പ്രാർഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവനത്തിലെ ആശ്രയവും വാർധക്യത്തിലെ സമാധാനവുമാകുന്നു' - പരിശുദ്ധ പരുമല തിരുമേനി
ഒരിക്കൽ പരിശുദ്ധ പരുമല തിരുമേനി കുന്നംകുളത്ത് എത്തിയ നാൾ പരി. പരുമല തിരുമേനിയുടെ മുന്നിൽ ഒരു കുഞ്ഞിന്റെ മൃതദേഹം കുഞ്ഞിന്റെ മാതാപിതാക്കൾ വെച്ചു. പരിശുദ്ധ പിതാവ് കുഞ്ഞിന്റെ മൃതദേഹത്തിന്റെ അടുത്ത് ഇരിക്കുകയും.പരിശുദ്ധന്റെ കയ്യിൽ ഉണ്ടായിരുന്ന സ്ലീബാ കുഞ്ഞിന്റെ നെഞ്ചോട് ചേർത്ത് വെക്കുകയും. ഏറെ നേരം ഹൃദയം നൊന്തു പ്രാർത്ഥിക്കുകയും ചെയ്തു. കുറച്ചു സമയം കഴിഞ്ഞു ആ കുഞ്ഞു ഒന്ന് രണ്ട് തവണ തുമ്മുകയും ശ്വാസം വലിക്കുവാനും തുടങ്ങി.അങ്ങനെ ആ കുഞ്ഞിന് പുനർജന്മം കിട്ടുകയും ചെയിതു.. പരിശുദ്ധ പിതാവ് നടത്തിയ അത്ഭുതങ്ങൾ അനേകം ഉണ്ട്. അതിൽ മറ്റൊന്ന്.പരി. പിതാവ് ചെന്നിത്തല പള്ളിയിൽ പെരുന്നാൾ ദിനത്തിൽ വന്നപ്പോൾ. പള്ളിയിൽ റാസ ഇറങ്ങുവാൻ നേരം ശക്തമായ ഇടിയും മഴയും ഉണ്ടായി. അവിടെ ഉണ്ടായിരുന്ന വിശ്വസികൾ ആകെ വിഷമിച്ചു.ഇത് മനസ്സിലാക്കിയ. പരി. പരുമല തിരുമേനി തന്റെ കയ്യിൽ ഉള്ള സ്ലീബാ എടുത്തു ആകാശത്തിലേക്ക് നോക്കി പ്രാർത്ഥിക്കുകയും തുടർന്ന് മഴ മാറുകയും റാസ ഭംഗിയായി നടക്കുകയും ചെയ്തു.
പരിശുദ്ധ പിതാവ് ഒരിക്കൽ തെറ്റ് ചെയ്ത ഒരു വൈദികനെ ശക്തമായ ഭാഷയിൽ ശാകാരിക്കുകയും ഒരു അടിയും കൊടുത്തു കുറച്ചു ദിവസം കഴിഞ്ഞു പരി. പിതാവിന് മനപ്രയാസം ഉണ്ടാകുയയും. ആ വൈദികനോട് ചെയിതു ശെരി ആയില്ല എന്ന് തോന്നുകയും ചെയ്തു.തുടർന്ന് ഒരു ആളെ വിട്ട് ആ വൈദികനെ വിളിക്കുകയും ചെയ്തു. കൂടെ താമസിക്കുവാനും അടുത്ത ദിവസം വി. കുർബാന അച്ചൻ ചൊല്ലുവാനും പരുമല തിരുമേനി അപേക്ഷിച്ചു.വി.കുർബാനക്ക് മുൻപ് താൻ ആ പുരോഹിതനോട് ചെയ്ത തെറ്റുകൾ ഏറ്റു പറഞ്ഞു. വി. കുർബാന കൈ കൊണ്ടു ഇത് എല്ലാം കണ്ടു ആ വൈദികൻ ആചര്യപ്പെട്ടു. എളിമയുടെ നിർകുടമായിരുന്നു പരി.തിരുമേനി. ദൈവം നൽകിയ അനുഗ്രഹങ്ങൾ പരി. പിതാവിന്റെ ദേഹം ഈ ലോകത്ത് നിന്ന് വേർപ്പെട്ടു പോയെങ്കിലും. ഇന്നും പരി. പിതാവിന്റെ അദർശ്യ സാമിപ്യം കൊണ്ട് പരുമലയുടെ പുണ്ണ്യ ഭൂമിയിൽ അനുഗ്രഹങ്ങളെ തേടി വരുന്നവർ ഇന്നും അനേകായിരങ്ങൾ ആണ്. പരിശുദ്ധന്റെ മധ്യസ്ഥ നമുക്ക് കാവലും കോട്ടയും ആകട്ടെ....🙏
✒️സിബിൻ #❤️Christian Devotional❤️ #ഓർത്തഡോക്സ് സോങ്‌സ്


