64 മത് സ്‌കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞദിവസം നടന്ന ഗ്രൂപ്പ് ഡാന്‍സ് മത്സരത്തില്‍ കൗതുകമായി ബാലാമണിയും നന്ദനവും. നന്ദനം സിനിമയെ ആധാരമാക്കിയ ഗ്രൂപ്പ് ഡാന്‍സ് കാണികള്‍ക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചു. തിരുവനന്തപുരം കാര്‍മല്‍ എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ് ആണ് കാണികളില്‍ കൗതുകം ഉണര്‍ത്തിയത്. രണ്ടരമണിക്കൂറിനുള്ള ഒരു സിനിമ 10 മിനിറ്റുള്ള ഒരു ദൃശ്യാവിഷ്‌കാരത്തിലേക്ക് മാറ്റിയപ്പോള്‍ ആ കൗതുകം വര്‍ദ്ധിച്ചു. നന്ദനത്തിലെ നമ്മള്‍ കേട്ട് ശീലിച്ച ഡയലോഗുകള്‍ പാട്ടിന്റെ ശൈലിയില്‍ വന്നപ്പോള്‍ കാണികളില്‍ നേര്‍ത്ത ചിരിയും ഉണര്‍ത്തി. ഹൈസ്‌കൂള്‍ വിഭാഗം ഗ്രൂപ്പ് ഡാന്‍സ് മത്സരം ഏറെ വൈകി പുലര്‍ച്ചയാണ് അവസാനിച്ചത്. #👌 വൈറൽ ഡാൻസ് 💃
#💃 തകർപ്പൻ ഡാൻസ് വീഡിയോസ് ❣️❣️
ഗ്രൂപ്പ് ഡാൻസ് വേദിയിൽ കൗതുകം നിറച്ച്
ബാലാമണി... 🩷🩷🩷🥰🥰🥰Krishnamritham❤️
01:59

