കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾക്കുള്ള പ്രാർത്ഥന
💕💕💕💕
ഞങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവമേ, അങ്ങയെ സ്‌തുതിക്കുന്നു ആരാധിക്കുന്നു.അങ്ങയുടെ അനുഗ്രഹങ്ങൾക്ക് നന്ദിപറയുന്നു. വൃദ്ധനായ അബ്രഹാമിന് ഇസഹാക്കിനേയും , ഹന്നായുടെ കണ്ണുനീരിൽ അലിവു തോന്നി സാമുവലിനേയും , വന്ധ്യയായ എലിസബത്തിനു യോഹന്നാനേയും നല്കി അവരുടെ ദാമ്പത്യജീവിതത്തെ അനുഗ്രഹിച്ച കർത്താവേ , വിവാഹിതരായ ഞങ്ങൾ ഒരു കുഞ്ഞിനെ കിട്ടാതെ വേദനിക്കുന്നു. കർത്താവായ യേശുവേ ! എന്റെ ഉദരത്തെ ഫലപൂർണ്ണമാക്കണമേ. ഗർഭധാരണത്തിനു തടസ്സമായിരിക്കുന്ന എല്ലാ കുറവുകളേയും പരി ഹരിച്ച് നിങ്ങൾ വർദ്ധിച്ച് പെരുകുവിൻ എന്ന് ആദത്തോടു പറഞ്ഞ അനുഗ്രഹവചനം എന്റെ മേലും പൊഴിയണമേ. അങ്ങനെ സന്താനലബ്ധിയിൽ സന്തോഷിച്ചു കൊണ്ട് അങ്ങയെ സ്തുതിക്കുവാൻ കൃപചെയ്യണമേ. ആമ്മേൻ.
യേശുവേ സ്തുതി , യേശുവേ നന്ദി . #കൃപാസനം #BMW #prayer #anugrahamala #motivation #വിശുദ്ധർ #📚notebook #Today (ഇന്നത്തെ ദിവസം) #kruepasaana mathav #Kripasanam... Ente mathav..


