ShareChat
click to see wallet page
search
സ്വന്തം ഭാര്യയെ കൊല്ലുക മാത്രമല്ല, തെളിവു നശിപ്പിക്കാന്‍ പിന്നീട് ചെയ്തത് കേട്ടാല്‍ ഹൃദയം പൊട്ടി മരിക്കും. അത്രയും ക്രൂരതയാണ് ഗുരുമൂര്‍ത്തി എന്ന മുന്‍ സൈനികന്‍ ചെയ്തത്. 2025 ജനുവരിയിലായിരുന്നു സംഭവം. തെലങ്കാനയിലെ മീര്‍പേട്ട് ഗ്രാമം ശങ്കരാന്തി ആഘോഷങ്ങളുടെ ആലസ്യത്തില്‍ മുഴുകി നില്‍ക്കുമ്ബോഴാണ് നാടിനെ നടുക്കിയ ആ വാര്‍ത്ത വരുന്നത്. വെങ്കിടേശ്വര കോളനിയിലെ ഒരു സാധാരണ വീട്ടില്‍ നടന്ന അസാധാരണമായ ക്രൂരകൃത്യം കേട്ട് മനുഷ്യമനസാക്ഷി ഒന്നാകെ മരവിച്ചുപോയി. ആ നാടും നാട്ടുകാരും ദിവസങ്ങളോളം ഉറക്കം കിട്ടാതെ ദുസ്വപ്‌നം പോലെ ആ സംഭവം ഓര്‍ത്തിരുന്നു. സ്വന്തം ഭാര്യയെ കൊലപ്പെടുത്തി, ശരീരം കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ച്‌ ഒഴുക്കികളഞ്ഞ ഗുരുമൂര്‍ത്തി എന്ന മുന്‍ സൈനികന്റെ കഥ, കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികമായ അധ്യായങ്ങളിലൊന്നാണ്. ഹൈദരാബാദിലെ ഡി.ആര്‍.ഡി.ഒയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ 45കാരന്‍ ഗുരുമൂര്‍ത്തിയും 35കാരിയായ ഭാര്യ മാധവിയും പുറമെ നോക്കുന്നവര്‍ക്ക് സന്തോഷവതികളായ ദമ്ബതികളായിരുന്നു. രണ്ട് മക്കളുമൊത്ത് അഞ്ചു വര്‍ഷമായി വെങ്കിടേശ്വര കോളനിയില്‍ താമസിച്ചു വരികയായിരുന്നു ഇവര്‍. സാമ്ബത്തികമായി മികച്ച നിലയില്‍ കഴിഞ്ഞിരുന്ന ഈ കുടുംബത്തില്‍ പക്ഷേ, ഉള്ളിന്റെയുള്ളില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നുണ്ടായിരുന്നു എന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിക്കുന്നു. ശങ്കരാന്തി ആഘോഷങ്ങള്‍ക്കായി മാധവിയുടെ വീട്ടില്‍ പോയതായിരുന്നു കുടുംബം. എന്നാല്‍, സ്‌കൂള്‍ അവധി ആയതിനാല്‍ മക്കള്‍ അവിടെത്തന്നെ നില്‍ക്കാമെന്ന് തീരുമാനിച്ചതോടെ ഗുരുമൂര്‍ത്തിയും മാധവിയും മാത്രം തങ്ങളുടെ വീട്ടിലേക്ക് മടങ്ങി. ആ മടക്കയാത്ര ഒരു ദുരന്തത്തിലേക്കുള്ള വഴിതുറക്കലായിരുന്നു. ജനുവരിയിലെ മഞ്ഞുപെയ്യുന്ന ഒരു രാത്രി. ഗുരുമൂര്‍ത്തി മദ്യപിക്കുന്ന കൂട്ടത്തിലാണ്. അന്നും മിലിട്ടറി ക്വാട്ടയില്‍ കിട്ടിയ റം നല്ലപോലെ കുടിച്ചു. ബോധം പാതി പോയെങ്കിലും വീഴാതെ നിന്നു. മക്കളെ തിരികെ കൂട്ടിക്കൊണ്ടുവരാന്‍ ആര് പോകും എന്ന നിസ്സാര തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തനിക്ക് ജോലിത്തിരക്കുണ്ടെന്നും നീ പോയി മക്കളെ കൊണ്ടുവരണമെന്നും ഗുരുമൂര്‍ത്തി ആവശ്യപ്പെട്ടു. ‘നിങ്ങളുടേത് കളക്ടര്‍ ജോലിയൊന്നുമല്ലല്ലോ, വെറും സെക്യൂരിറ്റി ജോലിയല്ലേ’ എന്ന മാധവിയുടെ മറുപടി ഗുരുമൂര്‍ത്തിയെ പ്രകോപിതനാക്കി. ഇതുകേട്ട് ഗുരുമൂര്‍ത്തിയുടെ ഉല്‌ളിലുറങ്ങിക്കിടന്ന മൃഗം ഉണര്‍ന്നു. ദേഷ്യം നിയന്ത്രിക്കാനാവാതെ അയാള്‍ മാധവിയുടെ മുടിയില്‍ പിടിച്ച്‌ ചുമരിലേക്ക് ആഞ്ഞിടിച്ചു. തല പൊട്ടി രക്തം വാര്‍ന്ന് മാധവി കുഴഞ്ഞുവീണു. നിമിഷങ്ങള്‍ക്കകം മരണം സംഭവിക്കുകയും ചെയ്തു. അടിച്ച ശേഷം ഗുരുമൂര്‍ത്തി വീണ്ടും മദ്യപിച്ചു. ലക്കുകെട്ട് മയങ്ങിപ്പോയി. അപ്പോഴും ഭാര്യ അടികൊൊണ്ട് കിടക്കുന്നു എന്നുതന്നെയാണ് ഗുരുമൂര്‍ത്തിയും കരുതിയത്. ബോധം തെളിഞ്ഞപ്പോള്‍ ഗുരുമൂര്‍ത്തി കണ്ടത് ഭാര്യയുടെ നിശ്ചലമായ ശരീരമാണ്. കുറ്റബോധത്തേക്കാള്‍ ഉപരി, പിടിക്കപ്പെടുമോ എന്ന ഭയമാണ് അയാളെ പിടികൂടിയത്. പിന്നീട് നടന്നത് ഒരു ഹൊറര്‍ സിനിമയെ വെല്ലുന്ന ക്രൂരതകളാണ്. മൃതദേഹം എങ്ങനെ ഇല്ലാതാക്കാം എന്നറിയാന്‍ ഗുരുമൂര്‍ത്തി ആശ്രയിച്ചത് ഗൂഗിളിനെയും യൂട്യൂബിനെയും ആയിരുന്നു. ശരീരം എങ്ങനെ തെളിവില്ലാതെ നശിപ്പിക്കാം എന്ന് അയാള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു. തന്റെ പരീക്ഷണം വിജയിക്കുമോ എന്നറിയാന്‍, സ്ഥിരമായി ഭക്ഷണം കൊടുക്കാറുണ്ടായിരുന്ന ഒരു തെരുവുനായയെ അയാള്‍ ആദ്യം കൊലപ്പെടുത്തി. നായയുടെ ശരീരം കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ച്‌, ഉണക്കിപ്പൊടിച്ച്‌ കളയാന്‍ സാധിക്കുമെന്ന് അയാള്‍ ഉറപ്പുവരുത്തി. ഇതേ ക്രൂരത സ്വന്തം ഭാര്യയോടും ചെയ്യാന്‍ അയാള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. മാധവിയുടെ ശരീരം വലിയ കത്തി ഉപയോഗിച്ച്‌ കഷ്ണങ്ങളാക്കി. മാംസവും എല്ലും വേര്‍തിരിച്ച്‌, ഹീറ്റര്‍ ഉപയോഗിച്ച്‌ വെള്ളത്തിലിട്ട് തിളപ്പിച്ചു. ശേഷം കുക്കറിലിട്ട് വേവിച്ച്‌, ഉണക്കിപ്പൊടിച്ച്‌ പേസ്റ്റ് രൂപത്തിലാക്കി. ഈ അവശിഷ്ടങ്ങള്‍ രണ്ട് ബാഗുകളിലാക്കി അടുത്തുള്ള മലിനജല ഓടയില്‍ ഒഴുക്കിക്കളഞ്ഞു. ശേഷം, ഫോറന്‍സിക് വിദഗ്ധര്‍ക്ക് പോലും കണ്ടുപിടിക്കാന്‍ കഴിയാത്ത വിധം രാസലായനികള്‍ ഉപയോഗിച്ച്‌ വീട് മുഴുവന്‍ കഴുകി വൃത്തിയാക്കി. മാധവിയെ കാണാനില്ലെന്ന് കാണിച്ച്‌ മാധവിയുടെ അമ്മയും ഗുരുമൂര്‍ത്തിയും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി. എന്നാല്‍, മാധവിയുടെ അമ്മയ്ക്ക് മരുമകനില്‍ സംശയമുണ്ടായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ഗുരുമൂര്‍ത്തിയെ കുടുക്കിയത്. കാണാതായ ദിവസം മുതല്‍ ഗുരുമൂര്‍ത്തിയുടെ ഫോണില്‍ നിന്ന് ആര്‍ക്കും കോളുകള്‍ പോയിരുന്നില്ല. എന്നാല്‍, ‘മൃതദേഹം എങ്ങനെ നശിപ്പിക്കാം’ എന്നതുമായി ബന്ധപ്പെട്ട ഇയാളുടെ ഗൂഗിള്‍ സെര്‍ച്ച്‌ ഹിസ്റ്ററി നിര്‍ണ്ണായക തെളിവായി. മാധവി വീടിന് പുറത്തേക്ക് പോയി എന്ന് ഗുരുമൂര്‍ത്തി മൊഴി നല്‍കിയെങ്കിലും, സി.സി.ടി.വി ദൃശ്യങ്ങളില്‍ മാധവി പുറത്തുപോയതായി കണ്ടില്ല. ഇതോടെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഒരു നിമിഷത്തെ ദേഷ്യം കൊണ്ട് സംഭവിച്ചതാണോ, അതോ ആസൂത്രിതമായ കൊലപാതകമാണോ എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. എന്തു തന്നെ ആയാലും തെളിവു നശിപ്പിക്കാന്‍ ഗുരുമൂര്‍ത്തി നടത്തിയ പിശാചിന്റെ രീതിയാണ് ഏറ്റവും ഭയാനകം. #kerala #സ്പെഷ്യൽ സ്റ്റോറീസ് ✍ #📹 ക്രൈം ഫയൽ #📳 വൈറൽ സ്റ്റോറീസ്
സ്പെഷ്യൽ സ്റ്റോറീസ് ✍ - LE EIAL LWS. (00|60 ھ001 2~60د01چ AJoauqdo ngeJzo equdolobj கவனலகவி: FINAL NEWS MALAYALA கிகிஸ் வேவிவ் ஊகவிவெரSிவுவே் 63مل0012د861 6د5@13 6966l LE EIAL LWS. (00|60 ھ001 2~60د01چ AJoauqdo ngeJzo equdolobj கவனலகவி: FINAL NEWS MALAYALA கிகிஸ் வேவிவ் ஊகவிவெரSிவுவே் 63مل0012د861 6د5@13 6966l - ShareChat