നിന്നിലായി
✍️അനു
ഭാഗം 4
ഇന്നല്ലേ ആക്‌സിഡന്റ് പറ്റി കൊണ്ട് വന്ന കുട്ടിയുടെ ആരെങ്കിലും ഉണ്ടോ ഡോക്ടർ വിളിക്കുന്നു...
ഒരു നെയ്സ് അവരെ നോക്കി പറഞ്ഞതും അവർ ഡോക്ടർ ഇരിക്കുന്ന സ്ഥലത്തേക് പോയി
വരൂ.. ഇരിക്കു... (ഡോക്ടർ)
""ഡോക്ടർ... ആ കുട്ടിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്...ബോധം വന്നോ...""
ആ കുട്ടിക്ക് പുറമെ കുഴപ്പമില്ല... ഓക്കേ ആണ്.. പക്ഷെ..
പക്ഷെ... (ആദി)
""ആ കുട്ടിയുടെ പഴ ഓർമ്മകൾ നഷ്ടപ്പെട്ടിരിക്കുന്നു...""
""വാട്ട്....😳"" (ആദി)
ഞെട്ടലോടെ അവൻ കാസറയിനിന്നും ചാടി എണിറ്റു
""ഡോക്ടർ എന്താ പറയുന്നേ...""
""അതെ മിസ്റ്റർ ആദിദേവ്...ആ കുട്ടിയുടെ തല ശക്തമായി എവിടെങ്കിലും ഇടിച്ചതാനലാകാം... ഓർമ്മകൾ നഷ്ടമായത്""
അവളുടെ പേര് പോലും അവൾക്ക് പേര് പോലും പറയാൻ അറിയില്ലേ...
ഇല്ല... ഞങ്ങൾ ഒത്തിരി ട്രൈ ചെയ്തു.. അവളുടെ പേരോ നാടോ ഒന്നും അവൾക്ക് കിട്ടുന്നില്ല..
ഡോക്ടർ പറയുന്നത് ഒരു ഞെട്ടലോടെ കേട്ട് നിന്നു
""ഡോക്ടർ അവളുടെ ഓർമ്മ ഇനി കിട്ടില്ലേ.."" കിച്ചു
""കിട്ടും.. പക്ഷെ അത് എപ്പോൾ കിട്ടും എന്നൊന്നും പറയാൻ പറ്റില്ല...""
ഡോക്ടറുടെ അടുത്ത് നിന്നും പോരുബോയും വല്ലാതെ ഒരു അവസ്ഥ ആയിരുന്നു
ഇടിവെട്ടിയവനെ പമ്പ് കടിച്ച അവസ്ഥയായിരുന്നു കിച്ചുവിന്.
🍂🍂🍂🍂🍂🍂🍂
""ടാ ആദി.. നമ്മൾ ഇനി എന്തു ചെയ്യും...""
"സഹിക്കാം അല്ലാതെ എന്തു ചെയ്യാനാ...."
കിച്ചു വിന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.
അവനോട് അങ്ങനെ പറഞ്ഞെങ്കിലും. ആദിയുടെ വല്ലാത്ത അവസ്ഥയായിരുന്നു.
🍂🍂🍂🍂🍂🍂🍂
ഇതേ സമയം ഹോസ്പിറ്റലിൽ റൂമിൽ നഷ്ട്ടപെട്ട ഓർമ്മകളെ ഓർത്തെടുക്കാൻ ശ്രമിക്കുകയാരുന്നു.
""എന്റെ പേര് എന്താ.. എനിക്ക് വീട്ടുകാർ ഉണ്ടോ കുടുബം ഉണ്ടോ അതോ ഞാൻ അനാഥയാണോ ഒന്നും എനിക്ക് അറിയാൻ പറ്റുന്നില്ലല്ലോ....""
അവൾ മനസ്സിൽ പറഞ്ഞു
അവൾ ഓർമ്മകളെ ഓർത്തെടുക്കാൻ ശ്രമിക്കുബോൾ തല വെട്ടി പൊളിക്കുന്ന വേദന പോലെ തോന്നി അവൾക്ക് തലയിൽ കൈവെച്ചു അമർത്തിപിടിച്ചു. രണ്ടുപേർ ഡോർ തുറന്നു വരുന്നത് കണ്ടതും
അവൾ അവരെ നോക്കി.
അതാനെ അറിയുന്ന ആരെങ്കിലും ആയിരുന്നെങ്കിൽ അവൾ കൊതിച്ചു.
നിങ്ങൾക്ക് എന്നെ ആറിയോ പ്രതിശയോടെ അവരിലേക്ക് മിഴികൾ നീട്ടി ചോദിച്ചു.
""ഇല്ല..""
അവർ പറയുന്നത് കേട്ട് നിരാശ നിറഞ്ഞു.
""സോറി...""
ആദി അവളോടായി പറഞ്ഞു അവൾ ഒന്നും മനസിലാവാതെ അവരെ ഉറ്റുനോക്കി
""എന്റെ വണ്ടിയ താനെ ഇടിച്ചേ..സോറി..""
അത് കേട്ടതും അവളുടെ മുഖംഭവം മാറി മറിഞ്ഞു.😡😡😡ദേഷ്യതാൽ അവളുടെ മുഖം ഇരുണ്ടു.
തുടരും
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
#✍ തുടർക്കഥ #📙 നോവൽ
![✍ തുടർക്കഥ - eyedot weddings mlaeo]l (Grom} eyedot weddings mlaeo]l (Grom} - ShareChat ✍ തുടർക്കഥ - eyedot weddings mlaeo]l (Grom} eyedot weddings mlaeo]l (Grom} - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_299367_11b93fbe_1769497139577_sc.jpg?tenant=sc&referrer=pwa-sharechat-service&f=577_sc.jpg)

