ShareChat
click to see wallet page
search
മഴയുടെ കിലുക്കം - 14 ✍🏻Ishalin muhabath നന്ദിനിയിൽ വന്ന മാറ്റം ദേവദാസിനു ഒട്ടും അംഗീകരിക്കാൻ പറ്റാത്തത് ആയിരുന്നു.. "നിനക്കെന്താ നന്ദിനി പെട്ടെന്ന് ഒരു മാറ്റം??" ദേവദാസ് അയാളിൽ ഉണ്ടായ അമർഷത്തെ കടിച്ചമർത്തി കൊണ്ട് ചോദിച്ചു.. "പെട്ടെന്നൊ.??? ഞാൻ അല്ലാതെ ഏതേലും ഒരു ഭാര്യ നിങ്ങളെ പോലെ കണ്ടവൽമാരുടെ പുറകെ പോകുന്ന ഒരാളെ ഭർത്താവ് ആയി വെച്ചു കൊണ്ടിരിക്കോ?? എനിക്ക് അത് പറ്റി എന്നത് എന്റെ പരാജയം ആയി കാണരുത്..." "നന്ദിനി.. താൻ.. തനിക്ക് ഇപ്പൊ ഇതൊക്കെ " "നിങ്ങൾ എന്നെ കൊണ്ട് പറയിപ്പിക്കുക അല്ലെ...നിങ്ങൾ ചെയ്യുന്നത് പോലെ ഞാനും ഇതേ പോലെ കണ്ടന്മാരെ ഒക്കെ തേടി പോയാൽ നിങ്ങൾക് ന്ത്‌ തോന്നും???എന്റെ മനസമാധാനം ഒക്കെ എന്നെ പോയതാ... ന്റെ മക്കളെ ഓർത്തിട്ട ഞാൻ..." അവരുടെ തൊണ്ട ഇടറി എന്നല്ലാതെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വന്നില്ല.... അത്രക് ദൃടം ആയിരുന്നു ഓരോ വാക്കുകളും അതെ പോലെ സംസാര ഷൈലികളും... "താൻ എന്നോട് ചെയ്യുന്നതൊക്കെ ഞാൻ അറിയുക തന്നെ ആയിരുന്നു... പക്ഷെ ഞാൻ അറിയാത്ത ഭാവം നടിച്ചു.. നിങ്ങൾ ഓരോ ടൂറെന്നും പറഞ്ഞു പോയിട്ട് വരുമ്പോ എന്റെ ശരീരത്തെ കാമിക്കുന്നത് പോലും ഞാൻ വെറുപ്പോടെ ആണ് കാണുന്നത്....വേറെ പലരോടെയും പോയി അഴിഞ്ഞടിയിട്ട് എന്റെ അടുത്ത് നിങ്ങൾ വരുമ്പോഴും നിങ്ങളുടെ ശ്വാസം എന്റെ ശരീരത്തിൽ പതിക്കുമ്പോഴും ഞാൻ നിങ്ങൾ കണ്ടിട്ടുള്ളവൾ മാരെ പോലെ ആയോ എന്നൊരു വ്യാധി എന്നിലും നിറഞ്ഞത്തിരുന്നു.... ഇനി വയ്യാ... തന്നെ ആ പെൺകുട്ടി ചുണ ഉള്ളതോണ്ട് തലക്ക് അടിച്ചു വീഴ്ത്തി.. അല്ലെങ്കിൽ മകളുടെ പ്രായം ഉള്ള അവളെ...." നന്ദിനിക്ക് പറഞ്ഞത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.... അവർ വാശിയിൽ ഡോർ ചാരിയിട്ട് പുറത്തേക് ഇറങ്ങി... സന്തോഷത്തിന്റെ മുഖം മൂടി അണിഞഹു കൊണ്ട്... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 ബിജു ഒരു ചെറിയ സൂപ്പർ മാർക്കറ്റിൽ ജോലിക്കായി കയറി... രാവിലെ 6-8.30 വരെയും പിന്നെ കോളേജ് കഴിഞ്ഞു വൈകുന്നേരം 5 മുതൽ രാത്രി 9.30 വരെയും ആയിരുന്നു സമയം.. കോളേജ് ഇല്ലാത്ത ദിവസം ഫുൾ ഡേയും നിൽക്കാമെന്ന് പറഞ്ഞു... രശ്മിയുമായി ബിജു ഓരോ പോർഷൻസും കവർ ചെയ്യാൻ തുടങ്ങി... പാസാവും എന്നൊരു കോൺഫിഡൻസ് ഇന്നലെ ബിജുവിൽ ഉണ്ട്.... അല്ലുവും ആയി ബിജു ആ സംസാരത്തിനു ശേഷം സംസാരിക്കാൻ ഒന്നും പോയില്ല.. പക്ഷെ രശ്മിയുമായി ബിജു സംസാരിക്കുന്നത് ഒക്കെ കാണുമ്പോ എല്ലാവരും പറയുന്നത് രശ്മിയുമായി ബിജു കമ്മിറ്റ് ആയതിനു ശേഷം ആണ് അല്ലുവും ബിജുവും തമ്മിൽ പ്രശ്നം ഉണ്ടായതെന്ന്.. അത് ബിജുവും രേഷ്മിയും കേട്ടിരുന്നു എങ്കിലും അതിനെ കാര്യമാക്കാൻ പോയില്ല... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 അസി തന്റെ പഠനം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോയി... ആലീസ് അത്രക് മിണ്ടാനൊന്നും വരില്ല... അസിയോട് അവൾ മനപ്പൂർവം ഒരു അകൽച്ച വെച്ചത് ആണെന്ന് അസിക്ക് മനസ്സിലായി... അസിയുടെ ഉള്ളിൽ ഇടക്ക് കിച്ചുവിന്റെയും അല്ലുവിന്റെയും കാര്യം ഓർമ വരുമ്പോ മനസ്സിൽ ചെറിയ ഒരു സങ്കടം തോന്നും...അന്ന് ഹോസ്റ്റലിൽ കൊണ്ട് വിട്ടതിനു ശേഷം ഇന്നലെ വരെ തന്നോട് ഒന്ന് സംസാരിക്കാൻ ഫോൺ വിളിക്കുകയോ കാണാൻ വരുകയോ ചെയ്തിട്ടില്ല.... അങ്ങ്ങോട്ട് വിളിക്കാൻ കിച്ചുവിന്റെ നമ്പറൊന്നും അറിയത്തുമില്ല.... ന്യ്റ്റ് വന്ന ആലീസിനോട് അസി സംസാരിക്കണം എന്ന് പറഞ്ഞു.. "ആലീസ്... താൻ ന്തിനാ എന്നോട് പഴയത് പോലെ മിണ്ടാതെ "" ലൈസ് തിന്ന് കൊണ്ടിരുന്ന ആലീസ് അസിയെ നോക്കി.. "തനിക്ക് മിണ്ടുന്നതു ഒന്നും ഇഷ്ടമല്ലല്ലോ.. അപ്പൊ ബുദ്ധിമുട്ടിക്കേണ്ട എന്ന് വെച്ചു..." "ഡോ.. ഞാൻ ആരോടും അങ്ങനെ മിണ്ടുന്ന കാരക്റ്റർ അല്ല.. പൊതുവെ ഞാൻ ഇങ്ങനെ ആണ്.. അല്ല.. സാഹചര്യം എന്നെ ആക്കിയത്...." ആലിസ് അവളെ നോക്കി... "നിനക്കെന്റെ ജീവിതം അറിയണ്ടേ???" ചോദ്യരൂപേണെ ഉള്ള അസിയുടെ ചോദ്യത്തിന് ആലീസ് യാന്ത്രികമായി തല ആട്ടി...അസി അവളുടെ ജീവിതം ആലിസിന് മുന്നിലായി തുറന്നു... കിച്ചുവും ആയി അന്ന് ഹോട്ടലിൽ നന്നത് ഒഴികെ ഇന്നലെ താൻ ഈ ഹോസ്റ്റലിൽ എത്തിയത് വരെ ഉള്ള കാര്യങ്ങൾ കേട്ട് ആലീസ് അസിയെ കെട്ടിപിടിച്ചു.. "താൻ വിഷമിക്കണ്ടാ.. ജീവിതം അങ്ങനെ ഒക്കെയാണ്... പോട്ടെ...താൻ ഇങ്ങനെ ഒക്കെ ആണെന്ന് എനിക്കും അറിയില്ലായിരുന്നു.. സോറി..." ആലീസ് അവളോടത് പറഞ്ഞതും അസി അവളിൽ നിന്നും വിട്ട് മാറി.. "ഇനി ഞാൻ തന്നെ ഒറ്റപെടുത്തില്ല...നമ്മുക്ക് നല്ല കൂട്ടുകാർ ആകാം... പിന്നെ... നിന്റെ ആ കിച്ചു സർ.... ആള് എങ്ങനെ ആണ്?? ലൂക്കാണോ??" അസി ആലീസിനെ തുറിച്ചു നോക്കി.. "അല്ല.. തന്നെ കൊണ്ടാക്കാൻ വന്ന അന്നും ഞാൻ പുള്ളിയെ കണ്ടില്ല... അതിനു ശേഷം ഒന്നും ഇവിടേക്ക് വന്നില്ലേ പുള്ളി??? ഈ രാത്രി വരുന്നത് കൊണ്ട് ഒന്നും അറിയാനും മേല... " "ഇല്ല വന്നില്ല.. പക്ഷെ ഇവിടെ വന്നു കുറച്ചു ദിവസം ആയപ്പോ ഒരു പാർസൽ കിട്ടി.. ഡ്രെസ്സുകൾ ആയിരുന്നു..." "ഓ.. അത് പറഞ്ഞപ്പോ പെണ്ണിന്റെ മുഖം തെളിഞ്ഞത് നോക്കണേ... ന്റെ കർത്താവേ " ആലിസ് ചിരിച്ചു.. ശരിയാണ് എപ്പോഴോ ന്റെ മുഖത്ത് ഒരു ചുവപ്പ് രാഷി പടർന്നു...അത് കിച്ചുവിനായി മാത്രം പടർന്നതാണോ... അസിയുടെ മുഖത്ത് നാണം നിഴലിച്ചു... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 ആലിസ് അസിയുടെ ലീവ് നോക്കി ഒരു ദിവസം അവധി എടുത്തു.. ഒന്ന് പുറത്തൊക്കെ പോയി വരാം എന്നൊക്കെ ആയിരുന്നു ആലിസ് മനസ്സിൽ വിചാരിച്ചത്.... രാവിലെ എഴുനേറ്റു റൂമൊക്കെ അടിച്ചു വാടിയ ശേഷം അസി കുളിക്കാൻ ആയി പോയി.. ഈ ടൈമ് ഫോണിൽ ആലീസ് റീൽസ് കാണുവായിരുന്നു..അപ്പോഴാണ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്.. ആലീസ് വാതിൽ തുറന്നപ്പോ അടുത്തുള്ള റൂമിലെ ഒരു പെൺകുട്ടി മൊബൈൽ ഫോൺ ആലിസിനായി നീട്ടി... "ഇത്.. ഓഫീസിന്നു മാഡം ആസിയക്ക് കൊടുക്കാൻ പറഞ്ഞു..." "ആരാ വിളിക്കുന്നത് " "ആസിയയുടെ ഗാർഡിയൻ ആണ് എന്ന മാഡം പറഞ്ഞത്..." ആലീസ് ചിരിച്ചു കൊണ്ട് ഫോൺ വാങി... "ഹലോ..." "ഹലോ.. മാഷേ ഞാൻ അസി അല്ല... റൂമേറ്റ് ആണ് ആസിയയുടെ.." "ആസിയ... " കിച്ചു പതുങ്ങിയ സ്വരത്തിൽ ചോദിച്ചു. "അവൾ കുളിക്കുവാ... അല്ല മാഷ് കിച്ചു സർ അല്ലെ??" അവൾ ചോദിച്ചത് കേട്ട് കിച്ചുവിന്റെ നെറ്റി ചുളിഗി... "അതെ..." "സാറേ... അസിക്കൊരു ഫോൺ ഉണ്ടെങ്കിൽ അതിൽ വിളിക്കായിരുന്നല്ലോ?? പിന്നെ ഇങ്ങനെ കഷ്ടപെടണ്ടല്ലോ???" ആലീസിന്റെ ചോദ്യത്തിന് കിച്ചു മറുപടി ഒന്നും പറഞ്ഞഹില്ല.... "സാറിന് ന്റെ നമ്പർ തരട്ടെ?? കുറച്ചു കഴിഞ്ഞ് വിളിച്ച മതി... അസിയോട് സംസാരിക്കാം..." ആലീസ് അങ്ങനെ പറഞ്ഞതും തിരികെ ഒന്നും പറയാതെ കിച്ചു കാൾ കട്ടാക്കി.. ഇതെന്താ സംഭവം എന്നാലോചിച്ചു ആലീസ് ഫോൺ തിരികെ കൊടുക്കാമെന്നു വിചാരിച്ചതും അവളിൽ ഒരു കുസൃതി ചിരി വിരിഞ്ഞു... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 പരീക്ഷ ഡേറ്റ് വന്ന കാര്യം അറിഞ്ജ കാളിന്ദി ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്കു വളരെ വേഖത്തിൽ നടന്നു... വാതിൽ തുറന്നു അകത്തേക്കു കയറി കാളിന്ദി ചായയും പഴം പൊഴിയും ഉണ്ടാക്കി.. ബിജു വന്നപാടെ വിശപ്പിന്റെ വിളിയിൽ അതൊക്കെ കഴിക്കുന്നതിനിടക്ക് എക്സാം ഡേറ്റ് വന്നകാര്യം പറഞ്ഞു.. "നീ നല്ലോണം പഠിച്ചു പാസ്സാവണം....." തലയിൽ തലോടി ഒരു വിഗ്ഗലോടെ ബിജുവിനെ നോക്കി അവർ പറഞ്ഞപ്പോ അവൻ തലയാട്ടി സമ്മതിച്ചു... സമയം സൂപ്പർമാക്കറ്റിലേക് പോകാറായത് കൊണ്ട് ബിജു പെട്ടെന്ന് തന്നെ കോളേജിന്ന് കൊണ്ട് വന്ന ബാഗുമായി ഇറങ്ങി ഓടി.. കാളിന്ദി പിന്നിൽ നിന്നും ചോദിച്ചപ്പോ കംബയിൻ സ്റ്റഡിക്ക് പോണെന്നു അവരെ തിരിഞ്ഞഹ് നോക്കാതെ ബിജു പറയുകയും ചെയിതു... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 "ന്തൊക്കെയാ മോളെ രഹന... ഇനി എന്ന നമ്മുക്കൊന്ന് കാണാൻ പറ്റുന്നത്.. അന്ന് സമയം കുറവായത് കൊണ്ട് നമുക്ക് വേറേ ഒന്നിനും സമയം കിട്ടിയില്ലല്ലോ..." ഇബ്രാഹീം രാത്രി രഹനയുമായി സംസാരത്തിലാണ്... അല്ലുവുമായി കുറെ നേരം സംസാരിച്ചതിന് ശേഷം ആണ് ഇബ്രാഹീംമിന്റെ ഫോൺ കാളിൽ രഹന ഇപ്പൊ പുളകിത ആകുന്നത്.. "അതെന്തേ മാമ അങ്ങനെ പറഞ്ഞത് " രഹന മനപ്പൂർവം എറിഞ്ഞഹ് കൊടുത്തത് ആണെന്ന് ഇബ്രാഹീംമിന് തോന്നിയിരുന്നു.. "അത് പിന്നെ... എനിക്ക് മോളോട് ഉള്ള സ്നേഹം എത്ര ആണെന്ന് മോൾക്ക് അറിയാലോ.. അപ്പൊ അതിന്റെ സ്നേഹ പ്രകടനം തന്നെയാ ഞാൻ ഉദ്ദേശിച്ചേ... " ഒരു മറയും കൂടാതെ അയാൾ വെട്ടി തുറന്നു പറഞ്ഞപ്പോ രഹനയിൽ നാണം ഏറി നിന്നു.. "ഇങ്ങനെ ഒക്കെ..." രഹന പറയാൻ വന്നതിന്റെ ഇബ്രാഹീം തടുത്തു.. "നിനക്കറിയാലോ കൊച്ചേ എന്താ നമ്മൾ തമ്മിൽ ഉള്ളതെന്ന്.. ഇനിയും എനിക്ക് വയ്യ... എനിക്ക് പരവേഷം കൊണ്ടിട്ടു...." അയാൾ ഒരു തരിപ്പോടെ പറഞ്ഞു നിർത്തി... "മാമ... അത്....." രഹന അയാളുടെ ഫോൺ കട്ടാക്കാനായി സിഗ്നൽ പോയത് പോലെ അഭിനയിച്ചു.. അയാൾ തന്നെ കാൾ കട്ടാക്കിയതും രഹന ഇബ്രാഹീമിനൊരു മെസ്സജ് ഇട്ടു.. "സിഗ്നൽ പോയതാണെന്ന് തോന്നുന്നു മാമ...." അപ്പൊ തന്നെ നെറ്റും ഓഫാക്കി... ഇബ്രാഹീം കരുതിയത് പെട്ടെന്ന് അയാളിൽ നിന്നും കേട്ടപ്പോ രഹനക് നാണം വന്നത് കൊണ്ടാണ് സിഗ്നലിന്റെ പേരും പറഞ്ഞു അവൾ ഫോൺ കട്ടാക്കിയതെന്ന്.... എന്നൽ രഹന മാറു സൈഡിൽ ഇരിന്നു പുച്ചിക്കുന്നു.. "കിളവന് മുന്നിൽ അടിയറവ് പറയുന്നത് സ്വപ്നത്തിൽ വിചാരിച്ച മതി... അതിനു ഇനി രഹന ഒന്നൂടെ ജനിക്കണം... കിളവന്റെ പൂതി തീർത്തു കൊടുക്കാം...." രഹന മനസ്സിൽ ന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച ശേഷം കിടക്കാനായി പോയി.. 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 അസിയും ആലീസും പറ്റുന്ന പോലെ ഒക്കെ അടിച്ചു പൊളിച്ചിട്ട് രാത്രിയിലാണ് റൂമിലേക്കു വന്നത്... ക്യാഷ് എല്ലാം ആലീസ് ആയിരുന്നു... അസിയുടെ കയ്യിൽ വേറേ പൈസ ഒന്നും ഇല്ല എന്ന സത്യം ആലീസിനോട് അസി തുറന്നു പറഞ്ഞ്ഹു... കുറെ ഫുടൊക്കെ കഴിച് വന്നത് കൊണ്ട് തന്നെ ഷീണത്താൽ വന്ന പാടെ രണ്ടാളും കിടന്നു.. രാവിലെ അലാറം കേട്ടതും അസിയും ആലീസും രാവിലത്തെ ഓരോ കാര്യങ്ങളിൽ മുഴുകി അവരവരുടെ ഇടങ്ങളിലേക് ചേക്കേറി..... കോച്ചിംഗ് സെന്ററിലേക് പോകുന്ന വഴി അസി കുറച്ചു വേഖത്തിൽ കാലുകൾ ചലിച്ചു.. പെട്ടെന്ന് ആണ് ഒരു വണ്ടി തനിക് മുന്നിൽ കൊണ്ട് ചവിട്ടി നിർത്തിയത്... അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അസിയുടെ നെഞ്ച് ഇടുപ്പ് വർധിച്ചു.... തുടരും.... #📙 നോവൽ #📔 കഥ #❤ സ്നേഹം മാത്രം 🤗 #💞 പ്രണയകഥകൾ
📙 നോവൽ - Ishalin muhabath Ishalin muhabath - ShareChat