ShareChat
click to see wallet page
search
മഴയുടെ കിലുക്കം - 18 ✍🏻Ishalin muhabath. Insta id : ishal_ayisha_muhabath രാവിലെ കോച്ചിംഗ് സെന്ററിലേക് നടക്കുന്നതിനു ഇടക്ക് അസിയുടെ മനസ്സിൽ അശ്‌റഫിനോട് പൈസ ചോദിക്കണോ വേണ്ടയോ എന്നൊക്കെ ഉള്ള ചിന്ത കടന്ന് കൂടി... കോച്ചിംഗ് സെന്ററിലേക് സ്റ്റെപ്പുകൾ കയറുന്നതിനിടക് അഷ്‌റഫ്‌ സാറിന്റെ ബൈക്ക് വരുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.. അതെ സ്പോട്ടിൽ തന്നെ സർ നോക്കി അസിക്കായി ഒരു ചിരിയും നൽകി..അസിയും തിരികെ മടിയോടെ ചിരിച്ചു. അഷ്‌റഫ്‌ ബാഗ് ഒക്കെ എടുത്തോണ്ട് വരുന്നത് നോക്കി നിന്ന അഷ്‌റഫ്‌ അവളെ കണ്ടതും പിരികം ഉയർത്തി അവളെ സംശയത്തോടെ നോക്കി. "ന്താ തനിക്കും തുടങ്ങിയോ വായി നോട്ടം??" "ഏ.. എന്ത..." എന്തോ ഓർത്ത പോലെ അസി ചോദിച്ചതും അഷ്‌റഫ്‌ കുറച്ചൂടെ അവൾക്കെടുത്തായി ചേർന്ന് നിന്നു.. അസി അവന്റെ പ്രവർത്തിയിൽ അവനെ തുറിച്ചു നോക്കി.. "ക്ലാസ്സിലെ മറ്റു പെൺകുട്ടികൾക്ക് മാത്രമേ ഈ കുഴപ്പം ഉണ്ടായിരുന്നുള്ളു.. ഇപ്പൊ താൻ നോക്കിയത് കണ്ടിട്ട്. ന്തോ ഇന്നലെ കാണാൻ ന്തേലും കുഴപ്പം ഉണ്ടോ??" അഷ്‌റഫ്‌ അവൾക് കേൾക്കാൻ പാകത്തിന് ചോദിച്ചതും അവൾ ന്ത്‌ പറയും എന്നറിയാണ്ട് കുഴങ്ങി... "അത് സർ... പിന്നെ... അതല്ല " "പിന്നെന്താടോ കുഴപ്പം?? ഷർട്ടിൽ അഴുക്ക് വല്ലോമുണ്ടോ??" ആവലിദ്ധിയോടെ ചോദിക്കുന്ന അശ്‌റഫിനെ കണ്ടപ്പോ ശെരിക്കും അസിക്ക് ചിരി വന്നിരുന്നു.. അവൾ കഷ്ടപ്പെട്ട് ചിരി മറച്ചു പിടിച്ചു.. "ഇല്ല... സർ ഓക്കേ ആണ്..ഞാൻ വേറെ എന്തോ ഓർത്തു നിന്ന് പോയതാ..." "സാധാരണ ആരേലും എന്തേലും ഓർത്ത കണ്ണ് പതിപ്പിച്ച സ്ഥലത്തിന് മാറൂലന്ന എന്റെ ഒരു വീക്ഷണം.. പക്ഷെ തന്റെ കണ്ണുകൾ ഞാൻ വരുന്നത് അത്രയും സൂം ചെയ്ത് പിടിക്കെയിരുന്നല്ലോ??" അഷ്‌റഫ്‌ ചോദിച്ചതും അസിക്ക് പറ്റിയ അമളി മനസ്സിലായ പോലെ അവൾ അവനിൽ നിന്നും വിട്ട് മാറി അടുത്ത പടികളിൽ കാൽ വെച്ചതും സ്ലിപ്പായി നേരെ ചെന്ന് നിന്നത് അവൻ സ്റ്റെപ്പിന് കുറുകെ പിടിച്ച കൈകളിൽ ആയിരുന്നു.. അവളുടെ മുഖം അവന്റെ കൈയ്യുടെ മേൽ തട്ടിയതും അഷ്‌റഫ്‌ അവളെ നോക്കി...അവളുടെ ചുടു നിശ്വാസം അവന്റെ കയ്യിൽ പതിഞ്ഞഹുവോ?? അതോ അധരം തന്നെ തട്ടിയോ?? രണ്ട് പേർക്കും പരസ്പരം മുഖം നോക്കാൻ തന്നെ ന്തോ വയ്യായിക തോന്നി.. അഷ്‌റഫ്‌ പെട്ടെന്ന് തന്നെ അവിടെ നിന്നും മുകളിലെക്ക് കയറി പോയി.. അസി അപ്പോഴും അവൾക് പറ്റിയ അബദ്ധം ഓർത്തു പല്ല് കടിച് ദേഷ്യത്തിൽ ക്ലാസ്സിലേക്ക് പോയി... ആരൊക്കെയോ ഈ കാഴ്ച കണ്ടു എന്നത് ക്ലാസ്സിൽ ചെന്നപ്പോ ഉള്ള പലരുടെയും കുത്ത് വാക്കുകൾ കേട്ടപ്പോൾ അസിക്ക് മനസ്സിലായി... അവൾക്കെന്തോ വല്ലാത്ത സങ്കടം തോന്നി..മനസ്സിൽ പോലും വിചാരിക്കാത്ത കാര്യം... തന്റെ മനസ്സിനെന്തോ വല്ലാതെ നൊന്തു.. ഓരോ മണിക്കൂറും അവൾക് പതിയെ പോകുന്നത് പോലെ തോന്നി. അഷ്‌റഫ്‌ സർ ന്റെ പീരിയഡ് ആയതും എല്ലാവരും മുക്കിയും മൂളിയും ന്തൊക്കെയോ അർത്ഥം വെച്ചും പെരുമാറുന്നത് അസിക്കും അത് പോലെ അശ്‌റഫിനും മനസ്സിലായി.. "അതെ കൂട്ടുകാരെ.... ഞാനും നിങ്ങൾടെ കൂടെ പഠിക്കുന്ന ആസിയ എന്ന പെൺകുട്ടിയും തമ്മിൽ സംസാരിച്ചു നിക്കുവായിരുന്നു.... അതൊരു സ്റ്റുഡന്റ് ടീച്ചർ എന്ന രീതിയിൽ എടുത്ത മതി.. അല്ലാണ്ട് നമ്മൾ രണ്ടും നല്ല ഫ്രണ്ട്സാണ്... ഈ പേരും പറഞ്ഞു ആ കുട്ടിയെ ഒറ്റ പെടുത്താൻ ഒന്നും നോക്കണ്ട... പിന്നെ ക്ലാസ്സിൽ ശ്രേദ്ധിച്ചിരുന്ന നിങ്ങൾക്കൊക്കെ തന്നെയാ നല്ലത്..." അഷ്‌റഫ്‌ അവസാനം ഒരു താക്കീതോടെ പറഞ്ഞു കഴിഞ്ഞു ക്ലാസ്സ്‌ വിട്ടതും പിന്നെ എല്ലാവരുടേയും ചർച്ച അഷ്‌റഫ്‌ പറഞ്ഞഹിന്റെ കുറ്റവും കുറവും കണ്ട് പിടിച്ചോണ്ട് ആയിരുന്നു... ഉച്ച ആയതും അസി കുറച്ചു ധൈര്യത്തോടെ അഷ്‌റഫിന്റെ അടുക്കലേക്കു പോയി.. "ന്താടോ?? ക്ലാസ്സിൽ ന്തേലും??" "അതല്ല സർ.. എനിക്ക്... എനിക്ക് ഒരു 1500 രൂപ കടം തരുവോ??എത്രയും പെട്ടെന്ന് തിരികെ തരാം... " അസി പറയുന്നത് കേട്ട് അഷ്‌റഫ്‌ ചിരിച്ചു കൊണ്ട് പേഴ്സിൽ നിന്നും പൈസ എടുത്ത് മേശ പുറത്ത് വെച്ചു.. "താങ്ക്യൂ സർ.. " അത് പറഞ്ഞു പൈസ എടുത്തോണ്ട് അവൾ നേരെ ഹോസ്റ്റലിലേക് പോയി... ഫുഡും കഴിച്ചു കുറച്ചു നേരം കിടന്നു... ശേഷം കോച്ചിംഗ് സെന്ററിലേക് പോയി.. ക്ലാസ്സൊക്കെ കഴിഞ്ഞു വൈകുന്നേരം ആലിസിന്റെ ഫോണിലേക്കു കോച്ചിംഗ് സെന്ററിലെ ഫോണിന്ന് വിളിച്ചു പൈസ കിട്ടിയ കാര്യം പറഞ്ഞു..അവൾ നേരത്തെ ഇറങ്ങി വരാമെന്ന് പറഞ്ഞു അസിയോട് പറഞ്ഞു കാൾ കട്ടാക്കി... "ഡോ.." വിളി കേട്ട് പേടിച്ചു തിരിഞ്ഞഹ് നോക്കിയ അസി അശ്‌റഫിനെ കണ്ട് നെഞ്ചിൽ കൈ വെച്ചു. "അപ്പൊ പേടി ഒക്കെ ഇണ്ടല്ലേ??" അഷ്‌റഫ്‌ ചോദിച്ചതും അസി അവനെ നോക്കി ചിരിച്ചു.. "ന്താ ഫോണിൽ കൂടെ ഒരു സംസാരം ഒക്കെ??" "അത് ആലീസ് ആയിരുന്നു.. ന്റെ റൂം മേറ്റ്‌ " "അതിനെന്തിനാ ഈ ഫോണിൽ നിന്നും വിളിക്കുന്നത്?? തന്റെ ഫോൺ എവടെ?" "അത് സർ.. എനിക്ക്... എനിക്ക് ഫോണില്ല.. അത് വാങ്ങിക്കാൻ വേണ്ടിയാ സാറിന്റെ കയ്യിൽ നിന്നും പണം വാങ്ങിച്ചത് " അസി പറഞ്ഞത് കേട്ട് അഷ്‌റഫ്‌ ചിരിച്ചു.. "ന്താ സാറേ വീട്ടിൽ പോകുന്നില്ലേ?? പിള്ളേരെ കൊണ്ട് ഓരോന്നു പറയിപ്പിക്കാൻ വേണ്ടിയാണോ??" ബിജു സർ ആണ്.. അസിയെയും അഷ്‌റഫ്‌ സർനെയും ഒന്ന് ഇടം കണ്ണിട്ട് നോക്കിയാണ് അത് പറഞ് ഫോണും നോക്കി നടന്നു പോയി... ബിജു സർ പോയതും അസിയും അഷ്‌റഫും മുഖത്തോട് മുഖം നോക്കി.. ഇതെന്താപ്പാ പാട്... "അതേ.. എന്റെ വീട്ടിൽ ഒരു പഴയ ഫോണുണ്ട്.. അത് തരാം..സിം പുതിയത് എടുത്ത മതി.." "അല്ലാഹ്.. സാറേ.. അത്... അപ്പൊ എനിക്ക് പൈസ വേണ്ട... ഇതാ " അവൾ ബാഗ് തുറന്നു ക്യാഷ് അപ്പൊ തന്നെ അശ്‌റഫിന് നീട്ടി.. "താൻ വെച്ചോ.. ഇന്നല്ലേ കടം വാങ്ങിച്ചത്.. ഇന്നലെ തന്നെ തിരികെ തന്ന അതിനൊരു സുഖം കാണില്ല.." അഷ്‌റഫ്‌ അതും പറഞ്ഞു ചിരിയോടെ പറഞ്ഞു.. അസി പിന്നെ ഒന്നും പറയാൻ നിന്നില്ല.. യാത്ര പറഞ്ഞു അസിയും അവിടെ നിന്നും പോയി... സ്റ്റെപ് ഇറങ്ങി താഴെ വന്നപ്പോഴാണ് ആലിസിനോട് ഈ കാര്യം പറഞ്ഞില്ല എന്നോർത്തു തിരികെ കയറാൻ നിന്നപ്പോ ബൈക്കിന്റെ ചാവിയും കയ്യിലിട്ട് മൊബൈലും സംസാരിച്ചോണ്ട് വരുന്ന അശ്‌റഫിനെ കണ്ടത്.. ഫോണിൽ സംസാരിച്ചു കൊണ്ട് തന്നെ കൈ വെച്ചു ആഗ്യം കാട്ടി അസിയോടായി എന്താ നിൽക്കുന്നതെന്ന് ചോദിച്ചു.. "ഫോൺ വിളിക്കാൻ... ആലിസിനോട് പറയാൻ ആയിട്ട് " അവൻ സംസാരിച്ചു കൊണ്ടിരുന്ന ആളോട് ഇപ്പൊ വിളിക്കാം എന്ന് പറഞ്ഞു കാൾ കട്ടാക്കി.. അസിക് നേരെ ഫോൺ നീട്ടി..അസി ബാഗിൽ നിന്നും തന്റെ ഒരു ബുക്കിൽ കുറിച്ചിട്ട ആലിസിന്റെ നമ്പറിലേക് വിളിച്ചു കാര്യം പറഞ്ഞു... "ഇതാ സർ ഫോൺ.." അസി ഫോൺ നീട്ടി അഷ്‌റഫ്‌ വാഗിച്ചതും അവന്റെ ഫോണിലേക്കു കാൾ വന്നു.. മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട്...,,..... റിങ് ടോൺ കേട്ട് അസി അശ്‌റഫിനെ നോക്കി.. ഒരു പരുഗ്ഗ്യ ചിരിയോടെ ഫോണും എടുത്ത് കൊണ്ട് അവൻ പോകുന്നത് കണ്ടപ്പോ അസിയിൽ ഒരു പുഞ്ചിരി വിരിഞ്ഞഹു.. 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 സ്‌മൃതിയെ റൂമിലേക്കു മാറ്റിയിട്ടുണ്ട്... കിച്ചു വൈകുന്നേരം തിരികെ വന്നപ്പോ രുഗ്മിണി അമ്മയെ കൂടെ കൊണ്ട് വന്നു..അതൊരു തെല് ആശ്വാസം ആയിരുന്നു സാരഥിക്ക്.. ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചത് കൊണ്ട് തന്നെ രണ്ട് പേർക്കും ആരും ഇല്ല എന്നത് ഒരു നോവ് തന്നെയാണ്.. എങ്കിലും ഇഷ്ടപെട്ട ആളോടൊപ്പം ജീവിക്കാൻ പറ്റുന്നത് അല്ലെ നല്ലത്... കുറെ സമയം കൂടി കുഞ്ഞഹിനെ നോക്കി കളിപ്പിച്ചൊക്കെ ഇരുന്ന് കിച്ചു വൈകുന്നേരം അടുപ്പിച്ചു വീട്ടിലേക്കു പോയി.. തിരികെ കാറിൽ ഇരുന്ന് കിച്ചുവിനു അസിയെ കാണാൻ തോന്നി... അന്ന് ഹോസ്റ്റലിൽ വിളിച്ചപ്പോ സംസിക്കാനും പറ്റിയില്ല... അന്നും മനസ്സിൽ വല്ലാത്തൊരു പിടച്ചിൽ അനുഭവപ്പെട്ടിരുന്നു.. പക്ഷെ അതിനെ താൻ മറികടന്നേ പറ്റു എന്ന് മനസ്സിലാക്കിയ മുന്നോട്ട് വന്നെ.. ഇന്നലെ സാരഥി അവന്റെ കുഞ്ഹുമായി സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടപ്പോ മുതൽ അസി തന്റെ മനസ്സിൽ വന്നു കൊണ്ടേ ഇരിക്കുന്നു... ഒന്ന് പോയി കണ്ടാലോ?? അവൻ വണ്ടി സൈടാക്കി ഒതുക്കി നിർത്തി.. കുറെ നേരം ആലോചിച്ച ശേഷം നേരെ അസിയുടെ ഹോസ്റ്റലിലേക് വിട്ടു.... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 ആലീസ് കുളി കഴിഞ്ഞഹ് വന്നു കഴിക്കാൻ അസിയുമായി പോയി.. അപ്പൊ ഇന്നും ചപ്പാത്തിയും സാമ്പാറും എന്ന് കണ്ടതും ആലിസിന് ദേഷ്യം വന്നു.. "പൈസ കൊടുത്തിട്ടല്ലേ ചേച്ചി കഴിക്കാൻ വരുന്നത്?? ഇതെത്ര ദിവസം കൊണ്ട് ഇത് തന്നെ തരുന്നു?? അതും ഒരു നേരം ആണെങ്കിൽ പോട്ടെന്നു വെക്കാം.. ഇത് രാവിലെയും രാത്രിയാ ഇതേ സാധനം..അതും ഈ സാമ്പാർ തന്നെയല്ലേ ചൊറിനും തരുന്നേ..?? ഇതിനെ സാമ്പാർ എന്ന് പറഞ്ഞ് നാലാള് കേൾക്കെ പറയാൻ കൊള്ളാം.. ശെരിക്കും രസം എന്ന് വേണം പറയാൻ..." ആലീസ് പറഞ്ഞതിനെ അവിടെ ഇരുന്ന് കഴിച് കൊണ്ടിരുന്ന മിക്ക ഉള്ളോരും സപ്പോർട്ട് ചെയിതു.. അസി ആലിസിന്റെ തന്റേടം നോക്കി കാണുവായിരുന്നു.. എത്ര കാര്യമായിട്ടാ ഓരോന്നു ചെയ്യുന്നതും പറയുന്നതും... "നാളെ... വേറെ ആക്കി തരാം..." "അയ്യാ.. നിങ്ങടെ ഭിക്ഷ ഒന്നും നമ്മുക്ക് വേണ്ട... മര്യാദയ്ക്ക് നല്ല ഫുഡ്‌ തന്നോളണം..." അവരുടെ പറച്ചിലിന് വേറെ ഒരു പെൺകുട്ടി തക്ക മറുപടി കൊടുത്തു.. ശെരിയാണ് ക്യാഷ് തന്നില്ല എങ്കിൽ ഒരു തുള്ളി പച്ച വെള്ളം പോലും കൊടുക്കാത്ത ടീംസാണ്... പൈസ അടക്കുന്നത് ഓരോ കഷ്ടപ്പാട് ഒക്കെ കൊണ്ട് തന്നെയുമാണ്.. ഒരുരുത്തർക്കും ഓരോ പ്രശ്നങ്ങളും ഉണ്ട്.... അതിന്റെ ഇടയിൽ ഒക്കെ പൈസ കൊടുക്കുന്നു എന്ന് വെച്ച ആഹാരവും ജീവിതത്തിൽ ഒരുവാക്കാൻ പറ്റാത്ത ഒന്നായത് കൊണ്ടല്ലേ... ആലീസ് അവളുടെ ചപ്പാത്തിയും രസം പോലുള്ള സാമ്പാറും എടുത്ത് അവിടെ ഇരിക്കാതെ പോകുന്ന കണ്ട അസിയും അവളുടെ ഫുഡുംമെടുത് നേരെ ആലിസിന് പിറകെ വെച്ചു പിടിച്ചു.അവൾ അവളുടെ ഫുഡ്‌ പുറത്ത് സെക്യൂരിറ്റി ആയിട്ട് നിക്കുന്ന ചേട്ടനെ വിളിച്ചു കൊടുത്തു.. ആ സമയം അയാളുടെ മുഖത്ത് ഉണ്ടായ വെട്ടം അത് കണ്ട് തന്നെ അറിയണം .. "നി ന്താ ഇതുമായി ഇവിടെ??" ആലീസ് തിരിഞ്ഞു നോക്കിയപ്പോ അസിയെ കണ്ട് ചോദിച്ചു.. "നി വന്നപ്പോ കൂടെ വന്നതാ.. ഇത് കൂടെ കൊടുക്ക്.." "വേണ്ട.. അസി കൊച്ചു വേറെ ഒന്നും കഴിച്ചില്ലല്ലോ... അത് കഴിച്ചേക്ക്..." "അപ്പോ നീയോ?? നീയും ഒന്നും കഴിച്ചില്ലല്ലോ " "ആര് പറഞ്ഞു കഴിച്ചില്ലെന്ന്...?? എന്റെ വീടിന്റെ അടുത്തുള്ള ഒരു ചേച്ചി അവരുടെ മകളെ ഇവിടെ എവിടെയോ ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയൊണ്ട് കൊണ്ടുവന്ന്.. അപ്പൊ അമ്മച്ചി എല്ലും കപ്പയും കൊടുത്ത് വിട്ട്.. ആക്രാന്തം മൂത്ത് കുറച്ചു കഴിച്ചു കടയിൽ നിന്ന് തന്നെ..." "എടി ഭയങ്കരി.... നി ആള് കൊള്ളാലോ.... എന്നിട്ടാണോ അത് കഴിക്കൻഡ് അവിടെ കിടന്ന് കസർത് കാണിച്ചത്.." അസി ചോദിച്ചതിന് ആലീസ് ഒന്ന് പല്ലിളിച്ചു ചിരിച്ചു കാട്ടി.. "പട്ടിണി കിടന്ന വിശക്കൂലേ?? അന്നം മുട്ടൂലെ?? പിന്നെ അവർക്ക് ഒരു ഡോസ് കാര്യം ആയിരുന്നു.. അപ്പൊ അത് കൂടി നടത്തി...നി വാ..." റൂമിൽ പോയിരുന്ന് രണ്ടാളും എല്ലും കപ്പയും ചപ്പാത്തിയും ഒക്കെ ആയിട്ട് കഴിച്ചു... "ഹോ.. ഇനി ഒന്ന് കിടക്കണം..." "അപ്പൊ ഇന്ന് സൊല്ലുന്നില്ലേ??" അസി ആക്കി കൊണ്ട് ആലിസിനോട് ചോദിച്ചു.. "ഇന്ന് സൊല്ലാൻ ഒരു മൂഡില്ലടാ ഉവ്വേ..." ആലീസ് അതും പറഞ്ഞു ബെഡിലേക് കിടന്നു.. കഴുതറ്റം വേറെ മൂടി പുതച്ചു... അസി കുറച്ചു പഠിക്കാൻ ഉള്ളതൊക്കെ നോക്കി കൊണ്ടിരുന്നു... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 ഹോസ്റ്റലിന്റെ പുറത്തായി കിച്ചുവിന്റെ കാർ വന്നു നിന്നു... ഒരു ധൈര്യത്തിനായി ഒരു കുപ്പി വാഗി കുടിച്ചു... ഡോർ തുറന്നു പുറത്തേക് ഇറങ്ങി.. സെക്യൂരിറ്റി ഓടി അടുത്തേക് വന്നു.. "ആരാ??" സെക്യൂരിറ്റിയുടെ ചോദ്യം കേൾക്കെ കിച്ചു അയാളെ നോക്കി.. അസിയെ കൊണ്ടാക്കാൻ വന്നപ്പോ ഉണ്ടായിരുന്ന സെക്യൂരിറ്റി അല്ല ഇത്.. "ഹായ്.. ഞാൻ കൈലാസ്.. ഇവിടെ താമസിക്കുന്ന ആസിയ എന്ന പെൺകുട്ടിയുടെ ബൈസ്റ്റാൻഡേർ ആണ്..." "അത്.. ഇനി ആരെയും കാണിക്കും എന്ന് തോന്നുന്നില്ല..." സെക്യൂരിറ്റിയോട് എന്ത് കള്ളം പറഞ്ഞു അവളെ കാണാൻ പറ്റുമെന്ന് കിച്ചു ആലോചിച്ചു.. അപ്പോഴാണ് നാളെ ശനി ആണെന്ന് ഓർത്തത്.. "അത്.. നാളെ ഹോളിഡേ അല്ലെ.. അപ്പൊ കൂട്ടി കൊണ്ട് പോകാൻ വന്നതാ... ആസിയ എന്ന പെൺകുട്ടിയോട് പറഞ്ഞ മതി കൈലാസ് വന്നു എന്ന്.." "നിങ്ങൾ ഇവിടെ നിക്ക്.. ഞാൻ പോയി ചോദിക്കട്ടെ " സെക്യൂരിറ്റി അകത്തേക്കു പോയി.. വാതിലിൽ ഉള്ള ശബ്ദം കേട്ട് പടുത്തതിനു ഇടയിൽ കണ്ണ് ഒന്ന് അടഞ്ഞഹ് തുടങ്ങിയ അസി കണ്ണ് തുറന്നു... അലീസ് നല്ല ഉറക്കത്തിലാണ്.. അവൾ ഇതാരാകും എന്നോർത്തു പോയി വാതിൽ തുറന്നു.. സെക്യൂരിറ്റിയെ കണ്ടതും അസി ന്താണ് എന്ന് ചോദിച്ചു.. "ആസിയയെ വിളിക്കാൻ കൈലാസ് വന്നു നിക്കുന്നു..." "കൈലാസ്.." "അതെ.. അങ്ങനെ ആണ് പേര് പറഞ്ഞത്..." "ഞാൻ ആണ് ആസിയ... ഞാൻ.. ഞാൻ ഇപ്പോ വരാം അവിടേക്കു " സെക്യൂരിറ്റി ചേട്ടനോട് അതും പറഞ്ഞു അസി ആലീസിനെ വിളിച്ചു ഉണർത്തി.. "ന്താ അസി.. നിനക്ക് ഉറക്കവും ഇല്ലേ??" ഉറക്ക ചടവിൽ അസിയെ കണ്ണ് പകുതി തുറന്നു കൊണ്ട് ആലീസ് ചോദിച്ചു. "അത്... പിന്നെ.. കിച്ചു സർ വന്നു നിക്കുന്നു.. ഞാൻ പോയിട്ടു ഇപ്പൊ വരാം..." അസി അതും പറഞ്ഞു ഒട്ടൊരോട്ടം ആയിരുന്നു.. ആലീസ് ഇതിപ്പോ എന്തൊക്കെയാ ഇവിടെ നടക്കുന്നത് എന്ന ചിന്തയോടെ അസി പോയതും നോക്കി ഇരുന്നു.. ശേഷം അസി പോയ വഴിയേ ഇറങ്ങി ഓടി.. അസി ഓടി ചെന്ന് സെക്യൂരിറ്റി ചേട്ടന്റെ റൂമിനു മുന്നിൽ എത്തിയതും അവളുടെ കാലുകൾ കിച്ചുവിനെ കണ്ട് ഒന്ന് നിന്നു... നെഞ്ചിടിപ്പ് വർധിച്ചു... "ആസിയ... ഇതാണോ " കിച്ചുവിനെ നോക്കി സെക്യൂരിറ്റി ചേട്ടൻ ചോദിച്ചതും കിച്ചു ഫോണിൽ നിന്നും കണ്ണുകൾ ഉയർത്തി അസിയെ നോക്കി... അവന്റെ നോട്ടം അവളുടെ മുഖത്തേക്ക് പതിച്ചു.. "ആണോ???" അയാൾ മുഷിപ്പോടെ ഒന്നൂടെ ചോദിച്ചു.. "അതെ..." "കുട്ടി.. ഇവിടെ ഒന്ന് സൈൻ ചെയ്യണേ.." അസി സെക്യൂരിറ്റി ചേട്ടനെ ഒന്നൂടെ നോക്കി.. "കൊച്ചേ.. എനിക്ക് ഉറങ്ങണം.. ഒന്ന് ഒപ്പിട്ടിട്ട് കൂടെ പൊക്കോ... കൊണ്ടോവാൻ വന്നതാണെന്ന് പറഞ്ഞു എന്നോട്..." കേട്ടത് വിശ്വസിക്കാൻ ആക്കാതെ അസി കിച്ചുവിനെ അന്തം വിട്ട് നോക്കി.. "സൈൻ ഇട്ടിട്ട് വാ " കിച്ചു കൂടി പറഞ്ഞതും അസി സൈൻ ചെയ്യാൻ സെക്യൂരിറ്റിയുടെ കയ്യിൽ നിന്നും പേന വാഗി.. ഒപ്പിടുന്നതിന്റെ അടുത്ത കോളത്തിൽ കിച്ചുവും സൈൻ വെച്ചേക്കുന്നു... അതിനു താഴെ ആയി കിച്ചുവിന്റെ അഡ്രസ്സും ഫോൺ നമ്പറും കൊടുത്തിട്ടുണ്ട്... "പോയിട്ട് വാ കൊച്ചേ... ഇനി താമസിക്കേണ്ട " സെക്യൂരിറ്റി ചേട്ടൻ പറഞ്ഞപ്പോ അവൾ മുന്നേ നടന്ന് തുടങ്ങിയ കിച്ചുവിന്റെ പിറകിലായി നടന് തുടങ്ങി.. "അതെ... എന്തെ ഈ വഴിയൊക്കെ??" ഡോർ തുറന്നു കാറിൽ കയറാൻ നേരം ഉള്ള അസിയുടെ ചോദ്യത്തിൽ കിച്ചു ഒന്ന് പതറി.. ഇത് വരേയ്ക്കും അങ്ങനെ ചോദിക്കാൻ ധൈര്യം ഇല്ലാത്ത പെണ്ണായിട്ട കണ്ടിരുന്നത്.. എന്നാലിപ്പോ പെണ്ണിന് കുറച്ചു മാറ്റം ഒക്കെ വന്നിട്ടുണ്ട്.. ആ റൂമിൽ ഉള്ള അവളുടെ സംസാരം കേട്ടപ്പോഴേ കയർ ഊരി വീട്ടിരിക്കുവാണെന്ന് മനസ്സിലായി.. ഇവളെയും അവൾ മാറ്റി എടുത്തോ... അവൻ ഓരോന്നു ഓർത്തു നിന്നപ്പോ അസി അവന് മുന്നിലായി കൈ വിരൽ നൊടിച്ചു.. "താൻ കയർ " കിച്ചു അവളോട് അതും പറഞ്ഞു കാറിലേക് കയറി.. കാർ സ്റ്റാർട്ട്‌ ചെയിതു.. കുറെ ദൂരം പിന്നിട്ടു... ഇപ്പോഴും അവർക്കിടയിൽ മൗനം തന്നെ... അസിക്കണേൽ ഒരു ചടപ്പ് തോന്നുന്നു എങ്കിലും അവൾ സീറ്റിലേക് ചാരി ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോ അവളുടെ കണ്ണുകൾ പതിയെ നിദ്രയെ പുൽകി.. അസി ഉറക്കം പിടിച്ചത് കണ്ടതും കിച്ചു കാർ സൈഡ് ആക്കി.. സാരഥിക്ക് കാൾ ചെയിതു.. "ന്താടാ ഈ സമയം?? കൊച്ചു കരച്ചില " സാരഥി കിച്ചുവിനോട് ചോദിച്ചതും കിച്ചു അസിയെ കൂട്ടി കൊണ്ട് വന്ന കാര്യം ഒക്കെ പറഞ്ഞു.. "എടാ മോനെ.. നിന്റെ ഉദ്ദേശം ന്താ..? ആ പെൺകൊച്ചു അവിടെ എവിടേലും നിന്നു പഠിച്ചു ഒരു ജോലി വാഗിച്ചേനെ.. നിന്നെ കൊണ്ട് തോറ്റല്ലോ..??" സാരഥിയുടെ വാക്കുകൾക്ക് മറുപടി കിച്ചുവിന് ചിരി മാത്രം ആയിരുന്നു.. "ഒന്നെങ്കിൽ താലി കെട്ട്... അല്ലെങ്കിൽ അതിനെ അതിന്റെ വഴിക് വിട് " "എടാ.. അന്ന് നീയൊക്കെ പറഞ്ഞു വെച്ചിട്ട ഞാൻ അവളോട് ഒരു അന്യനെ പോലെ പെരുമാറിയത്.. പക്ഷെ അവൾക് അത് എത്ര വേദന നൽകി എന്നത് ആ ഹോട്ടലിലെ വാഷ് റൂമിൽ വെച്ചു മനസ്സിലായി.... എനിക്ക് മനസ്സ് ഇനിയും മറച്ചു പിടിക്കാൻ വയ്യെടാ " "ന്റെ കിച്ചു... നിന്റെ പുന്നാരം കേട്ട ശെരിയാവില്ല... മോൾ ഭയങ്കര കരച്ചില...ഞാൻ അവരുടെ അടുത്തേക് പോകട്ടെ...." ഇതും പറഞ്ഞു സാരഥി ഫോൺ കട്ടാക്കി... കിച്ചു നേരെ കാറിലേക് കയറി... സീറ്റിൽ ചാരി കിടന്ന് ഉറങ്ങുന്നാ അസിയെ കാൻകെ അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഒഴുകി നടന്നു.. ചുണ്ടുകൾക്ക് മേലെ കാണുന്ന ആ കറുത്ത ചെറിയ കുത്തിനു പോലും ന്തോ ചന്തം ഉള്ളതായി തോന്നി കിച്ചു.. പെണ്ണ് ഉച്ചിരി മെച്ച പെട്ടിട്ടുണ്ട്... ഒന്ന് തുടുത്തു വെളുത്തു... കിച്ചുവിന് ആകെ പരവേഷമായി... അവളുടെ ശ്വാസത്തിനു ഒത്തു ചലിക്കുന്ന അവളുടെ മാറിടങ്ങൾ അവനിൽ ഒരു ഉണർവ് പരത്തുന്നത് പോലെ... മനസ്സിന്റെ കടിഞ്ഞൽ പൊട്ടും എന്ന വിധത്തിൽ ആയതും കിച്ചു അസിയുടെ നെറ്റിയിൽ പതിയെ ചുണ്ട് പതിപ്പിച്ചു... നെറ്റിയിലെ നനവിൽ അസി കണ്ണ് തുറന്നു... പരസ്പരം കണ്ണുകൾ ഉടക്കി..... തുടരും... #📙 നോവൽ #💞 പ്രണയകഥകൾ #❤ സ്നേഹം മാത്രം 🤗 #📔 കഥ
📙 നോവൽ - Ishalin muhabath ishal_ayisha_muhabath Insta id Ishalin muhabath ishal_ayisha_muhabath Insta id - ShareChat