നും കാണാറില്ല. മാർട്ടിൻ ചേട്ടൻ മറിയാമ്മ ചേട്ടത്തിയുടെ മുന്നിൽ പൂച്ചയാ... എടാ ചെറുക്കാ എന്ന് വിളിച്ചാൽ മാർട്ടിൻ ചേട്ടൻ അവിടെ നിൽക്കും. ആ അമ്മച്ചി പോലെ ഒരു അമ്മച്ചിയെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം. ആ അമ്മച്ചിയുടെ അതേ നന്മകളൊക്കെ അയാളിലും ഉണ്ട്. മറിയാമ്മ ചേട്ടത്തി ഭയങ്കര ദൈവവിശ്വാസിയാ. മാർട്ടിൻ ചേട്ടൻ നേരെ തിരിച്ചാണ് ഒട്ടും ദൈവവിശ്വാസിയല്ല. യാമിനി ചെവി രണ്ടും പൊത്തിപ്പിടിച്ചു ചേച്ചീ.... കഷ്ട്ടം ഉണ്ട് ട്ടോ... അവൾ പിണങ്ങി എഴുന്നേറ്റ് പോയി. അവൾ പോയി കഴിഞ്ഞപ്പോൾ യാമിനി ചെവി പൊത്തിപ്പിടിച്ച കൈകൾ എടുത്ത് മാറ്റി. തനിക്ക്‌ ആരെയും വിശ്വാസമില്ല.ആരെയും... എന്തിനേറെ... തന്റെ വീട്ടുകാർ ഇടക്ക് വിളിക്കും. മകൾ ഒറ്റക്കല്ലേ എന്നാൽ രണ്ട് ദിവസം മകളുടെ കൂടെ വന്ന് നിൽക്കാംഎന്ന് പോലും അവർ വിചാരിക്കുന്നില്ല. മകനും ഭാര്യയും കുഞ്ഞും മാത്രമാണ് അവരുടെ ലോകം മകൾ ഭർത്തവുമായി പിരിഞ്ഞങ്ങോട്ട് ചെല്ലുന്നത് അവർക്ക് നാണക്കേടാണത്രെ... തനിക്ക്‌ ആരും വേണ്ട...ആരും... അത് താൻ ഉറപ്പിച്ചതാണ്.. മീനാക്ഷി പിറ്റേന്ന് യാമിനിയെ കൂട്ടാതെ ജോലിക്ക് പോയി അവൾ പിണക്കത്തിലാണ്. ഓഫീസിലും അവൾ യാമിനിക്ക് മുഖം കൊടുത്തില്ല. കുട്ടീ ... ഇങ്ങനെ പിണങ്ങി നടക്കല്ലേ... യമുന ലഞ്ച് ടൈമിൽ അവളുടെ അടുത്ത് ചെന്നു. വേണ്ടാ... ചേച്ചിക്ക് ഞാൻ ആരുമല്ലെന്നു എനിക്ക് മനസ്സിലായി. അങ്ങനെയല്ല... എനിക്ക് ഏറ്റവും വലുത് നീ തന്നെയാണ് എങ്കിൽ ആ ചേട്ടനെ.... വേണ്ട... അക്കാര്യം മിണ്ടരുത്... യാമിനിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.. വൈകിട്ട് മീനാക്ഷിയെ കാത്ത് നിൽക്കാതെ യാമിനി ബസിൽ കയറിയാണ് പോയത്. ബസിറങ്ങി നടക്കുന്ന വഴിയരികിൽ അയാൾ നിൽപ്പുണ്ടായിരുന്നു. യാമിനി നേരെ അയാളുടെ അടുത്തേക്ക് ചെന്നു. തനിക്ക്‌ എന്നാത്തിന്റെ കേടാ... എന്റെ മീനാക്ഷി പിണങ്ങിയത് താൻ ഒരാൾ കാരണമാ... അവൾ നിന്നു വിറച്ചു... താൻ ഇനി എന്റെ മുൻപിൽ വന്നേക്കരുത്.... അവൾ വിരൽ ചൂണ്ടി.... എനിക്ക് പെണ്ണുങ്ങളുടെ പുറകെ നടന്ന് ശീലം ഒന്നുമില്ല. എനിക്കിഷ്ടം തോന്നി,ഞാൻ തുറന്നു പറഞ്ഞു. അതൊരു തെറ്റാണെന്ന് എനിക്ക് ഇനിയും തോന്നിയിട്ടില്ല അയാൾ പറഞ്ഞു. ച്ചീ..... അവൾ അയാളെ വെറുപ്പോടെ നോക്കിയിട്ട് മുന്നോട്ട് നടന്നു. പുരുഷന്മാരെല്ലാം ഒരു പോലെയാണ്... മ്ലേച്ഛൻമാർ.... 💚💚💚💚💚 പിറ്റേന്ന് മീനാക്ഷി നേരെ അവളുടെ വീട്ടിലേക്ക് ചെന്നു. പിണക്കം മാറിയോ...?? യാമിനി ചിരിയോടെ ചോദിച്ചു. ഇല്ല... വരുന്നുണ്ടെങ്കിൽ വാ... യാമിനി വീട് പൂട്ടി അവളുടെ സ്കൂട്ടറിൽ കയറി. യാത്രയിൽ മീനാക്ഷി ഒന്നും മിണ്ടിയില്ല. എന്താ... കുട്ടീ... നീ ഇങ്ങനെ.. ഞാനെങ്ങനെയൊക്കെയാ... അവളുടെ പരിഭവം തീരുന്നില്ല... 💚💚💚💚💚 കുറച്ചു ദിവസങ്ങൾ കഴിഞ്ഞവൾ ഓഫീസിൽ പോകാനായി ഒരുങ്ങി കൊണ്ടിരുന്നപ്പോഴാണ് എഴുപത് വയസ്സോളം പ്രായം തോന്നുന്ന ഒരമ്മ ആ വീട്ടിലേക്ക് ചെന്നത്.. ഞാൻ മോളെ ഒന്ന് കാണാൻ വന്നതാ ഞാനാ മാർട്ടിന്റെ അമ്മച്ചിയാ... അവളൊന്ന് ചിരിച്ചെന്ന് വരുത്തി. അകത്തേക്ക് കയറിയിരിക്കാൻ പറഞ്ഞു എന്തൊരു ഐശ്വര്യമാണ് അമ്മച്ചിയെ കാണാൻ... എന്തൊരു ശാന്തതയാണ് മുഖത്ത്... എന്റെ ചെറുക്കനോട് ഇഷ്ട്ടമല്ലെന്നു പറഞ്ഞ കൊച്ചല്ലേ, ഒന്ന് വന്ന് കാണാൻ തോന്നി. അവൾ ചിരിച്ചു. കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ...?? വേണ്ട കുട്ടീ. അവൻ ആ കാണുന്ന പോലെ ഒന്നുമല്ല. അവന്റെ അപ്പച്ചനെ പോലെ... ഹൃദയം നിറച്ചും അലിവുള്ളവനാ.. അവന്റെ ഹൃദയത്തിൽ കയറിയ ആളെ ഒന്ന് കാണാൻ തോന്നി.വന്ന് കണ്ടു. മോള് പേടിക്കണ്ട കേട്ടോ, അവൻ ഇനി മോളുടെ മുന്നിൽ പോലും വരില്ല. അമ്മച്ചി പോട്ടെ....?? ഉം.... അവർ കണ്ണിൽ നിന്നും മറയുന്നതുവരെ അവൾ നോക്കി നിന്നു... 💚💚💚💚💚💚💚 മീനാക്ഷി അവളുടെ വിവാഹം പ്രമാണിച്ച് ഒരാഴ്ചയായി ലീവാണ്. വിവാഹ സാരിയും, ആഭരണങ്ങളും ഒക്കെ എടുക്കുന്ന തിരക്കിലും, ഒക്കെയാണ്. യാമിനിക്ക് വല്ലാത്ത ഒറ്റപ്പെടൽ തോന്നി... സാരമില്ല... താനെന്നും ഒറ്റക്കായിരുന്നു. അവൾ കുറേക്കൂടെ സ്വയം സ്നേഹിച്ചു... ഒറ്റക്ക് അടുത്തൊക്കെ യാത്രകൾ പോയി... അന്നൊരു ചൊവ്വാഴ്ച ആയിരുന്നു... ഓഫീസിൽ നിന്നും പോരുന്ന വഴി അവൾ അയാളെ വീണ്ടും കണ്ടു...മാർട്ടിനെ അവൾ അയാളെ ഒന്ന് നോക്കിയിട്ട് മുന്നോട്ട് നടന്നു എടോ... ഒന്ന് നിൽക്കാമോ...അയാൾ ചോദിച്ചു. എന്താ....?? തന്റെ മനസ്സ് കരിങ്കല്ലാണോ... താൻ എന്റെ മനസ്സിലേക്കങ്ങ് ഇടിച്ചുകയറിയത് എന്നാണെന്നറിയാമോ. ആ വൃദ്ധനായ പാവം മനുഷ്യന് അപകടം നടന്ന അന്ന്,മറ്റുള്ളവരെല്ലാം നോക്കി നിന്നപ്പോൾ, അയാളെ രക്ഷിക്കാൻ താൻ ഓടി വന്ന ആ ദിവസമില്ലേ, അന്നെന്റെ മനസ്സ് തന്നിൽ മൂക്കും കുത്തി വീണതാ... അങ്ങനെ ഒരുത്തിയെ മതി എനിക്ക്. ഒരു ചാൻസ് താടോ.. ഞാൻ കൊള്ളില്ലെന്നു നോക്കിയാൽ എന്നെയങ്ങു കളഞ്ഞേരെ..... എന്റെ അമ്മച്ചിക്കും തന്നെ നല്ല ഇഷ്ട്ടമാ.... എനിക്ക് പിറകെ നടക്കാൻ ഒന്നും അറിയാന്മേലാ... ന്നാലും... ഒരു കാര്യം ഉറപ്പ് തരാം. തന്നെ ഞാൻ കരയിക്കില്ല.ആരെയും അതിനനുവദിക്കുകയും ഇല്ല. അവൾ അയാളുടെ മുഖത്തേക്ക് നോക്കി. തനിക്ക്‌ വേറെ നല്ല പെൺകുട്ടിയെ കിട്ടില്ലേ??അവൾ ചോദിച്ചു. ഇതിലും നല്ല കുട്ടിയെ കിട്ടില്ല. അവൾ അറിയാതെ ഒന്ന് ചിരിച്ചുപോയി... പെട്ടന്ന് അയാളുടെ വണ്ടിയിൽ നിന്നും മീനാക്ഷിയും അവളെ വിവാഹം കഴിക്കാൻ പോകുന്നവനും ഇറങ്ങി വന്നു. ഓഹോ.... അപ്പോൾ എല്ലാവരും ഒത്തുകൊണ്ടാണല്ലേ...യാമിനി ചോദിച്ചു. അതെ...എന്റെയീ ചേച്ചിക്ക്, മാർട്ടിൻ ചേട്ടനെ പോലെ ഒരാളെ വേണം.. കലിപ്പനാണെങ്കിലും അലുവ കഷ്ണം പോലുള്ള മധുരമുള്ള ഹൃദയമാ ചേച്ചീ ഇങ്ങേർക്ക്... അമ്മച്ചി വീട്ടിൽ കാത്തിരിക്കുവാ... ഈ പെണ്ണിനേയും കൊണ്ടല്ലാതെ വീട്ടിലേക്ക് ചെല്ലരുതെന്നാ പറഞ്ഞിരിക്കുന്നത്... അതൊന്നും പറ്റില്ല... എനിക്ക് നല്ലോണം ആലോചിക്കണം. ഇനിയും ആലോചിക്കാനോ?? മീനാക്ഷി തലയിൽ കൈവച്ചു. ചേട്ടൻ പൊയ്ക്കോ. ചേച്ചിയുടെ ഭാഗത്തുനിന്നും ഉറപ്പ് കിട്ടി എന്ന് അമ്മച്ചിയോട് പറഞ്ഞാൽ മതി. ബാക്കി കാര്യങ്ങളൊക്കെ ഞങ്ങൾ ഏറ്റു. ഞാനല്ലേ പറയുന്നത് ചേട്ടൻ പൊയ്ക്കോ... മീനാക്ഷി പറഞ്ഞു. അയാളുടെ ഗൗരവം നിറഞ്ഞ മുഖത്ത് സ്നേഹം നിറയുന്നത്,യാമിനി നോക്കി നിന്നു. തനിക്കുള്ളിലും സ്നേഹം നിറയുന്നുണ്ടെന്ന് അവൾക്കപ്പോൾ തോന്നി. ആണൊരുത്തൻ സ്നേഹിക്കാനുണ്ടെന്ന തോന്നൽ ഒരു ധൈര്യമാണ്. കാർമേഘങ്ങൾ മാറി ഭൂമിയിൽ വെളിച്ചം നിറയുന്നത് പോലെ തന്റെ മനസ്സിലും പ്രതീക്ഷയുടെ നറുവെളിച്ചം നിറയുന്നുണ്ട്. പുതുജീവിതം തന്നെ കൈമാടി വിളിക്കുകയാണ്. ആ ജീവിതത്തിലേക്ക് നടന്നു ചെല്ലാൻ തന്നെയാണ് അവളുടെ തീരുമാനം... തന്നെ ഇയാൾ സ്നേഹിക്കുമെന്ന് മനസ്സ് പറയുന്നു... ഇയാൾ മതി... ജീവിതത്തിന്റെ ഒറ്റയടിപ്പാതയിലൂടെ കൈ പിടിച്ചു നടക്കാൻ ഇയാൾമാത്രം മതി...... അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ കിരണങ്ങളുദിച്ചു.... ഒരാൾ ഉപേക്ഷിച്ചു കളഞ്ഞതിനെ തുടച്ചു മിനുക്കി തിളക്കമുള്ളതാക്കാൻ , മറ്റൊരാൾക്ക്‌ കഴിഞ്ഞേക്കാം...അതങ്ങനെയാണ്... 💚💚അവസാനിച്ചു ❤️❤️❤️💚💚💚 #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ
✍ തുടർക്കഥ - ூவிலி GoQI@3@@900 ூவிலி GoQI@3@@900 - ShareChat